Thursday, April 28, 2011

ആരായിരുന്നു യേശുക്രിസ്തു ?

മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ അഭിപ്രായ വിത്യാസമുള്ള പ്രധാനപ്പെട്ട ഒരു മേഖലയാണ് യേശു ക്രിസ്തു ആരായിരുന്നു എന്നുള്ളത്. യേശു ദൈവപുത്രനും ദൈവവും ആയിരുന്നു വെന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുമ്പോള്‍ യേശു ദൈവത്തിന്‍റെ ദാസനും, മിശിഹയും  പ്രവാചക‍നും ആയിരുന്നുവെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ ജനനം അത്ഭുതകരമായിരുന്നുവെന്നും, അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും മുസ്ലിംകളും ക്രിസ്ത്യാനികളും ഒരു പോലെ വിശ്വസിക്കുന്ന കാര്യമാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, യേശുവിനെ ക്കുറിച്ച് മുസ്ലിംകള്‍ വിശ്വസിക്കുന്ന മുകളില്‍ സൂചിപ്പിച്ച എല്ലാകാര്യങ്ങളും ക്രിസ്ത്യാനികളും വിശ്വസിക്കുന്നു എന്നതാണ്. അതായത് ക്രിസ്ത്യന്‍ വിശ്വാസപ്രകാരവും യേശു മിശിഹയും, ദൈവത്തിന്‍റെ ദാസനും, ദൈവത്തില്‍ നിന്ന് നിയോഗിക്കപ്പെട്ട പ്രവാചകനും ആണ്. എന്നാല്‍ യേശു പ്രവാചകനും, ദൈവത്തിന്‍റെ ദാസനും ആയിരിക്കുന്നതോടൊപ്പം തെന്നെ  ദൈവവും കൂടിയാണ് എന്ന് വാദിക്കുന്നിടത്താണ് മുസ്ലിംകളും ക്രിസ്ത്യാനികളും ആദര്‍ശപരമായി  വഴിപിരിയുന്നത്. യേശു യഥാര്‍ത്ഥത്തില്‍ ദൈവമാണ് എന്ന് അവകാശപ്പെട്ടിട്ടുള്ളതായി നിലവിലുള്ള പുതിയ നിയമ പുസ്തങ്ങള്‍ പറയുന്നുണ്ടോ, യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിനെ ക്കുറിച്ച് അങ്ങിനെ മനസ്സിലാക്കിയുരുന്നോ എന്നീ കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം.

യേശു ആരായിരുന്നു എന്ന് ചരിത്രപരമായി മനസ്സിലാക്കാന്‍ ഇന്ന് നമ്മുക്കുള്ള ഏക ആശ്രയം പുതിയ നിയമത്തിലെ പുസ്തകങ്ങളാണ്. പുതിയ നിയമത്തിന് പുറത്ത്‌ യേശുവിനെ ക്കുറിച്ച് പറയുന്ന വിശ്വസനീയമായ ചരിത്ര രേഖകള്‍ കാര്യമായൊന്നും ഇല്ല. പുതിയനിയമ പുസ്തകങ്ങളില്‍ നാല് സുവിശേഷങ്ങള്‍ യേശുവിനെ ക്കുറിച്ചുള്ളതാണ്. പുതിയ നിയമത്തിലെ മറ്റൊരു പുസ്തകമായ അപോസ്തല പ്രവര്‍ത്തികള്‍, ആദ്യകാല ക്രിസ്ത്യാനികളെ ക്കുറിച്ചും സഭയുടെ ചരിത്രത്തെ ക്കുറിച്ചും മനസ്സിലാക്കാന്‍ ഉതകുന്ന പുസ്തകമാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ എല്ലാം തെന്നെ എഴുതപ്പെട്ടത് യേശുവിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ് എന്നും ഇവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ ആരും തെന്നെ യേശുവിന്‍റെ ജീവിതത്തിന് ദൃസാക്ഷികള്‍ അല്ല എന്നും മനസ്സിലാക്കേണ്ടതാണ്. ഇവയില്‍ ആദ്യം എഴുതപ്പെട്ട പുസ്തകമായ മാര്‍കോസിന്റെ സുവിശേഷം രചിക്കപ്പെട്ടത്‌ ക്രിസ്താബ്ദം 65 ല്‍ ആണ് എന്നാണ് അനുമാനം. പിന്നീട് രചിക്കപ്പെട്ട മത്തായിയും ലൂകൊസും രചന നടത്തിയത് AD 80 നും  90  നും മധ്യെയായിരിക്കും എന്നാണ് കരുതപ്പെടുന്നത്. മത്തായിയും ലൂകൊസും തങ്ങളുടെ രചനക്ക് മുഖ്യമായും ഉപയോഗപ്പെടുത്തിയത് അതിന് മുമ്പ് രചിക്കപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ്. മാര്‍കോസിന്റെ ഏകദേശം സുവിശേഷം മുഴുവനായും തെന്നെ മത്തായിയിലും മാര്‍കോസിലും കാണാം. എന്നാല്‍ മാര്‍കോസ് വിവരിക്കുന്ന യേശു കഥകളും, യേശുവിന്‍റെ വചനങ്ങളും മത്തായിലും ലൂകൊസിലും എത്തുമ്പോള്‍ പലപ്പോഴും, യേശുവിനെ മാര്‍കോസ് അവതരിപ്പിച്ചതില്‍ നിന്നും ഉയര്‍ന്ന സ്ഥാനത്ത് അവരോധിക്കുന്ന രീതിയില്‍ പരിണമിക്കുന്നത് കാണാം. ഈ പരിണാമം അവസാനം എഴുതപ്പെട്ട യോഹന്നാന്‍റെ   സുവിശേഷത്തില്‍  എത്തുമ്പോഴേക്കും, മാര്‍കോസ് അവതരിപ്പിച്ച യേശുവില്‍ നിന്നും വളരെ ഉയരത്തില്‍ നില്‍ക്കുന്ന തികച്ചും വിത്യസ്തനായ ഒരു യേശുവില്‍ എത്തുന്നതായാണ്  നമ്മുക്ക് കാണാന്‍ കഴിയുക. മാത്രവുമല്ല സമാന്തര സുവിശേഷങ്ങള്‍ (മാര്‍കോസ്, ,ലൂകോസ്, മത്തായി എന്നീ മൂന്ന്‍ സുവിശേഷങ്ങള്‍ പൊതുവായി സമാന്തര സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്നു) നല്‍കുന്നതില്‍ നിന്നും വിത്യസ്തമായ യേശു കഥകളാണ് പലപ്പോഴും യോഹന്നാന്‍ അവതരിപ്പിക്കുന്നത്‌. AD 90 നും AD 100  നും ഇടയ്ക്കു  എഴുതപ്പെട്ട യോഹാന്നാന്റെ സുവിശേഷം അതുകൊണ്ട് തെന്നെ ചരിത്രപരമായി യേശുവില്‍ നിന്നും ഏറ്റവും അകന്ന് നില്‍കുന്നതായി മനസ്സിലാക്കാം. സുവിശേഷങ്ങളില്‍ നിന്ന് യേശുവിനെ മനസ്സിലാക്കുന്നതിന് മുമ്പ് സുവിശേഷങ്ങളുടെ രചനാകാലഘട്ടത്തെക്കുറിച്ചും  ചരിത്രപരതയെ ക്കുറിച്ചും ‌ ഇത്രയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് ?

നാം ഈ പോസ്റ്റില്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്ന ചോദ്യം യേശു തെന്റെ ശിഷ്യന്മാരോട്  ചോദിക്കുന്നതായി സമാന്തര സുവിശേഷങ്ങള്‍ പറയുന്നുണ്ട്.  ആദ്യം എഴുതപ്പെട്ട സുവിശേഷമായ മാര്‍കോസിന്റെ സുവിശേഷപ്രകാരം,‍ യേശുവും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും തമ്മില്‍ നടന്ന പ്രസ്തുത സംഭാഷണം ഇങ്ങനെ വായിക്കാം.

യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു.29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.30 തെന്നെക്കുറിച്ച് ആരോടും പറയരുതെന്ന്‍ അവന്‍ അവരോടു കല്‍പിച്ചു. (മാര്‍കോസ് 8:27-30)

ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത് എന്നാണ് യേശു തെന്റെ ശിഷ്യന്മാരോട് അന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന മറുപടി യേശു സ്നാപക യോഹന്നാന്‍ ആണെന്നും, ഏലിയാ പ്രവാചകന്‍ ആണെന്നും അതല്ല പ്രവാചകന്മാരില്‍ ഒരുവന്‍ ആണെന്നും മറ്റും ആണ് ജനങ്ങള്‍ പറയുന്നത് എന്നാണ്. നോക്കൂ! യേശു ദൈവമാണ് എന്നാരും തെന്നെ പറഞ്ഞിരുന്നതായി ശിഷ്യന്മാര്‍ പറയുന്നില്ല. യേശു അങ്ങിനെ സൂചിപ്പിക്കുകയെങ്കിലും ചെയ്തിരുന്നുവെങ്കില്‍ കുറച്ചു പേരെങ്കിലും അങ്ങിനെ അവകാശപ്പെടുമായിരുന്നു. യേശു പിന്നീട് ശിഷ്യന്മാരോട് ചോദിക്കുന്നത്, നിങ്ങളുടെ അഭിപ്രായത്തില്‍ ഞാന്‍ ആരാണെന്നാണ്. അതിന് പത്രോസ് പറയുന്ന മറുപടി “നീ ക്രിസ്തുവാണ് (മിശിഹ)” എന്നാണ്. നോക്കൂ, യേശുവിന്‍റെ ശിഷ്യനായ പത്രോസിനും യേശു മിശിഹയാണ് എന്ന വിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശു ദൈവമാണ് എന്ന് കൂടി പത്രോസ് കരുതിയിരുന്നുങ്കില്‍ അതുകൂടെ ഇവിടെ സൂചിപ്പിക്കുമായിരുന്നു.

