Monday, December 12, 2011

യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍

യേശുവിന്‍റെ ജനനത്തെക്കുറിച്ച് വിവരിക്കുന്ന ബൈബിള്‍ പുസ്തകങ്ങള്‍ പുതിയനിയമത്തിലെ മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങള്‍ മാത്രമാണ്. മറ്റുരണ്ടു സുവിശേഷങ്ങളായ മാര്‍കോസൊ യോഹന്നാനോ പുതിയ നിയമത്തിലെ മറ്റേതെങ്കിലും പുസ്തങ്ങളോ യേശുവിന്‍റെ ജനത്തെ ക്കുറിച്ചോ, ബാല്യകാലത്തെ ക്കുറിച്ചോ പറയുന്നില്ല. എന്നാല്‍ മത്തായിയും ലൂകൊസും വിവരിക്കുന്ന യേശുവിന്‍റെ ജനനകഥകള്‍ തികച്ചും വിത്യസ്തവും പലപ്പോഴും വൈരുധ്യം പുലര്‍ത്തുന്നവയും ആണ്. ഈ രണ്ടു കഥകളെയും താരത്യം ചെയ്യുകയാണ് ഈ പോസ്റ്റിന്‍റെ ഉദ്ദേശം.

യേശുവിന്‍റെ ജനനകഥ മത്തായിയുടെ സുവിശേഷത്തില്‍

മത്തായിയുടെ സുവിശേഷത്തില്‍ 1:18 മുതല്‍  2:23  വരെയുള്ള വചനങ്ങളില്‍ ആണ് യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നത്. അവയുടെ ചുരുക്കം ഇങ്ങനെയാണ്.

യേശുവിന്‍റെ മാതാവായ മറിയവും ജോസഫും തമ്മില്‍ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അവര്‍ സഹവസിക്കുന്നതിനു മുമ്പ് മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാകുന്നു. ഈ വിവരം അറിഞ്ഞ ജോസഫ്‌, മറിയയെ  രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്,  മറിയ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ് എന്നും അതുകൊണ്ട് തെന്നെ അവരെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്നും ജോസഫിനെ അറിയിക്കുന്നു. ഇത് പ്രകാരം ജോസഫ്‌ മറിയയെ ഭാര്യയായി സ്വീകരിക്കുകയും മറിയ യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു.

ഹെറോദേസ് രാജാവിന്‍റെ കാലത്ത്‌, യൂദായിലെ ബെത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്ക് ദേശത്ത് നിന്ന് നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ജെറുസലേമില്‍ എത്തുകയും, എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍ എന്ന് അന്വേഷിക്കുകയും ചെയ്യുന്നു. ഇത് കേട്ട ഹെറോദേസ് രാജാവ് അസ്വസ്ഥനാകുകയും, പ്രധാന പുരോഹിതന്മാരെയും നിയമജ്ഞരെയും വിളിച്ചു കൂട്ടി ക്രിസ്തു എവിടെയാണ് ജനിക്കുക എന്ന് അന്വേഷിക്കുകയും യൂദായിലെ ബത്ലഹേമില്‍ ആണ് ക്രിസ്തു ജനിക്കുക എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. പിന്നീട് ഹെറോദേസ്, ശിശുവിനെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൂക്ഷ്മമായി അന്വേഷിച്ചറിഞ്ഞു, തിരിച്ചു വരുമ്പോള്‍ തെന്നെ ധരിപ്പിക്കണം എന്ന നിബന്ധനയോടെ, ജ്ഞാനികളെ ബെത്ലെഹെമിലേക്ക്  പറഞ്ഞയക്കുന്നു. അങ്ങിനെ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ ബെത്ലെഹെമിലേക്ക് എത്തുകയും,  യേശുജനിച്ച വീടിന് മുമ്പില്‍ നക്ഷത്രം നിന്നതനുസരിച്ചു ആ വീട്ടില്‍ പ്രവേശിക്കുകയും നിക്ഷേപ പാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പികുകയും ചെയ്യുന്നു. എന്നാല്‍ സ്വപ്നത്തില്‍ മുന്നറിയിപ്പ്‌ ലഭിച്ചതിനാല്‍ മടങ്ങിപ്പോകുമ്പോള്‍ അവര്‍ ഹെറോദേസിന്‍റെMap_Palastine അടുത്ത് പോകാതെ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്ക് പോകുന്നു

അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ഹെറോദേസ് ഉടന്‍ തെന്നെ ശിശുവിനെ വധിക്കുന്നതിന് വേണ്ടി അന്വേഷണം തുടങ്ങുമെന്നും അതുകൊണ്ട് ഉടന്‍ തെന്നെ ഈജിപ്തിലേക്ക് പാലായനം ചെയ്യണം എന്നുമറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ ഉണര്‍ന്ന് ആ രാത്രി തെന്നെ ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് യാത്രയാകുന്നു. ഹെറോദേസിന്‍റെ മരണം വരെ അവര്‍ ഈജിപ്തില്‍ താമസിക്കുന്നു.

ജ്ഞാനികള്‍ തെന്നെ  കബളിപ്പിച്ചുവെന്ന് മനസ്സിലാക്കിയ ഹെറോദേസ്,, ബെത്ലഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിക്കുന്നു.

പിന്നീട് ഹെറോദേസിന്‍റെ മരണത്തിന് ശേഷം, കര്‍ത്താവിന്‍റെ ദൂതന്‍ വീണ്ടും, ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുവെന്നും  ഇസ്രായേലിലേക്ക് മടങ്ങണം എന്നും അറിയിക്കുന്നു. അതനുസരിച്ച് ജോസഫ്‌ അമ്മയെയും ശിശുവിനെയും കൂട്ടി ഇസ്രായേല്‍ ദേശത്തേക്ക് പുറപ്പെട്ടു, എന്നാല്‍  വഴിയില്‍ വെച്ച് യൂദായില്‍ ഇപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസാണ് എന്ന വിവരം കിട്ടുകയും ജോസഫിന് അങ്ങോട്ട്‌ പോകാന്‍ ഭയം തോന്നുകയും ചെയ്യുന്നു. അപ്പോള്‍ വീണ്ടും സ്വപ്നത്തില്‍ അറിയിപ്പ് ലഭിച്ചതനുസരിച്ച്, അവര്‍ ഗലീലി എന്ന പ്രദേശത്തെ നസ്രത്ത് എന്ന പട്ടണത്തില്‍ ചെന്ന് പാര്ക്കുന്നു. ഇവിടെയാണ്‌ യേശു വളര്‍ന്നത്. അവന്‍ നസ്രായെന്‍ എന്ന് വിളിക്കപ്പെടും എന്ന പഴയ നിയമപ്രവചനം പൂര്‍ത്തികരിക്കാന്‍ വേണ്ടിയായിരുന്നു ഇത് എന്നും മത്തായി പറയുന്നുണ്ട്.

യേശുവിന്‍റെ ജനനകഥ ലൂകൊസില്‍

ലൂകൊസിന്റെ സുവിശേഷം 1:5-2:40 വചനങ്ങളില്‍ യേശുവിന്‍റെ ജനനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിവരിക്കുന്നത്. ലൂക്കാ തെന്റെ സുവിശേഷം ആരംഭിക്കുന്നത്, സഖറിയ-എലിസബത്ത് ദമ്പതികള്‍ക്ക് പുത്രന്‍ (സ്നാപകയോഹന്നാന്) ‍ ജനിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ്. എലിസബത്തും സഖറിയാവും പ്രായമേറെ ചെന്നവരായിരുന്നു, എലിസബത്താകട്ടെ വന്ധ്യയും ആയിരുന്നു. പക്ഷെ കര്‍ത്താവിന്‍റെ ദൂതന്‍ സഖറിയാവിന് സ്വപ്നത്തില്‍ പ്രത്യക്ഷമായി പറഞ്ഞത് പുലരുകയും, എലിസബത്ത്‌ ഗര്‍ഭം ധരിക്കുകായും ചെയ്യുന്നു. ഗര്‍ഭം ധരിച്ചതിന് ശേഷം അഞ്ചു മാസത്തേക്ക് എലിസബത്ത്‌ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപെടാതെ കഴിഞ്ഞു കൂടി.

എലിസബത്ത്‌ ആറാം മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍, എലിസബത്തിന്റെ ബന്ധുവായ, ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയം എന്ന കന്യകയുടെ  അടുത്ത്‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യേക്ഷപ്പെടുകയും, അവര്‍ ഗര്‍ഭം ധരിച്ചു ഒരുആണ്‍കുഞ്ഞിനെ പ്രസവിക്കുമെന്നും അവന് യേശു എന്ന് പേരിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വിവാഹിതയാകാത്ത ഞാനെങ്ങിനെ ഗര്‍ഭിണിയാകുമെന്ന് അന്വേഷിക്കുന്ന മറിയത്തോട്, ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ലയെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അറിയിക്കുന്നു. മറിയം പിന്നീട് എലിസബത്തിനെ സന്ദര്‍ശിക്കുന്നതായും , അപ്പോള്‍ എലിസബത്തിന്റെ  ഉദരത്തിലുള്ള കുഞ്ഞു സന്തോഷത്താല്‍ കുതിച്ചു ചാടിയതായും ലൂകാ പറയുന്നുണ്ട്. അങ്ങിനെ എലിസബത്ത്‌ കുഞ്ഞിനെ പ്രസവിക്കുകയും, എട്ടാം ദിവസം കുഞ്ഞിന് പരിച്ചേദന(circumcision) നടത്തുകയും യോഹന്നാന്‍ എന്ന് പേര് വിളിക്കുകയും ചെയ്യുന്നു. ഇത്രയും വിവരിച്ചതിന് ശേഷമാണ് ലൂകാ യേശുവിന്‍റെ ജനനവുമായി ബന്ധപ്പട്ട സംഭവങ്ങള്‍ വിവരിക്കുന്നത്.

 

അക്കാലത്ത്‌ റോമാ ഭരണാധികാരിയായിരുന്ന  അഗസ്റ്റസ് സീസര്‍, രാജ്യത്തുള്ള മുഴുവന്‍ ആളുകളുടെയും കണക്കെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴുള്ള ആദ്യത്തെ സെന്‍സസ്‌ ആയിരുന്നു ഇത്. ഈ ഉത്തരവ് പ്രകാരം ഓരോരുത്തരും പെരെഴുതിക്കാനായി തങ്ങളുടെ പൂര്‍വികരുടെ നഗരങ്ങളിലേക്ക് പോകണമായിരുന്നു. ജോസഫ്‌ ദാവീദിന്‍റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, , ഗര്‍ഭിണിയായ  മറിയത്തെയും കൂട്ടി, ഗലീലിയിലെ പട്ടണമായ നസ്രത്തില്‍ നിന്നും, ദാവീദിന്റെ പട്ടണമായ ബെത് ലഹെമിലേക്ക് പോയി. അവിടെയായിരിക്കുമ്പോള്‍ മറിയക്ക് പ്രസവസമയം അടുക്കകയും യേശുവിനെ പ്രസവിക്കുകയും ചെയ്യുന്നു. അവര്‍ക്ക് സത്രത്തില്‍ ഇടം ലഭിക്കാഞ്ഞതിനാല്‍ തുണികൊണ്ട് ശിശുവിനെ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തുന്നു..

ഈസമയം ആ പ്രദേശത്തെ വയലുകളില്‍ രാത്രി ആടുകളെ കാത്തിരുന്ന ഇടയന്മാരുടെയടുത്ത്‌‌ കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട്, ബെത് ലഹെമില്‍ മിശിഹ ഭൂജാതനായിട്ടുണ്ട് എഎന്ന് അറിയിക്കുന്നതിനരിച്ചു അവര്‍ ബെത് ലഹെമില്‍ പോകുകയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെ കാണുകയും ചെയ്യുന്നു. എട്ടാം ദിവസം യേശുവിന് പരിച്ച്ചേദന നടത്തുകയും, പിന്നീട് ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മോശയുടെ നിയമം അനുസരിച്ച് (ലേവ്യ പുസ്തകം 12  ആം അദ്ധ്യായത്തില്‍ ഈ നിയമം വിവരിക്കുന്നുണ്ട്) കുഞ്ഞിനെ കര്‍ത്താവിന് സമര്‍പ്പിക്കുന്നതിനു വേണ്ടി ജെറുസലേമിലെക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. അങ്ങിനെ ഇവിടെ വെച്ച് മോശയുടെ നിയമപ്രകാരം ചെയ്യേണ്ട കര്‍മങ്ങളെല്ലാം ചെയ്തതിനു ശേഷം, ഗലീലിയയിലെ നസ്രെത്തിലെക്ക് തിരിച്ചു വരുകയും യേശു അവിടെ വളര്‍ന്നു വരികയും ചെയ്യുന്നു.

ജനന കഥകളുടെ ചരിത്രപരത

ജനകഥകള്‍ ഓരോന്നും എടുത്ത് പരിശോധിച്ചാല്‍, പല പരാര്‍ശങ്ങളും ചരിത്രപരമാകാന്‍ സാധ്യത കുറവാണ് എന്ന് കാണാം. താഴെ കൊടുത്ത  ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

ജ്ഞാനികള്‍ നക്ഷത്രത്തെ പിന്തുടര്‍ന്ന് ബത്ലെഹെമില്‍ വന്നു എന്നും ജോസെഫിന്റെയും മറിയുടെയും ഭവനത്തിന് മുകളില്‍ നക്ഷത്രം നിന്നുവെന്നും പറയുന്നിടത്ത്, സുവിശേഷ കര്‍ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഇതൊരു അത്ഭുത സംഭവമാണ് എന്ന് മനസ്സിലാക്കിയാല്‍ തെന്നെയും, ആകാശത്ത്‌ ഉദിച്ചു നില്‍ക്കുന്ന നക്ഷത്രം കൃത്യമായും ഏത്‌ വീടിന്‍റെ മുകളിലാണ് എന്ന് പറയുക അസാധ്യമാണ്.

മത്തായിയുടെ സുവിശേഷം പറയുന്ന തരത്തില്‍, ഹെറോദേസ് രാജാവ്‌ ബത്ലെഹിമിലും പരിസര പ്രദേശത്തുമുള്ള രണ്ടും വയസ്സും അതിന് താഴെയുമുള്ള മുഴുവന്‍ കുട്ടികളെയും കൊലപ്പെടുത്താന്‍ ഉത്തര വിട്ടതായിട്ട സംഭവം,  മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇത്രയും ഭയാനകമായ സംഭവം നടന്നിരുന്നുവെങ്കില്‍ റോമന്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുമായിരുന്നു.

അഗസ്റ്റസ് സീസറുടെ ഭരണ കാലത്തെക്കുറിച്ചുള്ള രേഖകള്‍ ഇന്ന് ലഭ്യമാണ്, എന്നാല്‍ ഇവയിലൊന്നും ലൂക്കാ പറയുന്ന മാതിരിയുള്ള രാജ്യവാപകമായിട്ടുള്ള സെന്സിനെ ക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഇല്ല.

അതെ പോലെതെന്നെ ലൂകാ പറയുന്നത്, ജോസഫ്‌ പേര് ചേര്‍ക്കുന്നതിനായി ബത് ലെഹെമിലെക്ക് പോകാന്‍ കാരണം ജോസഫിന്റെ പിതാമഹന്‍ ദാവീദ് അവിടെയാണ് ജനിച്ചത്‌ എന്നുള്ളതാണ്. പക്ഷെ ദാവീദ് ജോസഫിനും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചയാളാണ്!. അതായത്‌ ലൂകാ  പറഞ്ഞത്‌ ശരിയാണെങ്കില്‍‍,  റോമന്‍ സാമ്രാജ്യത്തിലെ എല്ലാവരും ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലുമുള്ള തങ്ങളുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക് പോയിട്ട് വേണം പേര് രജിസ്റ്റര്‍ ചെയ്യാന്‍. ഇത് രാജ്യെത്തെ മുഴുവന്‍ ആളുകളെയും, തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത നിന്ന് യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാക്കും.   ഇത്തരമൊരു സെന്‍സസ്‌ നടന്നുവെന്നത് വിശ്വസനീയല്ല.  മാത്രവുമല്ല ഇത്രയും വിപുലമായ രീതിയില്‍ സെന്‍സസ്‌ നടന്നിരുന്നുവെങ്കില്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു.

മത്തായിയും ലൂക്കായും താരത്യം ചെയ്യുമ്പോള്‍

മത്തായിയുടെയും ലൂക്കായുടേയും ജനന കഥകള്‍ താരത്യം ചെയ്യുമ്പോള്‍ കാണപ്പെടുന്ന വിത്യാസം വളരെ വലുതാണ്‌. മത്തായി പറയുന്ന ഒരു സംഭവവവും ലൂക്കായും, ലൂക്കാ പറയുന്ന ഒരു സംഭവവവും മത്തായിയും പറയുന്നില്ല എന്നത് ശ്രദ്ദേയമാണ്. ജോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞ കന്യകയായ മറിയത്തിന് ബത് ലെഹെമില്‍ വെച്ച് യേശു ജനിച്ചു എന്നതൊഴിച്ചാല്‍, മത്തായിയും ലൂകായും പറയുന്ന കഥകള്‍ തികച്ചും വിത്യസ്തവും പരസ്പര വൈരുധ്യം പുലര്‍ത്തുന്നവയും ആണ്.പക്ഷെ പലപ്പോഴും യേശുവിന്‍റെ ജനന കഥവിവരിക്കുമ്പോള്‍‍ , ഈ രണ്ടു സുവിശേഷങ്ങളിലെ കഥകളും സന്ദര്‍ഭാനുസരണം കൂട്ടി യോചിപ്പിച്ചാണ് പറയാറ്. അതനുസരിച്ച്, മത്തായി പറയുന്ന ജ്ഞാനികളുടെ വരവും, ലൂക്കാ പറയുന്ന ഇടയന്മാരുടെ സന്ദര്‍ശനവും കഥയിലുണ്ടാകും. അതെപോലെ തെന്നെ മത്തായി പറയുന്ന ബെത് ലെഹിമിലെ ഭവനവും, ലൂക്കാ പറയുന്ന സത്രവും പുല്‍ക്കൂടും , മത്തായി പറയുന്ന  ഈജിപ്തിലെക്കുള്ള പാലായനവും, ലൂക്കാ പറയുന്ന നസ്രത്തിലേക്കുള്ള യാത്രയും കഥയില്‍ സ്ഥാനം പിടിക്കും. എന്നാല്‍ ശ്രദ്ധിച്ചു വായിച്ചാല്‍, ഇവ വിത്യസ്ത കഥകള്‍ ആണെന്ന് മാത്രമല്ല കൂട്ടി യോജിപ്പിക്കാന്‍ കഴിയാത്ത പല വൈരുധ്യങ്ങളും ഇവയിലുണ്ട് എന്നും മനസ്സിലാകും. താഴെ പറയുന്ന വസ്തുതുകള്‍ ശ്രദ്ധിക്കുക.

1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂകായുടെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ ഹെറോദേസ് മരണപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം!. 

2. മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നത് ജോസഫിന്റെയും മറിയയുടെയും സ്വദേശം ബത്ലേഹം ആണെന്നാണ്. നക്ഷത്രെത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍, ജോസെഫിന്റെയും മറിയയുടെയും വീട്ടില്‍ പ്രവേശിച്ചു എന്നും മത്തായി പറയുന്നുണ്ട്. സത്രത്തെ ക്കുറിച്ച് മത്തായി പറയുന്നില്ല.  ഇതനുസരിച്ച് അവര്‍ക്കവിടെ വീടുണ്ട് അവര്‍ അവിടെ താമസിക്കുന്നവരും ആണ്. മാത്രവുമല്ല ഹെറോദോസിന്‍റെ ഉത്തരവ് രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആനുകുട്ടികളെയും വധിക്കാനായിരുന്നു, ഇതും ജ്ഞാനികള്‍ വരുന്നതിനു കുറെ കാലം മുമ്പ് തെന്നെ അവര്‍ അവിടെ താമസിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കാരണം രണ്ടു വയസു പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ചതല്ല എന്ന് റോമന്‍ പടയാളികള്‍ക്ക് മനസ്സിലാകുമല്ലോ.

മത്തായി പറയുന്നതാണ് ശരിയെങ്കില്‍ ലൂകാ പറയുന്നത് തെറ്റാണ് എന്ന് വരും. കാരണം ലൂക്കാ അനുസരിച്ച് ജോസഫും മറിയയും നസറത്തില്‍ നിന്നും വന്ന് യേശുവിനെ പ്രസവിച്ചു ഒരു മാസത്തിനുള്ളില്‍ തെന്നെ തിരിച്ച്‌ നസറത്തിലേക്ക്‌  പോയിരുന്നു.  .

3. മത്തായി പ്രകാരം ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്യുകയും പിന്നീട് , ഹെറോദോസിന്‍റെ മരണ ശേഷം തിരിച്ച്‌ ബെത്ലെഹാം സ്ഥിതി ചെയ്യുന്ന യൂദായിലേക്ക് തിരിച്ച്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ യൂദാ അപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസായിരുന്നതിനാല്‍ അവര്‍ക്ക് അങ്ങോട്ട്‌ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇതനുസരിച്ചും ഇവരുടെ സ്വദേശം ബത്ലെഹമാണ്, എന്നാണ് മത്തായി പറയുന്നത്. ഇവിടെ മത്തായി പറഞ്ഞ പ്രകാരം, ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്തുവെങ്കില്‍, അവര്‍ ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രത്തിലേക്ക്‌ പോയീ എന്ന ലൂകായുടെ പ്രസ്താവന തെറ്റാണ് എന്ന് വരും.

എന്തുകൊണ്ട് ഈ വൈരുധ്യങ്ങള്‍ ?

സുവിശേഷ കര്‍ത്തക്കാള്‍ യേശു ചരിത്രം രചിച്ചത്, പഴയനിയമ പ്രവചനങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു. അതുകൊണ്ട് തെന്നെ മിശിഹയെ ക്കുറിച്ച് പഴയ നിയമത്തില്‍ ഉണ്ട് എന്ന് കരുതിപ്പോന്നിരുന്ന പ്രവചനങ്ങള്‍ക്ക് അനുസരിച്ച് യേശുവിന്‍റെ ചരിത്രം സുവിശേഷ കര്‍ത്താക്കള്‍ എഴുതി. ( സുവിശേഷങ്ങള്‍ പ്രവചനങ്ങള്‍ ചരിത്രമായി പുലര്‍ന്നതല്ല എന്നും ചരിത്രം പ്രവചനങ്ങള്‍ക്ക് അനുസൃതമായി എഴുതപ്പെട്ടതാണ് എന്നും മിശിഹൈക പ്രവചനങ്ങള്‍ എന്ന പോസ്റ്റില്‍  സൂചിപ്പിച്ചിരുന്നു )

ഇവിടെ സുവിശേഷ കര്‍ത്താക്കാള്‍, പഴയ നിയമം അനുസരിച്ച് മിശിഹ വരേണ്ടത് ദാവീദിന്റെ ജന്മസ്ഥലമായ ബത്ലെഹെമില്‍ നിന്നാവണം എന്ന് വിശ്വസിച്ചു. എന്നാല്‍ യേശു ജീവിച്ചത് ഗലീലിയിലെ വളരെ ചെറിയ പട്ടണമായ നസ്രേത്തിലാണ് എന്നത് സുവിദതവും. സ്വഭാവികമായും സുവിശേഷ കര്‍ത്താക്കള്‍ക്ക് , നസ്രേത്തില്‍ നിന്നുള്ള യേശു ജനിച്ചത്‌ ബത് ലഹെമിലാണ്  എന്ന് സ്ഥാപിക്കുന്ന രീതിയില്‍ ജനനകഥ‍ രചിക്കേണ്ടി വന്ന്. ഇതിന് വേണ്ടി മത്തായി യോസേഫും, മറിയയും ആദ്യമേ  ബത് ലഹെമില് ആയിരുന്നു വെന്നും പിന്നീട് ഈജിപ്ത് വഴി നസ്രത്തില്‍ എത്തി എന്നും എഴുതിയപ്പോള്‍,ലൂകാ മറ്റൊരു രീതിയില്‍ ജോസഫിനെയും മറിയയെയും ബത്ലഹേമില്‍ കൊണ്ട് വന്നു. രണ്ടു സുവിശേഷ കര്‍ത്താക്കളും തങ്ങളുടെതായ രീതിയില്‍ പഴയ നിയമം പ്രവചനം യേശുവില്‍ നിവൃത്തിയാക്കാന്‍ ശ്രമിച്ചു. സ്വഭാവികമായും അവ രണ്ടു വിത്യസ്ത കഥകളായി പരിണമിക്കുകയും ചെയ്തു.

70 comments:

  1. For academic interest - Kindly provide the Islamic version of Isaa nabi's origin also, to get a clear picture.

    ReplyDelete
  2. പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു...

    ReplyDelete
  3. >>പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു... <<

    :-)

    ReplyDelete
  4. നാളുകള്‍ക്ക്‌ ശേഷം താങ്കള്‍ എഴുതിയതിനെ സ്വാഗതം ചെയ്യുവാന്‍ ഒരു ലേഖനം ഞാനും എഴുതി.

    http://me4what.blogspot.com/2011/12/blog-post_15.html

    എല്ലാ വിഷയങ്ങളും മറുപടി പറയാന്‍ നില്‍ക്കുന്നില്ല. എനിക്ക് കൌതുകം തോന്നിയത് എടുത്തു മറുപടി പറഞ്ഞു എന്ന് മാത്രം.

    ReplyDelete
  5. @കാര്‍നോര്‍

    യേശുവിന്‍റെ ജനനത്തെ ക്കുറിച്ച് വളരെ സംക്ഷിപ്തമായി മാത്രമേ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. സഖറിയാ പ്രവാചകന്‍റെ സംരക്ഷണതയില്‍ വളര്‍ന്ന, ഇമ്രാന്‍റെ പുത്രിയായ കന്യകയായ മറിയത്തിന്‌, അത്ഭുതകരമായ രീതിയില്‍ ജനിച്ച പുത്രനാണ് ഈസാ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഈസാ(അ) ശിശുവായിരിക്കുമ്പോള്‍ തെന്നെ അത്ഭുതകരമായ രീതിയില്‍ സംസാരിച്ചു എന്നും ഖുര്‍ആന്‍ പറയുന്നു. ജോസഫിനെ ക്കുറിച്ചോ, മറിയത്തിന്‍റെ വിവാഹം നിശ്ചയത്തെ ക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഇല്ല.

    മറിയയെ ക്കുറിച്ച് പറയുന്ന ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഇതാ.

    11-സത്യവിശ്വാസികള്‍ക്ക് ഉദാഹരണമായി അല്ലാഹു ഫറവോന്റെ പത്നിയെ എടുത്തുകാണിക്കുന്നു. അവര്‍ അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ നാഥാ! എനിക്കു നിന്റെയടുത്ത് സ്വര്‍ഗത്തിലൊരു വീട് ഉണ്ടാക്കിത്തരേണമേ! ഫറവോനില്‍ നിന്നും അയാളുടെ ദുര്‍വൃത്തിയില്‍നിന്നും എന്നെ രക്ഷിക്കേണമേ! അക്രമികളായ ജനത്തില്‍നിന്നും എന്നെ നീ മോചിപ്പിക്കേണമേ!
    12-ഇംറാന്റെ പുത്രി മര്‍യമിനെയും ഉദാഹരണമായി എടുത്തു കാണിക്കുന്നു. അവര്‍ തന്റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ചു. അപ്പോള്‍ നാം അതില്‍ നമ്മില്‍ നിന്നുള്ള ആത്മാവിനെ ഊതി. അവളോ തന്റെ നാഥനില്‍ നിന്നുള്ള വചനങ്ങളേയും വേദങ്ങളേയും സത്യപ്പെടുത്തി. അവള്‍ ഭക്തരില്‍ പെട്ടവളായിരുന്നു. (ഖുര്‍ആന്‍ 66)

    35-ഓര്‍ക്കുക: ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: "എന്റെ നാഥാ, എന്റെ വയറ്റിലെ കുഞ്ഞിനെ നിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ."
    36-പിന്നീട് ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: "എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്- അവള്‍ പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.-ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞിനെപ്പോലെയല്ലല്ലോ. ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നിലഭയം തേടുന്നു."
    37. അങ്ങനെ അവളുടെ ( മര്‍യമിന്‍റെ ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ ( പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു.
    (ഖുര്‍ആന്‍ 3)

    ReplyDelete
  6. യേശുവിന്‍റെ ജനത്തെ ക്കുറിച്ച് പറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ശ്രദ്ധിക്കുക.