ഇനി ഈ സംഭാഷണം ലൂകൊസിലും പിന്നീട് മത്തായിയിലും എത്തുമ്പോള്‍ ഉണ്ടാകുന്ന പരിണാമം ശ്രദ്ധിക്കുക.

ആദ്യം ലൂകോസ്

ഒരിക്കല്‍ അവന്‍ തനിയെ പ്രാര്‍ഥിക്കുകയായിരുന്നു. ശിഷ്യന്‍മാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു ജനങ്ങള്‍ പറയുന്നത്? അവര്‍ മറുപടി നല്‍കി.19 ചിലര്‍ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ പൂര്‍വപ്രവാചകന്‍മാരില്‍ ഒരാള്‍ ഉയിര്‍ത്തിരിക്കുന്നു എന്നുംപറയുന്നു.20 അപ്പോള്‍ അവന്‍ ചോദിച്ചു: ഞാന്‍ ആരെന്നാണു നിങ്ങള്‍ പറയുന്നത്? പത്രോസ് ഉത്തരം നല്‍കി: നീ ദൈവത്തിന്റെ ക്രിസ്തു ആണ്. (ലൂകോസ് 9:18-20)

നീ ക്രിസ്തുവാണ് എന്നത്  ലൂകൊസില്‍ എത്തിയപ്പോള്‍ നീ ദൈവത്തിന്‍റെ ക്രിസ്തുവാണ് എന്നായി മാറി. ഇനി ഇതേ സംഭവം മത്തായിയില്‍ വായിച്ചു നോക്കൂ.

15 അവന്‍ അവരോടു ചോദിച്ചു: എന്നാല്‍., ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?16 ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.17 യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങള., സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.(മത്തായി 16:15-17)

മാര്‍കോസ് പ്രകാരം, പത്രോസ് നീ ക്രിസ്തുവാണ് എന്ന് മാത്രമാണ് പറയുന്നത്. ഇതാരോടും പറയരുത് എന്ന് പറഞ്ഞു ആ സംഭാഷണം അവിടെ അവസാനിപ്പിക്കുകയാണ് മാര്‍കൊസും ലൂകൊസും ചെയ്യുന്നത്.  എന്നാല്‍ ഇതേ സംഭവം മത്തായിയില്‍ എത്തിയപ്പോള്‍, നീ ക്രിസ്തുവാണ് എന്നത്, നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് എന്നായി മാറി. യേശു സ്വര്‍ഗസ്ഥനായ പിതാവിനെ ക്കുറിച്ച് സംസാരിക്കുന്നതും പുതുതായി വന്നു. തീര്‍ച്ചയായും ദൈവ പുത്രന്‍ എന്ന ബൈബിള്‍ പ്രയോഗം ദിവ്യത്തത്തെ ക്കുറി‍ക്കുന്നതല്ല (വിശദീകരണം വഴിയെ) എന്നാലും, മത്തായി ഇവിടെ യേശുവിനെ പത്രോസ് മനസ്സിലാക്കിയത്തിലും ഉയരത്തില്‍ പ്രതിഷ്ടിക്കുകയാണ് എന്ന് കാണാന്‍ കഴിയും.

 

എന്നെ എന്തിന് നല്ലവന്‍ എന്ന് വിളിക്കുന്നു

സമാന്തര സുവിശേഷങ്ങള്‍ എല്ലാം തെന്നെ ഉദ്ധരിക്കുന്ന, ഒരു സംഭവം നോക്കൂ. 

17 യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?18 യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല(മാര്‍കോസ് 10:17-18)

മാര്‍കോസ് എഴുതിയത് പ്രകാരം യേശു, തെന്നെ നല്ലവന്‍ എന്ന് വിളിച്ച വ്യക്തിയെ തിരുത്തികൊണ്ട് ചോദിക്കുന്നു "എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത് എന്തിനു?  ദൈവം ഒരുവനെ നല്ലവന്‍ ആയുള്ളൂ" എന്ന്. യേശു തെന്നെ സ്വയം ദൈവത്തില്‍ നിന്നും വ്യതിരിക്തമായ ഒരു വ്യക്തിത്തമായി  അവതരിപ്പിക്കുകയാണ് ഇവിടെ‌. തെന്നെ നല്ലവന്‍ എന്ന് പോലും വിളിക്കാന്‍ അനുവദിക്കാത്ത യേശു തെന്നെ ദൈവം എന്ന് വിളിക്കാന്‍ അനുവദിക്കുമോ? 

ഇനി യേശുവിന്‍റെ ഈ മറുപടി  മത്തായി ഉദ്ധരിക്കുന്നത് എങ്ങിനെയെന്നു നോക്കുക. യേശുവിന്‍റെ “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌ എന്തിന് ദൈവം അല്ലാതെ ഒരുവനും നല്ലവന്‍ ഇല്ല” എന്ന മറുപടി,  മാര്‍കോസില്‍നിന്നും വളരെ ഉയരത്തില്‍ യേശുവിനെ അവതരിപ്പിച്ച മത്തായിക്ക് പ്രയാസം സൃഷ്‌ടിക്കുന്നതാണ്.  ഈ വചനം മത്തായിയുടെ സങ്കല്പത്തിലുള്ള യേശുവിന് വിരുദ്ധമായതുകൊണ്ട് തെന്നെ അദ്ദേഹം അത് താഴെ പറയുന്ന രീതിയില്‍ ആണ് തെന്റെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നത്. മത്തായി പറയുന്നത് ഇങ്ങനെയാണ്.

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.(മത്തായി 19:16-17)

നോക്കൂ, മത്തായി എങ്ങനെയാണ് യേശുവിനെ തെറ്റായി ഉദ്ധരിക്കുന്നത് എന്ന്.  "നന്‍മയെപ്പറ്റി നീ എന്നോട് ചോദിക്കുന്നതെന്തിന്", എന്ന പ്രസ്താവനയും “എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നതെന്തിന് നല്ലവന്‍ ദൈവം ഒരുവന്‍ മാത്രമേയുള്ളൂ” എന്നാ പ്രസ്താവനയും എന്ത് മാത്രം വിത്യാസമുണ്ടെന്നു ആലോചിച്ചു നോക്കൂ.

ആദ്യം എഴുതപ്പെട്ട മാര്‍കോസിന്റെ സുവിശേഷമാണ് ചരിത്രത്തോട് താരതമ്യേന അടുത്ത് നില്‍ക്കുന്നത് എന്ന് കരുതിയാല്‍, ഈ മറുപടിയിലൂടെ യേശു തെന്നെ ദൈവാക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും നിരാകരിക്കുന്നതയാണ് നമ്മുക്ക് കാണാന്‍ കഴിയുന്നത്.

നസ്രത്തില്‍ നിന്നുള്ള പ്രവാചകനായ യേശു

യേശുവിന്‍റെ ക്രൂശീകരണത്തിന് ഏതാനും ദിവസം മുമ്പ് യേശു തെന്റെ ശിഷ്യന്മാരോടൊപ്പം ജെരുസലെമിലേക്ക് നടത്തിയ യാത്ര സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്.  അങ്ങിനെ യേശുവും യേശുവിനെ പിന്തുടര്‍ന്നിരുന്ന വന്‍ ജനക്കൂട്ടവും ജെരുസെലെമില്‍ പ്രവേശിച്ചപ്പോള്‍, യേശുവിനെ അറിയാത്ത ജെറുസലേമിലെ ജനങ്ങള്‍ ചോദിക്കുന്നുണ്ട് ആരാണിവന്‍ എന്ന്. യേശുവിനെയും ശിഷ്യന്മാരെയും ഗലീലിയയില്‍ നിന്നും ജെറികോയില്‍ നിന്നും ജെറുസലേം വരെ പിന്തുടര്‍ന്നിരുന്ന ആ ജനാവലി ജെറുസലേമിലെ ജനങ്ങള്‍ക്ക്‌ യേശുവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നത് മത്തായില്‍‍ നമ്മുക്ക് ഇങ്ങനെവായിക്കാം.

9 യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളി. ഹോസാന!10 അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു.11 ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്. (മത്തായി 21:9-11)

ശ്രദ്ധിക്കൂ, യേശുവിനെ ഗലീലിയില്‍ നിന്നും ജെരുസെലേം വരെ പിന്തുടര്‍ന്നിരുന്ന യേശുവിനെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ജനക്കൂട്ടമാണ് ഇതാരാണ് എന്ന് ചോദിക്കുമ്പോള്‍, ഇത് നസ്രത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത്.! ഇതേ ചോദ്യം ഇന്ന് ഏതെങ്കിലും ക്രിസ്ത്യാനിയോട് ചോദിച്ചാല്‍ കിട്ടുക യേശു ദൈവപുത്രനാണ് എന്നോ, ദൈവം ആണെന്നോ ത്രിത്വത്തിലെ രണ്ടാമത്തെ  ആളാണ്‌ എന്നോ ആയിരിക്കും. അത് സ്വാഭാവികവുമാണ് കാരണം യേശുവിനെ ദൈവമായിട്ട് മനസ്സിലാക്കുന്നവര്‍ അങ്ങിനെയെ പരിചയപ്പെടുത്തൂ. ഒബാമ ഇന്ത്യയില്‍ വന്നു എന്ന് സങ്കല്‍പ്പിക്കുക, അദ്ദേഹത്തിന്‍റെ ചുറ്റും ജനക്കൂട്ടത്തെ കണ്ടു ഒബാമയെ അറിയാത്ത ആരെങ്കിലും, ഇതാരാണ് എന്ന് ചോദിച്ചാല്‍, ആ ജനക്കൂട്ടം ഇത് അമേരിക്കയിലെ ഇന്ന സ്ഥലത്ത് നിന്നും വരുന്ന നിന്നും ഒരാളാണ് എന്നല്ലല്ലോ പരിചയപ്പെടുത്തുക. അമേരിക്കയുടെ പ്രസിഡന്റ് ആണ് എന്നല്ലേ പറയുക. അതെല്ലെങ്കില്‍ യേശു ഇവിടെ ഒരു നാള്‍ പ്രത്യക്ഷപ്പെട്ടു എന്ന് വിചാരിക്കുക,  യേശുവിനെ ദൈവമായി കരുതുന്ന ഇന്നത്തെ ക്രിസ്ത്യാനികള്‍ എങ്ങനെയാകും യേശുവിനെ പരിചയപ്പെടുത്തുക? തീര്‍ച്ചയായും ഇതാ ദൈവം ഭൂമിയില്‍ അവതരിച്ചിരിക്കുന്നു എന്ന് തെന്നെയാകും പറയുക. യേശുവിന്‍റെ കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് യേശു ദൈവമാണ് എന്ന് വിശ്വാസം ഇല്ലാതിരുന്നതിനാലാണ് അദ്ദേഹത്തെ അത്തരത്തില്‍ പരിചയപ്പെടുത്താഞ്ഞത് എന്ന് തെന്നെയാണ് നമ്മുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇനി മത്തായിയില്‍ തെന്നെ, രോഹിതന്മാരും ഫരിസേയരും യേശുവിനെ ഭയപ്പെട്ടിരുന്നതിന്റെ കാരണമായി  പറയുന്നത് നോക്കൂ.

46 അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു (മത്തായി 21:46)   

ജനങ്ങള്‍ യേശുവിനെ ദൈവമായി പരിഗണിച്ചിരുന്നു എന്ന് ബൈബിളില്‍ എവിടെയും ഇല്ല എന്ന് കൂടി ഇതിനോട് ചേര്‍ത്ത്‌ വായിക്കുക.

യേശു മനുഷ്യപുത്രന്‍

യേശുവിനെ ക്കുറിച്ച് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിശേഷണമാണ് ദൈവ പുത്രന്‍ എന്നത്. എന്നാല്‍ യേശു പുതിയ നിയമത്തില്‍ ഒരിക്കല്‍ പോലും ദൈവം പുത്രന്‍ എന്ന പദം സ്വന്തത്തെ ക്കുറിക്കാന്‍ നേര്‍ക്ക്‌ നേരെ ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്. യേശു മനുഷ്യ പുത്രന്‍ എന്ന പദമാണ് സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. സുവിശേഷങ്ങളില്‍ എണ്‍പത്തിമൂന്ന് പ്രാവശ്യമാണ് മനുഷ്യ പുത്രന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ എണ്‍പത്തിരണ്ട്  പ്രാവശ്യവും ഈ പദം യേശു സ്വന്തത്തെ ക്കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ളതാണ്.

ഹീബ്രു, അറബി സെമിടിക്‌ ഭാഷകകള്‍  സാമാന്യമായി   പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതാണ് മനുഷ്യപുത്രന്‍ എന്ന പ്രയോഗം. ഹീബ്രു വേദഗ്രന്ഥത്തില്‍ (ബൈബിള്‍ പഴയ നിയമത്തില്‍) വളരെയധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള ഒരു പദമാണ് മനുഷ്യ പുത്രന്‍ എന്നത്. ഹീബ്രുവില്‍ ben-'adam എന്നും അറബിയില്‍ ibn-'adam (ബഹുവചനം banee-‘adam) എന്നും ഉള്ള പ്രയോഗമാണ് മനുഷ്യ പുത്രന്‍ എന്ന് പരിഭാഷപ്പെടുത്തുന്നത്. ദൈവത്തിന് നേരെ വിപരീതമായിട്ടാണ് പഴയ നിയമത്തില്‍ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. ഏക വചനത്തില്‍ മനുഷ്യ കുലത്തിന്റെ പ്രതിനിധി എന്ന അര്‍ത്ഥത്തിലും ബഹുവചനത്തില്‍ മനുഷ്യ കുലത്തെ ക്കുറിക്കാനും ben-'adam എന്ന് ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇസ്ലാമിക പാരമ്പരര്യത്തിലും, ഖുര്‍ആനിലും മനുഷ്യ കുലത്തെ ക്കുറിക്കാന്‍ ബനീ ആദം എന്ന പ്രയോഗം സാധാരണയാണ് (ഹീബ്രുവും അറബിയും സഹോദര ഭാഷയാണ്‌ ). അഥവാ യേശു ഇവിടെ പറയുന്നത് അദ്ദേഹം പൂര്‍വ പ്രവാചകന്മാരെ പോലെ മനുഷ്യ കുലത്തിലെ ഒരഗം മാത്രമാണ് എന്നാണ്.

പഴയനിയമത്തില്‍ മനുഷ്യ പുത്രന്‍ എന്ന പദം, ദൈവത്തിന്‍റെ നേരെ വിപരീതമായി മനുഷ്യന്‍റെ പരിമിതകളും ദൌര്‍ബല്യങ്ങളും കാണിക്കാനും  മനുഷ്യ കുലത്തിന്റെ ഒരു പതിനിധി എന്ന അര്‍ത്ഥത്തിലും ആണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് പറഞ്ഞുവല്ലോ. പഴയ നിയമത്തില്‍ ഈ പദം ആദ്യമായി കാണുന്നത് സംഖ്യ പുസ്തകത്തില്‍ ആണ്. പ്രസ്തുത വചനം ശ്രദ്ധിക്കുക.

19 വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ? (സംഖ്യ 23:19)

നോക്കൂ, പഴയ നിയമത്തില്‍ ദൈവം അസന്നിഗ്ദമായി പറയുന്നു ദൈവം മനുഷ്യപുത്രനല്ല എന്ന്, പുതിയ നിയമത്തില്‍ യേശു എണ്‍പത്തിരണ്ട് പ്രാവശ്യം തെന്നെ മനുഷ്യ പുത്രന്‍ എന്ന് വിളിക്കുന്ന!. ഇതില്‍ നിന്നും എത്താവുന്ന നിഗമനം യേശു ദൈവമല്ല എന്ന് തെന്നെയെല്ലേ. പഴയ നിയമത്തിലെ ഇയ്യോബ്‌, യെശയ്യ, ജെറമിയ, എസകിയേല്‍ തുടങ്ങിയ പ്രവാചകന്മാരെല്ലാം ഉപയോഗിച്ച പദമാണ് മനുഷ്യപുത്രന്‍ എന്ന്. എസകിയേല്‍ പ്രവാചകന്‍ തൊണ്ണൂറ്റി നാല് പ്രാവശ്യമാണ് മനുഷ്യപുത്രന്‍ എന്ന പദം തെന്നെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്! ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ യേശു അദ്ദേഹത്തിന് മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരെ പോലയുള്ള ഒരു പ്രവാചകന്‍ മാത്രമാണെന്നാണ് സ്വയം അവകാശപ്പെട്ടതും ജനങ്ങള്‍ മനസ്സിലാക്കിയതും എന്നാണ്.

പുതിയ നിയമത്തില്‍  ഉപയോഗിച്ച ദൈവ പുത്രന്‍ എന്ന വാക്കിന് വിശദീകരണം നല്‍കേണ്ടത് ആവശ്യമാണ്‌ എന്ന് തോന്നുന്നു. സുവിശേഷങ്ങളില്‍ യേശു സ്വയം ആ വിശേഷണം ഉപയോഗിക്കുന്നില്ല എങ്കിലും സുവിശേഷ കര്‍ത്താക്കള്‍ യേശുവിനെ ദൈവ പുത്രന്‍ എന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇത് പക്ഷെ യേശുവിന്റെ ദിവ്യത്തത്തെ സൂചിപ്പിക്കാനുള്ളതായി മനസ്സിലക്കെണ്ടാതില്ല. കാരണം ബൈബിള്‍ ദൈവവുമായി പ്രത്യേക അടുപ്പമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലും പല ആളുകളെയും ദൈവ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത് കാണാം. ഈ അര്‍ത്ഥത്തില്‍ അദാമിനെയും , സോളമനെയും  ദാവീദിനെയും ഒക്കെ ബൈബിള്‍ ദൈവ പുത്രന്‍ എന്ന് വിളിക്കുന്നുണ്ട്.  രാജാക്കന്മാരെയും  മാലാഖമാരെയും ഇസ്രായേല്‍ രാഷ്ട്രത്തെ  പോലും ദൈവ പുത്രന്‍ എന്ന് ബൈബിള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്. സമാധനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവ പുത്രര്‍ എന്ന് വിളിക്കപ്പെടും എന്നുള്ളത് പുതിയ നിയമത്തിലെ പ്രസിദ്ധമായ വചനമാണല്ലോ. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കുന്നത്‌ ദൈവ പുത്രന്‍ എന്ന പദം, അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല എന്നും ദിവ്യത്തത്തെ ക്കുറിക്കുന്നതല്ല എന്നുമാണ്.