    16-ഈ വേദപുസ്തകത്തില്‍ മര്‍യമിന്റെ കാര്യം വിവരിക്കുക. അവര്‍ തന്റെ സ്വന്തക്കാരില്‍ നിന്നകലെ കിഴക്കൊരിടത്ത് കഴിഞ്ഞുകൂടിയ കാലം.
    17-സ്വന്തക്കാരില്‍ നിന്നൊളിഞ്ഞിരിക്കാന്‍ അവരൊരു മറയുണ്ടാക്കി. അപ്പോള്‍ നാം നമ്മുടെ മലക്കിനെ മര്‍യമിന്റെ അടുത്തേക്കയച്ചു. മലക്ക് അവരുടെ മുമ്പില്‍ തികഞ്ഞ മനുഷ്യരൂപത്തില്‍ പ്രത്യക്ഷമായി.
    18-അവര്‍ പറഞ്ഞു: "ഞാന്‍ നിങ്ങളില്‍നിന്ന് പരമകാരുണികനായ അല്ലാഹുവില്‍ അഭയം തേടുന്നു. നിങ്ങളൊരു ഭക്തനെങ്കില്‍?”
    19-മലക്ക് പറഞ്ഞു: "നിനക്ക് പരിശുദ്ധനായൊരു പുത്രനെ പ്രദാനം ചെയ്യാന്‍ നിന്റെ നാഥന്‍ നിയോഗിച്ച ദൂതന്‍ മാത്രമാണ് ഞാന്‍.”
    20-അവര്‍ പറഞ്ഞു: "എനിക്കെങ്ങനെ പുത്രനുണ്ടാകും? ഇന്നോളം ഒരാണും എന്നെ തൊട്ടിട്ടില്ല. ഞാന്‍ ദുര്‍നടപ്പുകാരിയുമല്ല.”
    21-മലക്ക് പറഞ്ഞു: "അതൊക്കെ ശരിതന്നെ. എന്നാലും അതുണ്ടാവും. നിന്റെ നാഥന്‍ പറയുന്നു: നമുക്കത് നന്നെ നിസ്സാരമായ കാര്യമാണ്. ആ കുട്ടിയെ ജനങ്ങള്‍ക്കൊരടയാളവും നമ്മില്‍ നിന്നുള്ള കാരുണ്യവുമാക്കാനാണ് നാം അങ്ങനെ ചെയ്യുന്നത്. അത് തീരുമാനിക്കപ്പെട്ട കാര്യമാണ്.”
    22-അങ്ങനെ അവര്‍ ആ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഗര്‍ഭം ചുമന്ന് അവര്‍ അകലെ ഒറ്റക്കൊരിടത്ത് മാറിത്താമസിച്ചു.
    23-പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”
    24-അപ്പോള്‍ താഴ്ഭാഗത്തുനിന്ന് അവരോട് വിളിച്ചുപറഞ്ഞു: "നീ ദുഃഖിക്കേണ്ട. നിന്റെ നാഥന്‍ നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു.
    25-"നീ ആ ഈന്തപ്പന മരമൊന്നു പിടിച്ചു കുലുക്കുക. അത് നിനക്ക് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരും
    26-"അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്‍കുളിര്‍ക്കുകയും ചെയ്യുക. അഥവാ, നീയിനി വല്ലവരെയും കാണുകയാണെങ്കില്‍ അവരോട് ഇങ്ങനെ പറഞ്ഞേക്കുക: “ഞാന്‍ പരമകാരുണികനായ അല്ലാഹുവിനു വേണ്ടി നോമ്പെടുക്കാമെന്ന് നേര്‍ച്ചയാക്കിയിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇന്ന് ആരോടും സംസാരിക്കുകയില്ല.”
    27-പിന്നെ അവര്‍ ആ കുഞ്ഞിനെയെടുത്ത് തന്റെ ജനത്തിന്റെ അടുത്തു ചെന്നു. അവര്‍ പറഞ്ഞുതുടങ്ങി: "മര്‍യമേ, കൊടിയ കുറ്റമാണല്ലോ നീ ചെയ്തിരിക്കുന്നത്.
    28-"ഹാറൂന്റെ സോദരീ, നിന്റെ പിതാവ് വൃത്തികെട്ടവനായിരുന്നില്ല. നിന്റെ മാതാവ് പിഴച്ചവളുമായിരുന്നില്ല.”
    29-അപ്പോള്‍ മര്‍യം തന്റെ കുഞ്ഞിനു നേരെ വിരല്‍ ചൂണ്ടി. അവര്‍ ചോദിച്ചു: "തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് ഞങ്ങളെങ്ങനെ സംസാരിക്കും?”
    30-കുഞ്ഞ് പറഞ്ഞു: " ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. അവനെനിക്കു വേദപുസ്തകം നല്‍കിയിരിക്കുന്നു. എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
    31-"ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്‍പിച്ചിരിക്കുന്നു.
    32-"അല്ലാഹു എന്നെ എന്റെ മാതാവിനോട് നന്നായി വര്‍ത്തിക്കുന്നവനാക്കിയിരിക്കുന്നു. അവനെന്നെ ക്രൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല. (ഖുര്‍ആന്‍ 19)

    ReplyDelete
  7. ഖുറാനിലെ വിവരം വച്ച് യേശു ഏതു കാലത്താണ് ജീവിച്ചിരുന്നത് എന്ന് സ്ഥാപിക്കുവാന്‍ പറ്റുമോ? ചുരുങ്ങിയ പക്ഷം മോശയുടെ കാലത്തല്ല യേശു ജീവിച്ചിരുന്നത് എന്നെങ്കിലും തെളിയിക്കാന്‍ പറ്റുമോ?

    ReplyDelete
  8. ഖുറാനിലെ യേശുവിന്റെ ജനനം കണ്ടു. അതില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം.

    വിവരണത്തില്‍ നിന്ന്.
    1) (സൂക്തം 17ല്‍ )ദൈവദൂതന്‍ പ്രത്യക്ഷപ്പെടുന്നതിനും മുമ്പ് മറിയം ഒരു മറ ഉണ്ടാക്കിയത് എന്തിനു വേണ്ടിയായിരുന്നു?
    2) (സൂക്തം 22ല്‍ ) ഗര്‍ഭം ധരിച്ചതിന് ശേഷം വീണ്ടും അകലെ ഒരിടത്തേക്ക് മാറി താമസിച്ചു എന്ന് പറയുന്നു. അപ്പോള്‍ ആദ്യം ഉണ്ടാക്കിയ മറ എന്തിനായിരുന്നു?
    3) (സൂക്തം 25ല്‍ ) പേറ്റ് നോവ്‌ എടുത്തിരിക്കുന്ന സ്ത്രീയോട് ചെയ്യാന്‍ പറഞ്ഞ കാര്യം അത്ര്യുഗ്രം. ഇന്തപന കുലുക്കുക. ഒമ്പത് മാസം ഒളിച്ചു താമസിച്ചപ്പോള്‍ എങ്ങിനെയായിരുന്നു ഭക്ഷണം?
    4) (സൂക്തം 27 ല്‍ ) ഈ കഥയില്‍ മറിയം പ്രസവിക്കാതെ തന്നെ കുഞ്ഞിനെ കിട്ടി.അത്ഭുതം.
    ഒരു ചെറിയ ഭാഗത്ത് നിന്ന് ഇത്രയും പോരായ്മകള്‍ !!!

    ഇനി ചില പൊതു ചോദ്യങ്ങള്‍
    1) മറിയം വിവാഹിത ആയിരുന്നോ?
    2) വിവാഹിത അല്ലാത്ത ഒരുവള്‍ ഗര്‍ഭിണിയായി കണ്ടാല്‍ യഹൂദരുടെ ശിക്ഷ എന്താണ്?
    3) മലക്ക് മനുഷ്യ രൂപത്തില്‍ മറിയത്തിനു പ്രത്യക്ഷനായി. എന്ത് രൂപത്തില്‍ ആണ് മലക്ക് നബിക്ക് പ്രത്യക്ഷപ്പെട്ടത്?

    (വിവരണത്തില്‍ നിന്ന് )
    മോശയുടെ പിതാവിന്റെ പേര് ഇമ്രാന്‍ എന്നായിരുന്നു. മോശയുടെ സഹോദരന്റെ പേര് അഹരോന്‍ .അഹരോന് മറിയം എന്ന പേരില്‍ ഒരു സഹോദരിയും ഉണ്ട്.

    യേശുവിന്റെ അമ്മയായ മറിയത്തിനു സഹോദരന്‍ അഹരോന്‍ ഉണ്ട്. ഇമ്രാന്‍ എന്ന വ്യക്തിയുടെഭാര്യ പ്രസവിച്ചത് മറിയത്തിനെ.
    ഇത് വച്ച് മൂസ ഈസായുടെ അമ്മാവനാണ് എന്ന് പറഞ്ഞാല്‍ താങ്കള്‍ എന്ത് ഡാറ്റ വച്ച് അത് നിഷേധിക്കും?

    ReplyDelete
  9. സാജന്‍,

    താങ്കളുടെ പോസ്റ്റ്‌ വായിച്ചു. നൂറ്റാണ്ടുകളായി ബൈബിള്‍ പണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുള്ള ഒരു വിഷയമാണ് ലൂകാ യിലെ സെന്‍സസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍. വിത്യസ്ത രീതികളിലുള്ള പരിഹാരം ഇതിന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് താങ്കള്‍ പറഞ്ഞത്‌.
    ഇതുമായി ബന്ധപ്പെട്ടു താഴെ പറയുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുക. (എന്‍റെ വളരെ പരിമിതമായ വായനയില്‍ നിന്നും മനസ്സിലാക്കിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഈ വിഷയത്തില്‍ യാതൊരു പാണ്ടിത്യവും ഞാന്‍ അവകാശപ്പെടുന്നില്ല. തെറ്റ് ഉണ്ടെകില്‍ ചൂണ്ടിക്കാണിക്കവുനതാണ്).

    1. താങ്കള്‍ പറയുന്നത്, Quirinius നെ ഹെരോദോസിന്റെ (Herod the Great) ന്‍റെ കാലത്ത്‌ ജൂദിയ യില്‍ സെന്‍സസ്‌ നടത്തുന്നതിനായി ചുമതലപ്പെടുതിയിക്കാം എന്നും ലൂകാ ഗവര്‍ണര്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ആ ചുമതലയാണ് എന്നുമാണ്.

    പക്ഷെ ജൂദിയ പ്രദേശം, റോമന്‍ സാമ്രാജ്യത്തിന്‍റെ നേരിട്ടുള്ള ഭണത്തിന് കീഴില്‍ വരുന്നത് AD 6 - ല്‍ മാത്രമാണ്. അതിന് മുമ്പ് റോമന്‍ സാമ്രാജ്യം അവിടെ നിന്നും നേരിട്ട് നികുതി പിരിച്ചിരുന്നില്ല അതുകൊണ്ട് തെന്നെ സെന്‍സസ്‌ നടത്താനും സാധ്യതയില്ല. AD 6 ല്‍ ആണ് അന്ന് യൂദാ ഭരിച്ചിരുന്ന Herod Archelaus നെ നാടുകടത്തുന്നതും യൂദയയെ നേരിട്ടുള്ള റോമന്‍ ഭരണത്തിന് കീഴില്‍ ആയിരുന്ന സിറിയയോട് ചേര്‍ക്കുന്നതും, Quirinius നെ അവിടെത്തെ ഗവര്‍ണര്‍ ആയി നിശ്ചയിക്കുന്നതും എല്ലാം. Quirinius സിറിയയയിലെ ഗവര്‍ണര്‍ ആയതിനു ശേഷം യൂദയായില്‍ ലൂകാ പറഞ്ഞ പോലെ സെന്‍സസ്‌ നടന്നു എന്നത് ചരിത്രവും ആണ്. അഥവാ മത്തായിയെ മാറ്റി നിര്‍ത്തിയാല്‍ ലൂകാ പറയുന്നതെല്ലാം ചരിത്രവുമായി ഒത്തുപോകുന്നു.

    2. Quirinius സേനയെ നയിച്ചത്‌ ഗലാത്തിയയില്‍ ആയിരുന്നു എന്ന് കാണുന്നു, അതുകൊണ്ട് തെന്നെ അദ്ദേഹത്തിന് അന്ന് സിറിയയില്‍ അധികാരം ഉണ്ടായിരുന്നു എന്ന് വരുന്നില്ല. മാത്രവുമല്ല AD 6 ന് മുമ്പ്, യൂദാ സിറിയയുടെ ഭാഗമാകുന്നതിന് മുമ്പ്, നടന്ന ഒരു സെന്സസും യൂദായെ ബാധിക്കുന്നതായിരിക്കാന്‍ സാധ്യതയില്ല.

    ReplyDelete
  10. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത താങ്കള്‍ പരാമര്‍ശിച്ച മറ്റു ചില കാര്യള്‍ക്കൂടി:

    1. താങ്കള്‍ ഉദ്ദരിച്ചു:

    >>ലൂക്കാ 3:1. തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം...

    ലൂക്കാ 3:23. പരസ്യജീവിതം ആരംഭിക്കുമ്പോൾ യേശുവിന് ഏകദേശം മുപ്പതു വയസ്സുപ്രായമായിരുന്നു...

    യേശുവിനു മുപ്പതു വയസ് (ഏകദേശം) പ്രായമുള്ളപ്പോള്‍ , തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം ആയിരുന്നു. ചരിത്രം പറയുന്നത് പ്രകാരം തിബേരിയൂസ് സീസര്‍ ആയത് 14 AD(ഒന്നാം വര്‍ഷം). അവിടെ നിന്ന് 15-ആം വര്‍ഷം AD 28.ബിസി.ഒന്ന് കഴിഞ്ഞാല്‍ AD ഒന്നാണ്. (പൂജ്യം വര്‍ഷം ഇല്ല) അങ്ങിനെ വരുമ്പോള്‍ AD 28 നിന്ന് പുറകിലേക്ക് 30 പോയാല്‍ ബിസി. 3.യേശു ജനിച്ചത്‌ ബിസി. മൂന്നിനാകും !! ഹെരോദോസ് മരിച്ചത് ബിസി. നാലിന്. ചുരുക്കി പറഞ്ഞാല്‍ കേവലം ഒരു വര്‍ഷത്തിന്റെ വൈരുദ്ധ്യം മാത്രമേ ഞാന്‍ കാണുന്നുള്ളൂ.<<


    പക്ഷെ ഇവിടെ താങ്കള്‍ ആദ്യം ഉദ്ദരിച്ച വചനം (ലൂക്കാ 3:1) പറയുന്നത് സ്നാപക യോഹന്നാനെ ക്കുറിച്ചാണ്).
    രണ്ടാമത്‌ ഉദ്ധരിച്ച വചനം(3.23) പറയുന്നത് യേശു പരസ്യ ജീവിതം ആരംഭിക്കുന്നതിനെ ക്കുറിച്ചും. എന്നാല്‍ ഇത് രണ്ടും ഒരേ വര്ഷം ആണ് എന്ന് ലൂകാ യില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയില്ല. സമാന്തര സുവിശേഷങ്ങള്‍ അനുസരിച്ച് യേശു പരസ്യ ശുശ്രൂഷ ആരംഭിക്കുന്നത് യോഹന്നാന്‍ അറസ്റ്റു ചെയ്യപ്പെട്ടതിനു ശേഷമാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്വഭാവികമായും യോഹന്നാന്‍ യേശുവിന് മുംമ്പേ ശുശ്രൂഷ ആരംഭിച്ച്ചിരിക്കാനാണ് സാധ്യത.

    2. മത്തായി പറയുന്ന ശിശുക്കളുടെ കൂട്ടക്കൊലയെ ക്കുറിച്ച് താങ്കള്‍ പറഞ്ഞു:

    >>പക്ഷെ ക്രിസ്ത്യാനിയല്ലാത്ത ഒരു ചരിത്രകാരന്‍ ഈ കൂട്ട കൊലയെ പറ്റി രേഖപ്പെടുതിയിട്ടുണ്ട്.

    http://en.wikipedia.org/wiki/Massacre_of_the_Innocents
    The first non-Christian reference to the massacre is recorded four centuries later by Macrobius (c. 395-423), who writes in his Saturnalia:


    ഇത് പക്ഷെ സംഭവം നടന്നു നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതപ്പെട്ടതാണ് അത് കൊണ്ട് തെന്നെ ചരിത്രരേഖയായി പരിഗണിക്കുകയില്ല എന്നോര്‍ക്കുക.

    ReplyDelete
  11. 3. യേശു ജനിച്ചത് ഹേറോദോസിന്‍റെ കാലത്താണ് എന്ന് ലൂകായും സൂചിപ്പിച്ചിട്ടുണ്ട് എന്ന് കാണിക്കാന്‍ താങ്കള്‍ ഉദ്ദരിച്ചു:

    >>ലൂക്കാ 1:5. ഹേറോദേസ് യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ സഖ റിയാ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.<<

    ഒന്നാമതായി ഇവിടെ ലൂകാ ഉദ്ദേശിച്ചത് Herod the Great തെന്നെ ആയിക്കൊള്ളണം എന്നില്ല Herod Archelaus ആകാം. അതനുസരിച്ച് ലൂകായുടെ കാലക്രമം കൃത്യായിരിക്കും.

    മറ്റൊന്ന് ഇവിടെ പറയുന്നത് യോഹന്നാന്‍റെ ജനനത്തെ ക്കുറിച്ചാണ്. എലിസബത്തിന് ആറുമാസമുള്ളപ്പോള്‍ ദൂതന്‍ മറിയയെ യേശുവിന്‍റെ ജനത്തെ ക്കുറിച്ച് അറിയിച്ചുവെന്ന് ലൂകാ പറയുന്നുവെങ്കിലും, യേശുവും യോഹന്നാനും തമ്മില്‍ ആറു മാസത്തെ പ്രായ വിത്യാസമേയുള്ളൂവെന്നു ലൂകായില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയില്ല. നേരെ മറിച്ചു മനസ്സിലാക്കാന്‍ കഴിയുകയും ചെയ്യും. ലൂകാ പറയുന്നത് നോക്കുക..


    പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.
    ആ കാലത്തു ലോകം ഒക്കെയും പേർവഴി ചാർത്തേണം എന്നു ഓഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. (ലൂകാ 1:80-2:1)

    ആ കാലത്ത്‌ (in those days) എന്ന് ലൂകാ പറയുന്നത് യോഹന്നാന്‍ ബാല്യകാലം പിന്നിട്ട് എന്ന് പറഞ്ഞതിന് ശേഷമാണ് എന്ന് ശ്രദ്ധിക്കുക.

    ReplyDelete
  12. താങ്കളുടെ മറുപടിയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാം. ഞാന്‍ ഖുറാനിലെ ചില കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരുന്നു. അതിനു മറുപടി പറയാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ? അതോ മറ്റുള്ളവരോട് ചോദ്യം ചോദിക്കല്‍ മാത്രമേ കാണൂ? വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

    ReplyDelete
  13. സാജന്‍:

    താങ്കളുടെ ഖുര്‍ആനിലെ യേശുവിന്‍റെ വിവരണവുമായി ബന്ധപ്പെട്ടു താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കണ്ടു.

    ആദ്യമേ പറയട്ടെ, ഈ ബ്ലോഗിന്‍റെ ഉദ്ദേശം ആരെയെങ്കിലും തോല്‍പ്പിക്കുക എന്നതോ ചോദ്യങ്ങള്‍ ചോദിച്ചു ഉത്തരം മുട്ടിക്കുക എന്നതോ എന്നതോ അല്ല, മറിച്ചു സൌഹൃദപരമായ അന്തരീക്ഷത്തില്‍ വീക്ഷണവിത്യാസങ്ങള്‍ പങ്കു വെക്കുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ ഖുര്‍ആനെതിരെയുള്ള വിമര്‍ശങ്ങള്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു.

    എന്നാല്‍ നിര്‍ഭാഗ്യവശാല്‍ താങ്കളുടെ ചോദ്യങ്ങളുടെ ശൈലിയില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്‌ അവ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയോ, ആരോഗ്യകരമായ ഒരു സംവാദം തുടങ്ങി വെക്കുന്നതിന് വേണ്ടിയോ അല്ല, മറിച്ചു തര്‍ക്കിക്കാന്‍ വേണ്ടിയാണ് എന്നതാണ്. യുക്തിവാദികളുമായും മറ്റും അങ്ങിനെ അന്തമായി നീണ്ടു പോകുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് നിന്നിട്ടുണ്ടെങ്കിലും ഈ വിഷയത്തില്‍ അത്തരം ഒരു ശൈലിക്ക് താല്പര്യമില്ല.

    ഇവിടെ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എല്ലാം സാജന് സ്വന്തമായി അഭിപ്രായമുള്ള സ്ഥിതിക്ക് (സാജന്റെയും ആലിക്കൊയയുടെയും ബ്ലോഗില്‍ താങ്കള്‍ നടത്തിയ ചര്‍ച്ചകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണ് പറയുന്നത്) എന്‍റെ ഉത്തരങ്ങള്‍ക്ക് കാത്ത്‌ നില്‍ക്കാതെ, സാജന്‍റെ വിമര്‍ശനങ്ങള്‍ ഒരു പോസ്റ്റാക്കി അവതരിപ്പിച്ചു ലിങ്ക് ഇവിടെ നല്‍കുന്നതായിരിക്കും ഉചിതം. സമയം കിട്ടുകയാണ് എന്‍റെ അഭിപ്രായം ഞാന്‍ രേഖപ്പെടുത്താം.

    സാജനും ആലിക്കോയയും ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ ലിങ്കുകള്‍ താഴെ. മറ്റു ചില കാര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ എനിക്ക് പറയാനുണ്ട്. അവ പിന്നീട് എഴുതാം.

    http://islam-malayalam.blogspot.com/2010/12/%E0%B4%87%E0%B4%B1%E0%B4%A8-%E0%B4%B9%E0%B4%B1%E0%B4%A8-%E0%B4%AE%E0%B4%B1%E0%B4%AF-%E0%B4%88%E0%B4%B8.html

    http://quran-talk.blogspot.com/2010/11/blog-post_17.html

    ReplyDelete
  14. മൂസയും ഈസയും തമ്മിലുള്ള വിഷയത്തില്‍ ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ ! എന്ന ബ്ലോഗ് ആയിരിക്കും കൂടുതല്‍ ഉചിതം.

    പിന്നെ എന്റെ ഉദ്ദേശം ഇതു വരെ മനസിലായില്ലെങ്കില്‍ ഞാന്‍ തന്നെ പറയാം. ക്രിസ്തുമതത്തെ പറ്റി പലരും ദുഷ്പ്രചരണങ്ങള്‍ നടത്തുന്നു. അപ്പോള്‍ അതില്‍ എന്തെങ്കിലും കാമ്പ് ഉണ്ടൊ എന്നു പരിശോധിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മറുപടിയും പറയാന്‍ തീരുമാനിച്ചു. ഖേദകരമെന്നു പറയട്ടെ, ഈ പ്രചരണത്തില്‍ മുന്നില്‍ നിന്നതു മുസ്ലീം സുഹ്രുത്തുകള്‍ ആണു. അതുകൊണ്ടു ഖുറാനിനെ പറ്റി പഠിക്കുവാനും തീരുമാനിച്ചു. എന്നിട്ടു അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഉറച്ചു. അതുകൊണ്ടു തന്നെ ബൈബിളിലെ വിഷയങ്ങള്‍ കാണുമ്പോള്‍ പഠിക്കുന്നു , മറുപടി പറയുന്നു , തിരിച്ചു ചോദിക്കുന്നു.

    താങ്കള്‍ക്ക് സൗകര്യം ഉള്ളപ്പോള്‍ ഖുരാനിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ. ചോദ്യങ്ങള്‍ ഇവിടെ തന്നെ കാണും . താങ്കളുടെ ഉദ്ദേശം ഞാന്‍ നോക്കാറില്ല. താങ്കള്‍ ഇനിയും ബൈബിള്‍ സംബന്ധിയായ കാര്യങ്ങള്‍ എഴുതൂ. (എനിക്ക് ) പഠിക്കാന്‍ അത് വളരെ നല്ലതാണ്.

    ഞാന്‍ ഡാറ്റ വച്ചാണ് താങ്കള്‍ക്ക് മറുപടി പറഞ്ഞത്. അതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടി കാണിച്ചാല്‍ തിരുത്താന്‍ സന്തോഷമേയുള്ളൂ

    ReplyDelete
  15. അപ്പോള്‍ ഇവിടുത്തെ വിഷയം ...
    >>> പക്ഷെ ജൂദിയ പ്രദേശം, റോമന്‍ സാമ്രാജ്യത്തിന്‍റെ നേരിട്ടുള്ള ഭണത്തിന് കീഴില്‍ വരുന്നത് AD 6 - ല്‍ മാത്രമാണ്. അതിന് മുമ്പ് റോമന്‍ സാമ്രാജ്യം അവിടെ നിന്നും നേരിട്ട് നികുതി പിരിച്ചിരുന്നില്ല അതുകൊണ്ട് തെന്നെ സെന്‍സസ്‌ നടത്താനും സാധ്യതയില്ല. AD 6 ല്‍ ആണ് അന്ന് യൂദാ ഭരിച്ചിരുന്ന Herod Archelaus നെ നാടുകടത്തുന്നതും യൂദയയെ നേരിട്ടുള്ള റോമന്‍ ഭരണത്തിന് കീഴില്‍ ആയിരുന്ന സിറിയയോട് ചേര്‍ക്കുന്നതും, Quirinius നെ അവിടെത്തെ ഗവര്‍ണര്‍ ആയി നിശ്ചയിക്കുന്നതും എല്ലാം. Quirinius സിറിയയയിലെ ഗവര്‍ണര്‍ ആയതിനു ശേഷം യൂദയായില്‍ ലൂകാ പറഞ്ഞ പോലെ സെന്‍സസ്‌ നടന്നു എന്നത് ചരിത്രവും ആണ്.

    AD 6 നു Herod Archelaus നെ പുറത്താക്കി അവിടെ Quirinius ഗവര്‍ണര്‍ ആക്കി . സിറിയ റോമന്‍ ഗവര്‍ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.ഇത്രയും ഞാനും അംഗീകരിക്കുന്നു. പക്ഷെ ...

    44 B.C മുതല്‍ സിറിയയില്‍ നികുതി കൊടുതിരുന്നതായി Josephus തന്നെ പറയുന്നു. കൂടാതെ അപ്പന്റെ മരണ സമയത്ത് എന്താണ് മകന്‍ ഹെരോദ്‌ ചെയ്തത് എന്ന് Josephus എഴുതിയിട്ടുണ്ട്.

    Antiquities 17.8.4 [link http://www.ccel.org/j/josephus/works/ant-17.htm]
    Now Archelaus paid him so much respect, as to continue his mourning till the seventh day;....if Caesar should confirm and settle that testament which his father had made.... others of them required that he would take away those taxes which had been severely laid upon what was publicly sold and bought...

    Antiquities 17.6.1
    ...He also bequeathed .a thousand talents to Caesar, and five hundred to Julia, Caesar's wife ...

    അതായത് നികുതി കൊടുത്തിരുന്നില്ല എന്ന താങ്കളുടെ വാദം (അങ്ങിനെ പറയുന്നവരുടെ വാദം) തെറ്റാണ് ! കൂടാതെ സെന്‍സസ് എടുക്കുന്നത് നികുതി പിരിക്കാന്‍ മാത്രമല്ലല്ലോ !



    >> Quirinius സേനയെ നയിച്ചത്‌ ഗലാത്തിയയില്‍ ആയിരുന്നു എന്ന് കാണുന്നു, അതുകൊണ്ട് തെന്നെ അദ്ദേഹത്തിന് അന്ന് സിറിയയില്‍ അധികാരം ഉണ്ടായിരുന്നു എന്ന് വരുന്നില്ല.

    എന്ന്? അതാണ്‌ ചോദ്യം? Quirinius പല സ്ഥലത്ത് സേനയെ നയിചിട്ടുണ്ടാകും.ഉണ്ടാകും എന്ന് മാത്രമല്ല അതില്‍ സീസറുടെ വിശ്വസ്തന്‍ തന്നെയാണ് അദ്ദേഹം. അതുകൊണ്ട് ഹെരോദോസിനെ പോലെ വിശ്വസിക്കാന്‍ കൊള്ളാത്തവരെ നിരീക്ഷിക്കാന്‍ ഇദ്ദേഹം ഉണ്ടായിരുന്നു എന്ന് കരുതുന്നതാണ് കൂടുതല്‍ ഉചിതം .


    പിന്നെ ഒരു കാര്യം താങ്കള്‍ ശ്രദ്ധിച്ച് കാണില്ല. ഹെരോദ്‌ (Herod the Great) ന്റെ മരണ സമയത്ത് എവിടെയായിരുന്നു Quirinius എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഞാന്‍ കൊടുത്തിരുന്നു. ഒരു സെന്‍സസ്‌ എടുക്കാന്‍ അവിടെത്തെ ഉദ്ദ്യോഗസ്ഥന്‍ ആ പ്രദേശത്തെ രാജാവാകണം എന്നൊന്നും ഇല്ല ! റോമന്‍ പട്ടാള മേധാവി ആ പ്രദേശത്തെ ആരായിരിക്കും എന്ന് ഊഹിക്കാന്‍ വലിയ പ്രയാസം ഉണ്ടോ?


    >>> മാത്രവുമല്ല AD 6 ന് മുമ്പ്, യൂദാ സിറിയയുടെ ഭാഗമാകുന്നതിന് മുമ്പ്, നടന്ന ഒരു സെന്സസും യൂദായെ ബാധിക്കുന്നതായിരിക്കാന്‍ സാധ്യതയില്ല.

    അത് വെറും ഊഹം മാത്രം. Herod the Great രാജാവാകുന്നതിനു മുമ്പേ ആദ്ദേഹത്തിന്റെ രാജ്യം റോമാക്കരുടെതാണ്.
    ഇദ്ദേഹം വരെ സീസറിന് കപ്പം കൊടുത്തിരുന്നു. അപ്പോള്‍ സീസര്‍ സെന്‍സസ്‌ എടുക്കുമ്പോള്‍ ഇവരെ ഒഴിവാക്കി എന്ന് പറയുന്നത് മണ്ടത്തരം ആയിരിക്കും. ഭരണത്തില്‍ കൂടുതല്‍ പവര്‍ സീസറിനു ആയിരിക്കുമോ അതോ അടിമ രാജാവിന് ആയിരിക്കുമോ ?