ദൈവത്തിന്‍റെ ദാസനായ യേശു

യേശുവിനെ അദ്ധേഹത്തിന്റെ വിതകാലത്ത് ജനങ്ങള്‍ പ്രവാചകന്‍ എന്നും മിശിഹ എന്നും വിളിച്ചിരുന്നത്‌ നാം മനസ്സിലാക്കി. യേശു രംഗം വിട്ടതിന് ശേഷം, യേശുവിനെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ ദാസന്‍ എന്ന് വിളിക്കുന്നുണ്ട് ബൈബിളില്‍. ദൈവത്തിന്‍റെ ദാസന്‍ എന്ന് പറയുന്നതും ദൈവം എന്ന് പറയുന്നതും തമ്മില്‍ ഉള്ള അന്തരം ആലോചിച്ചു നോക്കൂ. അപോസ്തല പ്രവര്‍ത്തികളില്‍ യേശു ശിഷ്യനായ പത്രോസ് പറയുന്നത് നോക്കൂ.

13 അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്‍മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു (അപോസ്തല പ്രവര്‍ത്തികള്‍ 3:13)

നോക്കൂ, പത്രോസ് യേശുവിനെ ദൈവത്തിന്‍റെ ദാസന്‍ എന്നാണ് വിളിക്കുന്നത്‌. അപോസ്തല പ്രവൃത്തികളില്‍ നമ്മുക്ക് വീണ്ടും വായിക്കാം.

27 അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തി. ഒരുമിച്ചുകൂടി (അപോസ്തല പ്രവര്‍ത്തികള്‍ 4:27)

വീണ്ടും നാം വായിക്കുന്നു.

30 അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്ന തിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ (അപോസ്തല പ്രവര്‍ത്തികള്‍ 4:30)

യേശുവിനെ തങ്ങളെ പോലെതെന്നെ ദൈവത്തിന്‍റെ ദാസനായിട്ടാണ് ഇവിടെ പരിഗണിക്കുന്നത്. ദൈവവും അവന്‍റെ പരിശുദ്ധ ദാസന്‍ യേശുവും എന്ന വ്യക്തമായ വേര്‍തിരിവ്  ഇവിടെ നാം കാണുന്നു. യശയ്യാ പ്രവാചകന്‍റെ ഒരു വചനം യേശുവില്‍ നിവൃത്തിയായ പ്രവചനം ആണെന്ന് കാണിക്കാന്‍ മത്തായി ഉദ്ധരിക്കുന്നത് നോക്കുക

ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനുവേണ്ടിയാണ്:18   ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെ മേല്‍ എന്റെ ആത്മാവിനെ അയയ്ക്കും;(മത്തായി 12:18)

ഇവിടെയും യേശുവിനെ ദൈവത്തിന്‍റെ ദാസനും തിരഞ്ഞെടുത്തവനും ആയാണ് അവതരിപ്പിക്കുന്നത്‌.

 

യേശു പൂര്‍ണ മനുഷ്യനും പൂര്‍ണ ദൈവവുമോ?

യേശുവിനെ  പൂര്‍ണമായ മനുഷ്യനായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത് എന്ന് നാം മനസ്സിലാക്കി. എന്നാല്‍ ഇത് ചൂണ്ടിക്കാണിച്ചാല്‍ ക്രിസ്തീയ വിശ്വാസികള്‍ പലപ്പോഴും വാദിക്കാറുള്ളത് യേശു ഒരേ സമയം മനുഷ്യനും ദൈവവും ആണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുന്നത്  യേശു ദൈവമാണ് എന്ന് ആദ്യമേ സ്വയം തീരുമാനിച്ചതിന് ശേഷം ബൈബിളില്‍ യേശു മനുഷ്യാണ് എന്ന് പറയുന്നുണ്ട് എന്ന് അന്ഗീകരിക്കുകയാണ് . യേശു ദൈവമാണ് എന്ന് ബൈബിളില്‍ വ്യക്തമായ രീതിയില്‍  എവിടെയും പറയുന്നില്ല. യേശു ഒരിക്കലും താന്‍ ദൈവമാണ് എന്നോ തെന്നെ ആരാധിക്കണമെന്നോ പറഞ്ഞതായി ബൈബിളില്‍ എവിടെയുമില്ല. യേശുഷിശ്യന്മാര്‍ അങ്ങിനെ മനസ്സിലാക്കിയിട്ടും ഇല്ല. അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ സുവിശേഷങ്ങളില്‍ നാം അത് വായിക്കുമായിരുന്നു. സുവിശേഷങ്ങളില്‍ ആദ്യം മുതല്‍ അവസാനം വരെ മനുഷ്യനായ യേശുവിനെയാണ് വരച്ചു കാണിക്കുന്നത്. എന്നാല്‍ പലപ്പോഴും യേശു ദൈവമാണ് എന്ന മുന്‍വിധിയോടെ ബൈബിള്‍ വായിക്കുന്ന ക്രൈസ്തവര്‍, വരികള്‍ക്കിടയില്‍ വായിച്ച് യേശുവിനെ ദൈവമായി കരുതാറാണ് പതിവ്.

മറ്റൊന്ന് ഒരേ സമയം ദൈവവും മനുഷ്യനും എന്ന് പറയുന്നത് ചതുരാകൃതിയിലുള്ള ത്രികോണം എന്ന് പറയുന്നത് പോലെ അസംബന്ധം ആണ്. കാരണം ദൈവത്തിന്റെയും മനുഷ്യന്റെയും ഗുണവിശേഷങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണ്. ഉദാഹരണമായി  ദൈവം എല്ലാത്തിനും കഴിവുള്ളവനാണ്, മനുഷ്യന്‍ ദുര്‍ബലനാണ് ഒരേ സമയം ഇത് രണ്ടും ആവാന്‍ കഴിയില്ല. ദൈവം എല്ലാം അറിയുന്നവനാണ് മനുഷ്യന്‍ എല്ലാം അറിയുന്നവനല്ല ഒരേ സമയം എല്ലാം അറിയുന്നവനും അറിയാത്തവും ആകുക അസംഭവ്യമാണ്. യേശുവിനെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നില്ല എന്ന് ബൈബിളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും എന്നതും പ്രസ്താവ്യമാണ്. 

ഇത്രയും വിശദീകരിച്ചതില്‍ മനസ്സില്‍ക്കാവുന്നത് യേശുവിനെ ക്കുറിച്ച ഇസ്ലാമിക കാഴ്ചപ്പാടാണ് യുക്തി നിരക്കുന്നതും ചരിത്രത്തോട് നീതി പുലര്‍ത്തുന്നതും എന്നാണ്.

19 comments:

  1. ദൈവപുത്രനായ യേശു

    മുഹമ്മദു ബൈബിള്‍ കഥകള്‍ കേട്ട് ഖുറാന്‍ എഴുതിയതുപോലെയുണ്ട് താങ്കളുടെ പോസ്റ്റ്‌

    ReplyDelete
  2. ദൈവപുത്രന്‍ എന്ന ബൈബിള്‍ പ്രയോഗം ദിവ്യത്തത്തെ ക്കുറിക്കുന്നതല്ല എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.

    ഞാന്‍ പറഞ്ഞ മറ്റു കാര്യങ്ങളെ ക്കുറിചൊന്നും നസിയാന്‍സന്‍ പ്രതികരിച്ചു കണ്ടില്ല.

    ReplyDelete
  3. ഞാന്‍ പറഞ്ഞ മറ്റു കാര്യങ്ങളെ ക്കുറിചൊന്നും നസിയാന്‍സന്‍ പ്രതികരിച്ചു കണ്ടില്ല.

    എന്റെ പോസ്റ്റു മനസ്സിരുത്തി വായിച്ചാല്‍ താങ്കളുടെ സംശയം കുറെ എങ്കിലും മാറും ...ബീമാപള്ളി മുതല്‍ നടത്തിയ ചര്‍ച്ചകളുടെ ആവര്‍ത്തനം മാത്രമാണ് താങ്കളുടെ പോസ്റ്റ്‌
    ..ഒരേ കാര്യം പിന്നെയും പിന്നെയും അവര്തിക്കുന്നതുകൊണ്ട് കാര്യമില്ലല്ലോ

    ReplyDelete
  4. നന്ദി, വന്നതിനും അഭിപ്രായം പറഞ്ഞതിനും.
    തുടര്‍ന്നും ചര്‍ച്ചകളില്‍ പങ്കെടുക്കും എന്ന പ്രതീക്കുന്നു.