    ReplyDelete
  16. >>> സ്വഭാവികമായും യോഹന്നാന്‍ യേശുവിന് മുംമ്പേ ശുശ്രൂഷ ആരംഭിച്ച്ചിരിക്കാനാണ് സാധ്യത.
    അതില്‍ എനിക്ക് ഒരു സംശയവും ഇല്ല. യോഹന്നാനില്‍ നിന്ന് യേശു സ്നാനം സ്വീകരിച്ചിരുന്നു.
    യോഹന്നാന്‍ മരിക്കുന്നതിനു മുമ്പ് തന്നെ അദ്ദേഹത്തിന്റെ രണ്ടു ശിഷ്യന്മാര്‍ യേശുവിന്റെ അപ്പോസ്തോലന്മാരായി.
    വെറുതെ നടക്കുന്ന ഒരാളുടെ അടുത്ത് ആരും ശിഷ്യന്മാവുകയില്ലല്ലോ !
    കൂടാതെ യോഹന്നാനിന്റെ മരണത്തെ പറ്റിയും (അതോ ആ വാര്‍ത്തയും ) യേശു പരാമര്‍ശിക്കുന്നുണ്ട്.


    >>> ഇത് പക്ഷെ സംഭവം നടന്നു നാല് നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതപ്പെട്ടതാണ് അത് കൊണ്ട് തെന്നെ ചരിത്രരേഖയായി പരിഗണിക്കുകയില്ല എന്നോര്‍ക്കുക.

    ആര് ഓര്‍ക്കാന്‍ ? ഒരു നിഷ്പക്ഷ ചരിത്രകാരന്‍ എഴുതിയത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ അത് വിശ്വസിക്കണം എന്നില്ല. കൂടാതെ അലെക്സാണ്ടരുടെ ജീവ ചരിത്രം എഴുതിയത് അദ്ദേഹം മരിച്ചിട്ട് മുന്നൂറു വര്ഷം കഴിഞ്ഞിട്ടാണ്. അത് താങ്കള്‍ വിശ്വസിക്കുമോ? ഇതും പോട്ടെ, യേശു മരിച്ചിട്ട് അറനൂറ് വര്ഷം കഴിഞ്ഞു പറഞ്ഞ ഖുര്‍ആന്‍ ആ കാരണത്താല്‍ തന്നെ താങ്കള്‍ തള്ളി കളയേണ്ടതാണല്ലോ? എന്ത് കൊണ്ട് അത് ചെയ്തില്ല?



    >>> ഒന്നാമതായി ഇവിടെ ലൂകാ ഉദ്ദേശിച്ചത് Herod the Great തെന്നെ ആയിക്കൊള്ളണം എന്നില്ല Herod Archelaus ആകാം. അതനുസരിച്ച് ലൂകായുടെ കാലക്രമം കൃത്യായിരിക്കും.

    അല്ലാതെ തന്നെ ഒരുവിധം കൃത്യമാണ്. ഒന്നോ, മാക്സിമം മൂന്നോ വര്‍ഷത്തിന്റെ വ്യത്യാസം മാത്രമേ ഇവര്‍ തമ്മിലുള്ളൂ. (അതും ലൂക്കയല്ലാത്ത ചരിത്രകാരന്മാരെ കണ്ണടച്ച് വിശ്വസിച്ചാല്‍ മാത്രം)

    ReplyDelete
  17. >>> എലിസബത്തിന് ആറുമാസമുള്ളപ്പോള്‍ ദൂതന്‍ മറിയയെ യേശുവിന്‍റെ ജനത്തെ ക്കുറിച്ച് അറിയിച്ചുവെന്ന് ലൂകാ പറയുന്നുവെങ്കിലും, യേശുവും യോഹന്നാനും തമ്മില്‍ ആറു മാസത്തെ പ്രായ വിത്യാസമേയുള്ളൂവെന്നു ലൂകായില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

    ഇത്ര വ്യക്തമായി യേശുവും യോഹന്നിനു ആറുമാസത്തെ ഇളപ്പമേ ഉള്ളൂ എന്ന് ലൂക്ക പറഞ്ഞിട്ടും താങ്കള്‍ വളഞ്ഞ വഴിക്ക് മൂക്ക് പിടിക്കുവാന്‍ നോക്കുകയാണ്. താങ്കളുടെ പിഴവ് ഞാന്‍ വിശദീകാരിക്കാം ...


    >>> ആ കാലത്ത്‌ (in those days) എന്ന് ലൂകാ പറയുന്നത് യോഹന്നാന്‍ ബാല്യകാലം പിന്നിട്ട് എന്ന് പറഞ്ഞതിന് ശേഷമാണ് എന്ന് ശ്രദ്ധിക്കുക.

    ശ്രദ്ധിച്ചു. എങ്ങിനെയാണ് ബാല്യകാല്യം വരെ എന്ന് താങ്കള്‍ കണ്ടു പിടിച്ചത്? കാരണം താങ്കളുടെ കണക്കു പ്രകാരം ഏകദേശം 22 വയസായി (AD 6 - AD 28) കഴിഞ്ഞപ്പോള്‍ ആണ് യോഹന്നാനു ഇസ്രായേലിനു വെളിപ്പെടുന്നതു.


    1:80. ശിശു വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവൻ മരുഭൂമിയിലായിരുന്നു.

    ഇതാണ് വാക്യം. ഇതനുസരിച്ച് യോഹന്നാന്‍ പ്രായ പൂര്‍ത്തിയാകുന്നത് വരെ യേശു ജനിച്ചിട്ടില്ല എന്ന് അര്‍ഥം താങ്കള്‍ കൊടുക്കുകയാണെങ്കില്‍ അതിനെ ഞാന്‍ എന്ത് പറയാന്‍!!

    ഇനി താങ്കള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം ഞാന്‍ കാണിച്ചു തരാം..
    1:56 "മറിയം അവളുടെ കൂടെ മൂന്നു മാസം താമസിച്ചു . പിന്നെ വീട്ടിലേക്കു മടങ്ങി."

    അവിടെ വച്ച് മറിയത്തിന്റെ ത്രെഡ് മാറി. അപ്പോള്‍ താങ്കള്‍ കൊടുത്ത അര്‍ത്ഥം ഏതെന്കിലും വിധത്തില്‍ അവിടെ ചേരുമോ എന്ന് നോക്കുക!!
    ഇങ്ങനെ തെറ്റി ധരിച്ചതിന് ഞാന്‍ താങ്കളെ കുറ്റം പറയില്ല കാരണം അങ്ങിനെ ഒരു സില്ലി മിസ്റ്റേക് നടത്തിയത് richard carrier ആണല്ലോ! ഇദ്ദേഹമാണ് ലൂക്കിനെയും മത്തായിയും അനലൈസ് ചെയ്യുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഒരു വിഷമം.
    http://www.infidels.org/library/modern/richard_carrier/quirinius.html


    ഈ സുവിശേഷ ഭാഗം വായിച്ചപ്പോള്‍ ആണ്, മറ്റൊരു കൌതുകമായ കാര്യം ഞാന്‍ കാണുന്നത്.

    1:23. തന്റെ ശുശ്രൂഷയുടെ ദിവസങ്ങൾ പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്കു പോയി. 24. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗർഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവൾ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവൾ പറഞ്ഞു: 25. മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

    ഹഹ അഞ്ചു മാസം എലിസബത്ത്‌ ഒളിഞ്ഞും മറിഞ്ഞും ജീവിച്ചു. ഖുറാനില്‍ തത്തുല്യമായ കാര്യം മറിയവും ചെയ്തിരിക്കുന്നു. കൊള്ളാം. എന്തൊരു സാമ്യത. ഇരട്ട പെറ്റ പോലെ.

    ReplyDelete
  18. 1. >>44 B.C മുതല്‍ സിറിയയില്‍ നികുതി കൊടുതിരുന്നതായി Josephus തന്നെ പറയുന്നു. കൂടാതെ അപ്പന്റെ മരണ സമയത്ത് എന്താണ് മകന്‍ ഹെരോദ്‌ ചെയ്തത് എന്ന് Josephus എഴുതിയിട്ടുണ്ട്.
    ...
    അതായത് നികുതി കൊടുത്തിരുന്നില്ല എന്ന താങ്കളുടെ വാദം (അങ്ങിനെ പറയുന്നവരുടെ വാദം) തെറ്റാണ് ! കൂടാതെ സെന്‍സസ് എടുക്കുന്നത് നികുതി പിരിക്കാന്‍ മാത്രമല്ലല്ലോ !<<

    ഞാന്‍ പറഞ്ഞത്‌ മനസ്സിലാക്കാതെയാണ് സാജന്‍ മറുപടി എഴുതുന്നത്.

    ഞാന്‍ പറഞ്ഞത്‌ യൂദാ(Judaea) പ്രദേശത്തെ ക്കുറിച്ചാണ്, സിറിയയെ ക്കുറിച്ചല്ല. യൂദാറോമന്‍ സാമ്രാജ്യത്തത്തിന്‍റെ client state ആയിരുന്നു. അഥവാ അവിടെത്തെ ഭാരാധികരിക്ക് സ്വയം ഭരണാവകാശം ഉണ്ടായിരുന്നു. client state ലെ ഭരണാധികാരികള്‍ റോമാ സാമ്രാജ്യത്തത്തിന് കപ്പം കൊടുക്കെണ്ടാതുണ്ടായിരിക്കാം പക്ഷെ റോമന്‍ സാമ്ര്യാജ്യം അവിടെ നേരിട്ട് ഇടപെടുകയോ നേരിട്ട് നികുതി പിരിക്കുകയോ ചെയ്യുന്ന പതിവില്ല. - ഇതാണ് ഞാന്‍ പറഞ്ഞത്‌.

    എ.ഡി 6 ആണ് മാത്രമാണ് യൂദാ പ്രദേശം സിറിയയോട് ചേര്‍ക്കുന്നത്. അതും Herod Archelaus ന്‍റെ അസഹനീയ ഭരണം കാരണം പൊറുതി മുട്ടിയ ജനങ്ങള്‍ റോമന്‍ ഭാരനാധികളോട് ആവശ്യപെട്ടതുസരിച്ചും.

    2. ഒരു സംഭവത്തെകുറിച്ച് അത് നടന്നു നാല് നൂറ്റാണ്ടു കഴിഞ്ഞിട്ട് കഴിഞ്ഞിട്ട് എഴുതപ്പെട്ടത് ചരിത്രരേഖയായി പരിഗണിക്കുകയില്ല എന്ന് പറഞ്ഞതിനെ ഖുര്‍ആനില്‍ യേശുവിനെ ക്കുറിച്ച് എഴുതിയത് ചരിത്രരേഖയാണോ എന്ന് ചോദിച്ചുകൊണ്ടാണ് നേരിടുന്നത്. അത് ചരിത്രകാരന്‍ എഴുതിയതാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. അവ ദൈവം വെളിപാട്‌ മുഖേന അറിയിച്ചു കൊടുത്ത കാര്യങ്ങളാണ് എന്ന അടിസ്ഥാനത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. അവയുടെ വിശ്വസനീയതയും ചരിത്രപരതയും മറ്റു രീതിയിലെ അന്വേഷിക്കാന്‍ കഴിയൂ.

    ReplyDelete
  19. >>ആ കാലത്ത്‌ (in those days) എന്ന് ലൂകാ പറയുന്നത് യോഹന്നാന്‍ ബാല്യകാലം പിന്നിട്ട് എന്ന് പറഞ്ഞതിന് ശേഷമാണ് എന്ന് ശ്രദ്ധിക്കുക.

    ----------

    ശ്രദ്ധിച്ചു. എങ്ങിനെയാണ് ബാല്യകാല്യം വരെ എന്ന് താങ്കള്‍ കണ്ടു പിടിച്ചത്? കാരണം താങ്കളുടെ കണക്കു പ്രകാരം ഏകദേശം 22 വയസായി (AD 6 - AD 28) കഴിഞ്ഞപ്പോള്‍ ആണ് യോഹന്നാനു ഇസ്രായേലിനു വെളിപ്പെടുന്നതു.<<

    ഞാന്‍ പരിശോധിച്ച ബൈബിള്‍ കമ്മന്റിരികള്‍ എല്ലാം യോഹന്നാന് 30 വയസ്സ് കഴിഞ്ഞതിനു ശേഷം പരസ്യ ശുശ്രൂഷ ആരഭിച്ചതിനെ ക്കുറിച്ചാണ് ഇവിടെ "ഇസ്രായേലിനു വെളിപ്പെടുന്നതുവരെ" എന്ന് പറഞ്ഞത് എന്നത് ശരിയാണ്. താങ്കള്‍ തെന്നെ ഇവിടെ കൊടുത്ത ലിങ്ക പക്ഷെ പന്ത്രണ്ട് വയസ്സായപ്പോള്‍ നടന്ന സംഭവമാകാണാനു സാധ്യത എന്നാണ് പറയുന്നത്.

    Given Jewish law at the time (Mishnah, Abot 5.21), which held that a man becomes subject to religious duties on his thirteenth birthday (which would be John's "day of public appearance to Israel"; we see that day for Jesus in 2:42ff.) and other parallels between Jesus and John (cf. 1:80 and 2:40), it would be reasonable to assume that Luke has in mind that John was nearly twelve when Jesus was born (since "in those days" from vv. 2:1 picks up the "day" of the previous vv. 1:80)

    എതായിരുന്നൌം ഈ വ്യാഖാനം ആണ് ശരി എന്ന് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ല എന്ന്ഗീകരിക്കുന്നു.

    ReplyDelete
  20. അഗസ്റ്റസ് ചക്രവര്‍ത്തി മരിച്ചത് a.u.c. 767 ല്‍ ആണെങ്കിലും തിബേരിയൂസ്‌ a.u.c.765 ല്‍ തന്നെ ചക്രവര്‍ത്തി (collega imperii)ആയി സ്ഥാനമേറ്റിരുന്നു . യേശുവിന്റെ പരസ്യജീവിതം ആരംഭിച്ചത് സ്നാപകയോഹന്നാന്റെ രംഗപ്രേവേശം കഴിഞ്ഞ് അധികം താമസിയാതെയാണ് .അതിനാല്‍ ഇവ രണ്ടും ഒരേ വര്‍ഷത്തില്‍ സംഭവിക്കാനാണ് കൂടുതല്‍ സാധ്യത. അന്ത്യോക്യക്കാരനായ ലൂക്ക റോമന്‍ രീതിയിലല്ല ,സിറിയന്‍ രീതിയിലാണ് തിബേരിയസ്‌ സീസറിന്റെ ഭരണത്തിന്റെ 15 ആം വര്ഷം കണക്ക് കൂട്ടിയിരിക്കാന്‍ സാധ്യത .

    ReplyDelete
  21. Better to belive the truths revelead by the disciples, friends, contemporaries, brothers of Jesus than a pagan religious prophet who had never seen Jesus, who lived in an enemy country, who is not even a Jew, who lived 600 years after Jesus birth. Its like a person from India telling the history of another person who lived in Pakistan 600 years ago. There is no contradiction in Gospels and each writer viewed in different angles. Some stressed on the miracles of Jesus, some Love, some God's Kingdom etc. But when we combine they are all coincide each other. Study with Jehovah's Witnesses to learn more.

    ReplyDelete
  22. Better to belive the truths revelead by the disciples, friends, contemporaries, brothers of Jesus than a pagan religious prophet who had never seen Jesus, who lived in an enemy country, who is not even a Jew, who lived 600 years after Jesus birth.


    യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍ എന്നാണ് ഈ പോസ്റ്റിന്റെ പേര്. ബൈബിള്‍ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന യേശുവിന്‍റെ ജനന കഥകള്‍ താരതമ്യത്തിന് വിധേയമക്കുകയാണ് ഈ പോസ്റ്റില്‍ ചെയ്യുന്നത്.

    നാല് സുവിശേഷങ്ങള്‍, ശത്രു രാജ്യത്ത് ജീവിച്ചിരുന്നമ യഹൂദനല്ലാത്ത, യേശുവിനെ കണ്ടിട്ടില്ലാത്ത ഏതോ പേഗന്‍ പ്രോഫറ്റ് രചിച്ചതാണ് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല.

    ReplyDelete
  23. 1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂകായുടെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, ക്വിരിനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6 ല്‍‍ ആണ്. അതായത്‌ ഹെറോദേസ് മരണപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം!.//

    ഈ ആരോപണത്തിനുള്ള മറുപടി എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കൊടുത്തിട്ടുള്ളതാണ്. ഇപ്പോഴും ഇത് തന്നെയാണോ ആരോപിക്കുന്നത്? പുതിയതൊന്നുമില്ലേ കയ്യില്‍?

    കുറെനിയോസ് സുറിയാ നാട് വാഴുമ്പോഴാണ് ജനസംഖ്യയെടുപ്പ്‌ നടന്നതെന്ന് ലൂക്കോസിന്‍റെ സൂചന പല നിരൂപകന്മാരും ഒരു ചരിത്ര പ്രശ്നമായി എടുത്തു കാണിച്ചിട്ടുണ്ട്. യെഹൂദാ ചരിത്രകാരനായ ജോസീഫസ് കുറെനിയോസിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ഒരു റോമന്‍ സെനറ്ററും അനേക മജിസ്ട്രേട്ട് പദവികളില്‍ കൂടി കടന്നു പ്രധാന മജിസ്ട്രേറ്റ് (Consul) ആയിത്തീര്‍ന്നവനും ഉന്നത കുലജാതനും ആയിരുന്ന കുറെനിയോസ് ഈ സന്ദര്‍ഭത്തില്‍ മറ്റു ചിലരോടുകൂടി സുറിയായിലേക്ക് വന്നു. ആ ജാതിയുടെ ന്യായാധിപനും സമ്പത്തുകളുടെ കാര്യവിചാരകനും ആയിരിക്കേണ്ടതിനാണ് കൈസര്‍ തന്നെ അയച്ചത്. യെഹൂദന്മാരുടെ മേല്‍ പരമോന്നതാധികാരം നടത്തേണ്ടതിന് കൊപ്പോനിയസ് എന്ന ഒരു ആശ്വാരൂഢനെയും തന്‍റെ കൂടെ അയച്ചു.’ (Antiquities, XVIII, I.I) തിബെരിയോസ്‌ കൈസര്‍ കുറെനിയോസിന് നല്‍കിയ സംസ്ഥാന ബഹുമതിയോടുകൂടിയ ശവസംസ്കാരത്തെപ്പറ്റി റോമന്‍ ചരിത്രകാരനായ റ്റാസിറ്റസ് വിവരിക്കുകയും കുറെനിയോസിന്‍റെ ജീവചരിത്രം സംക്ഷിപ്തമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (Annales, 11.48). ലാനൂവിയം (Lanuvium) എന്ന സ്ഥലത്ത് ജനിച്ച കുറെനിയോസ് അഗസ്റ്റസ് കൈസറുടെ കീഴില്‍ പ്രധാനമജിസ്ട്രേറ്റായിത്തീര്‍ന്നതായും കയൂസു കൈസര്‍ അര്‍മ്മീനിയായില്‍ ആധിപത്യം നടത്തിക്കൊണ്ടിരുന്നപ്പോള്‍ താന്‍ വീണ്ടും കൈസറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതായും രേഖപ്പെടുത്തിയിരിക്കുന്നു.

    ചരിത്രരേഖകള്‍ അനുസരിച്ച് കുറെനിയോസ് പ്രധാന മജിസട്രെട്ടായിരുന്നത് ബി.സി.12-ലും, കൈസറോടൊപ്പം അര്‍മ്മീനിയായില്‍ പോയത് എ.ഡി.3-ലും, മരണവും ശവസംസ്കാരവും എ.ഡി.21-ലും ആയിരുന്നു (Finegan, P.258). എ.ഡി.6-ല്‍ ആയിരുന്നു താന്‍ സുറിയായില്‍ ഗവര്‍ണ്ണറായത്. ജോസീഫസി]ന്‍റെ രേഖയനുസരിച്ച് കുറെനിയോസ് സുറിയായില്‍ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടത്തിയ ജനസംഖ്യയെടുപ്പ്, അഗസ്റ്റസ് കൈസര്‍ ആന്‍റണിയുടെ മേല്‍ നേടിയ വിജയത്തിന്‍റെ 37-ം വര്‍ഷമായിരുന്നു (Antiquities, XVIII, 2.1) പ്രസ്തുത യുദ്ധം നടന്നത് റോമന്‍ വര്‍ഷം 723 അഥവാ ബി.സി.31 സെപ്തംബര്‍ രണ്ടാം തിയ്യതിയായിരുന്നു. അതുകൊണ്ട് മേല്‍പ്രസ്താവിച്ച ജനസംഖ്യയെടുപ്പിന്‍റെ കാലം എ.ഡി.6-ആണ്. (ബി.സി.31+എ.ഡി.6 = 37). അതിന്‍റെ അര്‍ത്ഥം യേശുക്രിസ്തു ജനിച്ചത് എ.ഡി. 6-ലോ 7-ലോ ആയിരിക്കും എന്നത്രേ. ഇത് ബി.സി.6-നും 4-നും ഇടയിലാണ് യേശുക്രിസ്തു ജനിച്ചത്‌ എന്ന മറ്റു ചരിത്ര രേഖകളുമായി പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ലൂക്കോസ് 2:1-3 വരെയുള്ള ഭാഗങ്ങള്‍ ചരിത്രാബദ്ധമാണ് എന്നാണ് പലരും കരുതിയിരുന്നത്.

    എന്നാല്‍ യേശുവിന്‍റെ ജനനസമയം, അഥവാ കുറെനിയോസ് സുറിയാ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടന്ന ഈ ജനസംഖ്യയെടുപ്പ്‌ ‘ഒന്നാമത്തെ’ ആണെന്ന് പ്രത്യകം എടുത്തു പറയുന്നതുകൊണ്ട് എ.ഡി.6-ലെ ജനസംഖ്യയെടുപ്പ്‌ കുറെനിയോസ് സുറിയാനാട് വാഴുമ്പോള്‍ നടന്ന രണ്ടാമത്തെ സെന്‍സസ്‌ ആണെന്ന് മനസ്സിലാക്കാം. 1828-ല്‍ റോമില്‍നിന്നും ലഭിച്ച ഒരു ശിലാശാസനം, കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി ചൂണ്ടിക്കാണിക്കുന്നു. 1914-നോടടുത്ത് വില്യം രാംസേ ഏഷ്യാമൈനറില്‍ നിന്ന് കണ്ടെടുത്ത സ്മാരകത്തിലും കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി വ്യക്തമാക്കുന്നു. അതിനാല്‍ യേശുക്രിസ്തുവിന്‍റെ ജനനസമയത്തും, പിന്നീട് എ.ഡി.6-ലും കുറെനിയോസ് സുറിയയിലെ ഗവര്‍ണ്ണറായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാര്‍ ആരും ഇപ്പോള്‍ ഈ ആരോപണം ബൈബിളിനു നേരെ ഉന്നയിക്കാറില്ല.

    ReplyDelete
  24. 2. മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നത് ജോസഫിന്റെയും മറിയയുടെയും സ്വദേശം ബത്ലേഹം ആണെന്നാണ്. നക്ഷത്രെത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍, ജോസെഫിന്റെയും മറിയയുടെയും വീട്ടില്‍ പ്രവേശിച്ചു എന്നും മത്തായി പറയുന്നുണ്ട്. സത്രത്തെ ക്കുറിച്ച് മത്തായി പറയുന്നില്ല. ഇതനുസരിച്ച് അവര്‍ക്കവിടെ വീടുണ്ട് അവര്‍ അവിടെ താമസിക്കുന്നവരും ആണ്. മാത്രവുമല്ല ഹെറോദോസിന്‍റെ ഉത്തരവ് രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആനുകുട്ടികളെയും വധിക്കാനായിരുന്നു, ഇതും ജ്ഞാനികള്‍ വരുന്നതിനു കുറെ കാലം മുമ്പ് തെന്നെ അവര്‍ അവിടെ താമസിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കാരണം രണ്ടു വയസു പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ചതല്ല എന്ന് റോമന്‍ പടയാളികള്‍ക്ക് മനസ്സിലാകുമല്ലോ.

    മത്തായി പറയുന്നതാണ് ശരിയെങ്കില്‍ ലൂകാ പറയുന്നത് തെറ്റാണ് എന്ന് വരും. കാരണം ലൂക്കാ അനുസരിച്ച് ജോസഫും മറിയയും നസറത്തില്‍ നിന്നും വന്ന് യേശുവിനെ പ്രസവിച്ചു ഒരു മാസത്തിനുള്ളില്‍ തെന്നെ തിരിച്ച്‌ നസറത്തിലേക്ക്‌ പോയിരുന്നു.//

    ഇത് താങ്കളുടെ ധാരണാപ്പിശക് മാത്രമാണ്. യേശുവിന്‍റെ ജനനം നടന്ന അന്ന് രാത്രിയില്‍ തന്നെ ജ്ഞാനികള്‍ യേശുവിനെ കാണാന്‍ വന്നു എന്നുള്ള അബദ്ധ ധാരണയില്‍ നിന്നാണ് ഇങ്ങനെയൊരു നിലപാട്‌ താങ്കള്‍ സ്വീകരിക്കുന്നത്. ബൈബിള്‍ അങ്ങനെ പറയുന്നില്ല. അതുകൊണ്ടുതന്നെ ഊഹത്തിന്‍റെ പുറത്തു എന്തെങ്കിലും ആരോപണം ഉന്നയിക്കുന്നതില്‍ കഴമ്പില്ല. യേശുക്രിസ്തു ജനിച്ച രാത്രിയില്‍ യേശുക്രിസ്തുവിനെ കാണാന്‍ എത്തിയത് ആട്ടിടയന്മാരായിരുന്നു, ജ്ഞാനികളല്ല! വന്ന ആട്ടിടയന്മാരാണെങ്കില്‍ “ആ പ്രദേശത്തുള്ളവരായിരുന്നു” എന്ന് ലൂക്കോസ് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട് (ലൂക്കോ.2:8).

    എന്നാല്‍ യേശുക്രിസ്തുവിനെ കാണാന്‍ വന്ന വിദ്വാന്മാര്‍ ആ പ്രദേശത്തുകാരായിരുന്നില്ല. വിദ്വാന്മാര്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ μάγοι (magoi) എന്നതാണ്. (അതിന്‍റെ ഏകവചനം μάγος എന്നതാണ്. വിദ്വാന്‍ എന്ന് അര്‍ത്ഥം. http://biblesuite.com/greek/3097.htm ഈ ലിങ്കില്‍ ചെന്നാല്‍ ആ വാക്കിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിയാം.) ചില ഇംഗ്ലീഷ്‌ വേര്‍ഷനുകളില്‍ Magi എന്നുതന്നെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

    ആരാണ് മാഗി? അതറിയണമെങ്കില്‍ ചരിത്രത്തിലേക്ക്‌ പോകണം. മേദ്യരുടെയും പാര്‍സികളുടെയും ബാബിലോണ്യരുടേയും ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരെയാണ് magi എന്ന് വിളിച്ചു വന്നിരുന്നത്. ഈജിപ്റ്റില്‍ ഉദയം ചെയ്തതും (പുറ.7:11) കല്‍ദയയില്‍ വികസിച്ചതുമായ ഗൂഢവിദ്യയില്‍ അവര്‍ പ്രവീണരായിരുന്നു. അതിനാലായിരുന്നു വിദ്വാന്മാരെ കല്‍ദയരെന്നും ബൈബിളില്‍ വിളിച്ചിട്ടുള്ളത് (ദാനീ.2:2; 4:7;5:7,11,30) ഈ വിദ്വാന്മാര്‍ ആഭിചാരകന്മാരും നക്ഷത്രം നോക്കുന്നവരും മാസാന്തരം അറിയിക്കുന്നവരും ആയിരുന്നു. സ്വപ്നം വ്യാഖ്യാനിക്കുന്നതിനും ദേവന്മാരുടെ സന്ദേശം മനുഷ്യരെ അറിയിക്കുന്നതിനും ഉള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു. ദാനിയേല്‍ പ്രവാചകനും മറ്റു പ്രവാസികളും ബന്ധപ്പെട്ടിരുന്നത് ഈ മാഗികളോടായിരുന്നു. “രാജാവു അവരോടു ജ്ഞാന വിവേകസംബന്ധമായി ചോദിച്ചതില്‍ ഒക്കെയും അവരെ തന്‍റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു” (ദാനി.1:20). “സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും” എന്നിവിടെ പറഞ്ഞിരിക്കുന്നത് മാഗികളെക്കുറിച്ചാണ്.

    യേശുക്രിസ്തുവിനെ കാണാന്‍ വന്ന മാഗികള്‍ കിഴക്ക് നിന്നാണ് വന്നത് എന്നല്ലാതെ ഏതു ദേശക്കാരാണ്‌ എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ അന്ന് ഈ മാഗികള്‍ ഉണ്ടായിരുന്നത് പേര്‍ഷ്യയില്‍ അഥവാ ഇന്നത്തെ ഇറാനില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ ഇറാനില്‍ നിന്നുള്ളവരായിരുന്നു എന്നാണ് എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഭൂരിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്.