    ReplyDelete
  5. യേശു ദൈവം ആണ് എന്നതിന് ചില കാരണങ്ങള്‍ ബൈബിളില്‍ തന്നെ ഉണ്ട്.
    യോഹന്നാന്‍ 1 : 1 to 18...follows. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവം ആയിരുന്നു, വചനം ദൈവത്തോട് കൂടെ ആയിരുന്നു (പരിശുദ്ധാത്മാവും പിതാവുമായ ദൈവം എന്നര്‍ത്ഥം).....
    അവന്‍ മൂലം എല്ലാം ഉണ്ടായി അവ്നെക്കൊടാതെ ഒന്നും ഉണ്ടായിട്ടില്ല.........അവന്റെ പൂര്‍ണതയില്‍ നിന്ന് നാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു. ...ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല .പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ പുത്രനാണ് അവനെ നമുക്ക് വെളിപ്പെടുത്തിയത്. ഈ വചനഗല്‍ വ്യക്തമായി പറയുന്നുണ്ട് യേശു ദൈവം ആണ് എന്ന്.
    Rev. 21 ; 22 സര്‍വ സക്തനും ദൈവമുമായ കര്‍ത്താവും കുഞ്ഞാടും ആണ് അതിലെ ദേവാലയം. കര്‍ത്തവിനും കുഞ്ഞടിനും ഇവിടെ ഒരേ സ്ഥാനം ആണ് ഉള്ളത്.
    .Rev. 22 ; 13 ഞാന്‍ അദിയും അന്ത്യാവുമ ഒന്നമാതവനും ഒടുവിലതവനും ആണ്.
    റോമ ലേഖനത്തില്‍ പത്രോസ് 9 ; 5 ക്രിസ്തുവും വംസമുരക്ക് അവരില്‍ നോന്നു തന്നെ ഉള്ളവന്‍. അവന്‍ സര്വധിപനായ ദൈവവും എന്നേക്കും വഴ്തപെട്ടവനുമാണ്,
    യോഹന്നാന്റെ ലേഖനം 18 - 21 നാമാകട്ടെ സത്യാ സ്വരുപനിലും അവിടുത്തെ പുത്രനായ യെസുവിലും ആണ് .ഇവനാണ് സത്യാ ദൈവവും നിത്യ ജീവനും എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞു യോഹന്നാന്‍ അവസാനിപ്പിച്ചിരിക്കുന്നു.
    കലോഷ്യന്‍സ് 1 - 16 അവനില്‍ അവനിളുടെ അവനു വേണ്ട്യുമാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത് അവനില്‍ സര്‍വ സംബൂര്‍ണതയും. യേശു ദൈവമല്ലെങ്കില്‍ അവനില്ലോട്ടെ അവനു വേണ്ടി എല്ലാ സൃഷ്ടിക്കപ്പെട്ടു എന്ന് പറയുമോ?
    ലുകെ 24 : 52 അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്.
    ഇയ്സായ 42 ; 1 - 9 ഞാനന്ന് കര്‍ത്താവു അതാണ്21 എന്റെ നാമം. കര്‍ത്താവേ എന്ന് തന്നെ ആണി യേശുവിനെ വിളിച്ചതും യേശു സ്വയം പറഞ്ഞതും.
    ജോണ് 13 ; 13 ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.
    ലുക 1 ;43 -45 എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എനിക്കെവേടെ നിന്ന്. പെരിശുദ്ധത്മാവല്‍ നിറഞ്ഞു മറിയത്തെ കര്‍ത്താവിന്റെ ആമ്മ എന്ന് എലിസബത്ത് വിളിക്കുന്നു. അത് പറയുന്നത് യേശു കര്‍ത്താവ് ആണ് എന്നല്ലേ ?
    John20 :28യേശു കര്‍ത്താവു ആണ്. തോമസ്‌ പറയുന്നു " എന്റെ കര്‍ത്താവെ എന്റെ ദൈവമേ " യേശു ദൈവവും കര്‍ത്താവു. രണ്ടും ഒന്ന് തന്നെ .വെളിപാട്‌ കര്‍ത്താവും ദൈവവും.
    വെളിപാട്‌ 22 ; 12 ഇതാ ഞാന്‍ വേഗം വരുന്നു. ഞാന്‍ അല്ഫയും ഒമേഗയും ആണ് , അദിയും അന്ത്യവും ആണ് = ദൈവം അദിയും അന്ത്യവും.
    മത്തായി 28 ; 9 അവര്‍ അവനെ പദങ്ങളില്‍ കെട്ടിപ്പിടിച്ചു ആരാധിച്ചു. ഇവിടെ യേശു ആരാതന സ്വീകരിച്ചു.
    1 : ജോണ് 5 ദൈവം നിത്യ ജീവന്‍ നല്‍കി. ജീവന്‍ അവിടത്തെ പുത്രനിലാണ്.
    ലുക്ക്‌ 5 ; 17 ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത് " നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.
    തനിക്കു പാപം മോചിക്കാന്‍ സാധിക്കും എന്നതിന് തെളിവായി യേശു അവനോടു പറഞ്ഞു എഴുന്നേറ്റു നിന്‍റെ കിടക്കയും എടുത്തു നടക്കുക. അവന്‍ നടന്നു. ഇത് മനുഷ്യന് പറ്റുമോ ലുകെ ലൂക 23 :43കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
    ഹെബ് : 2 : 10 അരക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ യേശുവിനാലും യേശുമൂലം എല്ലാം നിലനില്‍ക്കുന്നു.

    ReplyDelete
  6. യേശുവിന്റെ എല്ലാ അത്ഭുതങ്ങളും തന്നെ ദൈവത്തിനു മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്. പാപിനിയായ മരിയത്തോട് യേശു പറഞ്ഞു മകളെ നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന്. യേശു ദൈവം ആണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി സുവിശേം പഠിച്ചാല്‍ അത് കാണാം. പക്ഷെ യേശു വെറും മനുഷ്യായിരുന്നു എന്നതിനും കാണാം. രണ്ടു കള്ളന്മാരുടെ വാക്കുകള്‍ തന്നെ ഉത്തമ ഉദാഹരണം. ഒരുവന്‍ പറഞ്ഞു നീ ദൈവപുത്രനാണെങ്കില്‍ നിന്ന്ത്തന്നെ രക്ഷിക്കുക , കുരിശില്‍ നിന്നിറങ്ങുക ,ഞങ്ങളെയും രക്ഷിക്കുക. യേശു ഇറങ്ങിയില്ല എന്ന് തന്നെ അല്ല അവനോടു ഒന്നും തന്നെ പറഞ്ഞില്ല. പശ്ചാത്തപിച്ച് പറുദീസാ ചോദിച്ചവന് യേശുവിടൊപ്പം പറുദീസയില്‍ ഇടം കൊടുത്തു. യേശുവിനെ തള്ളുന്നവരുടെയും കൊള്ളുന്നവരുടെയും പ്രതിനിധികള്‍ ആണ് അവര്‍ രണ്ടു പേരും. എല്ലാവരും പാപികളും, യേശുവിനെ കുറിച്ച് പൂര്‍ണ അറിവില്ലാത്തവരും ആണ്. എങ്കിലും പശ്ചാത്തപിച്ചു പ്രാര്‍ഥി ക്കുന്നവര്‍ക്ക് അവന്‍ ദൈവം ആണ് . അല്ലാത്തവര്‍ക്ക് കേവലം കുരിശില്‍ നിന്ന് പോലും ഇറങ്ങാന്‍ കഴിയാത്ത ഒരു കേവലം മനുഷ്യന്‍. അതാണ്‌ യേശു പറഞ്ഞത് ഞാന്‍ ഭിന്നതയാണ് എന്ന്. വിശ്വസിക്കുന്നവര്‍ വലതു വശത്തും വിശ്വസിക്കാത്തവര്‍ ഇടതുവശത്തും. അവര്‍ ഒരിക്കലും യേശുവിന്റെ കാര്യത്തില്‍ ഒന്നാകില്ല. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് യേശു പറഞ്ഞിതു ഇതാണ്. ഖുറാന്‍ പോലും ആദ്യം പറയുന്നുണ്ട് യേശു അല്ലാഹുവിന്റെ rooh ആണെന്ന് . അല്ലാഹുവിന്റെ ആത്മാവ് എങ്ങിനെ മനുഷ്യന്‍ ആകുന്നതു. യേശു പരിശുദ്ധന്‍ ആണ് എന്നും ഖുറാന്‍ പറയുന്നു. ദൈവമല്ലാതെ ആരാണ് പരിശുദ്ധന്‍ ആയി ഉള്ളത്.

    ReplyDelete
  7. @Seagul

    താങ്കളുടെ ദീര്‍ഘമായ ആദ്യം കമ്മന്റിനു നന്ദി പറയുന്നു.

    ഞാന്‍ ഇവിടെ അവതരിപ്പിച്ച വാദഗതി ശ്രദ്ധിച്ചില്ല ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.