    ReplyDelete
  25. ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഇറാനില്‍ വെച്ചാണ് ഇവര്‍ പുതുതായി ഉദിച്ച നക്ഷത്രം കാണുന്നത്. കണ്ടതിനു ശേഷം അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുന്നു. അവസാനം “യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും” (സംഖ്യാ.24:17) എന്ന ബൈബിള്‍ വചനപ്രകാരം യിസ്രായേലില്‍ പുതിയ ഒരു രാജാവ് ജനിച്ചതാണ് എന്ന് മനസ്സിലാക്കുന്നു. ആ രാജാവിനെ കണ്ടു വന്ദിക്കാന്‍ സമ്മാനങ്ങളുമായി അവര്‍ പാര്‍സി രാജ്യത്ത് നിന്നും യെരുശലേമിലേക്ക് യാത്രയാകുന്നു. ഇന്നത്തെപ്പോലെ വാഹന സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലമാണ് എന്നോര്‍ക്കണം. അവസാനം അവര്‍ യെരുശലേമിലെത്തിച്ചേരുന്നു. രാജാവ് ജനിക്കുന്നത് രാജകൊട്ടാരത്തില്‍ ആയിരിക്കും എന്നുള്ള മാനുഷിക ചിന്ത കൊണ്ട് അവര്‍ ഹെരോദാവിന്‍റെ കൊട്ടാരത്തില്‍ എത്തി അന്വേഷണം നടത്തുന്നു. പിന്നെ അവിടെ നിന്ന് ബെത്ളഹെമിലേക്ക് പോകുന്നു. ഇതാണ് സംഭവിച്ചിട്ടുള്ളത്. ഇതിനു രണ്ടു വര്‍ഷത്തോളം സമയം എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് മത്തായി ഇങ്ങനെ ഒരു കാര്യം പ്രത്യകം രേഖപ്പെടുത്തിയിരിക്കുന്നത്: “വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” (മത്താ.2:16). “വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം” എന്നത് പ്രത്യേകം ശ്രദ്ധിച്ചു കാണുമല്ലോ. വിദ്വാന്മാരോട് ഹെരോദാവു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ‘ഏകദേശം രണ്ടു വര്‍ഷം മുന്‍പാണ് തങ്ങള്‍ ആദ്യം നക്ഷത്രം കണ്ടത്‌’ എന്ന്. അതുകൊണ്ടാണ് ‘ആ കാലത്തിനു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചതു.’ ഇവിടെ എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമുണ്ടെന്നു ഒരാളും പറയില്ല.

    ഇനി യോസേഫിനും മറിയക്കും ബെത്ളഹേമില്‍ വീടുണ്ടായിരുന്നു എന്നുള്ള താങ്കളുടെ പരാമര്‍ശം നോക്കാം. ലൂക്കൊസില്‍ പറഞ്ഞിരിക്കുന്ന ഈ കാര്യം ഞാന്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്‍റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു, യെഹൂദ്യയില്‍ ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി” (ലൂക്കോ.2:1-5).

    “എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി; യോസേഫും ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി” എന്ന് പറയുമ്പോള്‍ യോസേഫിന്‍റെ പട്ടണം ഏതാണ് എന്ന് വ്യക്തമല്ലേ? യോസേഫ് യെഹൂദ്യയിലെ ബെത്ളഹേംകാരനാണ്. എന്നാല്‍ ജോലി സംബന്ധമായി ആ സമയത്ത് നസ്റേത്തിലാണ് ഉണ്ടായിരുന്നത്. ആ കാലത്ത്‌ യെഹൂദ്യ സംസ്ഥാനത്ത് ആശാരിമാരുടെ തൊഴിലവസരങ്ങള്‍ കുറവായിരുന്നു. ദൈവാലയവുമായി ബന്ധപ്പെട്ട തൊഴിലുകളാണ് കൂടുതലും ഉണ്ടായിരുന്നത്. എന്നാല്‍ വടക്കന്‍ പ്രദേശമായ ഗലീലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ കൂടുതലായിരുന്നു. ഗലീലയിലെ ബേത്ത് സയിദയും കഫര്‍ന്നഹൂമും കോരസീനും മറ്റും വലിയ പട്ടണങ്ങള്‍ ആയിരുന്നു. അങ്ങനെയുള്ളിടത്തു ആശാരിയായ യോസേഫിനു തൊഴില്‍ സാധ്യത കൂടുതല്‍ ഉണ്ടായിരുന്നു. ആത്മീയത വേണ്ടവര്‍ യെഹൂദ്യയിലേക്കും സമ്പത്ത്‌ വേണ്ടവര്‍ ഗലീലയിലേക്കും പോകുക എന്നതായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ. ആത്മീയമായ ഒരു നന്മയും ഗലീലയില്‍ നിന്ന് വരില്ല എന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ടാണ് നഥനയേല്‍ ഇപ്രകാരം ചോദിച്ചത്: “പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. ഫിലിപ്പോസോ അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു. ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു. നഥനയേല്‍ അവനോടു: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്‍ക എന്നു പറഞ്ഞു” (യോഹ.1:43-46)

    ReplyDelete
  26. നസ്റേത്തു പട്ടണം ഗലീലയില്‍ ഉള്ളതാണ്. ആത്മീയമായ നന്മ ഗലീലയില്‍ നിന്നും വരില്ല എന്നുള്ള ധാരണ കൊണ്ടാണ് നഥനയേല്‍ ഇപ്രകാരം ചോദിക്കുന്നത്. ഏതായാലും യോസേഫിന്‍റെ സ്വന്തം പട്ടണം യെഹൂദ്യയിലെ ബെത്ളഹേം ആണ് എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നുണ്ട്. പിന്നെ അദ്ദേഹം ഗലീലയിലെ നസ്രേത്തില്‍ എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് ജോലിക്ക് വേണ്ടി നസ്രേത്തില്‍ എത്തി എന്നുള്ള മറുപടി മാത്രമേ നമുക്ക്‌ കൊടുക്കാന്‍ കഴിയൂ. യെരുശലേമില്‍ നിന്ന് യേശുവിനെ പരിച്ഛേദന നടത്തിയതിനു ശേഷം അവര്‍ നസ്രേത്തിലേക്ക് തിരിച്ചു പോയെങ്കിലും പിന്നീട് തന്‍റെ സ്വന്തം പട്ടണമായ ബെത്ളഹേമില്‍ തിരിച്ചു വന്നു അവിടെ തന്‍റെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ തുടങ്ങി എന്നുള്ളതില്‍ എന്താണ് വൈരുദ്ധ്യം? അവരുടെ തിരിച്ചു വരവിനു കാരണം യേശുക്രിസ്തുവാണ്. യോസേഫിനും മറിയയ്ക്കും ദൈവദൂതന്‍ പ്രത്യക്ഷപ്പെടുകയും യേശുക്രിസ്തുവിനെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എലീശബത്തില്‍ നിന്നും (ലൂക്കോ.1:42,43) നീതിമാനായ ശിമെയോനില്‍ നിന്നും (ലൂക്കോ.2:25-32) ഹന്നാ പ്രവാചകിയില്‍ നിന്നും (ലൂക്കോ.2:36-38) അവര്‍ യേശുക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ കേട്ടതാണ്. അവന്‍ “വിശുദ്ധ പ്രജ”യാണെന്ന് മാത്രമല്ല, “അത്യുന്നതന്‍റെ പുത്രനും” “ദൈവപുത്രനും” കൂടി ആണെന്നും അവര്‍ക്കറിയാം (ലൂക്കോ.1:30-35). ദാവീദിന്‍റെ സിംഹാസനം ദൈവം അവനു കൊടുക്കും എന്ന കാര്യവും ദൂതന്‍ മറിയയോട്‌ പറഞ്ഞിട്ടുണ്ട്. രാജസ്ഥാനത്തോട് ബന്ധപ്പെട്ടതായാലും ദൈവപുത്രന്‍ എന്ന നിലയില്‍ ദൈവത്തോട് ബന്ധപ്പെട്ടതായാലും ശരി, അതിനു പറ്റിയ ഇടം ഗലീലയല്ല, യെഹൂദ്യയാണ്. കാരണം അവിടെയാണ് യെരുശലേം ഉള്ളത്. ദൈവാലയം ഉള്ളത് യെരുശലേമില്‍ ആണ്. ഭരണത്തിന്‍റെ തലസ്ഥാനവും അവിടെയാണ്. അതുകൊണ്ട് യേശു വളരേണ്ടത് നസ്രേത്തില്‍ അല്ല, യെരുശലേമിലോ അതിനടുത്തുള്ള ബെത്ളഹേം എഫ്രാത്തയിലോ ആയിരിക്കണം എന്നവര്‍ തീരുമാനിച്ചിട്ടുണ്ടാകും. അതില്‍ എന്താണ് പ്രശ്നം?

    ReplyDelete
  27. 3. മത്തായി പ്രകാരം ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്യുകയും പിന്നീട് , ഹെറോദോസിന്‍റെ മരണ ശേഷം തിരിച്ച്‌ ബെത്ലെഹാം സ്ഥിതി ചെയ്യുന്ന യൂദായിലേക്ക് തിരിച്ച്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ യൂദാ അപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലാവോസായിരുന്നതിനാല്‍ അവര്‍ക്ക് അങ്ങോട്ട്‌ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇതനുസരിച്ചും ഇവരുടെ സ്വദേശം ബത്ലെഹമാണ്, എന്നാണ് മത്തായി പറയുന്നത്. ഇവിടെ മത്തായി പറഞ്ഞ പ്രകാരം, ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്തുവെങ്കില്‍, അവര്‍ ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രത്തിലേക്ക്‌ പോയീ എന്ന ലൂകായുടെ പ്രസ്താവന തെറ്റാണ് എന്ന് വരും.//

    അവര്‍ ബെത്ളഹേമില്‍ നിന്നും നേരിട്ട് നസ്രെത്തിലേക്ക് പോയി എന്ന് ലൂക്കോസ് എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഇല്ലാത്ത കാര്യം എന്തിനാണ് ബൈബിള്‍ രചയിതാക്കളുടെ മേല്‍ വെച്ച് കെട്ടുന്നത് സുഹൃത്തേ? മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍ (അതായത് 40 ദിവസം തികഞ്ഞപ്പോള്‍. കൂടുതല്‍ മനസ്സിലാക്കാന്‍ ലേവ്യാപുസ്തകം 12 അദ്ധ്യായം നോക്കുക) അവര്‍ അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും യെരുശലേമില്‍ കൊണ്ടുപോയി (ലൂക്കോ.2:22-24) എന്ന് ലൂക്കോസ് എഴുതിയിട്ടുണ്ട്. അതിനു ശേഷം അവിടെ നിന്ന് അവര്‍ ഗലീലയിലെ നസ്രേത്തിലേക്ക് പോയി എന്നാണ് പറഞ്ഞിട്ടുള്ളത്, അല്ലാതെ ബെത്ളഹേമില്‍ നിന്ന് നസ്രേത്തിലേക്ക് പോയി എന്നല്ല!

    നസ്രേത്തിലേക്ക് പോയ അവര്‍ യേശുക്രിസ്തുവിന്‍റെ ഭാവിയെക്കരുതി ഗലീലാവാസം ഉപേക്ഷിച്ചു തിരിച്ചു യോസേഫിന്‍റെ പട്ടണമായ ബെത്ളഹെമിലേക്ക് പോയ കാര്യം ഞാന്‍ മുന്‍പ്‌ വിവരിച്ചിട്ടുണ്ട്. അവര്‍ അവിടെ താമസിക്കുന്ന സന്ദര്‍ഭത്തിലാണ് മാഗികള്‍ യേശുവിനെ കാണാന്‍ വരുന്നത്. അതിനു ശേഷം ദൂതന്‍റെ കല്പനയാല്‍ അവര്‍ അവിടെ നിന്നും ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. ഹെരോദാവു മരിച്ചു കഴിഞ്ഞതിനു ശേഷം ദൂതന്‍റെ കല്പനയാല്‍ അവര്‍ തിരിച്ചു വരുമ്പോഴും താമസിക്കാന്‍ ശ്രമിക്കുന്നത് യെഹൂദ്യയിലാണ്. അതിനു കാരണം മുന്‍പ്‌ പറഞ്ഞത് തന്നെ, യേശുക്രിസ്തു വളരേണ്ടത് യെരുശലേമില്‍ ആണെന്ന് അവര്‍ കരുതി. എന്നാല്‍ യെഹൂദ്യ ഭരിക്കുന്നത് ഹെരോദാവിന്‍റെ മകന്‍ ആയതുകൊണ്ട് അങ്ങോട്ട്‌ പോകുവാന്‍ അവര്‍ ഭയപ്പെട്ടു. പിന്നെയുള്ള ഏക വഴി യോസേഫിനും മറിയക്കും ഒരു പോലെ പരിചയക്കാരുള്ള, മറിയയുടെ നാടായ നസ്രേത്തിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ്. അതവര്‍ ചെയ്തു. ഇതില്‍ എന്താണ് വൈരുദ്ധ്യം എന്നൊന്ന് പറയാമോ?

    ReplyDelete
  28. Subair, താങ്കള്‍ മുകളില്‍ കാര്‍ന്നോര്‍ക്ക് മറുപടിയായി ഈസാ നബിയുടേയും മര്‍യത്തിന്‍റെയും കഥകള്‍ ഖുര്‍ആനില്‍ നിന്നും പറഞ്ഞത് കണ്ടു. വാസ്തവത്തില്‍ ആ കഥകള്‍ പുതിയ നിയമ അപ്പോക്രിഫാ പുസ്തകങ്ങളില്‍ ഉള്ളതാണ്. എ.ഡി.രണ്ടു മുതല്‍ അഞ്ചു വരെയുള്ള നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ടവയാണ് പുതിയ നിയമ അപ്പോക്രിഫാ പുസ്തകങ്ങള്‍ . ഓരോരുത്തരുടെ കെട്ടുകഥകളും ഭാവനകളുമാണ് അതിലുള്ളത്. ദൈവവചനം ആയി അവയെ പരിഗണിക്കുന്നില്ലെങ്കിലും ചുമ്മാ അക്കാലഘട്ടത്തിലെ പാഷാണ്ഡ ക്രിസ്ത്യാനികളെ കുറിച്ചറിയാന്‍ ആഗ്രഹമുള്ള ക്രിസ്ത്യാനികള്‍ ആ പുസ്തകങ്ങള്‍ വാങ്ങി വായിക്കാറുണ്ട്. എന്‍റെ കയ്യിലും ഉണ്ട്, കുറെ പുതിയ നിയമ അപ്പോക്രിഫാ പുസ്തകങ്ങള്‍ . ഞാന്‍ അവയില്‍ നിന്നും ഉദ്ധരിക്കാം:

    ഈസായുടെ മാതാവായ മര്‍യം എന്ന സ്ത്രീയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കുക:

    “ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. - എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ - ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (സൂറാ.3:35,36)

    ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? ഖുര്‍ആനില്‍ അവകാശപ്പെടുന്നത് പോലെ ‘അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്ന’ മലക്കില്‍ നിന്നും കിട്ടിയതാണോ അതോ വേറെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ? നമുക്ക്‌ പരിശോധിക്കാം:

    എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു അപ്പോക്രിഫാ പുസ്തകമാണ് ‘യാക്കോബിന്‍റെ ആദ്യ സുവിശേഷം’ എന്ന കൃതി. ഈ കൃതിയുടെ അവസാന വാക്യത്തില്‍ ‘യാക്കോബ് എന്ന ഞാന്‍ യെരുശലേമില്‍ വെച്ച് ഈ പുസ്തകം എഴുതി’ എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാര്‍ അത് അംഗീകരിച്ചിട്ടില്ല. കാരണം, ഇതിന്‍റെ എഴുത്തുകാരന് യെഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും യെഹൂദാചാരങ്ങളെക്കുറിച്ചും വലിയ പിടിപാടില്ല എന്ന് പുസ്തകം വായിച്ചാല്‍ പിടികിട്ടും. യെരുശലേമില്‍ ജീവിച്ചിരുന്ന യെഹൂദനായ യാക്കോബ് ഒരിക്കലും ഈ വക കാര്യങ്ങളില്‍ അജ്ഞനായിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ യെഹൂദനല്ലാത്ത ഏതോ ഒരാള്‍ എഴുതി യാക്കോബിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ഗ്രന്ഥം എന്ന് ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ. ക്രിസ്തുവിജ്ഞാനീയവുമായി ബന്ധപ്പെടുത്താതെ, നസറേത്തിലെ മറിയം എന്ന വ്യക്തിയില്‍ മാത്രമായി താല്‍പര്യമെടുക്കുന്ന ആദ്യ ക്രൈസ്തവ ഗ്രന്ഥമാണ് ‘യാക്കോബിന്‍റെ ആദ്യസുവിശേഷം’ എന്ന് ഫാ.ജോസ്‌ മാണിപ്പറമ്പില്‍ എഴുതിയ ‘പുതിയ നിയമത്തിലെ മറിയം’ എന്ന കൃതിയില്‍ പറയുന്നുണ്ട്.

    ഈ പുസ്തകത്തില്‍ പറയുന്നതനുസരിച്ച്, മക്കളില്ലാതിരുന്ന യോവാക്കിം-അന്ന ദമ്പതിമാര്‍ക്ക്‌ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഉണ്ടായ പുത്രിയാണ് മറിയം. ആ പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാം:

    ReplyDelete
  29. “അപ്പോള്‍ അതാ, കര്‍ത്താവിന്‍റെ ഒരു മാലാഖ അരികില്‍ നിന്ന് കൊണ്ട് പറഞ്ഞു: “അന്നാ, അന്നാ, കര്‍ത്താവ്‌ നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നീ ഗര്‍ഭം ധരിക്കും. പ്രസവിക്കുകയും ചെയ്യും. നിന്‍റെ സന്തതി പരമ്പര ലോകം മുഴുവന്‍ സംസാര വിഷയമാകും”.

    അപ്പോള്‍ അന്ന പറഞ്ഞു: “എന്‍റെ ദൈവമായ കര്‍ത്താവ്‌ ജീവിക്കുന്നതിനാല്‍, ഞാന്‍ പ്രസവിക്കുന്നത് ആണായാലും പെണ്ണായാലും, അതിനെ എന്‍റെ ദൈവമായ കര്‍ത്താവിനുള്ള ഉപഹാരമായി വളര്‍ത്തും. അതിന്‍റെ ജീവിത കാലം മുഴുവന്‍ വിശുദ്ധമായ കാര്യങ്ങളില്‍ അത് ദൈവത്തെ സഹായിക്കും”.

    അതാ നോക്കൂ, അപ്പോള്‍ അതാ രണ്ടു മാലാഖമാര്‍ വന്നു. അവര്‍ അവളോട്‌ പറഞ്ഞു: “നോക്കൂ, നിന്‍റെ ഭര്‍ത്താവ് യോവാക്കീം കന്നുകാലിക്കൂട്ടത്തോടൊപ്പം വരുന്നുണ്ട്.” എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ഒരു മാലാഖ അവന്‍റെ അടുത്തേക്ക്‌ ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു: “യൊവാക്കിം, യൊവാക്കിം, കര്‍ത്താവായ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ഇവിടെ നിന്ന് പോകൂ. എന്തുകൊണ്ടെന്നാല്‍, നോക്കൂ, നിന്‍റെ ഭാര്യ അന്ന ഗര്‍ഭം ധരിക്കും.” അപ്പോള്‍ യൊവാക്കിം താഴെ പോയി തന്‍റെ ആട്ടിടയന്മാരെ വിളിച്ചു കൊണ്ട് പറഞ്ഞു: “പുള്ളിക്കുത്തോ, കളങ്കമോ ഇല്ലാത്ത പത്തു പെണ്ണാടുകളെ ഇവിടെ എന്‍റെ അടുത്തേക്ക്‌ കൊണ്ടുവരൂ. അവ പുരോഹിതന്മാര്‍ക്കും കാരണവന്മാര്‍ക്കും ഉള്ളതായിരിക്കും. പിന്നെ ജനങ്ങള്‍ക്കെല്ലാവര്‍ക്കുമായി നൂറു ആടുകളേയും.” അതാ നോക്കൂ, യോവാക്കിം തന്‍റെ കന്നുകാലിക്കൂട്ടങ്ങളുമായി വന്നു. അന്ന പടിവാതില്‍ക്കല്‍ നിന്നു. യോവാക്കിം വരുന്നത് കണ്ടു അവാളോടിച്ചെന്ന് അവന്‍റെ കഴുത്തില്‍ തൂങ്ങിക്കൊണ്ട് പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവായ ദൈവം എന്നെ അതിയായി അനുഗ്രഹിച്ചിരിക്കുന്നു എന്ന്. എന്തുകൊണ്ടെന്നാല്‍, നോക്കൂ, ഈ വിധവ മേലാല്‍ വിധവയല്ല. വന്ധ്യയായ ഞാന്‍ മേലാല്‍ ഗര്‍ഭം ധരിക്കും.” യോവാക്കിം ആ ദിവസം തന്‍റെ വീട്ടില്‍ വിശ്രമിച്ചു.

    അടുത്ത ദിവസം അവന്‍ വഴിപാടുകള്‍ കൊണ്ടുവന്നു സ്വയം പറഞ്ഞു: “കര്‍ത്താവായ ദൈവം എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെങ്കില്‍ പുരോഹിതന്‍റെ നെറ്റിത്തടത്തിലെ തകിട് അതെനിക്ക് വെളിപ്പെടുത്തിത്തരും.” യോവാക്കിം തന്‍റെ വഴിപാടുകള്‍ കൊണ്ടുവന്നു. എന്നിട്ട് കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക് കയറുമ്പോള്‍, പുരോഹിതന്‍റെ തകിട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു. അവന്‍ തന്നിലൊരു പാപവും കണ്ടില്ല.

    യോവാക്കിം പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവ്‌ എന്നോട് കരുണയുള്ളവനാണെന്ന്; എന്‍റെ എല്ലാ പാപങ്ങളും പൊറുത്തിരിക്കുന്നു എന്നു.” എന്നിട്ട് സംതൃപ്തിയോടെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നിറങ്ങി സ്വന്ത വീട്ടിലേക്ക്‌ തിരിച്ചു. അവളുടെ മാസങ്ങള്‍ നിറവേറ്റപ്പെട്ടു. ഒമ്പതാം മാസം അന്ന പ്രസവിച്ചു.

    അവള്‍ വയറ്റാട്ടിയോട് ചോദിച്ചു: “ഞാന്‍ എന്തിനെയാണ് പ്രസവിച്ചിട്ടുള്ളത്?” അപ്പോള്‍ വയറ്റാട്ടി പറഞ്ഞു: “ഒരു പെണ്‍കുട്ടി.” അന്ന പറഞ്ഞു: “ഈ ദിവസം എന്‍റെ ആത്മാവ് വലുതാക്കപ്പെട്ടിരിക്കുന്നു.” എന്നിട്ടവള്‍ കുഞ്ഞിനെ കിടത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന ശുദ്ധീകരിക്കപ്പെട്ടു. അവള്‍ കുഞ്ഞിനെ മുലയൂട്ടി. അവളെ മറിയം എന്ന് പേര് വിളിച്ചു. (യാക്കോബിന്‍റെ ആദ്യ സുവിശേഷം. വാക്യം.4,5)

    ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാകും ഖുര്‍ആനില്‍ പറയുന്ന മര്‍യത്തിന്‍റെ കഥ എവിടെ നിന്നാണ് വന്നിട്ടുള്ളതെന്ന്. അപ്പോക്രിഫാ പുസ്തക രചയിതാവ്‌ വിശദീകരിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ് ഖുര്‍ആനില്‍ മലക്ക്‌ ചുരുക്കി പറഞ്ഞിരിക്കുന്നത് എന്ന് കാണാന്‍ വിഷമമില്ല. വയറ്റിലുള്ള കുഞ്ഞിനെ അതിന്‍റെ അമ്മ ദൈവത്തിനായി നേരുന്നു, ജനിക്കുന്ന കുഞ്ഞു പെണ്ണാണ്. ആ കുട്ടിക്ക്‌ മറിയം എന്ന് പേരിടുന്നു. ഇക്കാര്യങ്ങള്‍ രണ്ടു ഗ്രന്ഥത്തിലും കാണാം. സംശയലേശമെന്യേ ഏതൊരാള്‍ക്കും പറയാന്‍ കഴിയും, ആദ്യം എഴുതപ്പെട്ട ഗ്രന്ഥത്തില്‍നിന്നും (അതായത് യാക്കോബിന്‍റെ ആദ്യസുവിശേഷത്തില്‍ നിന്നും) കോപ്പിയടിച്ചതാണ് രണ്ടാം പുസ്തകത്തില്‍ (അതായത് ഖുര്‍ആനില്‍ ) ഉള്ള വിവരണം എന്ന കാര്യം. മലക്കിന്‍റെ കോപ്പിയടി തീര്‍ന്നിട്ടില്ല, ഇനിയും കുറെ ഉണ്ട്. നമുക്ക്‌ ഓരോന്നോരോന്നായി പരിശോധിക്കാം. മര്‍യത്തെ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും സഖര്യാവ്‌ പുരോഹിതന്‍ മര്‍യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അള്ളാഹു മര്‍യത്തിനു ആഹാരം കൊടുക്കുകയും ചെയ്തിരുന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്, നോക്കുക:

    ReplyDelete
  30. “അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു” (സൂറാ.3:37)

    ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? യാക്കോബിന്‍റെ ആദ്യ സുവിശേഷത്തില്‍ പറയുന്നതനുസരിച്ചു മറിയയുടെ മാതാപിതാക്കള്‍ അവളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുന്നു. സഖരിയാ പുരോഹിതനാണ് ദൈവാലയത്തിലെ അവളുടെ ചുമതല ഏറ്റെടുക്കുന്നത്. ആ ഭാഗം ഞാന്‍ താഴെ കൊടുക്കുന്നു:

    “അവളുടേതിനൊപ്പം കുഞ്ഞിന്‍റെ മാസങ്ങളും കടന്നു പോയി. കുഞ്ഞിനു രണ്ടു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “നാം കൈക്കൊണ്ട ശപഥം നിറവേറ്റാനായി കര്‍ത്താവിന്‍റെ ദൈവാലയത്തിലേക്ക് അവളെ കൊണ്ടുപോകാം. അല്ലാത്തപക്ഷം നമ്മുടെ പ്രാര്‍ത്ഥന കര്‍ത്താവ് സ്വീകരിക്കുകയില്ല.” അപ്പോള്‍ അന്ന പറഞ്ഞു: “നമുക്ക്‌ മൂന്നാമത്തെ കൊല്ലത്തിനു വേണ്ടി കാത്തിരിക്കാം. അങ്ങനെയാകുമ്പോള്‍ കുട്ടി അപ്പനെയോ അമ്മയെയോ അന്വേഷിച്ചേക്കില്ല.” യൊവാക്കിം പറഞ്ഞു: “അങ്ങനെയെങ്കില്‍ നമുക്ക്‌ കാക്കാം.” അങ്ങനെ കുട്ടിക്ക് മൂന്നു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “മലിനപ്പെടാത്ത യെഹൂദപുത്രിമാരെ ക്ഷണിക്കൂ, അവര്‍ ഓരോ വിളക്കേന്തട്ടെ. കുഞ്ഞു തിരിഞ്ഞു നോക്കാത്ത വിധത്തില്‍, കര്‍ത്താവിന്‍റെ ദേവാലയത്തില്‍നിന്ന് അവളുടെ ഹൃദയം വശീകരിക്കും വിധത്തില്‍, വിളക്കുകള്‍ കത്തിക്കൊണ്ട് നില്‍ക്കട്ടെ.” കര്‍ത്താവിന്‍റെ ദേവാലയത്തിലേക്ക് കയറിപ്പോകും വരെ അപ്രകാരം അവര്‍ ചെയ്തു.

    പുരോഹിതന്‍ കുഞ്ഞിനെ സ്വീകരിച്ച്, ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു: “എല്ലാ തലമുറകളിലും നിന്‍റെ നാമം കര്‍ത്താവ്‌ മഹത്വവത്കരിച്ചിരിക്കുന്നു. ദിവസങ്ങളുടെ അന്ത്യത്തില്‍, ഇസ്രായേല്‍ പുത്രന്മാര്‍ക്കുള്ള പാപവിമോചനം അവന്‍ നിന്നില്‍ വെളിപ്പെടുത്തും.” പുരോഹിതന്‍ കുഞ്ഞിനെ അള്‍ത്താരയുടെ മൂന്നാമത്തെ പടിയില്‍ വെച്ചു. കര്‍ത്താവായ ദൈവം അവളില്‍ അനുഗ്രഹം ചൊരിഞ്ഞു. അവള്‍ പാദങ്ങള്‍ കൊണ്ട് നൃത്തമാടി. ഇസ്രായേലിലെ എല്ലാ വീടുകളും അവളെ സ്നേഹിച്ചു.

    അവളുടെ രക്ഷിതാക്കള്‍ ആശ്ചര്യപ്പെട്ടുകൊണ്ടും കര്‍ത്താവായ ദൈവത്തെ സ്തുതിച്ചു കൊണ്ടും പടിയിറങ്ങി. എന്തുകൊണ്ടെന്നാല്‍ കുഞ്ഞു പിന്‍തിരിഞ്ഞു നോക്കിയിരുന്നില്ല. കര്‍ത്താവിന്‍റെ ദേവാലയത്തില്‍ വസിക്കുന്ന ഒരു മാടപ്രാവ് എന്ന പോലെയായിരുന്നു മറിയം. ഒരു മാലാഖയുടെ കയ്യില്‍ നിന്ന് അവള്‍ ആഹാരം സ്വീകരിക്കുകയും ചെയ്തു.

    അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍ പുരോഹിതന്മാരുടെ ഒരു ആലോചനാ സമിതി കൂടി. അവര്‍ പറഞ്ഞു: “നോക്കൂ, കര്‍ത്താവിന്‍റെ ദേവാലയത്തില്‍ മറിയത്തിനു പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. നാമിനി അവളെ എന്ത് ചെയ്യണം? അവള്‍ കര്‍ത്താവിന്‍റെ ശ്രീകോവില്‍ കളങ്കപ്പെടുത്തുമെങ്കിലോ?” അവര്‍ മുഖ്യപുരോഹിതനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ അള്‍ത്താരക്കരികിലാണല്ലോ അങ്ങ് നില്‍ക്കുന്നത്. അകത്തേക്ക് പോയി അവളെച്ചൊല്ലി പ്രാര്‍ത്ഥിക്കൂ. കര്‍ത്താവ് അങ്ങേയ്ക്ക് എന്ത് വെളിപ്പെടുത്തിത്തരുന്നുവോ അത് ഞങ്ങള്‍ ചെയ്യും.”

    ശ്രീകോവിലിന്‍റെ ഉള്ളറയിലേക്ക് പന്ത്രണ്ട് മണികളുള്ള മേലങ്കിയെടുത്തു കൊണ്ട് മുഖ്യപുരോഹിതന്‍ കടന്നു. അവളെച്ചൊല്ലി അയാള്‍ പ്രാര്‍ത്ഥിച്ചു. അതാ നോക്കൂ, കര്‍ത്താവിന്‍റെ ഒരു മാലാഖ അയാള്‍ക്കരികില്‍ നിന്ന് കൊണ്ട് അയാളോടായി പറഞ്ഞു: “സെഖറിയാസ്‌, സെഖറിയാസ്, പുറത്തു പോയി ജനങ്ങള്‍ക്കിടയിലെ വിഭാര്യന്മാരെ വിളിച്ചു കൂട്ടു. അവര്‍ ഓരോരുത്തരും തങ്ങളുടെ സ്ഥാനദണ്ഡ് കൊണ്ടുവരട്ടെ. കര്‍ത്താവ് ആര്‍ക്കാണോ അടയാളം കാണിക്കുന്നത് ആ ആളുടെ ഭാര്യയായിരിക്കും ഇവള്‍.”

    ഇസ്രായേലില്‍ എല്ലായിടത്തും വിളംബരക്കാര്‍ സഞ്ചരിച്ചു. കര്‍ത്താവിന്‍റെ കാഹളവാദ്യം മുഴങ്ങി. എല്ലാവരും ഓടിക്കൂടി.” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.7,8)

    ReplyDelete
  31. ഈ കഥയില്‍ മര്‍യത്തിന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ക്ക് ജനിച്ചതു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോള്‍ അവളെ സന്തോഷത്തോടെ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. പിന്നീട് അവളെ ദേവാലയത്തിലാക്കുന്നു. അവളുടെ സംരക്ഷണച്ചുമതല സഖറിയാസ് ഏറ്റെടുക്കുന്നു. അവള്‍ക്ക് ഒരു മാലാഖ ആഹാരം കൊണ്ട് കൊടുക്കുന്നു! ഇതെല്ലാം ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ കഥയിലും ഉണ്ട്!! മാത്രമല്ല, മറിയയുടെ വിവാഹം നടത്താന്‍ വേണ്ടി പുരോഹിതര്‍ നടത്തുന്ന ഒരുക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതും ഖുര്‍ആനിലെ മലക്ക്‌ കോപ്പിയടിച്ചിട്ടുണ്ട്!!

    (ഈ പുസ്തകത്തിന്‍റെ രചയിതാവ് യെരുശലേമിലെ യാക്കോബ് അല്ല എന്നത് പോയിട്ട് ഒരു യെഹൂദന്‍ പോലുമല്ല എന്നതിന് തെളിവാണ് ദൈവാലയത്തിന്‍റെ ശ്രീകോവിലിലേക്ക് മറിയയുടെ വിവാഹത്തിന്‍റെ കാര്യം ചോദിക്കാന്‍ വേണ്ടി മഹാപുരോഹിതന്‍ കടന്നു ചെന്നതായി പറയപ്പെടുന്ന ഭാഗം. യിസ്രായേലിലെ ദൈവാലയത്തെ കുറിച്ച് യാതൊരു അറിവും എഴുത്തുകാരനില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. കാരണം, തോന്നുമ്പോള്‍ കടന്നു ചെല്ലാന്‍ പറ്റുന്ന സ്ഥലമല്ല ദൈവാലയത്തിലെ അതിവിശുദ്ധ മന്ദിരം. സംവത്സരത്തില്‍ ഒരിക്കല്‍ മാത്രമേ മഹാപുരോഹിതന് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തേക്ക്‌ പ്രവേശനം ഉണ്ടായിരുന്നുള്ളൂ (ലേവ്യാ.16) എന്ന കാര്യം യിസ്രായേലിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും. അങ്ങനെ പ്രവേശിക്കുന്നത് ഏതെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുമല്ല, യിസ്രായേലിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നു. ബൈബിള്‍ പറയുന്നത് നോക്കുക: “ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും” (എബ്രാ.9:6,7)

    ഇങ്ങനെ ആണ്ടിലൊരിക്കല്‍ (ഏഴാം മാസം പത്താം തിയ്യതി) മാത്രം മഹാപുരോഹിതന് കടന്നു ചെല്ലാന്‍ കഴിയുന്ന അതിവിശുദ്ധ സ്ഥലത്തേക്കാണ് ഈ കഥയിലെ മഹാപുരോഹിതന്‍ ഒരു തയ്യാറെടുപ്പും കൂടാതെ കടന്നു ചെല്ലുന്നത്. അത് അസംഭവ്യമായ കാര്യമാണെന്ന് യെഹൂദന് അറിയാമെങ്കിലും പുറജാതിക്കാരന് അറിയണം എന്നില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയത് യെഹൂദനല്ലെന്ന കാര്യം വളരെ വ്യക്തമാണ്.)

    ReplyDelete

  32. മറിയയുടെ വിവാഹത്തിനു വേണ്ടി അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നുള്ളത് ഈ കഥയുടെ ഒരു അറേബ്യന്‍ വേര്‍ഷന്‍ മാത്രമാണ്. കാരണം അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തുന്ന ശീലം അറബികളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. യിസ്രായേലില്‍ ഒരിടത്തും ഇങ്ങനെ ഒരാചാരം നിലവിലുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ആയത്ത് താഴെ കൊടുക്കുന്നു:

    “(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

    “ജോസഫ്‌ തന്‍റെ കോടാലി വലിച്ചെറിഞ്ഞു അവരോടൊപ്പം ചേരാനായി പുറത്തിറങ്ങി. എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ തങ്ങളുടെ ദണ്ഡുകളുമേന്തി അവര്‍ മുഖ്യപുരോഹിതന്‍റെ അടുത്തേക്ക്‌ പോയി. പുരോഹിതന്‍ അവരുടെ എല്ലാവരുടെയും ഊന്നു ദണ്ഡുകള്‍ എടുത്തുകൊണ്ട് ദേവാലയത്തിനകത്തെക്ക് കടന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന അവസാനിച്ച ശേഷം അയാള്‍ ദണ്ഡുകള്‍ എടുത്തു പുറത്തേക്ക് വന്നു അവ അവര്‍ക്ക്‌ കൊടുത്തു. എന്നാല്‍ അവയില്‍ അടയാളമൊന്നും ഉണ്ടായിരുന്നില്ല. അവസാനം ദണ്ഡെടുത്തത് ജോസഫ്‌ ആയിരുന്നു. അതാ നോക്കൂ, ഒരു മാടപ്രാവ്‌ ദണ്ഡില്‍ നിന്ന് പുറത്തേക്ക് വന്നു ജോസഫിന്‍റെ തലക്ക്‌ മീതെ പറന്നു. പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ കന്യകയെ നിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ നറുക്കെടുപ്പിനാല്‍ നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”

    എന്നാല്‍, ജോസഫ്‌ നിരസിച്ചു കണ്ട് പറഞ്ഞു: “എനിക്ക് കുട്ടികളുണ്ട്. ഞാനൊരു വൃദ്ധനാണ്. അവളൊരു കൊച്ചു പെണ്‍കുട്ടിയാണ്. ഇസ്രായേലിന്‍റെ പുത്രന്മാര്‍ക്ക് ഞാനൊരു പരിഹാസപാത്രമായി തീര്‍ന്നെക്കുമെന്നു ഭയപ്പെടുന്നു.” അപ്പോള്‍ പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടൂ. ദാത്താന്‍, അബീരാം, കൊരഹ് എന്നിവരോട് കര്‍ത്താവ്‌ ചെയ്തത് എന്താണെന്നും അവരുടെ എതിര്‍പ്പ് മൂലം ഭൂമി പിളര്‍ന്നു അവരെ വിഴുങ്ങിയത് എപ്രകാരമാണെന്നും ഓര്‍ക്കൂ. അല്ലയോ ജോസഫ്‌, ഭയപ്പെടൂ. അല്ലാത്തപക്ഷം ഇതേ സംഗതികള്‍ നിന്‍റെ വീട്ടിലും സംഭവിച്ചേക്കും.” ജോസഫ്‌ ഭയപ്പെടുക തന്നെ ചെയ്തു. അവളെ തന്‍റെ സംരക്ഷണത്തിന്‍ കീഴിലെടുത്തു. ജോസഫ്‌ മറിയത്തോട് പറഞ്ഞു: “നോക്കൂ, ഞാന്‍ നിന്നെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാ, ഇപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക്‌ കൊണ്ട് പോകുന്നു. ഞാന്‍ കെട്ടിടം പണിയാന്‍ അകലെ പോകുകയാണ്. ഞാന്‍ നിന്‍റെ അടുത്തേക്ക്‌ വന്നു കൊള്ളാം. കര്‍ത്താവ്‌ നിന്നെ രക്ഷിക്കും!” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.9)

    ReplyDelete
  33. “അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (സൂറാ.19:23-25)

    ഈ കഥ മുഹമ്മദിന് എവിടെനിന്ന് കിട്ടിയതാണ്? “മത്തായിയുടെ വ്യാജ സുവിശേഷം” എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളത് പ്രസവ വേദനയോട് ബന്ധപ്പെട്ടല്ല, മറിയയും യോസേഫും ശിശുവായ യേശുവും കൂടി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത്രേ മത്തായിയുടെ വ്യാജ സുവിശേഷത്തില്‍ കാണുന്നത്. അത് ഞാന്‍ താഴെ ഉദ്ധരിക്കാം:

    “അവരുടെ യാത്രയുടെ മൂന്നാം ദിവസം, മരുഭൂമിയിലൂടെ ഉള്ള യാത്രയിൽ, സൂര്യന്‍റെ വർധിച്ച ചൂട് മൂലം മറിയം തളർന്നു; അപ്പോൾ മറിയം ഒരു ഈന്തപ്പന കണ്ടു ജോസെഫിനോടു പറഞ്ഞു; എന്നെ ഈ മരത്തിന്‍റെ തണലിൽ വിശ്രമിക്കാൻ അനുവദിക്കുക. ജോസഫ്‌ വളരെ വേഗം മറിയത്തെ ആ മരത്തിന്‍റെ ചുവട്ടിലേക്ക് ആനയിച്ച്, മൃഗത്തിന്‍റെ പുറത്തു നിന്നും അവളെ ഇറക്കി. അനുഗൃഹീതയായ മറിയം മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഈന്തപ്പന ഓലകളുടെ ഇടയിലൂടെ നിറയെ പഴങ്ങൾ കിടക്കുന്നത് കണ്ടു, ജോസെഫിനോട് പറഞ്ഞു: “ഈ ഈന്തപ്പനയുടെ കുറച്ചു പഴങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” ജോസഫ്‌ അവളോട് പറഞ്ഞു: “നീ ഈ മരത്തിന്‍റെ വലിയ ഉയരം കണ്ടിട്ടും, അതിന്‍റെ പഴം തിന്നണം എന്ന് പറഞ്ഞതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഞാൻ ഇപ്പോൾ കൂടുതൽ ആയി ചിന്തിക്കുന്നത് വെള്ളത്തെക്കുറിച്ച് ആണ്. കാരണം നമ്മുടെ തുകൽ സഞ്ചിയില്‍ വെള്ളം എല്ലാം വറ്റിയിരിക്കുന്നു, നമുക്കോ നമ്മുടെ മൃഗങ്ങൾക്കോ വെള്ളം തരാൻ നമ്മുടെ കൂടെ ആരും ഇല്ല. അപ്പോൾ ശിശുവായ യേശു, മറിയത്തിന്‍റെ മടിയിൽ കിടന്നുകൊണ്ട്, സന്തോഷം നിറഞ്ഞ മുഖഭാവത്തോടെ പനയോട് പറഞ്ഞു: “ഓ വൃക്ഷമേ, നിന്‍റെ ശിഖിരങ്ങളെ താഴ്ത്തി എന്‍റെ അമ്മയെ നിന്‍റെ പഴങ്ങൾ ഭക്ഷിക്കാൻ അനുവദിക്കുക. ഇത് പറഞ്ഞതും, മരത്തിന്‍റെ ശിഖിരങ്ങൾ അനുഗൃഹീതയായ മറിയത്തിന്‍റെ കാൽക്കീഴിലെക്കു കുനിഞ്ഞു വന്നു; അവർ അതിൽ നിന്നും പഴങ്ങൾ ശേഖരിച്ച് അത് ഭക്ഷിച്ചു. അവർ അതിൽനിന്നും പഴങ്ങൾ എല്ലാം ശേഖരിച്ചതിനു ശേഷവും, അത് കുനിയാൻ ആജ്ഞാപിച്ചവന്‍റെ നിവരുവാനുള്ള കല്പനക്കു കാതോർത്തു കുനിഞ്ഞു തന്നെ അവിടെ നിലകൊണ്ടു. അപ്പോൾ യേശു പറഞ്ഞു, ഓ വൃക്ഷമേ, നീ നിന്നെ ഉയർത്തുക, ശക്തൻ ആയിരിക്കുക, എന്‍റെ പിതാവിന്‍റെ പറുദീസയില്‍ ഉള്ള എന്‍റെ മറ്റു വൃക്ഷങ്ങളുടെ കൂടെ ആയിരിക്കുക. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന നിന്‍റെ വേരുകളില്‍ നിന്ന് ഒരു ഉറവ് തുറന്നു വെള്ളം ഒഴുക്കുക, അങ്ങനെ ഞങ്ങൾ നിന്നില്‍ നിന്നും സംതൃപ്തരാകട്ടെ. ഉടനെ ആ വൃക്ഷം ഉയർന്നു പൊങ്ങി, അതിന്‍റെ വേരുകളിൽ ഒന്ന് തുറന്നു, അത്യധികം ശുദ്ധവും, തണുത്തതും, ഉന്മേഷവത്തായതുമായ ജലം നിർഗളിക്കാൻ തുടങ്ങി. അവര്‍ വെളളത്തിന്‍റെ ആ ഉറവ കണ്ടപ്പോള്‍ അത്യധികം സന്തോഷിക്കുകയും, അതിൽ നിന്നു അവരും അവരുടെ കന്നുകാലികളും മറ്റു മൃഗങ്ങളും കുടിച്ചു സംതൃപ്തരാകുകയും ചെയ്തു. അങ്ങനെ അവർ ദൈവത്തെ സ്തുതിച്ചു.” (മത്തായിയുടെ വ്യാജ സുവിശേഷം, അദ്ധ്യായം 20)

    ReplyDelete
  34. ബാലനായ യേശു കളിമണ്ണ് കൊണ്ട് പക്ഷികളെ ഉണ്ടാക്കി പറത്തിവിട്ടു കളിച്ചിരുന്ന കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്:

    “ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. ” (സൂറാ.3:49)

    “(ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക” (സൂറാ.5:110)

    ReplyDelete
  35. ഈ കഥ മുഹമ്മദിന് കിട്ടിയിരിക്കുന്നത് എവിടെ നിന്നാണ്? നമുക്ക്‌ നോക്കാം:

    “ബാലനായ യേശുവിന് അഞ്ചു വയസ്സുണ്ടായിരുന്നപ്പോള്‍ കുതിച്ചൊഴുകുന്ന ഒരരുവിയുടെ ഭാഗത്ത് അവന്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒഴുകുന്ന വെള്ളം നീര്‍ക്കുണ്ടുകളില്‍ ശേഖരിക്കുകയായിരുന്നു അവന്‍ . പെട്ടെന്ന് തന്നെ അവ വൃത്തിയായി. ഒറ്റ വചനം കൊണ്ട് അവന്‍ ഇക്കാര്യങ്ങള്‍ക്ക് ആജ്ഞ നല്‍കി. കളിമണ്ണ് ഉണ്ടാക്കിയ ശേഷം പന്ത്രണ്ട് കുരുവികളെ അവന്‍ അതില്‍നിന്നു രൂപപ്പെടുത്തിയെടുത്തു. അവനിക്കാര്യം ചെയ്യുമ്പോള്‍ സാബത്ത് ആയിരുന്നു. എന്നാല്‍ മറ്റു ധാരാളം കുട്ടികളും അവനോടൊപ്പം കളിച്ചു കൊണ്ടിരുന്നു. അനന്തരം, സാബത്ത് ദിനത്തില്‍ കളിച്ചു കൊണ്ടിരുന്ന യേശു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഒരു യെഹൂദന്‍ കണ്ടു. പെട്ടെന്ന് അയാള്‍ അവിടെ നിന്ന് പോയി, യേശുവിന്‍റെ അപ്പനായ ജോസേഫിനെ അറിയിച്ചു: “നോക്കൂ, നിങ്ങളുടെ കുട്ടി അരുവിയിലുണ്ട്. അവന്‍ കളിമണ്ണെടുത്തു പന്ത്രണ്ട് കുരുവികളെയുണ്ടാക്കി സാബത്തിനെ നിന്ദിച്ചിരിക്കുന്നു.” ജോസഫ്‌ ആ ഭാഗത്തേക്ക്‌ ചെന്നു. അവനെ കണ്ടപ്പോള്‍ അയാള്‍ ഒച്ചയിട്ടു ചോദിച്ചു: “സാബത്ത് നാളില്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇക്കാര്യങ്ങള്‍ നീ ചെയ്യുന്നത് എന്തിനാണ്? എന്നാല്‍ യേശു കൈകൊട്ടി കുരുവികളോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “വിട്ടു പിരിയൂ, പറക്കൂ. നിങ്ങള്‍ക്കിപ്പോള്‍ ജീവനുള്ള സ്ഥിതിക്ക് എന്നെ ഓര്‍ക്കൂ.” കുരുവികള്‍ ചീറിക്കൊണ്ട് പറന്നകന്നു. ഇത് കണ്ടപ്പോള്‍ യെഹൂദര്‍ ആശ്ചര്യപ്പെട്ടു. അവന്‍ അവിടെനിന്നു പോയതിനു ശേഷം, യേശു എന്ത് ചെയ്തുവെന്നു നേതാക്കന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.” (തോമസിന്‍റെ ശൈശവ സുവിശേഷം, 2:1-7)

    (ഞാന്‍ ടൈപ്പ് ചെയ്തു വെച്ചത് തല്‍കാലം ഇത്രേ ഉള്ളൂ. സമയം കിട്ടുന്നതനുസരിച്ച് അപ്പോക്രിഫാ പുസ്തകങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ടൈപ്പ് ചെയ്തു ഇടാം. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ പുതിയതല്ലെന്നും എല്ലാം പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ ആണെന്നും വളരെ വ്യക്തമായി നമുക്ക്‌ മനസ്സിലാകും. മുഹമ്മദിനോട്‌ നാട്ടുകാര്‍ പറയുന്നതായി ഖുര്‍ആനില്‍ ഇങ്ങനെ ഉണ്ടല്ലോ:

    സൂറാ. 21:5- പാഴ്കിനാവുകള്‍ കണ്ട വിവരമാണ് മുഹമ്മദ്‌ പറയുന്നത്. അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

    സൂറാ. 15:6 – “നീ ഒരു ഭ്രാന്തന്‍ തന്നെ”

    സൂറാ. 23:25- “ഇവന്‍ ഭ്രാന്ത ബാധിച്ച മനുഷ്യന്‍ മാത്രമാകുന്നു”

    സൂറാ. 25:4- ഖുര്‍ആന്‍ അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു, വേറെ ചില ആളുകള്‍ അവനെ അതിനു സഹായിച്ചിട്ടുമുണ്ട്.

    സൂറാ. 25:5- ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു.

    സൂറാ. 25:8- “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”

    സൂറാ.68:15 “പൂര്‍വ്വികന്മാരുടെ പുരാണ കഥകള്‍”

    സൂറാ.83:13- “പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങള്‍ ആകുന്നു ഇത്”

    ഇതാണ് നാട്ടുകാര്‍ അദ്ദേഹത്തെപ്പറ്റിയും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെപ്പറ്റിയും പറഞ്ഞത്. നാട്ടുകാര്‍ അത് വെറുതെ പറഞ്ഞതല്ല എന്ന് പുതിയ നിയമ അപോക്രിഫാ പുസ്തകങ്ങളും ഹദീസുകളും വായിച്ചാല്‍ നമുക്ക്‌ മനസ്സിലാകും. ഏതായാലും സമയം കിട്ടുന്നതനുസരിച്ച് ഞാന്‍ അതൊക്കെ ഇവിടെ ഇടാം.)

    ReplyDelete
  36. SubairAugust 26, 2013 at 6:50 AM
    Better to belive the truths revelead by the disciples, friends, contemporaries, brothers of Jesus than a pagan religious prophet who had never seen Jesus, who lived in an enemy country, who is not even a Jew, who lived 600 years after Jesus birth.


    യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍ എന്നാണ് ഈ പോസ്റ്റിന്റെ പേര്. ബൈബിള്‍ പുതിയ നിയമത്തിലെ നാല് സുവിശേഷങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന യേശുവിന്‍റെ ജനന കഥകള്‍ താരതമ്യത്തിന് വിധേയമക്കുകയാണ് ഈ പോസ്റ്റില്‍ ചെയ്യുന്നത്.

    നാല് സുവിശേഷങ്ങള്‍, ശത്രു രാജ്യത്ത് ജീവിച്ചിരുന്നമ യഹൂദനല്ലാത്ത, യേശുവിനെ കണ്ടിട്ടില്ലാത്ത ഏതോ പേഗന്‍ പ്രോഫറ്റ് രചിച്ചതാണ് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല.//

    താങ്കളുടെ ഈ കമന്‍റ് കണ്ടിട്ട് മറുപടി പറയാതെ പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. മുന്‍പേ ചിലര്‍ക്ക് കൊടുത്തിട്ടുള്ള മറുപടിയായത് കൊണ്ട് കോപ്പി പേസ്റ്റ്‌ ചെയ്‌താല്‍ മാത്രം മതിയെന്നതിനാല്‍ ഞാന്‍ താങ്കള്‍ക്കും ആ മറുപടി തന്നെ തരുന്നു:

    യേശുക്രിസ്തു ജീവിച്ചിരുന്നത് ചരിത്രത്തിന്‍റെ വെള്ളി വെളിച്ചത്തിലാണ്. അദ്ദേഹം ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്‌ മുതലേ അദ്ദേഹത്തിന്‍റെ ജനനവും ജീവിതവും മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും പ്രവചന രൂപത്തില്‍ പഴയ നിയമത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതാണ്. ആ തിരുവെഴുത്തുകളിന്‍ പ്രകാരം തന്നെയാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും മരിച്ചതും അടക്കപ്പെട്ടതും ഉയര്‍ത്തെഴുന്നേറ്റതും! സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും എഴുത്തും വായനയും അറിയാത്ത കാട്ടറബികളുടെ ഇടയിലല്ല, ഇലിയഡും ഒഡിസ്സിയും ഈസോപ്പ് കഥകളും പോലുള്ള വിശ്വൈക ക്ലാസ്സിക്കുകള്‍ ലോകത്തിനു സമ്മാനിച്ച ഗ്രീക്ക് ഭാഷയും സാഹിത്യവും അതിന്‍റെ പരകോടിയില്‍ എത്തിനില്‍ക്കുന്ന കാലത്ത്, യവന തത്വചിന്തയുടെ മറുകര കണ്ട സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും ഡയോജനീസും ആരാറ്റസും ഉഴുതുമറിച്ചിട്ട ഭൂമികയില്‍ അവരുടെ ശിഷ്യന്മാര്‍ ആടിത്തിമിര്‍ക്കുന്ന കാലയളവില്‍ റോമന്‍ ഭരണത്തില്‍ കീഴിലുള്ള യെഹൂദ്യ, ശമര്യ, ഗലീലി, ദെക്കൊപ്പോളി എന്നീ നാല് ജില്ലകള്‍ അടങ്ങിയ പ്രദേശത്താണ് യേശുക്രിസ്തു തന്‍റെ ജീവിതം ജീവിച്ചു തീര്‍ത്തത്. ലോകത്തിന് ഏകദൈവവിശ്വാസം എന്താണെന്ന് വെളിപ്പെടുത്തിക്കൊടുത്ത യിസ്രായേല്‍ സമൂഹത്തില്‍ യെഹൂദാ ഗോത്രത്തില്‍നിന്നുള്ളവനായിട്ടാണ് അവിടുന്നു ജനിച്ചത്‌. മതത്തിന്‍റെ മേഖലയില്‍ യെഹൂദന്മാരും കല,തത്വചിന്ത, സാഹിത്യം എന്നിവയില്‍ ഗ്രീക്കുകാരും രാഷ്ട്രീയ രംഗത്ത് റോമാക്കാരും മേല്‍ക്കോയ്മ പുലര്‍ത്തിയിരുന്ന കാലത്താണ് യേശുക്രിസ്തു ജീവിച്ചത്. യേശുക്രിസ്തുവിന്‍റെ ജീവിതം ശിഷ്യന്മാര്‍ രേഖയാക്കി പ്രസിദ്ധീകരിച്ചത് യേശുക്രിസ്തുവിനെ അറിയാത്ത ആളുകളുടെ ഇടയിലല്ല, അവന്‍റെ ജീവിതവും മരണവും പുനരുത്ഥാനവും കണ്ട ആളുകളുടെ ഇടയിലാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള കള്ളത്തരങ്ങള്‍ ശിഷ്യന്മാര്‍ എഴുതിപ്പിടിപ്പിച്ചിരുന്നെങ്കില്‍ അത് ചോദ്യം ചെയ്യാനും ആ സംഭവത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുത്തിക്കൊണ്ട് മറുപടി എഴുതാനും ആള്‍ക്കാരുണ്ടാകുമായിരുന്നു എന്ന് മറക്കരുത്. പക്ഷേ നാം ചരിത്രം പരിശോധിച്ചാല്‍, സുവിശേഷത്തിന്‍റെ ചരിത്രപരതയെ നിഷേധിക്കുന്ന ഒറ്റയൊരു രേഖ പോലും ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടില്ല എന്ന് കാണാം.

    എന്ന് മാത്രമല്ല, ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത യെഹൂദാ ചരിത്രകാരനായ ജോസീഫസ് യേശുക്രിസ്തുവിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് താനും. യെരുശലേമിലെ ഒരു പുരോഹിതനും മത്ത്യാസിന്‍റെ പുത്രനുമായി എ.ഡി.37/38-ല്‍ ജനിച്ചു. എ.ഡി.66-ല്‍ റോമാക്കാര്‍ക്കെതിരെ നടത്തിയ യെഹൂദ വിപ്ലവത്തില്‍ ഇയാളൊരു പ്രധാന പങ്കു വഹിച്ചു. ആ യുദ്ധത്തില്‍ റോമന്‍ സൈന്യാധിപനായിരുന്ന വെസ്പേസിയന് കീഴടങ്ങേണ്ടി വന്നു. യുദ്ധാനന്തരം ഫ്ലാവിയസ് ജോസീഫസ് വെസ്പേസിയന്‍റെ പുത്രനായ ടൈറ്റസിനോടുകൂടി റോമിലെത്തി. അവിടെ വെച്ചാണ് അദ്ദേഹം “യെഹൂദ യുദ്ധങ്ങള്‍” (War of Jews, A.D.75-79) “യെഹൂദ പൌരാണികത്വം” (Antiquitates of Jews, A.D.93-94), “ആപ്പിയനെതിരെ” (Against Appien, A.D.96) എന്നീ ഗ്രന്ഥങ്ങളും “വീത്താ” (ജീവിതം) എന്നപേരില്‍ ആത്മകഥയും രചിച്ചത്. മിശിഹായെ പറ്റി മൂന്നു പ്രാവശ്യം അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ മൂന്നാമത്തേതാണ് ഏറ്റവും പ്രധാനം. പ്രസ്തുത പരാമര്‍ശം ‘ഫ്ലാവിയന്‍ സാക്ഷ്യം’ എന്നപേരിലാണ് അറിയപ്പെടുന്നത്. (E.Ferguson, pp.388,389) ആ സാക്ഷ്യം താഴെ കൊടുക്കുന്നു:

    ReplyDelete
  37. “ഏതാണ്ടീകാലത്ത് യേശു എന്ന് പേരുള്ള ജ്ഞാനിയായ ഒരു മനുഷ്യന്‍... അദ്ദേഹത്തെ മനുഷ്യനെന്ന് വിളിക്കാമെങ്കില്‍- ജീവിച്ചിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതകൃത്യങ്ങള്‍ ചെയ്തിരുന്നു. സത്യം സന്മനസ്സോടെ സ്വീകരിക്കുന്നവരുടെ ഗുരുവായിരുന്നു. നിരവധി യെഹൂദരെയും, ഗ്രീക്കുകാരെയും അവന്‍ തന്‍റെ പക്കലേക്ക് ആകര്‍ഷിച്ചു. അവനായിരുന്നു മിശിഹ. ഞങ്ങളുടെ പ്രമാണികള്‍ അവനില്‍ കുറ്റം ആരോപിച്ചതിനാല്‍ പൊന്തിയോസ് പീലാത്തോസ് അവനെ ക്രൂശിക്കാന്‍ വിധിച്ചു. എങ്കിലും ആദ്യം മുതല്‍ അവനെ സ്നേഹിച്ചിരുന്നവര്‍ പിന്മാറിയില്ല. മരിച്ചിട്ട്, മൂന്നാം ദിവസം അവന്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ജീവനോടെ അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടു. ഇതും മറ്റു നിരവധി അത്ഭുത കാര്യങ്ങളും അവന്‍ ചെയ്തു. പ്രവാചകന്മാര്‍ ഇവനെപ്പറ്റി പ്രവചിച്ചിട്ടുണ്ടായിരുന്നു. അവന്‍റെ നാമത്തില്‍ ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്ന ആ സമൂഹം ഇപ്പോഴും നശിച്ചിട്ടില്ല.” (Flavius Josephus, Antiquitates, XVIII, 3:3, cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.7, p.6.)

    ക്രിസ്തുവിനെ കുറിച്ച് മാത്രമല്ല, ക്രിസ്തുവിന്‍റെ മുന്നോടിയായി ദൈവം അയച്ച യോഹന്നാന്‍ സ്നാപകനെ കുറിച്ചും ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്:

    “ഹെരോദാവിന്‍റെ സൈന്യത്തിന്‍റെ നാശം ദൈവകോപത്തിന്‍റെ ഫലമായിട്ടാണെന്നാണ് യെഹൂദന്മാരില്‍ ചിലര്‍ കരുതിയിരുന്നത്. കാരണം, സ്നാപകന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന യോഹന്നാനെ ഹെരോദാവു വധിച്ചതിനു ദൈവം ന്യായമായി നല്‍കിയ ശിക്ഷയായി അവരതിനെ കണ്ടു. ഹെരോദാവു അവനെ വധിക്കാന്‍ കല്പിച്ചു. പക്ഷേ അവനൊരു നല്ല മനുഷ്യനായിരുന്നു. അവന്‍ നിരന്തരമായ സുകൃതാഭ്യാസത്തിനു ജനങ്ങളെ ഉപദേശിച്ചു. നീതിയോടെ വര്‍ത്തിക്കാനും ഭക്തിയോടെ ദൈവത്തോട് ബന്ധം പുലര്‍ത്താനും സ്നാനം സ്വീകരിക്കാനും അവരോടാവശ്യപ്പെട്ടു. കാരണം, ഇത്തരം സ്നാനം ദൈവതിരുമുന്‍പില്‍ സ്വീകാര്യമാണ്. എന്തെന്നാല്‍, ഇത് കുറ്റങ്ങള്‍ക്ക് പരിഹാരം മാത്രമല്ല, നീതിയില്‍ ശുദ്ധീകരിക്കപ്പെട്ട ശേഷം ശരീരത്തിന്‍റെയും ആത്മാവിന്‍റെയും പരിശുദ്ധിക്കും സഹായകമാണ്. അത്ഭുതകരമായ ഇത്തരം ആശയങ്ങളാല്‍, ഉദ്ദീപിപ്പിക്കപ്പെട്ടു ജനങ്ങള്‍ നാനാഭാഗത്ത് നിന്ന് അവന്‍റെ അടുക്കലേക്ക് പ്രവഹിച്ചു. ഇത്ര വലിയ ഒരുവന്‍റെ അധികാരം ജനങ്ങളെ ആഭ്യന്തര കലഹത്തിന് ഒരുക്കുമോ എന്ന് ഭയന്ന് ഹെരോദാവു മറ്റൊന്നും അവനില്‍നിന്നും ഉണ്ടാകും മുമ്പേ അവനെ നിരോധിക്കാനും ന്യായാസനത്തിങ്കല്‍ ഹാജരാക്കുവാനും കല്പിച്ചു. ഹെരോദാവു മേല്‍പ്പറഞ്ഞ സംശയത്തിന്‍റെ പേരില്‍ അവനെ അറസ്റ്റ്‌ ചെയ്തു മക്കേരൂസ് കോട്ടയില്‍ കൊണ്ടുവന്നു. അവിടെ വെച്ച്, ഞങ്ങള്‍ ഓര്‍മ്മിക്കുന്ന പോലെ അവനെ ഗളച്ഛേദം ചെയ്തു. ഹെരോദാവിന്‍റെ സൈന്യത്തിന്‍റെ നാശം യോഹന്നാന്‍റെ ശിരസ്സിനു വേണ്ടി ദൈവം പ്രതികാരം ചെയ്തതാണെന്ന് യെഹൂദന്മാര്‍ക്ക് ഉറച്ച ബോധ്യമുണ്ട്.” (Flavius Josephus, Antiquitates, XVIII, 5:2. cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.8, p.7.; Jewish Antiquities, 18:116,119)

    ഇതുപോലെതന്നെ റോമന്‍ ഗ്രന്ഥകാരന്മാരും മിശിഹായെപ്പറ്റിയും ആദിമ ക്രിസ്ത്യാനികളെപ്പറ്റിയും ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. സുപ്രസിദ്ധ റോമന്‍ ചരിത്രകാരന്‍ ടാസിറ്റസ് (A.D.54-119) ‘അന്നല്‍സ്’ (Annales) എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം ക്രിസ്ത്യാനികളെ പരാമര്‍ശിച്ചിരിക്കുന്നു:

    “പൊതുജനം ക്രിസ്ത്യാനികള്‍ (Crestiani) എന്ന് വിളിക്കുന്ന ഒരു കൂട്ടത്തെ തെറ്റുകാരായി കാണുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തു. അവരുടെ ഈ നാമത്തിന് കാരണക്കാരന്‍, തിബേരിയൂസിന്‍റെ ഭരണകാലത്ത് പൊന്തിയോസ് പിലാത്തോസിനാല്‍ മരണത്തിനു വിധിക്കപ്പെട്ട മിശിഹായാണ്. ആദ്യം നിരോധിച്ചെങ്കിലും ഈ ദുഷിച്ച അന്ധവിശ്വാസം വീണ്ടും പുതുതായി പടര്‍ന്നു പിടിച്ചു. ഈ തിന്മ രൂപം കൊണ്ട യെഹൂദയില്‍ മാത്രമല്ല, മറ്റെല്ലാ പട്ടണങ്ങളിലും; ലജ്ജാകരവും ദുഷിച്ചതുമായതെന്തും സ്വീകരിക്കാന്‍ മടി കാണിക്കാത്ത എല്ലാ പട്ടണങ്ങളിലും ഇത് വ്യാപിക്കുകയും ചെയ്തു.” (Cornelius Tacitus; Annales, XV, 44; cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.34; p.27)

    റോമന്‍ രേഖകളില്‍ മറ്റൊന്ന് എ.ഡി.112-ന് അടുത്ത് ചെറിയ പ്ലീനി (Younger Pliny, A.D.62-113) ട്രാജന്‍ ചക്രവര്‍ത്തിക്കയച്ച കത്താണ്. ബിഥുന്യായില്‍ ഗവര്‍ണ്ണരായിരുന്ന അദ്ദേഹം, അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാരീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി.120-ല്‍ റോമന്‍ ഗ്രന്ഥകാരനായ സെത്തോനിയസ് നീറോയുടെ കാലത്തെ മതമര്‍ദ്ദനങ്ങളെ സ്ഥിരീകരിച്ചു കൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ദേഹം എഴുതുന്നു:

    ReplyDelete
  38. “മിശിഹായുടെ പ്രേരണയാല്‍ കൂടെക്കൂടെ സമരമുണ്ടാക്കികൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവര്‍ത്തി (ക്ലോഡിയസ്) റോമാ നഗരത്തില്‍ നിന്നും പുറത്താക്കി” (ക്ലോഡിയസ്.25). എ.ഡി.49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊ.പ്രവൃത്തിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്: “അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു. യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു” (അപ്പൊ.പ്രവൃ.18:1,2). കൂടാതെ ഹദ്രിയാന്‍ ചക്രവര്‍ത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത കത്ത് 125-ല്‍ കോണ്‍സൂള്‍ ആയ ഗായോസ്‌ മിനിച്ചിയൂസ് ഫൊന്താനൂസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.

    എ.ഡി.113-ലെ ക്രൈസ്തവരെപ്പറ്റി റോമന്‍ എഴുത്തുകാരനും, ട്രാജന്‍ ചക്രവര്‍ത്തിയുടെ ഉദ്യോഗസ്ഥനുമായിരുന്ന പ്ലീനി വിവരിക്കുന്നുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ നയമെന്തെന്നറിയുവാന്‍ അദ്ദേഹം ട്രാജനെഴുതിയ എഴുത്തിലെ പ്രസക്തഭാഗമാണ് താഴെ ചേര്‍ക്കുന്നത്:

    “ക്രൈസ്തവരെന്നു തുറന്നു പറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവര്‍ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവര്‍ത്തിക്കുന്നു. എന്നിട്ടും നില്‍ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മര്‍ക്കടമുഷ്ടിക്കും നിര്‍ബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഒരിക്കലും തങ്ങള്‍ ക്രൈസ്തവരായിരിന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാമെന്നു കരുതുന്നു. പക്ഷേ അവര്‍ എന്‍റെ മുമ്പില്‍ റോമന്‍ ദൈവങ്ങള്‍ക്ക് ധൂപവും പ്രാര്‍ത്ഥനയും അര്‍പ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം. പക്ഷേ യഥാര്‍ത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാല്‍ ചിലര്‍ പറയുന്നു, തങ്ങള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവര്‍ റോമന്‍ ദൈവങ്ങളുടേയും അങ്ങയുടെയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവര്‍ പറയുന്നത് അവര്‍ ചെയ്ത ഏക തെറ്റ് ‘മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ പതിവ് പോലെ ഒരുമിച്ചു കൂടി ദൈവത്തിനെന്ന പോലെ മിശിഹാക്ക് സ്തോത്രങ്ങള്‍ ആലപിക്കുന്നു’ എന്നത് മാത്രമാണ്. അതുപോലെ അവര്‍ ചില പ്രതിജ്ഞകള്‍ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങള്‍ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളില്‍ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാന്‍ നിര്‍ത്തി വെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാന്‍ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരില്‍ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങള്‍ നിയന്ത്രാണാധീനമെന്നു തോന്നുമെങ്കിലും അവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേര്‍ ഉണ്ട്”.

    ഈ കത്തിനുള്ള ചക്രവര്‍ത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങള്‍:

    “അല്ലയോ പ്രിയപ്പെട്ട സെക്കുന്‍ദുസ്‌, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ട വിധത്തില്‍ പെരുമാറി. എല്ലാ കേസുകള്‍ക്കും സ്വീകരിക്കുവാന്‍ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നല്‍കുവാന്‍ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല. എന്നാല്‍ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവര്‍ തെറ്റുകാരാണെന്നു തെളിയുകയും ചെയ്‌താല്‍ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിനു ബലിയര്‍പ്പിക്കുകയും ചെയ്‌താല്‍ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നല്‍കപ്പെടുന്ന കുറ്റാരോപണങ്ങള്‍ ഒരു നിയമക്കൊടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല”. (C.Plinii Caecilli, Secundi, Epistularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48)

    ReplyDelete
  39. ഒരു തത്വജ്ഞാനിയായിരുന്ന സെല്‍സസ് ക്രിസ്തുവിനെയും ക്രിസ്തുമാര്‍ഗ്ഗത്തെയും കുറിച്ച് തന്‍റെ “True Discourse” എന്ന ഗ്രന്ഥത്തില്‍ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക്‌ ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാര്‍ഗ്ഗത്തിന്മേല്‍ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാര്‍മ്മിക നിലവാരത്തെയും താന്‍ അതില്‍ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്‍റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങള്‍ താന്‍ അതില്‍ വിമര്‍ശിച്ചിരിക്കുന്നു (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങള്‍ സെല്‍സസ് വിമര്‍ശിച്ചുവെങ്കിലും ക്രിസ്തുവിന്‍റെ ജീവിതം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നുവന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. സേല്‍സസിന്‍റെ ഈ വിമര്‍ശനത്തിന് സഭാപിതാവും വേദപണ്ഡിതനുമായിരുന്ന ഓരിജന്‍ തന്‍റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്‍റെ എട്ടു വാല്യങ്ങളിലായി മറുപടി നല്‍കിയിട്ടുണ്ട് (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ഒരു പുസ്തകത്തിന് എട്ടു വാല്യങ്ങളിലായി മറുപടി നല്‍കുക എന്ന് പറയുമ്പോള്‍ത്തന്നെ നമുക്ക്‌ മനസ്സിലാക്കാമല്ലോ, മറുപടിയുടെ ആഴം എത്രത്തോളമുണ്ടെന്ന്!!

    ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയെല്ലാം ഒറ്റയടിക്ക് നിഷേധിച്ചു കൊണ്ടാണ് താങ്കളെപ്പോലുള്ളവര്‍ പറയുന്നത്, “എന്നാല്‍ സുവിശേഷ കര്‍ത്താക്കള്‍ യേശുവിന്‍റെ ജീവചരിത്രം രചിക്കുകയല്ല ചെയ്തത്; പ്രത്യുത, തങ്ങള്‍ പ്രചരിപ്പിക്കുവാനുദ്ദേശിക്കുന്ന തത്വങ്ങള്‍ക്കനുസൃതമായ രീതിയില്‍ യേശുകഥ മെനഞ്ഞുണ്ടാക്കുകയാണ് ചെയ്തത്” എന്ന്.

    പരിഷ്കൃത ലോകത്ത് നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന, എഴുത്തും വായനയും അറിയാത്ത മരുഭൂ നിവാസികളുടെ ഇടയില്‍ ജനിച്ചു ജീവിച്ചു മരിച്ചു പോയ ഒരാളെക്കുറിച്ച് വേണമെങ്കില്‍ ഇപ്രകാരം “തങ്ങള്‍ പ്രചരിപ്പിക്കുവാനുദ്ദേശിക്കുന്ന തത്വങ്ങള്‍ക്കനുസൃതമായ രീതിയില്‍ കഥ മെനഞ്ഞുണ്ടാക്കാന്‍ ” സാധിക്കും. കാരണം അദ്ദേഹത്തിന്‍റെ ജീവിതം രേഖപ്പെടുത്തി വെക്കാന്‍ തക്ക അറിവോ വിവരമോ പരിജ്ഞാനമോ ഉള്ളവര്‍ അവരുടെ ഇടയില്‍ ഉണ്ടാകണം എന്നില്ല. അദ്ദേഹത്തിന്‍റെ മരണശേഷം ഓരോരുത്തര്‍ക്കും തങ്ങള്‍ക്കു ബോധിച്ച വിധത്തില്‍ കഥകള്‍ മെനയാവുന്നതേയുള്ളൂ. എന്നാല്‍ യേശുക്രിസ്തുവിനെപ്പോലെയുള്ള ഒരാളെക്കുറിച്ച് ഇപ്രകാരം കഥ മെനയുവാന്‍ സമകാലീനരായ ആര്‍ക്കും കഴിയുകയില്ല എന്നത് സുവിദിതമാണ്. ആധുനിക ‘പണ്ഡിതന്മാര്‍’ എന്തൊക്കെ പറഞ്ഞാലും ശരി, ഇക്കാര്യങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷികള്‍ ആയിരുന്നവരുടെ അടുത്തേക്കാണ് സുവിശേഷവും പറഞ്ഞു കൊണ്ട് ശിഷ്യന്മാര്‍ ആദ്യം പോകുന്നത് എന്നോര്‍ക്കണം. അപ്പോസ്തലനായ പത്രോസ് പെന്തക്കോസ്തു നാളില്‍ ചെയ്ത ആദ്യത്തെ പ്രസംഗത്തില്‍ അദ്ദേഹം പറയുന്നത് നോക്കുക:

    “യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്‍വിന്‍ . നിങ്ങള്‍ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്‍റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു” (അപ്പൊ.പ്രവൃ.2:22-24).

    “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33)

    “ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേല്‍ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ” (അപ്പൊ.പ്രവൃ.2:36)

    ഇവിടെയെല്ലാം ശിഷ്യന്മാര്‍ സംസാരിക്കുന്നത് തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ദൃക്‌സാക്ഷികളായിരുന്ന ആളുകളോടാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ കഥ മെനയാന്‍ അവര്‍ക്ക് കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

    ReplyDelete
  40. ഇനി താങ്കള്‍ വിശ്വസിക്കുന്ന മതത്തിന്‍റെ പ്രവാചകനായ മുഹമ്മദിന്‍റെ ജീവിതം തന്‍റെ അനുയായികള്‍ രേഖയാക്കി വെച്ചത് മുഹമ്മദ്‌ മരിച്ചു എത്ര നൂറ്റാണ്ടുകള്‍ക്ക്‌ ശേഷമാണ് എന്ന കാര്യം താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? എഴുത്തും വായനയും അറിയാത്ത മുഹമ്മദ്‌ മരിച്ചു എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നതിനെപ്പറ്റി താങ്കള്‍ക്കറിയാമോ? മുഹമ്മദിന്‍റെ ജീവിതം രേഖയാക്കിയതിന്‍റെ ചരിത്രം ചുരുക്കത്തില്‍ താഴെ കൊടുക്കുന്നു.

    ഖുര്‍ആന്‍ വായിച്ചിട്ട് ഒരാള്‍ക്കും മുഹമ്മദിനെപ്പറ്റിയോ ആദ്യകാല മുസ്ലീങ്ങളെ പറ്റിയോ വലുതായിട്ടൊന്നും മനസ്സിലാക്കാന്‍ സാധ്യമല്ല. ‘മുഹമ്മദ്‌’ എന്ന പദം തന്നെ അഞ്ചു പ്രാവശ്യത്തില്‍ താഴെ മാത്രമേ ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നുള്ളൂ. അധികവും ‘റസൂല്‍’ (ദൂതന്‍), ‘നബി’ (പ്രവാചകന്‍) എന്നൊക്കെയാണ് അതില്‍ മുഹമ്മദിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. സ്വാഭാവികമായും മുഹമ്മദിനേയും അനുയായികളേയും കുറിച്ചറിയാന്‍ നാം ഖുര്‍ആന് പുറത്തുള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരുന്നു. സാധാരണയായി ഹദീസുകള്‍ എന്നറിയപ്പെടുന്ന വിവര സ്രോതസ്സുകളാണ് ഇവരെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ‘മുഹമ്മദ്‌ ജീവിച്ചിരുന്ന കാലത്ത് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍’ എന്നതാണ് ഹദീസ്‌ എന്നതുകൊണ്ട് പൊതുവേ വ്യവഹരിക്കപ്പെടുന്നത്. മുഹമ്മദിന് ശേഷം രണ്ടര മൂന്നു നൂറ്റാണ്ടു കാലത്തോളം ഇവ വാമൊഴി പാരമ്പര്യങ്ങള്‍ (Oral Tradition) ആയാണ് നിലനിന്നത്. മറ്റേതൊരു വാമൊഴി പാരമ്പര്യങ്ങളിലുമെന്നപോലെ ഇവയിലും കെട്ടുകഥകളും ഭാവനകളും ഇടകലര്‍ന്നു വികൃതമാകാന്‍ തുടങ്ങി.

    വ്യാജ ഹദീസുകള്‍ രൂപം കൊള്ളുവാനിടയായ കാരണങ്ങള്‍:

    എന്തുകൊണ്ടാണ് മുഹമ്മദിന്‍റെ പേരില്‍ വ്യാജ ഹദീസുകള്‍ രൂപം കൊള്ളാനിടയായത് എന്ന് പ്രമുഖ ഹദീസ്‌ സമാഹാരമായ “സ്വഹീഹ് മുസ്ലീമി’ന്‍റെ ആരംഭത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെ ഉദ്ധരിക്കാം:

    സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടയിരുന്നില്ല. പിന്നീട് സമൂഹം ദുഷിച്ചു തുടങ്ങി. കേള്‍ക്കുന്നതും പറയപ്പെടുന്നതും അപ്പടി വിശ്വസിച്ചു കൂടാത്ത സ്ഥിതിയായി (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 50).

    ഉസ്മാനുബ്നു അഫ്ഫാന്‍റെ ഭരണത്തില്‍ അവസാന കാലത്തും അലിയുടെ ഭരണ കാലത്തും മുസ്ലീം സമൂഹത്തിലുണ്ടായ രാഷ്ട്രീയ ശൈഥില്യം കാരണമായി ജനങ്ങളില്‍ മാത്സര്യബുദ്ധി വളരുകയും അത് വ്യാജ ഹദീസ്‌ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. കൂടുതലും ശിആ വിഭാഗത്തിലെ തീവ്രവാദികളായിരുന്നു ഈ പ്രവണതക്ക് ആരംഭം കുറിച്ചത്. ഇറാഖായിരുന്നു ശിയാക്കളുടെ അക്കാലത്തെ കേന്ദ്രമെന്നതിനാല്‍ അവിടെ നിന്നാണ് വ്യാജ ഹദീസുകള്‍ പുറത്തിറങ്ങിയിരുന്നത്. പ്രസിദ്ധ ഹദീസ്‌ പണ്ഡിതനും പത്തു സ്വഹാബികളെ നേരില്‍ കാണാനും പഠിക്കാനും സാധിച്ച താബിഉമായ ഇബ്നു ശിഹാബ്നുസ്സുഹ്രി (മരണം A.D.741) പറയുന്നു: “ഒരു ഹദീസ്‌ ഞങ്ങളുടെ അടുത്തു നിന്ന് പുറത്തു പോകുമ്പോള്‍ (മറ്റൊരാള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുമ്പോള്‍) ഒരു ചാണ്‍ വലുപ്പമേയുണ്ടാകൂ. പിന്നീട് അതേ ഹദീസ്‌ ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ (ഞങ്ങള്‍ അത് വീണ്ടും കേള്‍ക്കുമ്പോള്‍ ) ഒരു മുഴം നീളമുണ്ടായിരിക്കും.” (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 46,47).

    വേറൊരു കൂട്ടര്‍ വര്‍ഗ്ഗം, ഗോത്രം, ഭാഷ, നേതൃത്വം എന്നിവ നിലനിര്‍ത്താനാണ് ഹദീസ്‌ നിര്‍മ്മാണം നടത്തിയത്. ചില ഉദാഹരണങ്ങള്‍ കാണുക: ‘അല്ലാഹു കോപിഷ്ടനാകുമ്പോള്‍ അറബിയിലും സന്തുഷ്ടനാകുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയിലുമാണ് വഹയ് (വെളിപ്പാടി) നല്‍കുക’. ഇതിനു മറുപടിയായി തിരിച്ചും ഒരു ഹദീസ്‌ മറു കക്ഷിക്കാര്‍ പ്രചരിപ്പിച്ചു. അറബി-പേര്‍ഷ്യന്‍ പക്ഷപാതിത്വമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 47,48).

    ഹദീസ്‌ നിര്‍മ്മാണത്തിന് നിമിത്തമായ ഒരു കാര്യം കര്‍മ്മശാസ്ത്രപരമായ തര്‍ക്കങ്ങളാണ്. തങ്ങളുടെ അഭിപ്രായം ശരിയെന്നു സ്ഥാപിക്കുവാന്‍ ആളുകള്‍ നബിയുടെ മേല്‍ വ്യാജം കേട്ടിപ്പറഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49).

    ReplyDelete
  41. തര്‍ക്കത്തില്‍ ജയിക്കാനും സ്വയം പ്രശസ്തി നേടാനും കച്ചവടച്ചരക്ക് വിറ്റഴിക്കാനും ഹദീസ്‌ നിര്‍മ്മാണം നടത്തിയിരുന്നതായി വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49). ഒരു ഉദാഹരണം കാണുക:

    ഒരിക്കല്‍ അഹമദ്ബ്നു ഹമ്പല്‍, യഹ്യബ്നു മഈന്‍ എന്നീ രണ്ടു പണ്ഡിതന്മാര്‍ റുസ്വാഫയിലെ പള്ളിയില്‍ നമസ്കാരം കഴിഞ്ഞു ഇരിക്കുകയാണ്. അപ്പോള്‍ ഒരു ഉപദേശി വയള് (മതപ്രസംഗം) പറയാനെഴുന്നേറ്റു. അയാള്‍ പ്രസംഗിക്കുകയാണ്: ‘അഹമദ്ബ്നു ഹമ്പലും, യഹ്യബ്നു മഈനും അബ്ദുര്‍റസ്സാഖില്‍ നിന്നും അദ്ദേഹം ഖതാദ:യില്‍ നിന്നും അദ്ദേഹം അനസില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് നബി പറഞ്ഞതായി ഞങ്ങള്‍ക്ക്‌ പഠിപ്പിച്ചു തന്നു. ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന് പറഞ്ഞാല്‍ അതിന്‍റെ ഓരോ വാക്കില്‍ നിന്നും ഓരോ പക്ഷിയെ അല്ലാഹു സൃഷ്ടിക്കുന്നതാണ്. അതിന്‍റെ കൊക്ക് സ്വര്‍ണ്ണവും തൂവലുകള്‍ പവിഴവുമായിരിക്കും.’ ഇങ്ങനെ അതിശയോക്തികള്‍ പറഞ്ഞു ജനങ്ങളെ പിടിച്ചിരുത്തിക്കൊണ്ട് അയാള്‍ വയള് (മതപ്രസംഗം) തുടര്‍ന്നു. ഇതുകേട്ട് മേല്‍പറഞ്ഞ രണ്ടു പണ്ഡിതന്മാരും പരസ്പരം മുഖത്ത് നോക്കി. അവര്‍ രണ്ടു പേരുമായിരുന്നു ആ പ്രദേശത്തെ ഏറ്റവും വിശ്വസ്തരും ഹദീസ്‌ ഹൃദ്വിസ്ഥമുള്ളവരുമായ പണ്ഡിതന്മാര്‍. വയള് കഴിഞ്ഞ ശേഷം യഹ്യബ്നു മഈന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: ‘ഇതാര് പഠിപ്പിച്ച ഹദീസാണ്?’ അയാള്‍ പറഞ്ഞു: ‘എന്‍റെ ഗുരുനാഥന്‍മാരായ യഹ്യബ്നു മഈനും അഹമദ്ബ്നു ഹമ്പലും’. യഹ്യാ പറഞ്ഞു: ‘ഞാനാണ് യഹ്യ. അത് അഹമദ്ബ്നു ഹമ്പലാണ്. ഞങ്ങള്‍ ഇങ്ങനെ ഒരു ഹദീസ്‌ ഉദ്ധരിച്ചിട്ടില്ലല്ലോ.’ അയാള്‍ പറഞ്ഞു: ‘നിങ്ങള്‍ വലിയ വിഡ്ഢി തന്നെ. ലോകത്ത് നിങ്ങളല്ലാത്ത യഹ്യയും അഹമദുമില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 48).

    ഇങ്ങനെ കെട്ടുകഥകളും ഭാവനകളും എല്ലാം ഹദീസില്‍ കയറി വരാന്‍ തുടങ്ങിയപ്പോള്‍ ഇവ ലിഖിതരൂപത്തില്‍ ക്രോഡീകരിക്കാന്‍ അന്നത്തെ മുസ്ലീം മതമേധാവികള്‍ തീരുമാനിച്ചു. ‘അബ്ബാസിദ് രാജവംശ’ത്തിന്‍റെ കാലത്താണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഈ തീരുമാനം വേറെ ഒരു ഹദീസിനു എതിരായിരുന്നു എന്നതാണ് രസകരമായ വസ്തുത! ഈ ഹദീസ്‌ നോക്കൂ:

    "അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: 'നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍ - ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത് - അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ" (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).

    ‘മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട്’ (സൂറാ.33:21) എന്നുള്ള ഖുര്‍ആന്‍ വചനം അനുസരിച്ചിരുന്ന സ്വഹാബിമാര്‍ ഈ ഹദീസ്‌ അനുസരിച്ച് മലക്ക്‌ പറഞ്ഞു കൊടുത്ത കാര്യങ്ങളല്ലാതെ ഒരിക്കലും മുഹമ്മദിന്‍റെ ജീവിതം രേഖയാക്കി വെച്ചിട്ടില്ല എന്ന് നിസംശ്ശയം പറയാന്‍ കഴിയും. തന്‍റെ ജീവിതം രേഖയാക്കി വച്ചില്ലെങ്കില്‍ പില്‍ക്കാലത്ത് ഇങ്ങനെ ഓരോരുത്തന്‍ തോന്നിയതുപോലെ ഓരോന്ന് പറയാന്‍ സാധ്യതയുണ്ട് എന്ന കാര്യം മനസ്സിലാക്കാന്‍ മുഹമ്മദിന് കഴിഞ്ഞതുമില്ല. അല്ലാഹുവിനും മലക്കിനും ആ ബോധം പോയില്ല!