    ഞാന്‍ ഈ പോസ്റ്റില്‍ സമര്‍ത്ഥിച്ചത്, നിലവിലുള്ള കാനോനിക സുവിശേഷങ്ങളില്‍ വെച്ച് ആദ്യം എഴുതപ്പെട്ട സമാന്തര സുവിശേഷങ്ങള്‍ യേശുവിനെ എല്ലാ വിധ പരിമിതകളും ഉള്ള പൂര്‍ണമായ മനുഷ്യനായിട്ടാണ് അവതരിപ്പിക്കുന്നത് എന്നാണ്. സമാന്തര സുവിശേഷങ്ങളില്‍ തെന്നെ, ആദ്യം എഴുതപ്പെട്ട മാര്‍കോസില്‍ നിന്നും, പിന്നീട് എഴുതപ്പെട്ട മത്തായിലേക്കും ലൂകൊസിലെക്കും എത്തുമ്പോള്‍ യേശു കഥകള്‍ പരിണമിക്കുന്നതായും യേശുവിനെ മാര്‍കോസ് അവതരിപ്പിച്ചതിനേക്കാള്‍ ഉയരത്തില്‍ മറ്റുള്ള സുവിശേഷങ്ങള്‍ പ്രധിഷ്ടിക്കുന്നതായും ഉദാഹരണങ്ങള്‍ സഹിതം ഞാന്‍ സൂചിപ്പിച്ചിരുന്നു. യേശു രംഗം വിട്ടതിന് ശേഷം, യേശുവിനെ ക്കുറിച്ചു പ്രചരിച്ചിരുന്ന കഥകള്‍ കാലക്രാമേണ പരിണമിച്ചതായും, യേശുവിന് ആദ്യാകാലത്തെ ആളുകള്‍ മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വിശേഷണങ്ങള്‍ പില്‍ക്കാലത്ത്‌ നല്‍കപ്പെട്ടതായുമാണ് ഇത് കാണിക്കുന്നത്. ഏറ്റവും ആദ്യം എഴുതപ്പെട്ട മാര്കൊസിന്‍റെ സുവിശേഷത്തില്‍ ദൈവത്തിന്‍റെ ദാസനും പ്രവാചകനും ആയി അവതരിപ്പിക്കപ്പെടുന്ന യേശു, ഏറ്റവും അവസാനം എഴുതപ്പെട്ട (യേശു രംഗം വിട്ടതിന് ശേഷം ഏകദേശം എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷം ) എഴുതപ്പെട്ട യോഹന്നാനില്‍ എത്തുമ്പോഴേക്കും ദൈവം സൃഷ്ടി നടത്തിയ മാധ്യമമായി മാറപ്പെടുന്നു. പക്ഷെ യോഹന്നാലില്‍ പോലും യേശുദൈവമാണ് വ്യക്തമായി പറയുന്നില്ല. യേശു പൂര്‍ണ്ണമായ ദൈവമാണ് എന്ന വിശ്വാസത്തിലെക്കെത്തിയത് പിന്നെയും ഒരുപാട് പരിണാമങ്ങള്‍ക്ക് ശേഷം നാലാം നൂറ്റാണ്ടില്‍ മാത്രമാണ്.

    ഈ പോസ്റ്റ്‌, ചരിത്രപരമായി യെശുവിനോട് അടുത്ത് നില്‍ക്കുന്ന സമാന്തര സുവിശേഷങ്ങള്‍ യേശുവിനെ എങ്ങനെ പരിചയപ്പെടുതുന്നു എന്നാണ് പരിശോധിക്കുന്നത്. ചരിത്രപരമായി ഏറ്റവും കൃത്യത കുറഞ്ഞ, യേശു കഥകളില്‍ സമാന്തര സുവിശേഷങ്ങളുയി മിക്കവാറും എല്ലാ വിഷയങ്ങളിലും വൈരുധ്യം പുലര്‍ത്തുന്ന യോഹന്നാന്‍ സുവിശേഷം യേശുവിനെ പരിചയപ്പെടുത്തുന്നത് ഇവിടെ പരിഗണിക്കുന്നില്ല.

    ഇത്രയും കാര്യങ്ങള്‍ ആമുഖമായി പറഞ്ഞതിന് ശേഷം സമാന്തര സുവിശേഷങ്ങളില്‍ നിന്നും താങ്കള്‍ ഉദ്ധരിച്ച വാക്യങ്ങള്‍ പരിശോധിക്കാം.

    ReplyDelete
  8. യേശുവിനെ ജനങ്ങള്‍ ആരാധിച്ചിരുന്നോ ?

    യേശുവിനെ ജനങ്ങള്‍ ആരാധിച്ചിരുന്നുവെന്നും അതിനാല്‍ യേശു ദൈവമാണ് എന്ന് സമര്‍ഥിക്കാന്‍ താങ്കള്‍ പറഞ്ഞു:

    "മത്തായി 28 ; 9 അവര്‍ അവനെ പദങ്ങളില്‍ കെട്ടിപ്പിടിച്ചു ആരാധിച്ചു. ഇവിടെ യേശു ആരാതന സ്വീകരിച്ചു."
    "ലുകെ 24 : 52 അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്."

    ഞാന്‍ എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു, യേശു ദൈവമാണ് എന്ന് ആദ്യമേ സങ്കല്‍പ്പിച്ചതിന് ശേഷം, ബൈബിളില്‍ അത്തരത്തില്‍ വ്യാഖാനിക്കാന്‍ ഉതകുന്ന വാക്യങ്ങള്‍ തിരഞ്ഞു കണ്ടു പിടിക്കുകയാണ് ക്രൈസ്തവര്‍ ചെയ്യാറ് എന്ന്. അതിനൊരു ഉദാഹരണമാണ് ഈ വാദം.

    ഇവിടെ മലയാളം ബൈബിളില്‍ ആരാധാന എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഗ്രീക്ക്‌ പദമായ proskuneos ആണ്. pros + kuneos ചേര്‍ന്നതാണ് ഈ വാക്ക്. ഇതില്‍ "pros" എന്നാല്‍ മുന്നോട്ടു വരുക എന്നും "kuneo" എന്നാല്‍ ചുംബിക്കുക എന്നുമാണ് അര്‍ഥം. അഥവാ ഈ വാക്കിന്‍റെ അര്‍ഥം വണങ്ങുക, ചുംബിക്കുക, ബഹുമാനം പ്രകടിപ്പിക്കുക എന്നൊക്കെയാണ്.

    strong's lexicon പറയുന്നത് നോക്കൂ.

    pros-koo-neh'-o
    From G4314 and probably a derivative of G2965 (meaning to kiss, like a dog licking his master’s hand); to fawn or crouch to, that is, (literally or figuratively) prostrate oneself in homage (do reverence to, adore): - worship.

    the complete word study dictionary പ്രാകാരം: ഇതിന്റെ അര്‍ഥം താഴെ കൊടുക്കുന്നു.

    G4352

    προσκυνέω
    proskunéō; contracted proskunṓ, fut. proskunḗsō, from prós (G4314), to, and kunéō (n.f.), to kiss, adore. To worship, do obeisance, show respect, fall or prostrate before. Literally, to kiss toward someone, to throw a kiss in token of respect or homage. The ancient oriental (especially Persian) mode of salutation between persons of equal ranks was to kiss each other on the lips; when the difference of rank was slight, they kissed each other on the cheek; when one was much inferior, he fell upon his knees and touched his forehead to the ground or prostrated himself, throwing kisses at the same time toward the superior. It is this latter mode of salutation that Gr. writers express by proskunéō. In the NT, generally, to do reverence or homage to someone, usually by kneeling or prostrating oneself before him.

    ReplyDelete
  9. അതായത്‌ ദൈവത്തെ മാത്രമല്ല proskuneos ചെയ്യാവുന്നത്, മനുഷ്യന്‍മാരെയും ചെയ്യാം. പുതിയ നിയമത്തില്‍ മനുഷ്യന്മാരുടെ കാര്യത്തിലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ നോക്കുക.

    19 പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസ്‌സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു.20 അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി. അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ അവനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി. (മാര്‍കോസ് 15)


    നോക്കൂ ഇവിടെ "മുട്ടുകുത്തി അവനെ പ്രണമിക്കുകയും" എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് proskuneos എന്ന ഗ്രില്‍ വാക്ക് തെന്നയാണ്. യേശുവിനെ പരിഹസിക്കുന്ന പടയാളികള്‍ യേശുവിനെ പരിഹസിക്കുന്നതിനു വേണ്ടി വണങ്ങി എന്ന് പറഞ്ഞത്‌ ദൈവത്തെ ആരാധിക്കുന്ന പോലെ ആരാധിച്ചു എന്നാണോ, അതോ വണങ്ങുന്ന പോലെത്തെ ചേഷ്ട കാണിച്ചു എന്നാണോ ?

    മറ്റൊരു വാക്യം ശ്രദ്ധിക്കുക.

    സ്വര്‍ഗരാജ്യം, തന്റെ സേവകന്‍മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം.24 കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. 25 അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളെയും വിറ്റു കടം വീട്ടാന്‍യജമാനന്‍ കല്‍പിച്ചു.26 അപ്പോള്‍ സേവകന്‍ വീണു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോട് ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം.(മത്തായി 23-26)

    ഇവിടെ സേവകന്‍ യജമാനനോട് നടത്തിയ "നമസ്കാരം" ലൂകോസില്‍ യേശുവിനോട് നടത്തി എന്ന് പറഞ്ഞ അതെ "ആരാധന"തെന്നെയാണ്. ദൈവത്തെ ആരാധിക്കുന്ന പോലെത്തെ ആരാധനയാണോ ഇവിടെ നടത്തിയിട്ടുള്ളത് ?