    ReplyDelete

  42. അല്‍-ബുഖാരി (മുഹമ്മദ്‌ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ബുഖാരി, A.D.817-879) എന്ന പ്രശസ്ത പണ്ഡിതനാണ് അല്പമെങ്കിലും വിശ്വസനീയമായ വിധത്തില്‍ ആദ്യമായി ഹദീസുകളെ ലിഖിതരൂപത്തില്‍ ക്രോഡീകരിച്ചത്. ഇമാം ബുഖാരി എന്ന് അറിയപ്പെടുന്ന ഇദ്ദേഹം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ചു വളര്‍ന്ന ആളല്ല എന്നതാണ് അമ്പരപ്പുളവാക്കുന്ന യാഥാര്‍ത്ഥ്യം! പഴയ സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെട്ടിരുന്ന ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡിലാണ് ഹിജ്റ 194-ല്‍ ബുഖാരി ജനിച്ചത്. പില്‍ക്കാലത്ത് ഉസ്ബെക്കിസ്ഥാനില്‍ നിന്ന് അറേബ്യയില്‍ എത്തിയ യുവാവായ ബുഖാരി തദ്ദേശവാസികളായ മുസ്ലീങ്ങളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹദീസുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. ഹിജ്റ 251-ലാണ് ബുഖാരിയുടെ ക്രോഡീകരണമുണ്ടായത്. മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ സമാഹരണമുണ്ടായത് എന്ന് ചുരുക്കം. ബുഖാരിയുടെ മുന്‍പാകെ ആറു ലക്ഷത്തോളം ഹദീസുകളാണ് വന്നത്. എന്നാല്‍ വ്യാജവും ഭാവനാസമ്പന്നവുമെന്നു തനിക്ക് തോന്നിയതായ ഹദീസുകളെയെല്ലാം ഒഴിവാക്കിയ ബുഖാരി അംഗീകരിച്ചത് 7500-ല്‍ താഴെ ഹദീസുകള്‍ മാത്രം! ബാക്കി 592500-ഓളം ഹദീസുകള്‍ വെറും കെട്ടുകഥകള്‍ ആണെന്ന് പറഞ്ഞു താന്‍ തള്ളിക്കളഞ്ഞു.

    എന്നാല്‍ ബുഖാരിക്ക് ശേഷം ഹദീസുകളെ ശേഖരിച്ച മറ്റൊരു പ്രമുഖ പണ്ഡിതനായ ‘മുസ്ലീം’ (അബുല്‍ ഹുസൈന്‍ മുസ്ലിം ഇബ്ന്‍ അല്‍-ഹജ്ജാജ് ഖുഷയ്റി അല്‍-നിഷാപുരി, A.D.828-A.D.883) 5881 ഹദീസുകള്‍ (ആവര്‍ത്തനം ഇല്ലാതെ) അംഗീകരിച്ചിട്ടുണ്ട്. മറ്റു സമാഹര്‍ത്താക്കളും ഇവര്‍ തള്ളിയതിനെ അംഗീകരിക്കുകയോ ഇവരംഗീകരിച്ചതിനെ തള്ളുകയോ ചെയ്തിട്ടുണ്ട്. പല കാലങ്ങളിലായി പലരും ഹദീസ്‌ ശേഖരിച്ചിട്ടുണ്ട്. അവയെല്ലാം അംഗീകാരയോഗ്യമാണെന്ന് വാദിക്കുന്നവരും ബുഖാരിയും മുസ്ലീമും മാത്രമാണ് അംഗീകാരയോഗ്യമെന്നു വാദിക്കുന്നവരും ഹദീസുകള്‍ ഒന്നും തന്നെ വിശ്വസിക്കരുത്, എല്ലാം വെറും കള്ളമാണ് എന്ന് വാദിക്കുന്നവരും ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. എങ്കിലും പൊതുവേ ‘സ്വഹീഹ്’ (അംഗീകൃതം) ആയ ഹദീസുകള്‍ എന്നറിയപ്പെടുന്നത് ആറെണ്ണമാണ്. അവ:

    1. സ്വഹീഹ് ബുഖാരി.

    2. സ്വഹീഹ് മുസ്ലിം

    3. സുനാന്‍ അന്‍ നസഈ അല്‍-സുഗ്റ

    4. സുനാന്‍ അബു ദാവൂദ്‌

    5. സുനാന്‍ അല്‍-തിര്‍മ്മിദി

    6. സുനാന്‍ ഇബ്നു മാജ എന്നിവയാണ്.

    ഇവ പൊതുവേ ‘സ്വിഹാഹുസിത്ത:’ എന്നറിയപ്പെടുന്നു. ‘അംഗീകൃതമായ ആറ്‌ എന്നാണു ഈ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം.

    ഷിയാ മുസ്ലീങ്ങള്‍ ഈ ഹദീസുകളെയൊന്നും അംഗീകരിക്കുന്നില്ല. അവര്‍ക്ക് വേറെ പാരമ്പര്യങ്ങള്‍ ഉണ്ട്. (യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ഖുര്‍ആനേപ്പോലും ശിയാക്കള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല.) ഈ ഹദീസുകളെല്ലാം ശേഖരിക്കപ്പെട്ടത്‌ മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടിനു ശേഷമാണ് എന്നതിനാല്‍ ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടാണ് പല ഇസ്ലാമിക വിഭാഗങ്ങളും ഇവയില്‍ പലതും അംഗീകരിക്കാത്തതും. വാസ്തവത്തില്‍ ഹദീസുകളുടെ ആധികാരികത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്നത്തേതുപോലെ ശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് അഞ്ചാറ് തലമുറകള്‍ക്ക് മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുടെ ജീവചരിത്രം വാമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ പുന:സൃഷ്ടിക്കുമ്പോള്‍ ‘അവയെത്രമാത്രം വിശ്വസനീയമാണ്?’ എന്ന ചോദ്യത്തെ അവഗണിക്കുവാന്‍ കഴിയുകയില്ല. ‘ചിന്‍വാദ് പാല’ക്കാരന്‍റെ ഭാഷയില്‍ ഹദീസ്‌ എന്നതിന്‍റെ ആധികാരികത ഇതാണ്: “ആലുവാപ്പോഴേലെ മീനിന് നല്ല രുശിയാ. ഞമ്മള് കൂട്ടീട്ടില്ല, ഞമ്മടെ അളിയന്‍ കാക്ക പറഞ്ഞതാ. അളിയന്‍ കാക്കേം കൂട്ടീട്ടില്ല, അളിയന്‍ കാക്കാന്‍റെ അളിയന്‍ കാക്കനോട് ഓരുടെ ചെങ്ങായി പറഞ്ഞിട്ട് ഓര് അളിയന്‍ കാക്കാനോട് പറഞ്ഞിട്ട് അളിയന്‍ കാക്ക ഞമ്മളോട് പറഞ്ഞതാ. എന്തായാലും ആലുവാപ്പൊഴേലെ മീനിന് നല്ല രുശിയുണ്ട്, അതൊറപ്പാ...” ഇതാണ് ഹദീസുകളുടെ ആധികാരികതയും വിശ്വസനീയതയും!!

    ReplyDelete
  43. ഹദീസുകളുടെ വിശ്വസനീയത പരിശോധിച്ചാല്‍ നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന്‍ ചെന്നെത്തുന്നത് ആശയക്കുഴപ്പത്തിന്‍റെ ആഴക്കടലിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവന്‍റെ ഉള്ളിലുണ്ടാകും.

    1. മുസ്ലീങ്ങള്‍ പറയുന്നത് സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ രചിച്ച മുസ്ലീങ്ങള്‍ പില്‍ക്കാലത്തുണ്ടായി എന്നാണല്ലോ. അങ്ങനെയെങ്കില്‍, ഇപ്പോഴുള്ള ഹദീസുകള്‍ ആ കള്ള ഹദീസുകളില്‍പ്പെട്ടതല്ല എന്ന് എങ്ങനെ ഉറപ്പിക്കാം?

    2. സ്വഹാബിമാരിലേക്ക് വ്യാജമായി കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന ‘സാഹചര്യം’ ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന സാഹചര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ ഇടയായത്?

    3. ‘മുഴുലോകത്തിനുമുള്ള ജീവിത മാതൃകയുമായി അയക്കപ്പെട്ട ഒരാളുടെ ജീവിതം രേഖപ്പെടുത്തി വെക്കാന്‍ എന്തുകൊണ്ട് അല്ലാഹു ആവശ്യപ്പെട്ടില്ല?

    4. തന്‍റെ ജീവിതം രേഖയാക്കി വെക്കണമെന്ന് മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?

    5. തന്‍റെ ജീവിതം രേഖയാക്കി വെക്കരുതെന്നു മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടു? പുറത്തു പറയാന്‍ കൊള്ളില്ലാത്ത കാര്യങ്ങള്‍ തന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് മുഹമ്മദ്‌ ഭയന്നതുകൊണ്ടല്ലേ?

    6. മുഹമ്മദിന്‍റെ ജീവിതം രേഖപ്പെടുത്തിവെക്കാന്‍ സ്വഹാബിമാര്‍ താല്പര്യം കാണിക്കാതിരുന്നതെന്ത്? രേഖപ്പെടുത്തി വെക്കാനുള്ള മാതൃകയൊന്നും ആ ജീവിതത്തില്‍ ഇല്ല എന്ന് അവര്‍ക്ക് ബോധ്യമായതു കൊണ്ടല്ലേ?

    7. ആറു ലക്ഷത്തോളം ഹദീസുകളില്‍ നിന്ന് അല്‍-ബുഖാരി തിരഞ്ഞെടുത്തത് വെറും എഴായിരത്തി ചില്വാനും ഹദീസുകളാണ്. അതായത്, ബുഖാരിയുടെ കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു ഹദീസുകളില്‍ 99 ശതമാനവും കള്ള ഹദീസുകളായിരുന്നു എന്ന് ബുഖാരിക്ക് ബോധ്യമായി എന്നര്‍ത്ഥം! പക്ഷേ, ബുഖാരി തള്ളിക്കളഞ്ഞ ഹദീസുകളില്‍ നിന്നും 2000-ഓളം ഹദീസുകള്‍ മുസ്ലിം തന്‍റെ ഹദീസ്‌ സമാഹരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ ‘അംഗീകാരയോഗ്യമല്ല’ എന്നു പറഞ്ഞ് മുസ്ലിം തള്ളിക്കളഞ്ഞ ആയിരക്കണക്കിന് ഹദീസുകള്‍ ബുഖാരിയും അംഗീകരിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍, മുസ്ലിം ശേഖരിച്ചിട്ടുള്ള ഹദീസുകളില്‍ 2000-ഓളം എണ്ണം ബുഖാരിയെ സംബന്ധിച്ച് കള്ളഹദീസുകളാണ്. അതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബുഖാരിയിലെ ആയിരക്കണക്കിന് ഹദീസുകള്‍ വ്യാജഹദീസുകളാണ്. മറ്റു സ്വഹീഹായ ഹദീസ്‌ സമാഹര്‍ത്താക്കളെ സംബന്ധിച്ചും ഇത് ബാധകമാണ്. ഒരാള്‍ക്ക്‌ കള്ളമെന്നു തോന്നിയ ഹദീസുകള്‍ മറ്റുള്ളവര്‍ക്ക് സത്യമായ ഹദീസുകളാണ്, തിരിച്ചും അങ്ങനെ തന്നെ. നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് ഈ ദശാസന്ധിയില്‍ തല പുകഞ്ഞു നില്‍ക്കുകയേ നിവൃത്തിയുള്ളൂ. സത്യമറിയാന്‍ യാതൊരു നിവൃത്തിയുമില്ല.

    8. ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ എന്ന ആശയത്തിന്‍റെ മാനദണ്ഡം എന്താണ്? മുഹമ്മദിന്‍റെ മരണ ശേഷം രണ്ടര നൂറ്റാണ്ടു കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ ശേഖരണം നടക്കുന്നത്. സ്വഹാബിമാര്‍ മരിച്ചു, അവരുടെ ശേഷമുള്ള തലമുറയും മരിച്ചു, അതിനു ശേഷമുള്ള തലമുറയും മരിച്ചു, അവരുടെയും ശേഷമുള്ള തലമുറ മരിച്ചതിനു ശേഷമുള്ള തലമുറയിലാണ് ആദ്യ ഹദീസ്‌ സമാഹരണം നടക്കുന്നത്. സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ ചമച്ചവര്‍ക്ക് അവരുടെ പേരില്‍ ഒരു വ്യാജ നിവേദക പരമ്പരയും സൃഷ്ടിക്കാന്‍ എളുപ്പം കഴിയും. നിഷേധിക്കാന്‍ സ്വഹാബിമാരോ അവരുടെ മക്കളോ ശിഷ്യന്മാരോ ഒന്നും ഇല്ലല്ലോ.

    9. വ്യാജ ഹദീസുകളില്‍ നിന്ന് യഥാര്‍ത്ഥ ഹദീസുകള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം ബുഖാരിക്കും മുസ്ലിമിനും അബുദാവൂദിനും ഇബ്നു മജക്കും തിര്‍മ്മിദിക്കും നസാഇക്കുമെല്ലാം വ്യത്യസ്തമായിരുന്നതെന്തുകൊണ്ട്? ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം എകമായിരുന്നെങ്കില്‍ ആറു ലക്ഷം ഹദീസുകളില്‍ നിന്ന് ഇവര്‍ തിരഞ്ഞെടുക്കുന്നതും സമാന ഹദീസുകളാകുമായിരുന്നു. എന്നാല്‍ ഒരാള്‍ കള്ള ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത് മറ്റൊരാള്‍ സത്യ ഹദീസുകളാണെന്നു പറഞ്ഞു അംഗീകരിച്ചതിലൂടെ ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം സ്വന്തം മനസ്സിന്‍റെ ബോധ്യം മാത്രമായിരുന്നു എന്ന് പകല്‍ പോലെ വ്യക്തം!

    ReplyDelete
  44. 10. രണ്ടര നൂറ്റാണ്ടു കാലത്തോളം വാമൊഴി പാരമ്പര്യത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെട്ടു വന്ന ഒരാളുടെ ജീവിതത്തിലെ നെല്ലും പതിരും തിരിക്കേണ്ടത് ചില മനുഷ്യരുടെ മനസ്സിലെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് ശരിയാണോ? അത് ചരിത്രത്തോട് നീതി പുലര്‍ത്തലാകുമോ?

    11. സ്വഹീഹ് അല്ലാത്ത ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളയുന്ന ഹദീസ്‌ ഗ്രന്ഥങ്ങളിലെ പല ഹദീസുകളും ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ ഈന്. എന്തുകൊണ്ട് അവയെ തള്ളിക്കളയുന്നു?

    12. സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യം ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന ‘പില്‍ക്കാലഘട്ടം’ എപ്പോള്‍? ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്താണോ? അതോ ഉമറിന്‍റെ കാലത്താണോ? അതല്ല, ഉസ്മാന്‍ ഖലീഫയായിരിക്കുമ്പോഴാണോ? ഇനി അതൊന്നുമാല്ലാതെ സ്വഹാബിമാര്‍ എല്ലാവരും മരണപ്പെട്ടതിനു ശേഷമാണോ? ബുഖാരിയുടെ ആദ്യ സമാഹരണത്തിന് മുമ്പുള്ള കാലത്താണോ? അതുമല്ലെങ്കില്‍ സ്വഹീഹായത് എന്ന് മുസ്ലീം ലോകം അംഗീകരിക്കുന്ന ആറു ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണോ?

    13. സ്വഹീഹായ ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണ് സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യമുണ്ടായത് എങ്കില്‍ അതിനു മുമ്പുണ്ടായിരുന്ന ഹദീസുകള്‍ എല്ലാം (ഏകദേശം ആറു ലക്ഷത്തോളം ഹദീസുകള്‍) അംഗീകരിക്കേണ്ടതല്ലേ?

    14. സ്വഹാബിമാര്‍ എല്ലാവരും വിശ്വസ്തരായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണ്. എത്ര വലിയ കള്ളം പറയുന്നവനും ‘ഞാന്‍ സത്യമാണ് പറയുന്നത്, ജീവതത്തില്‍ ഇന്നുവരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ’ എന്നായിരിക്കും അവകാശപ്പെടുന്നത്. സ്വഹാബിമാര്‍ ഇങ്ങനെ പറഞ്ഞെന്നു രണ്ടര നൂറ്റാണ്ടിനു ശേഷം ഹദീസ്‌ ശേഖരിക്കുന്നവരുടെ മുന്‍പാകെ മറ്റുള്ളവരാണ് അഭിപ്രായപ്പെടുന്നത്. സ്വഹാബിമാര്‍ പറഞ്ഞത് അവരുടെ ജീവിത കാലത്ത് ഒരാളും രേഖയാക്കി വെച്ചിട്ടില്ലാതിരുന്നതുകൊണ്ട് രണ്ടര നൂറ്റാണ്ടിനു ശേഷമുള്ളവരുടെ അഭിപ്രായപ്രകടനത്തെ വില മതിക്കുകയേ രക്ഷയുള്ളൂ.

    15. ഏറ്റവും കുറഞ്ഞത് രണ്ടു സന്ദര്‍ഭങ്ങളിലെങ്കിലും സ്വഹാബിമാര്‍ കള്ളം പറഞ്ഞതായി ഹദീസുകളില്‍ ഉണ്ട്. മുഹമ്മദ്‌ കള്ളം പറയാനുള്ള അനുവാദം അവര്‍ക്ക് കൊടുക്കുകയായിരുന്നു. കള്ളം പറഞ്ഞിട്ടുള്ളവരെന്നു തെളിഞ്ഞിട്ടുള്ളവരുടെ സാക്ഷ്യം വിശ്വസനീയമല്ല, ഒരു കോടതിയും അത് വിലക്കെടുക്കുകയില്ല. (അല്ലാഹു കള്ളം കാണിച്ചതായി ഖുര്‍ആന്‍ 8:43,44 വാക്യങ്ങളില്‍ മലക്ക്‌ പറയുന്നുണ്ട്. അല്ലാഹു അങ്ങനെ ചെയ്തിട്ടുള്ളത് കൊണ്ട് സ്വഹാബിമാര്‍ പറഞ്ഞ കള്ളങ്ങള്‍ നമുക്കങ്ങു ക്ഷമിക്കാവുന്നതേയുള്ളൂ, അല്ലേ?)

    16. ഇതിനെക്കാളെല്ലാം പരിതാപകരമായ കാര്യം മറ്റൊരു പ്രമുഖ മുസ്ലീം വിഭാഗമായ ഷിയാ മുസ്ലീങ്ങള്‍ ഇപ്പോഴത്തെ ഖുര്‍ആന്‍ പോലും അംഗീകൃതമാണെന്നു അംഗീകരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ നിലവിലുള്ള ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ് എന്നതിന് അവര്‍ യുക്തിഭദ്രമായ മൂന്നു കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാമത്തേത് സ്വഹാബിമാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വഹാബിമാര്‍ നുണയന്‍മാരായിരുന്നു എന്നതുമാണ്.

    ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ നടുവില്‍ പകച്ചു നില്‍ക്കാനേ ഹദീസുകളുടെ ആധികാരികത അന്വേഷിച്ചു പോകുന്നയാള്‍ക്ക് കഴിയൂ.

    ReplyDelete
  45. മുഹമ്മദ് മരിച്ചു രണ്ടര നൂറ്റാണ്ട് കഴിഞ്ഞു, അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തു നിന്ന്, അറബി മാതൃഭാഷയല്ലാത്ത ഒരാള്‍ വന്നു വായ്‌ മൊഴി പാരമ്പര്യങ്ങളായി അറബികള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഹദീസുകള്‍ രേഖപ്പെടുത്തി വെച്ചത് വിശ്വസനീയമായ ചരിത്രരേഖകള്‍ ആണെന്ന് വിശ്വസിക്കുന്നയാളുകളാണ് മുസ്ലീങ്ങള്‍ . അങ്ങനെയുള്ള താങ്കളാണ് പറയുന്നത് " നാല് സുവിശേഷങ്ങള്‍, ശത്രു രാജ്യത്ത് ജീവിച്ചിരുന്നമ യഹൂദനല്ലാത്ത, യേശുവിനെ കണ്ടിട്ടില്ലാത്ത ഏതോ പേഗന്‍ പ്രോഫറ്റ് രചിച്ചതാണ് എന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ എനിക്കൊന്നും പറയാനില്ല" എന്ന്. സുവിശേഷങ്ങളല്ല, ഈസാ നബിയെ കുറിച്ചുള്ള കാര്യങ്ങളാണ് പാഗന്‍ പ്രോഫെറ്റ്‌ രചിച്ചത്.


    യേശുക്രിസ്തുവിനോട് കൂടെ നടന്ന്, യേശുക്രിസ്തുവിനെ കണ്ടും കേട്ടും തൊട്ടും അറിഞ്ഞും യേശുക്രിസ്തുവില്‍ നിന്ന് പഠിച്ച ശിഷ്യന്മാര്‍, യേശുക്രിസ്തുവിന്‍റെ സമകാലീനരായ - പ്രത്യേകിച്ച് യേശുക്രിസ്തുവിനെ ശിക്ഷക്ക് വിധിച്ച- ആളുകള്‍ ജീവനോടെ ഇരുന്ന കാലത്ത്, എഴുതി പ്രസിദ്ധീകരിച്ച സുവിശേഷം വിശ്വാസയോഗ്യമല്ല എന്ന് വാദിക്കുന്ന മുസ്ലീങ്ങള്‍ക്ക് പക്ഷേ മുഹമ്മദ്‌ മരിച്ചു ഏകദേശം രണ്ടു രണ്ടര നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറത്തു നിന്നും വന്ന ഒരാള്‍, നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്നു പോയ മുഹമ്മദിന്‍റെ ജീവിതകഥകളില്‍ നിന്ന് തന്‍റെ മനസ്സിന്‍റെ തോന്നലിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത കുറച്ചു കാര്യങ്ങള്‍ പൂര്‍ണ്ണമായും വിശ്വാസയോഗ്യമാണ്! ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ അത് ഇതല്ലാതെ മറ്റെന്താണ്? ദാവാക്കാര്‍ക്ക് എപ്പോഴും അളവുകോലുകള്‍ വ്യത്യസ്തമായിരിക്കും. ബൈബിളിനെ അളക്കുന്ന അളവുകോല്‍ കൊണ്ട് ഒരിക്കലും അവര്‍ ഇസ്ലാമിക ഗ്രന്ഥങ്ങളെ അളക്കുകയില്ല! അതിനുള്ള ധൈര്യം അവര്‍ക്കില്ല എന്നതാണ് വാസ്തവം!!

    ReplyDelete
  46. ഒത്തിരിയുണ്ടല്ലോ,ഇത് മുഴുവന്‍ വായിക്കാന്‍ തെന്നെ സമയം എടുക്കും.

    ഒരു ബ്ലോഗ്‌ പോസ്റ്റിന്‍റെ കമ്മന്റ് ബോക്സ്‌, പോസ്റ്റിനെ ക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും അതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ്. അത് കൊണ്ട് തെന്നെ ഒരു ചര്‍ച്ചയാണ് താങ്കള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍, കമ്മന്റുകള്‍ കാര്യമാത്ര പ്രസക്തമാക്കുകയാകും ഭംഗി.

    കമ്മന്റുകള്‍, സമയം കിട്ടുമ്പോള്‍ വായിച്ചു നോക്കാം, മറ്റാരെങ്കിലും എഴുതിയത് കോപ്പി-പേസ്റ്റ് ചെയ്തതാണ് എങ്കില്‍ മുന്‍പിന്‍ നോക്കാതെ ഡിലീറ്റും.

    ReplyDelete
  47. ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നത് മുഴുവനും ഞാന്‍ തന്നെ എഴുതിയിട്ടുള്ളതാണ്. അതുകൊണ്ട് കോപ്പി-പേസ്റ്റിന്‍റെ വിഷയം പറയണ്ട. ഇതിലുള്ള ക്കാര്യങ്ങള്‍ മുന്‍പ്‌ പല ചര്‍ച്ചകളിലും ഞാന്‍ ഉന്നയിച്ചിട്ടുള്ളതും എനിക്ക് ഇതുവരെ മറുപടി കിട്ടാത്തതുമാണ്.

    ReplyDelete
  48. സത്യദര്‍ശനം:

    താങ്കള്‍ ഈ ബ്ലോഗിനെ, അനന്തമായി നീണ്ടു പോകാവുന്ന തര്‍ക്ക വിതര്‍ക്കത്തിനുള്ള വേദിയായോ, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ ബാധ്യസ്ഥയുള്ള ഇടമായായി കാണുന്നുണ്ട് എങ്കില്‍ തിരുത്തുക.

    മാന്യവും പരസ്പരം ബഹുമാനത്തോടെയുമുള്ള ചര്‍ച്ചകളും സംവാദങ്ങളും മാത്രമേ ഇവിടെ അനുവദിക്കൂ. സംവാദങ്ങള്‍ ഒന്നിനുമുള്ള ഉത്തരങ്ങള്‍ അല്ല എന്നും, മറിച്ച് കൂടുതല്‍ അന്വഷങ്ങള്‍ക്കും പഠനങ്ങള്‍ക്കുമുള്ള സഹായി മാത്രമാണ് എന്നുമാണ് ഞാന്‍ കരുതുന്നത്,

    താങ്കള്‍ വിഷയബന്ധിതമല്ലാത്ത കമ്മന്റുകള്‍ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. സമയം കിട്ടുന്ന മുറക്ക് അവ ഡിലീറ്റും.

    ReplyDelete
  49. മറ്റു മതസ്ഥരുടെ വിശ്വാസ പ്രമാണങ്ങളെ അന്തമില്ലാതെ ആക്രമിക്കാന്‍ യാതൊരു മടിയുമില്ലാത്ത എല്ലാ ഇസ്ലാമിസ്റ്റുകള്‍ക്കും എന്‍റെ ചോദ്യങ്ങള്‍ക്ക്‌ നേരെയുള്ള നിലപാട്‌ എപ്പോഴും ഇത് തന്നെയാണ്. ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങളെ ഡിലീറ്റ് ചെയ്താണ് അവര്‍ അവരുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നത്! ഒരാള്‍ പോലും എനിക്ക് ഇതേവരെ മറുപടി തന്നിട്ടില്ല. ഞാന്‍ ചുമ്മാ വന്നു ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നില്ല. ഈ പോസ്റ്റില്‍ താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കിയതിനു ശേഷമാണ് തത്തുല്യമായ വിഷയത്തില്‍ ഇസ്ലാമിക പക്ഷത്തിന്‍റെ ബലഹീനത തുറന്നു കാണിക്കുന്ന ചോദ്യങ്ങള്‍ അങ്ങോട്ട്‌ ചോദിച്ചത്. അതും വെറുതെയുള്ള ചോദ്യങ്ങളല്ല, ഹദീസുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ്. ഇവിടെ ഞാന്‍ ഇട്ടിട്ടുള്ള ഓരോ കമന്‍റും താങ്കള്‍ ബ്ലോഗ്‌ പോസ്റ്റിലോ അല്ലെങ്കില്‍ കമന്‍റിലോ പറഞ്ഞിട്ടുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത് തന്നെയാണ്. അതുകൊണ്ട് വിഷയ ബന്ധിതമല്ലാത്ത കമന്‍റുകള്‍ എന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല. മറ്റുള്ളവരോട്‌ ചോദ്യം ചോദിക്കുന്നത്ര എളുപ്പമല്ല അവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി കൊടുക്കാന്‍ എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു.

    ReplyDelete
  50. സത്യദര്‍ശനം:

    ഞാന്‍ താങ്കളോട് ഒരു ഉത്തരം പറയാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ആര്‍ക്കും എന്തെങ്കിലും ഉത്തരങ്ങള്‍ നല്‍കാം എന്ന് ഞാന്‍ അവകാശപ്പെട്ടിട്ടും ഇല്ല.

    ഈ ബ്ലോഗിന്റെ കമ്മന്റ് ബോക്സ് മാന്യമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഉള്ളതാണ്. അതെങ്ങിനെ തെന്നെ നിലനിര്‍ത്തുകയും ചെയ്യും.

    താങ്കള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങളെല്ലാം പോസ്റ്റാന്‍ മറ്റു സ്ഥലങ്ങള്‍ അന്വേഷിക്കാം. വൈകാരികത മാറ്റി വെച്ചുള്ള ചര്‍ച്ചകള്‍ താങ്കള്‍ക്കും പെറ്റും എങ്കില്‍ ഇവിടെ നിന്നാല്‍ മതി. ഇല്ലായെങ്കില്‍ സ്ഥലം കാലിയാക്കാം.

    ReplyDelete
  51. ഇവിടെ ഞാന്‍ മാന്യതയില്ലാത്ത എന്ത് ചര്‍ച്ചയാണ് നടത്തിയത് എന്ന് കൂടി താങ്കള്‍ പറഞ്ഞാല്‍ നന്നായിരുന്നു. ആക്ഷേപകരമായ എന്തെങ്കിലും സംഭാഷണം ഞാന്‍ നടത്തിയിട്ടുണ്ടോ? താങ്കളുടെ ബ്ലോഗിന്‍റെ ആമുഖത്തില്‍ തന്നെ താങ്കള്‍ എഴുതി വെച്ചിരിക്കുന്നത് ഇങ്ങനെയാണ്:

    "ലോകത്തെ രണ്ട് പ്രമുഖ മതങ്ങളായ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും, ഇസ്ലാം മത പക്ഷത് നിന്നുകൊണ്ട് വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ബ്ലോഗില്‍. മാന്യവും അകാദമികവും ആയ ചര്‍ച്ചകളും സംവാദങ്ങളും ആണ് ലക്ഷ്യം."