    അപോസ്തല പ്രവര്‍ത്തകളില്‍ (10:25) കോര്‍ണെലിയൂസ് പത്രോസിന്‍റെ "കാല്‍ക്കല്‍ വീണു" ( മലയാളം പി ഓ സി ബൈബിള്‍) പരിഭാഷപ്പെടുത്തിയടത്തും ഉപയോഗിച്ചിരിക്കുന്ന വാക്കും proskuneos എന്നാണ്. ഇതില്‍ നിന്ന് കോര്‍ണെലിയൂസ് പത്രോസിനെ ദൈവ മായി കണ്ടു ആരാധിക്കുകായിരുന്നു എന്ന് വാദിക്കാമോ ? ഇതിന്റെ അടിസ്ഥാനത്തില്‍ പത്രോസുംദൈവമാണ് എന്ന് വാദിക്കാമോ ?

    ഇനി പഴയനിയമത്തിന്‍റെ ഗ്രീക്ക്‌ പരിഭാഷ (സെപ്റ്റിജുവന്റ്റ്) യില്‍ ഈ വാക്ക് നൂറു കണക്കിന് തവണയുപയോഗിച്ചുട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും, രാജാക്കന്മാര്‍ക്കും, യജമാനന്‍മാര്‍ക്കും, മാതാപിതാക്കള്‍ക്കും എല്ലാം പഴയനിയമത്തില്‍ proskuneos നടത്തിയിട്ടുണ്ട്. ഇവരെല്ലാം ദൈവമാണ് എന്ന് തെളിയുമോ ഇതില്‍ നിന്നും ?

    ReplyDelete
  10. പക്ഷെ ദൈവത്തെ ആരാധിക്കുന്നതിനെ മാത്രം ക്കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്ക് ഗ്രീകില്‍ ഉണ്ട്. ആ വാക്കാണ്‌ sebomai. എന്നാല്‍ ഈ വാക്ക് ദൈവത്തെ ക്കുറിക്കാനല്ലാതെ പുതിയ നിയമത്തില്‍ മറ്റാരെയും കുറിക്കാന്‍ എവിടെയും ഉപയോഗിച്ചിട്ടില്ല. ഉദാഹരണങ്ങള്‍ കാണുക,

    അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. (മത്തായി 15:9)
    വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു (മാര്‍കോസ് 7:7)
    ഈ മനുഷ്യന്‍ നിയമവിരുദ്ധമായരീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു (അപോസ്തല പ്രവര്‍ത്തികള്‍ 18:13).

    ജനങ്ങള്‍ യേശുവിനെ ദൈവത്തെ ആരാധിക്കുന്ന പോലെ ആരാധിച്ചിരുന്നുവെങ്കില്‍, എന്തുകൊണ്ട് ഒരിക്കല്‍ പോലും മുകളില്‍ പറഞ്ഞ sebomai എന്ന വാക്ക് യേശുവിനെക്കുറിച്ച് സുവിശേഷ കര്‍ത്താക്കള്‍ ഉപയോഗിച്ചില്ല എന്ത് ചിന്തിച്ചു നോക്കൂ.

    ReplyDelete
  11. യേശുവിനെ കര്‍ത്താവ് എന്ന് വിളിച്ചിരുന്നതിനാല്‍ യേശു ദൈവമല്ലേ ?

    താങ്കള്‍ എഴുതി.

    "ലുക 1 ;43 -45 എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എനിക്കെവേടെ നിന്ന്. പെരിശുദ്ധത്മാവല്‍ നിറഞ്ഞു മറിയത്തെ കര്‍ത്താവിന്റെ ആമ്മ എന്ന് എലിസബത്ത് വിളിക്കുന്നു. അത് പറയുന്നത് യേശു കര്‍ത്താവ് ആണ് എന്നല്ലേ ?"

    ഇവിടെ മാത്രമല്ല ബൈബിളില്‍ നിരവധി സ്ഥലങ്ങളില്‍ യേശുവിനെ കര്‍ത്താവ് എന്ന് വിളിക്കുന്നുണ്ട്. എന്നാല്‍ സുവിശേഷ കര്‍ത്താക്കള്‍ ഇതുകൊണ്ട് യേശു ദൈവമാണ് എന്നാണോ അര്‍ത്ഥമാക്കിയിരുന്നത് ? നമ്മുക്ക് പരിശോധിക്കാം.

    Kúrios എന്ന ഗ്രീക്ക്‌ വാക്കാണ്‌ ഇവിടെ കര്‍ത്താവ്‌ എന്ന് കുറിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കര്‍ത്താവ് യജമാനന്‍ തുടങ്ങിയ അര്‍ത്ഥമുള്ള ഈ വാക്ക് ദൈവത്തെ ക്കുറിക്കാന്‍ മാത്രമല്ല മനുഷ്യരെ ക്കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട് ബൈബിളില്‍.

    "Of the Greek words, Kúrios is freely used of both the Deity and men" (ISBE)

    Strong Lexicon പ്രകാരം ഈ വാക്കിന്റെ അര്‍ഥം ഇതാണ്.

    G2962
    κύριος
    kurios
    koo'-ree-os
    From κῦρος kuros (supremacy); supreme in authority, that is, (as noun) controller; by implication Mr. (as a respectful title): - God, Lord, master, Sir.

    ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക.

    24 ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയ വനല്ല 25 ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. (മത്തായി 10)

    ഇവിടെ യജമാനന്‍ എന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത് യേശുവിനെ ക്കുറിക്കാന്‍ ഉപയോഗിച്ച അതെ kurios എന്ന വാക്കാണ്.

    മറ്റൊരു വാക്യം നോക്കൂ.

    16 ഞങ്ങള്‍ പ്രാര്‍ഥനാകേന്ദ്രത്തിലേക്കു പോകുമ്പോള്‍, ഭാവിഫലം പ്രവചിക്കുന്ന ആത്മാവു ബാധിച്ച ഒരു അടിമപ്പെണ്‍കുട്ടിയെക്കണ്ടു. ഭാവിപ്രവചനംവഴി അവള്‍ തന്റെ യജമാനന്‍മാര്‍ക്കു വളരെ ആദായ മുണ്ടാക്കിയിരുന്നു. (അപോസ്തല പ്രവര്‍ത്തികള്‍ 16:16)

    ഏതാനും ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു എന്ന് മാത്രം, ഒരു പാട് സ്ഥലങ്ങളില്‍ യേശുവിനെക്കൂടാതെയുള്ള മനുഷ്യന്‍മാരെ ക്കുറിച്ച് യജമാനന്‍ എന്നും സാര്‍ എന്ന അര്‍ത്ഥത്തില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം അവരെല്ലാം ദൈവമാണ് എന്നല്ല.

    എന്നാല്‍ ദൈവത്തെ മാത്രം ക്കുറിക്കാന്‍ ഉപയോഗിക്കുന്ന theos എന്ന ഗ്രീക്ക്‌ പദം ആയിരിക്കണക്കിനു പ്രാവശ്യം പുതിയ നിയമത്തില്‍ വന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും യേശുവിനെ ക്കുറിക്കാന്‍ ആ വാക്ക് പുതിയ നിയമ കര്‍ത്താക്കള്‍ ഉപയോഗിച്ചിട്ടില്ല !. ഇതില്‍ നിന്ന് തെന്നെ യേശു ദൈവമാണ് എന്ന വിശ്വാസം അവര്‍ക്ക് ഉണ്ടായിരില്ല എന്ന് തെളിയുയുന്നുണ്ട്.

    ReplyDelete
  12. പാപം പൊറുത്തു കൊടുത്തതിനാല്‍ യേശു ദൈവമല്ലേ

    താങ്കള്‍ പറഞ്ഞു.

    ലുക്ക്‌ 5 ; 17 ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത് " നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.
    തനിക്കു പാപം മോചിക്കാന്‍ സാധിക്കും എന്നതിന് തെളിവായി യേശു അവനോടു പറഞ്ഞു എഴുന്നേറ്റു നിന്‍റെ കിടക്കയും എടുത്തു നടക്കുക. അവന്‍ നടന്നു. ഇത് മനുഷ്യന് പറ്റുമോ

    ലൂകാ 5:20 ലാണ് താങ്കള്‍ പറഞ്ഞ "നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" വചനം ഉള്ളത്.

    ഇത് കേട്ടപ്പോള്‍ അവിടെ കൂടിയ നിയമജ്ഞരും ഫരിസേയരും യേശു ദൈവ ദൂഷണം പറയുകയാണോ എന്ന് ചിന്തിച്ചു. ലൂകാ പറയുന്നു.

    "ഇത് കേള്‍ക്കെ നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയു- ഇവന്‍ ആര്? ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുക? (ലൂകാ 21)"

    എന്നാല്‍ യേശു ഇവരെ തിരുത്തി ക്കൊണ്ട് പറയുന്നത് നോക്കൂ.

    24 ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് (ലൂകാ 24)

    സമാന്തര സുവിശേഷങ്ങള്‍ മൂന്നും ഒരു വാക്ക് പോലും വിത്യാസമില്ലാതെ ഉദ്ധരിക്കുന്ന കാര്യമാണ് ഇത്. ഇവിടെ യേശു പറയുന്നത് മനുഷ്യപുത്രന് (യേശു മനുഷ്യ പുത്രന്‍ എന്ന് വിളിക്കുന്നത്‌ നോക്കൂ) ഭൂമിയില്‍ പാപം ക്ഷമിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട് അത് കൊണ്ട് തെന്നെ യേശു ദൈവ നിന്ദ നടത്തിയിട്ടില്ല എന്നാണ്. ഇനി ആരാണ് അത് ഈ അധികാരം യേശുവിന് നല്‍കിയത്‌? യേശുവിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അധികാരം നല്‍കിയ ദൈവം തെന്നെ.