    ഈ പറഞ്ഞിരിക്കുന്നതിനോട് തികച്ചും നീതി പുലര്‍ത്തിക്കൊണ്ടാണ് ഞാന്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഞാന്‍ പറഞ്ഞ ഓരോ കാര്യത്തിനും ഞാന്‍ ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും റെഫറന്‍സ്‌ നല്‍കിയിട്ടുണ്ട്. അക്കാദമികമായ ചര്‍ച്ച എന്നത് കൊണ്ടു താങ്കള്‍ ഉദ്ദേശിച്ചത് അതല്ലേ? പിന്നെ ഇസ്ലാം മത പക്ഷത്തു നിന്ന് കൊണ്ടു താങ്കള്‍ ക്രൈസ്തവതയെ നോക്കി കാണുമ്പോള്‍ നിഷ്പക്ഷ മനസ്സോടെ ഇസ്ലാമിനെ നോക്കി കാണാനുള്ള അര്‍ഹത എനിക്കില്ല എന്നാണോ താങ്കള്‍ പറയുന്നത്? ഞാന്‍ ക്രൈസ്തവ വീക്ഷണപ്രകാരം ഇസ്ലാമിനെ നോക്കി കാണുന്നത് എങ്ങനെയെന്നറിയാന്‍ www.sathyamargam.org എന്ന ലിങ്കില്‍ നോക്കിയാല്‍ മതി. പക്ഷേ മറ്റൊരാളുടെ ബ്ലോഗില്‍ കമന്‍റ് ചെയ്യുമ്പോള്‍ ഞാന്‍ ആ വീക്ഷണകോണില്‍ നിന്ന് സംസാരിക്കില്ല. കാരണം അത് പല വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും എന്നെനിക്കറിയാം. ഇവിടെ താങ്കള്‍ ഇട്ട ഈ പോസ്റ്റ്‌ തികച്ചും അബദ്ധങ്ങള്‍ നിറഞ്ഞതാണ്, വെറുതെ ഒരു കൂട്ടരുടെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ താങ്കള്‍ പറഞ്ഞ കാര്യങ്ങളുടെ മറുപടി പറഞ്ഞതോടൊപ്പം തന്നെ, അടിസ്ഥാനരഹിതമായ ആരോപണം മറ്റുള്ളവര്‍ക്കെതിരെ ഉന്നയിക്കുന്ന താങ്കള്‍, താങ്കളുടെ ഗ്രന്ഥങ്ങളുടെ അവസ്ഥ എങ്ങനെയാണ് എന്ന് മനസ്സിലാക്കണം എന്നുള്ളതുകൊണ്ടാണ് ബാക്കി കമന്‍റുകള്‍ ഇട്ടതു. അവയൊക്കെയും താങ്കള്‍ ഈ പോസ്റ്റിലും കമന്‍റ് ബോക്സിലും പറഞ്ഞ കാര്യങ്ങളുമായി ബന്ധമുള്ളതും ആണ്. അല്ലാതെ വികാരത്തിന്‍റെ പുറത്തു ചുമ്മാ കേറി ഞാന്‍ പറഞ്ഞതോന്നുമല്ല എന്ന് നിഷ്പക്ഷമനസ്സോടെ അത് വായിക്കുന്ന ആര്‍ക്കും പിടി കിട്ടും. മറ്റുള്ളവരുടെ നേരെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയാന്‍ നില്‍ക്കുമ്പോള്‍ ആലോചിക്കണം, ഇങ്ങനെയുള്ള ചില ചോദ്യങ്ങള്‍ തനിക്ക്‌ നേരെയും വരും, അപ്പോള്‍ താന്‍ അതിനു ഉത്തരം കൊടുക്കാന്‍ ബാധ്യസ്ഥനുമാണ് എന്ന കാര്യം.

    ReplyDelete
  52. ഒവ്വ. തല്‍കാലം അല്പം വിശ്രമിക്കൂ. ക്ഷോഭം ഒന്ന് മാറട്ടെ. മത സംവാദങ്ങള്‍ താങ്കളെ പോലെയുള്ളവര്‍ക്ക് പറഞ്ഞതല്ല.







    ReplyDelete
  53. പക്ഷെ, നിങ്ങള്‍ എഴുതിയത് മുഴുവനും മനസ്സിരുത്തി വായിക്കും എന്ന് ഇപ്പോഴും ഉറപ്പു പറയുന്നു. എനിക്കെന്തെങ്കിലും പറയാനുണ്ട് എങ്കില്‍ അതും കുറിക്കും.

    വിഷയ ബാഹ്യമായ കമ്മന്റുകളെ നീക്കം ചെയ്യൂ. താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍ "യേശുവിന്‍റെ ജനനകഥ സുവിശേഷങ്ങളില്‍" എന്ന വിഷയവുമായി ബന്ധമുണ്ട് എങ്കില്‍ അതും നിലനിര്‍ത്തും.


    ReplyDelete
  54. എന്തിനാണ് സുഹൃത്തേ ഈ വ്യക്തിപരമായ അധിക്ഷേപം? ഞാന്‍ താങ്കളെയോ മറ്റാരെയെങ്കിലുമോ ഇവിടെ അധിക്ഷേപിച്ചിട്ടില്ല. താങ്കളുടെ ബ്ലോഗ്‌ പോസ്റ്റിനും കമന്‍റുകള്‍ക്കും ഉള്ള എന്‍റെ മറുപടി നല്‍കുകയാണ് ചെയ്തത്. താങ്കള്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് എന്‍റെ കൈവശം മറുപടി ഉള്ളത് പോലെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി താങ്കളുടെ കയ്യില്‍ ഉണ്ടെങ്കില്‍ അത് തരിക. അതല്ലാതെ ഞാന്‍ സംവാദത്തിനു കൊള്ളാത്തവാനാണ് എന്ന നിലയിലുള്ള മറുപടികള്‍ താങ്കളുടെ ഉത്തരമില്ലയ്മയാണ് വെളിവാക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം വായനക്കാര്‍ക്കുണ്ട് എന്ന് മറക്കാതിരിക്കുക. ഞാന്‍ ഇവിടെ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങള്‍ മാത്രമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. ആശയപരമായി അതിനെ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാന്‍ നോക്കുക. അതല്ലേ താങ്കള്‍ പറയുന്ന അക്കാദമികമായ ചര്‍ച്ച

    എന്നെ സംബന്ധിച്ച് എനിക്ക് പറയാനുള്ളതില്‍ കുറച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. അതിന്‍റെ ലിങ്ക് എന്‍റെ ക്രിസ്ത്യന്‍ മുസ്ലീം സ്നേഹിതന്മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. അവര്‍ ഇത് വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് താങ്കള്‍ ഇനി ഇതില്‍ നിന്ന് ഏതു കമന്‍റുകള്‍ ഡിലീറ്റ് ചെയ്താലും എനിക്ക് ഒന്നും പറയാനില്ല. ഞാന്‍ വിഷയാധിഷ്ടിതമായി തന്നെയാണ് ഇവിടെ കമന്‍റ് ചെയ്തിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്, എനിക്കത് ധാരാളം!

    ReplyDelete
  55. >>എന്തിനാണ് സുഹൃത്തേ ഈ വ്യക്തിപരമായ അധിക്ഷേപം? ഞാന്‍ താങ്കളെയോ മറ്റാരെയെങ്കിലുമോ ഇവിടെ അധിക്ഷേപിച്ചിട്ടില്ല. താങ്കളുടെ ബ്ലോഗ്‌ പോസ്റ്റിനും കമന്‍റുകള്‍ക്കും ഉള്ള എന്‍റെ മറുപടി നല്‍കുകയാണ് ചെയ്തത്. താങ്കള്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് എന്‍റെ കൈവശം മറുപടി ഉള്ളത് പോലെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി താങ്കളുടെ കയ്യില്‍ ഉണ്ടെങ്കില്‍ അത് തരിക.<<

    ശെടാ, ഇത് ഒരു നടക്കു പോകുന്ന ലക്ഷണമില്ലല്ലോ.

    സത്യദര്‍ശനം: ചോദിക്കുന്നവര്‍ക്കൊക്കെ സമാസമയം മറുപടി കൊടുത്തുകൊള്ളാം എന്ന് ഞാന്‍ എവിടെയും ഏറ്റിട്ടില്ല.

    >>അതല്ലാതെ ഞാന്‍ സംവാദത്തിനു കൊള്ളാത്തവാനാണ് എന്ന നിലയിലുള്ള മറുപടികള്‍ താങ്കളുടെ ഉത്തരമില്ലയ്മയാണ് വെളിവാക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം വായനക്കാര്‍ക്കുണ്ട് എന്ന് മറക്കാതിരിക്കുക <<

    ഓ, സന്തോഷം.

    >>ഞാന്‍ ഇവിടെ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങള്‍ മാത്രമേ മുന്നോട്ട് വെച്ചിട്ടുള്ളൂ. ആശയപരമായി അതിനെ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യാന്‍ നോക്കുക. അതല്ലേ താങ്കള്‍ പറയുന്ന അക്കാദമികമായ ചര്‍ച്ച<<

    ഞാന്‍ താങ്കളുടെ മത ഗ്രന്ഥത്തെ അവഹേളിച്ചു എന്നും പറഞ്ഞു വിഷയത്തെ ക്കുറിച്ചും അല്ലാത്തതുമായ മുപ്പതോ നാല്‍പ്പതോ മുഴു നീള കമ്മന്റുകള്‍ (താങ്കളുടെ ബ്ലോഗില്‍ എഴുതിയത് മുഴുവനും ഇവിടെ പേസ്റ്റ് ചെയ്തു വെച്ചോ - അതോ ഇനിയും ഉണ്ടോ ) ഇവിടെ പോസ്റ്റു ചെയ്തു വെച്ചിട്ട് ഞാനതിനെയൊക്കെ ഖണ്ടിക്കണം എന്ന് പറയുന്നത് അല്പം കടന്ന കയ്യെല്ലേ ?

    >>എന്നെ സംബന്ധിച്ച് എനിക്ക് പറയാനുള്ളതില്‍ കുറച്ചു ഞാന്‍ പറഞ്ഞു കഴിഞ്ഞു. അതിന്‍റെ ലിങ്ക് എന്‍റെ ക്രിസ്ത്യന്‍ മുസ്ലീം സ്നേഹിതന്മാര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. അവര്‍ ഇത് വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് താങ്കള്‍ ഇനി ഇതില്‍ നിന്ന് ഏതു കമന്‍റുകള്‍ ഡിലീറ്റ് ചെയ്താലും എനിക്ക് ഒന്നും പറയാനില്ല.<<

    നല്ലത്.

    >> ഞാന്‍ വിഷയാധിഷ്ടിതമായി തന്നെയാണ് ഇവിടെ കമന്‍റ് ചെയ്തിരിക്കുന്നത് എന്ന കാര്യം അവര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്, എനിക്കത് ധാരാളം!<<

    കളവ്.

    ReplyDelete
  56. ഇവിടെ കാര്യമില്ലാത്ത കാര്യത്തിനു സംസാരിക്കാന്‍ താങ്കള്‍ ഇതുവരെ എടുത്ത സമയത്തിന്‍റെ കാല്‍ ഭാഗം പോലും വേണ്ടല്ലോ സുഹൃത്തേ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചു നോക്കാന്‍ . മര്‍മപ്രധാനമായ കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി എതിരാളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നതും പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പറയുന്നതും ആണോ താങ്കള്‍ ഉദ്ദേശിച്ച അക്കാദമികമായ ചര്‍ച്ച? ഏതായാലും ഇനിയും താങ്കള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരുന്നു എന്‍റെ സമയം കളയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. താങ്കള്‍ കമന്‍റ് ബോക്സില്‍ പറഞ്ഞ കമന്‍റുകള്‍ക്കും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. മാത്രമല്ല, തദ്വിഷയമായി ഇസ്ലാമിക പക്ഷത്തിന്‍റെ നിലപാട്‌ എത്ര ദുര്‍ബ്ബലമാണ് എന്ന് നാജന്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടും ഉണ്ട്. അതിനുള്ള മറുപടികള്‍ വല്ലതും പറയുകയാണെങ്കില്‍ അപ്പോള്‍ ഞാന്‍ മറുപടി തരാം. ഇനിയും ഈ പൊറാട്ട് നാടകം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ കാര്യമില്ല.

    ReplyDelete
  57. >>ഏതായാലും ഇനിയും താങ്കള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടിരുന്നു എന്‍റെ സമയം കളയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.<<

    അത് ബുദ്ധി. ഞാന്‍ അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത്, നിങ്ങള്‍ അല്പം വിശ്രമിക്കൂ എന്ന്.

    എനിക്ക് ഇഷ്ടമുള്ളപ്പോഴെല്ലേ മറുപടി എഴുതാന്‍ പറ്റൂ. ചിലപ്പോ എഴുതിയില്ല എന്നും ഇരിക്കും.

    >> താങ്കള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. താങ്കള്‍ കമന്‍റ് ബോക്സില്‍ പറഞ്ഞ കമന്‍റുകള്‍ക്കും ഞാന്‍ മറുപടി പറഞ്ഞിട്ടുണ്ട് <<

    ഇതൊന്നും ഞാന്‍ ആവശ്യപ്പെട്ടതായിരുന്നില്ലല്ലോ, പിന്നെയെന്തിനാ എന്നെ ബോധിപ്പിക്കാനെന്ന പോലെ ഇതൊക്കെ ചെയ്തു എന്ന് പറയുന്നത് ?

    അപ്പൊ പറഞ്ഞു വന്നത്, കമ്മന്റു ബോക്സ് കമ്മന്റുകള്‍ എഴുതാനുള്ള ഇടമാണ്. മറുപടി ചിലപ്പോള്‍ കിട്ടി എന്നിരിക്കും ചിലപ്പോ ഇല്ലാ എന്നിരിക്കും.

    ആ ആവേശവും വികാരവും വെല്ലുവിളിയുടെ ഒക്കെ ഒഴിവാക്കി വരൂ, എനിക്ക് സംസാരിക്കാന്‍ സന്തോഷമേയുള്ളൂ.

    ReplyDelete
  58. സത്യദർശനം,, താങ്കള് ഇവിടെ എഴുതിയിരിക്കുന്ന കമ്മന്റ്സ് എല്ലാം വായിച്ചു. ധാരാളം ചിന്തിക്കാനും പഠിക്കാനും ഉള്ള വിഷയമാണ് താങ്കൾ ഇവിടെ വിവരിച്ച്ചിരിക്കുന്നത്. നന്നായിട്ടുണ്ട്. ബഹുമാന്യനായ സുബയിർ താങ്കൾക്കു ഉചിതമായ മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

    ReplyDelete
  59. സുബൈര്‍ ഇക്കാന്റെ ബ്ലോഗും സത്യ ദര്‍ശനത്തിന്‍റെ കമന്‍റുകളും എല്ലാം വായിച്ചു. ഒരുപാട് പുതിയ അറിവുകള്‍ ലഭിച്ചു. നന്ദി. ഇനിയും മറുപടികളും ചോദ്യങ്ങളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  60. SubairSeptember 25, 2013 at 6:21 AM ഞാന്‍ താങ്കളുടെ മത ഗ്രന്ഥത്തെ അവഹേളിച്ചു എന്നും പറഞ്ഞു വിഷയത്തെ ക്കുറിച്ചും അല്ലാത്തതുമായ മുപ്പതോ നാല്‍പ്പതോ മുഴു നീള കമ്മന്റുകള്‍ (താങ്കളുടെ ബ്ലോഗില്‍ എഴുതിയത് മുഴുവനും ഇവിടെ പേസ്റ്റ് ചെയ്തു വെച്ചോ - അതോ ഇനിയും ഉണ്ടോ ) ഇവിടെ പോസ്റ്റു ചെയ്തു വെച്ചിട്ട് ഞാനതിനെയൊക്കെ ഖണ്ടിക്കണം എന്ന് പറയുന്നത് അല്പം കടന്ന കയ്യെല്ലേ ?///////////////////വിശുദ്ധ വേദ പുസ്തകത്തില്‍ ഇല്ലാത്ത വൈരുധ്യങ്ങള്‍ താന്കള്‍ മിനക്കെട്ട് കണ്ടുപിടിച്ചു കൊണ്ട് വന്ന അത്ര തന്നെ കടന്ന കൈ ആവില്ല മോനെ സുബൈര്‍. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ ശീലയില്‍ വെച്ചപ്പോള്‍ താന്കള്‍ എന്തെ ഈ കാര്യമൊന്നും ഓര്‍ക്കാഞ്ഞത്????????താങ്കളുടെ വികല വാദങ്ങള്‍ക്ക് വ്യക്തവും ചരിത്ര പരവും ആയ മറുപടി തന്നു കഴിഞ്ഞപ്പോള്‍ അതിനെ താങ്കള്‍ പറ്റുമെങ്കില്‍ ഖണ്ടിക്കണം എന്ന് പറയുന്നത് കടന്ന കൈ ആണല്ലേ??????????ഖണ്ഡിക്കാന്‍ ബുധിമുടാനെങ്കില്‍ സാരമില്ല ..ക്ഷമ ചോദിച്ച് ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്യുക. വിശുദ്ധ വേദ പുസ്തകത്തെ അവഹേളിക്കുന്നത് താങ്കള്‍ അവസാനിപ്പിക്കുക.

    ReplyDelete
  61. സുബൈർ ഇക്കാക്ക , ഇക്കാക്കെന്റെ പരിപാടി അഭങ്കുരം തുടരുക. ഇടയ്ക്കു സ്വന്തം മനസാക്ഷിയോട് കൂടി ചോദിച്ചു നോക്കുക, ഈ പറയുന്ന നുണകൾ എല്ലാം എത്ര കാലം ഇങ്ങനെ നിലനിർത്താൻ കഴിയും എന്ന്.
    സത്യദർശനം താങ്കളെ ഒരു കമെന്റിൽ പോലും വെക്തി ഹത്യ നടത്തിയില്ല . താങ്കൾക്ക് വളരെ മാന്യമായ രീതിയിൽ രേഫെരെന്സുകളുടെ പിൻബലത്തിൽ വെക്തമായ മറുപടി തന്നു.

    അധ്യേഹത്തിന്റെ ചോദ്യത്തിനു മറുപടി പറയേണ്ട ബാദ്ധ്യത താങ്കള്കുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു

    ReplyDelete
  62. സുഹൃത്തുക്കളെ, ചില സാങ്കേതിക കാരണങ്ങളാല്‍ ഞാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പോസ്റ്റ്‌ ചെയ്ത കമ്മന്റുകളുടെ നോടിഫിക്കെഷന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തവര്‍ക്ക് ലഭിച്ചില്ല എന്ന് മനസിലാക്കുന്നു. അത്കൊണ്ട് ആ കമ്മന്റുകള്‍ വീണ്ടും പോസ്റ്റും ചെയ്യുന്നു.


    ഒപ്പം അനോണികള്‍ പോസ്റ്റു ചെയ്തിരിക്കുന്ന സ്പാമുകളും നീക്കം ചെയ്യുന്നു.

    ReplyDelete
  63. ലൂക്കാ പറഞ്ഞ തരത്തില്‍ ഉള്ള സെന്‍സസ് ചരിത്രപരമല്ല എന്നതിന് താഴെ കൊടുത്ത കാരണം കൂടി ഞാന്‍ പറഞ്ഞിരുന്നു.

    "അതെ പോലെതെന്നെ ലൂകാ പറയുന്നത്, ജോസഫ്‌ പേര് ചേര്‍ക്കുന്നതിനായി ബത്
    ലെഹെമിലെക്ക് പോകാന്‍ കാരണം ജോസഫിന്റെ പിതാമഹന്‍ ദാവീദ് അവിടെയാണ് ജനിച്ചത്‌ എന്നുള്ളതാണ്. പക്ഷെ ദാവീദ് ജോസഫിനും ആയിരം വര്‍ഷങ്ങള്‍ക്കും മുമ്പ് ജീവിച്ചയാളാണ്!. അതായത്‌ ലൂകാ പറഞ്ഞത്‌ ശരിയാണെങ്കില്‍‍, റോമന്‍ സാമ്രാജ്യത്തിലെ എല്ലാവരും ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പെങ്കിലുമുള്ള തങ്ങളുടെ പൂര്‍വികര്‍ ജീവിച്ചിരുന്ന സ്ഥലത്തേക്ക്
    പോയിട്ട് വേണം പേര് രജിസ്റ്റര്‍ ചെയ്യാന്‍. ഇത് രാജ്യെത്തെ മുഴുവന്‍
    ആളുകളെയും, തങ്ങള്‍ താമസിക്കുന്ന സ്ഥലത്ത നിന്ന് യാത്ര ചെയ്യാന്‍
    നിര്‍ബന്ധിതരാക്കും. ഇത്തരമൊരു സെന്‍സസ്‌ നടന്നുവെന്നത് വിശ്വസനീയല്ല.
    മാത്രവുമല്ല ഇത്രയും വിപുലമായ രീതിയില്‍ സെന്‍സസ്‌ നടന്നിരുന്നുവെങ്കില്‍
    അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമായിരുന്നു."

    സെന്‍സസിന് വേണ്ടി, രാജ്യത്തെ ഓരോ പൌരനും, ആയിരം വര്ഷം മുമ്പ്
    തങ്ങളുടെ പൂര്‍വ പിതാക്കള്‍ ജീവിച്ച സ്ഥലത്തേക്ക് പോകണം എന്ന കല്പന
    പുറപ്പെടുവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ പാലായനം ആകും അത്.

    ReplyDelete
  64. >>ഇത് താങ്കളുടെ ധാരണാപ്പിശക് മാത്രമാണ്. യേശുവിന്‍റെ ജനനം നടന്ന അന്ന്
    രാത്രിയില്‍ തന്നെ ജ്ഞാനികള്‍ യേശുവിനെ കാണാന്‍ വന്നു എന്നുള്ള അബദ്ധ
    ധാരണയില്‍ നിന്നാണ് ഇങ്ങനെയൊരു നിലപാട്‌ താങ്കള്‍ സ്വീകരിക്കുന്നത്.
    ബൈബിള്‍ അങ്ങനെ പറയുന്നില്ല.<<

    ഞാനെവിടെയാണ് യേശുവിന്‍റെ ജനനം നടന്ന അന്ന് രാത്രിയില്‍ തന്നെ
    ജ്ഞാനികള്‍ യേശുവിനെ കാണാന്‍ വന്നു എന്ന് പറഞ്ഞത് ?. ഞാന്‍ നേരെ തിരിച്ചല്ലേ
    പറഞ്ഞത്, രണ്ടു വയസ്സോ അതിന് തീഴെയോ ഉള്ള എല്ലാ കുട്ടികളെയും വധിക്കണം എന്ന കല്പനയില്‍ നിന്ന് തെന്നെ ജ്ഞാനികള്‍ വരുന്നതിന് കുറച്ചു കാലം മുമ്പ്
    തെന്നെ കുട്ടി ജനിച്ചു എന്നാണ് മത്തായി സൂചിപ്പിക്കുന്നത് എന്നാണ് ഞാന്‍
    പറഞ്ഞത്. പോസ്റ്റ്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചതിനു ശേഷം മാത്രം മറുപടി എഴുതുക.

    ReplyDelete
  65. മുകളിലെ മറുപടി വായിക്കുക.

    ReplyDelete
  66. അവര്‍ ബെത്ളഹേമില്‍ നിന്നും നേരിട്ട് നസ്രെത്തിലേക്ക് പോയി എന്ന് ലൂക്കോസ്
    എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഇല്ലാത്ത കാര്യം എന്തിനാണ് ബൈബിള്‍
    രചയിതാക്കളുടെ മേല്‍ വെച്ച് കെട്ടുന്നത് സുഹൃത്തേ?
    ==================


    ഞാന്‍ ഒന്നും ബൈബില്‍ രചയിതാക്കളുടെ തലയില്‍ വെച്ച് കെട്ടിയിട്ടില്ല.

    ബെത്ലേഹെമില്‍ നിന്നും ജെരുസെലം വഴിയാണ് അവര്‍ സ്വന്തം സ്ഥലമായ
    നസ്രെത്തിലേക്ക് പോയത് എന്ന് ലൂക്കാ പറയുന്നത് ഞാന്‍ പോസ്റ്റില്‍ തെന്നെ
    പറഞ്ഞിട്ടുണ്ട്. ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രെത്തില്‍ പോയീ എന്നത്
    കൊണ്ട് ഉദ്ദേശിച്ചത്, മറ്റു സ്ഥലങ്ങള്‍ അവര്‍ താമസിക്കാനായി
    തിരഞ്ഞെടുത്തില്ല എന്നാണ്.

    ReplyDelete
  67. shame on you that you delete comments

    ReplyDelete
  68. ഹനീഫ് എന്ന പേരില്‍ ആരും കമ്മന്റുകള്‍ പോസ്റ്റു ചെയ്തിരുന്നില്ലല്ലോ.



    ഏത് അനോണി ഐഡി യായിരുന്നു താങ്കള്‍ കമ്മന്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ?

    ReplyDelete
  69. യേശുക്രിസ്തു ജീവിച്ചിരുന്നത് ചരിത്രത്തിന്‍റെ വെള്ളി വെളിച്ചത്തിലാണ്.

    ===================


    യേശുക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തിലെ നിരവധി ചരിത്ര രേഖകള്‍ ഉണ്ട് എന്നത് സത്യമാണ്. പക്ഷെ യേശുവിനെ ക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ അവയില്‍ എങ്ങുമില്ല. എത്രത്തോളം എന്ന് വെച്ചാല്‍, ഇന്നും യേശു ക്രിസ്തു എന്ന ഒരു വ്യക്തി ജനിചിട്ടെയില്ല എന്ന് ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ തെന്നെ വാദിക്കുന്ന അനേകം ചരിത്രകാരന്മാരുണ്ട്. മലയാളത്തില്‍ തെന്നെ "ക്രിസ്തുവും കൃഷ്ണനും ജനിച്ചിട്ടില്ല" എന്ന പേരില്‍ ഇടമറുക് പുസ്തകം എഴുതിയിട്ടുണ്ട്. ചരിത്രത്തില്‍ യേശുവിനെ ക്കുറിച്ച് പറയുന്ന രേഖകളുടെ അപര്യാപ്തതയും ദുര്‍ബലതയും ആണ് ഇത്തരത്തില്‍ യേശുക്രിസ്തു ഒരു മിത് മാത്രമാണ് എന്ന് വാദിക്കുന്നവര്‍ ഉണ്ടാകുന്നതിന് കാരണം. എന്നിട്ടാണ് പറയുന്നത് ചരിത്രത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ ആണ് യേശു ജനിച്ചത് എന്ന്.

    യേശു എന്ന വ്യക്തി ചരിത്ര പുരുഷനാണ് എന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും വിശ്വസിക്കുന്നയളാണ് ഞാന്. അതുകൊണ്ട് യേശു എന്ന ഒരു വ്യക്തി ജീവിച്ചിരുന്നു എന്ന് എന്നോട് തെളിവുകള്‍ നിരത്തി സ്ഥാപിക്കേണ്ട ആവശ്യമില്ല.

    പക്ഷെ താങ്കള്‍ ചരിത്രം കൊണ്ട് വന്ന സ്ഥിതിക്ക് ചില കാര്യങ്ങള്‍ വ്യക്തമാക്കാള്‍ ആഗ്രഹിക്കുന്നു. പക്ഷെ ഈ പറയുന്നതിന്‍റെ ഉദ്ദേശം, യേശു ഒരു മിത്ത് ആണ് എന്ന് സ്ഥാപിക്കലല്ല, മറിച്ച് ചരിത്രത്തിന്‍റെ മാത്രം മാനദണ്ഡം വെച്ച് നോക്കിയാല്‍ ക്രിസ്ത്യന്‍ വിശ്വാസപ്രകാരമുള്ള യേശുവിനെ ചരിത്ര രേഖകളില്‍ ഒരിക്കലും കണ്ടത്താന്‍ കഴിയില്ല പറയുക മാത്രമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

    ആദ്യമേ പറയട്ടെ, യേശുവിനെക്കുറിച്ച് ബൈബിളിന് പുറത്തുള്ള രേഖകള്‍ അങ്ങേയറ്റം ദുര്‍ബലവും വിരളവും ആണ്. അത്ഭുതകരമായ രീതിയില്‍ ജനിച്ച, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച, അസാധാരണമായ രീതിയില്‍ ജീവിതം അവസാനിച്ച, മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നെറ്റ, സമൂഹത്തില്‍ അങ്ങേയറ്റം സ്വാധീനം ചെലുത്തിയ പ്രസിദ്ധനായ ഒരു വ്യക്തിയെപ്പെറ്റി ഉണ്ടായിരിക്കും എന്ന് പ്രതീക്ഷിക്കുന്ന ഒന്നും ചരിത്രത്തില്‍ യേശുവിനെ ക്കുറിച്ചില്ല.

    >>അദ്ദേഹം ജനിക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്‌ മുതലേ അദ്ദേഹത്തിന്‍റെ ജനനവും ജീവിതവും മരണവും ഉയര്‍ത്തെഴുന്നേല്‍പ്പും പ്രവചന രൂപത്തില്‍ പഴയ നിയമത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതാണ്. ആ തിരുവെഴുത്തുകളിന്‍ പ്രകാരം തന്നെയാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും മരിച്ചതും അടക്കപ്പെട്ടതും ഉയര്‍ത്തെഴുന്നേറ്റതും! <<

    ആ "പ്രവചനങ്ങളുടെ" അവസ്ഥ ഈ ബ്ലോഗില്‍ തെന്നെ വിശകലനം ചെയ്തിട്ടുള്ളതാണ്. പുതിയ നിയമ ചരിത്രകാരന്മാര്‍ പഴയ നിയമത്തില്‍ ഉണ്ട് എന്ന് അവര്‍ കരുതിയിരുന്ന "പ്രവചനനങ്ങള്‍ക്ക്" അനുസൃതമായി യേശു കഥകള്‍ മെനഞ്ഞെടുക്കുകയായിരുന്നുവെന്നുള്ളതിന് ഈ പറയപ്പെടുന്ന 'പ്രവചനങ്ങള്‍' തെന്നെയാണ് തെളിവ്.

    മിശിഹ പ്രവചനങ്ങള്‍ നോക്കുക.

    ReplyDelete