    ഈ സംഭവം മത്തായി പറയുന്നത് നോക്കൂ..

    6 ഭൂമിയി. പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നെറ്റ്‌ നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക.7 അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.8 ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി. (മത്തായി 9). നോക്കൂ മനുഷ്യന് (യേശുവിന്) ഇത്തരം അധികാരം നല്‍കിയ ദൈവത്തെയാണ്‌ അവര്‍ മഹത്തപ്പെടുത്തിയത്.

    ഇനി യോഹന്നാന്‍റെ സുവിശേഷ (യോഹ 20:23) പ്രകാരം, ദൈവം യേശുവിന് ഭൂമിയില്‍ പാപം പൊറുക്കാനുള്ള അധികാരം നല്‍കിയ പോലെ, യേശു ഇതേ അധികാരം ശിഷ്യന്മാര്‍ക്ക് നല്‍കിയതായി വായിക്കാം, ഇതില്‍ നിന്നും ശിഷ്യന്‍മാരും ദൈവങ്ങളാണ് എന്ന് നിരൂപിക്കാവതല്ലല്ലോ.

    ReplyDelete
  13. അത്ഭുതങ്ങള്‍ ചെയ്തതിനാല്‍ യേശു ദൈവമല്ലേ ?

    താങ്കള്‍ പറഞ്ഞു

    "യേശുവിന്റെ എല്ലാ അത്ഭുതങ്ങളും തന്നെ ദൈവത്തിനു മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്"

    ഞാന്‍ മുകളില്‍ മത്തായിയില്‍ നിന്ന് ഉദ്ധരിച്ച പോലെ, ദൈവത്തിന് മനുഷ്യര്‍ക്ക്‌ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അധികാരം നല്‍കാം, അതിനര്‍ത്ഥം അത്തരം മനുഷ്യര്‍ ദൈവമാണ് എന്നല്ല. യഥാര്‍ത്ഥത്തില്‍ യേശു ചെയ്ത മിക്ക അത്ഭുതങ്ങളും പൂര്‍വ പ്രവാചകന്‍മാരും ചെയ്തതാണ്.

    ഉദാഹരണമായി യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം ആളുകളെ ഊട്ടി. എലിഷാ ഇരുപത് ബാര്‍ലി അപ്പവും കുറച്ചു ധാന്യക്കതിരുകളും കൊണ്ട് നൂറ് ആളുകളെ ഊട്ടിയിട്ടുണ്ട് (2 രാജാക്കന്മാര്‍ 4:44). യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തി, എലിഷായും അത് ചെയ്തിട്ടുണ്ട്. യേശു കുരുടന് കാഴ്ച നല്‍കി, എലിഷായും കുരുടന് കാഴ്ച നല്‍കിയിട്ടുണ്ട്. യേശു മരണപ്പെട്ടയാള്‍ക്ക് ജീവന്‍ നല്‍കി എന്ന് ബൈബിള്‍ പറയുന്നു, ഏലിയാ പ്രവാചന്‍ മരണപ്പെട്ട ബാലന് ജീവന്‍ നല്‍കിയിട്ടുണ് (1 രാജാക്കന്മാര്‍ 17:23), എലിഷാ യും ചെയ്തിട്ടുണ്ട്. എലിഷാ മരണപ്പെട്ടയാളുടെ എല്ലില്‍ നിന്നും അയാളെ പുനര്ജീവിപ്പിച്ചു എന്ന് പറയുന്നു ബൈബിള്‍. യേശു വെള്ളത്തിന്‌ മുകളിലൂടെ നടന്നു, മോശെ പ്രവാചനും അനുയായികളും കടലിന് നടുവിലൂടെ നടന്നിട്ടുണ്ട്.


    താങ്കള്‍ പറഞ്ഞു:

    "യേശു ദൈവം ആണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടി സുവിശേം പഠിച്ചാല്‍ അത് കാണാം. "

    ഒന്നും സ്ഥാപിക്കാനല്ലാതെ സുവിശേഷ കര്‍ത്താക്കള്‍ ഏതൊരു തരത്തിലുള്ള യേശുവിനെയാണോ അവതരിപ്പിച്ചിരിക്കുന്നത് ആ യേശുവിനെ അതെ പോലെ മനസിലാക്കുക എന്ന ഉദ്ദേശത്തില്‍ സുവിശേഷങ്ങള്‍ വായിച്ചു നോക്കൂ, യേശുവിനെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ഒരു മനുഷ്യനായിട്ടാണ് അവര്‍ പരിചയപ്പെടുതിയത് എന്ന് കാണാന്‍ കഴിയും.

    അവസാനമായി പറയട്ടെ.

    ഞാന്‍ നേരെത്തെ സൂചിപ്പിച്ച പോലെ യോഹന്നാനെയും അതെ പോലെ തെന്നേ വെളിപാട് പുസ്തകവും, എബ്രായ ലേഖനവും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില, പക്ഷെ ഇവയില്‍ നിന്നും താങ്കള്‍ ഉദ്ധരിച്ച വചനങ്ങള്‍ യേശു ദൈവമാണ് എന്ന് സ്ഥാപിക്കാന്‍ ഉതകുന്നതല്ല എന്ന് ശ്രദ്ധിച്ചാല്‍ വായിച്ചാല്‍ താങ്കള്‍ക്ക് തേന്നെ മനസ്സിലാക്കും. അതെ പോലെ തെന്നെ പൌലോസിനെയും ഞാന്‍ തല്‍കാലം പരാമര്‍ശിക്കുന്നില്ല. പ്രവാചനും ദൈവത്തിന്‍റെ ദാസനും എന്ന വിശ്വാസത്തില്‍ നിന്നും യേശുവിനെ ദൈവമായി ഉയര്‍ത്തുന്നതില്‍ പൌലൊസിന്റെ അദ്ധ്യാപഞങ്ങള്‍ പങ്കു വഹിച്ചിട്ടുണ്ട് എങ്കിലും പൌലോസും യേശു ദൈവമാണ് വിശ്വസിക്കുകയി പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് കൂടെ മനസിലാക്കുക.

    ReplyDelete
    Replies
    1. All the arguments you put forward to refute the divinity of Jesus is very old and has been proposed by many muslim pandits before. But fro the biblical point of view it is absolutely proved that Jesus is God. not according to Quran ar any other books which are not any way valid to interpret bible and jesus.

      Delete
    2. ഈ പോസ്റ്റ് പൂര്‍ണമായും ബൈബിള്‍ അടിസ്ഥാനമായിട്ടുള്ളതാണ്. സുവിശേഷങ്ങള്‍ വരച്ചു കാണിക്കുന്ന യേശു ദൈവമല്ല, എന്നാണ് സമര്‍ഥിക്കാന്‍ ശ്രമിച്ചത്‌. ഇവിടെ [പറഞ്ഞ കാര്യങ്ങളില്‍ വിയോചിപ്പുകള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് പ്രകടിപ്പിക്കാവുന്നതാണ്.

      Delete
  14. ഈ ബ്ലോഗിനു മറുപടി പറയാനുള്ള ഭാഗമായി,
    മിശിഹായെ പറ്റിയുള്ള യഹൂദന്മാരുടേയും മുസ്ലീമുകളുടേയും വീക്ഷണം എന്താണ് എന്നു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സൂക്തം കണ്ണില്‍ പെട്ടു. ഏതാണു ശരി എന്നു ആദ്യം അറിയാം എന്നു കരുതി ചോദിക്കുന്നു.

    http://quran.com/5/17 : They have certainly disbelieved who say that Allah is Christ, the son of Mary. (Sahih International)

    http://www.quranmalayalam.com/quran/uni/u5.html
    മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു.

    which translation is correct?
    Allah is Christ or "മസീഹ്‌ തന്നെയാണ്‌ അല്ലാഹു"
    ഇംഗ്ലീഷ് പരിഭാഷ പ്രകാരം "അല്ലാഹു തന്നെയാണ്‌ മിശിഹ" എന്നാണ് .
    ഇതില്‍ ഏതാണു അറബി ഖുറാനുമായി കൂടുതല്‍ ചേരുക



    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. >>Allah is Christ or "മസീഹ്‌ തന്നെയാണ്‌ അല്ലാഹു"
    ഇംഗ്ലീഷ് പരിഭാഷ പ്രകാരം "അല്ലാഹു തന്നെയാണ്‌ മിശിഹ" എന്നാണ് .
    ഇതില്‍ ഏതാണു അറബി ഖുറാനുമായി കൂടുതല്‍ ചേരുക<<

    രണ്ടും തമ്മില്‍ വിത്യാസം ഒന്നും ഇല്ലല്ലോ. രണ്ടും ഒരേ കാര്യമെല്ലേ പറയുന്നത്.

    അറബി മൂലത്തിന്റെ പദാനുപാദ വിവര്‍ത്തനം ഇങ്ങ്ലീഷ്‌ ആണ് എന്ന് തോന്നുന്നു.


    ReplyDelete
  17. >>> രണ്ടും തമ്മില്‍ വിത്യാസം ഒന്നും ഇല്ലല്ലോ. രണ്ടും ഒരേ കാര്യമെല്ലേ പറയുന്നത്.

    അതെങ്ങിനെ ?

    ReplyDelete