ക്രിസ്തുമതത്തിലെ ദൈവ സങ്കല്‍പം ആണ് ത്രിയേകത്വം. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളുകള്‍ ചേര്‍ന്ന ഏകദൈവം എന്ന സങ്കല്പത്തെയാണ് ആണ് ത്രിയേകത്വം എന്ന് പറയുന്നത്. ഇതിലെ ഓരോ ആളും അനാദിയും, സര്‍വവ്യാപിയും, സര്‍വ ജ്ഞാനിയും, എല്ലാത്തിനും കഴിവുള്ളവനുമായ ദൈവവം ആകുന്നതോടോപ്പം തെന്നെ, മൂന്ന് ദൈവങ്ങള്‍ ഇല്ല എന്നും പകരം ഒരേ ഒരു ദൈവം മാത്രമേയുള്ളൂവെന്നും ത്രിയേകെത്വം പറയുന്നു.
ചിത്രത്തില്‍ ത്രിത്വത്തിലെ മൂന്ന് ആളുകളെ(persons) കാണിച്ചിരിക്കുന്നു, ഈ മൂന്ന് ആളുകളും പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവമാണ്. അതെ പോലെ തെന്നെ പിതാവും, പുത്രനും പരിശുദ്ധാത്മാവും വിത്യസ്തങ്ങളും ആണ്. എന്നാല്‍ ദൈവം ഏകനാണ് താനും.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്തനാസിയൂസിന്‍റെ പേരില്‍ അറിയപ്പെടുന്നതും എന്നാല്‍ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടത് എന്ന് കരുതപ്പെടുന്നതും ത്രിത്വത്തെ വിശദീകരിക്കുന്നതും ആയ അതനാസിയന്‍ വിശ്വാസ സംഹിതയുടെ (Athanasian Creed) ഒരു ഭാഗം ഇങ്ങനെയാണ്.
For there is one Person of the Father, another of the Son, and another of the Holy Ghost. But the Godhead of the Father, of the Son and of the Holy Ghost is all One, the Glory Equal, the Majesty Co-Eternal. Such as the Father is, such is the Son, and such is the Holy Ghost. The Father Uncreate, the Son Uncreate, and the Holy Ghost Uncreate. The Father Incomprehensible, the Son Incomprehensible, and the Holy Ghost Incomprehensible. The Father Eternal, the Son Eternal, and the Holy Ghost Eternal and yet they are not Three Eternals but One Eternal. As also there are not Three Uncreated, nor Three Incomprehensibles, but One Uncreated, and One Uncomprehensible. So likewise the Father is Almighty, the Son Almighty, and the Holy Ghost Almighty. And yet they are not Three Almighties but One Almighty.
So the Father is God, the Son is God, and the Holy Ghost is God. And yet they are not Three Gods, but One God. So likewise the Father is Lord, the Son Lord, and the Holy Ghost Lord. And yet not Three Lords but One Lord
വ്യക്തമായും വൈരുധ്യം പുലര്‍ത്തുന്ന പ്രസ്താവനകളാണ് മുകളില്‍ ഉള്ളത് എന്ന് കാണാം. അതുകൊണ്ട് തെന്നെ ത്രിത്വത്തെ വിശദീകരിക്കാനോ, യുക്തിപരമായി ഉള്‍ക്കൊള്ളുവാനോ കഴിയില്ല.
ത്രിയേകത്വത്തിന്റെ ചരിത്രം
ത്രിയെകത്വം എന്ന വാക്കോ, ആ സങ്കല്‍പമോ ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് പരിചയമുള്ളതല്ല. ആദ്യകാല ക്രിസ്ത്യാനികള്‍ യഥാര്‍ത്ഥത്തില്‍ ജൂദന്മാരില്‍ നിന്നും വ്യക്തിരിക്തമാകുന്നത് യേശു മിശിഹയാണ് എന്ന് വിശ്വസിക്കുന്നതില്‍ മാത്രമായിരിന്നു. ഈ യഹൂദ ക്രിസ്ത്യാനികളെ ആദ്യകാല റോമന്‍ ഭരണാധികാരികള്‍ പീഡിപ്പിച്ചിരുന്നു. ഇതിന് അറുതി വരുന്നത് കോൺസ്റ്റന്റൈൻ ചക്രവർത്തി AD 312 ല്‍ Milvian Bridge യുദ്ധം ജയിക്കുകയും റോമിന്‍റെ ഭരണാധികാരിയാകുകയും ചെയ്തതിനു ശേഷമാണ്. ക്രിസ്ത്യന്‍ ദൈവം തനിക്ക് പ്രത്യക്ഷപ്പെടുകയും യുദ്ധത്തില്‍ വിജയം ഉറപ്പു നല്‍കുകയും ചെയ്തതിനാലാണ് താന്‍ ജയിച്ചത് എന്ന് കരുതിയ കോണ്‍സ്റ്റന്റൈന്‍ ക്രിസ്തുമതത്തിന് റോമില്‍ അംഗീകാരം നല്‍കയും തല്‍ഫലമായി പീഡനത്തിന് അറുതി വരുകയും ചെയ്തു.
കോണ്‍സ്റ്റന്റൈന്‍റെ ഭരണ കാലത്താണ് യേശുവും ദൈവവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്ന് നിലനിന്നിരുന്ന വിവാദങ്ങള്‍ അതിൻ്റെ പാരമ്യതയില്‍ എത്തുന്നത്. യേശുവും ദൈവവും ഒന്നല്ല എന്നും യേശുവിന് ആരംഭമുണ്ടെന്നും വാദിച്ചിരുന്നയാളായിരുന്നു അരിയൂസ്.
അലക്സാണ്ട്രിയയിലെ ബിഷപ് ആയിരുന്ന അലക്സാണ്ടർ, AD 321 ല്‍ വിളിച്ചു കൂട്ടിയ അലക്സാണ്ട്രിയ സുനഹദോസില്‍, അരിയൂസ് തെൻ്റെ വാദങ്ങള്‍ നിരത്തി. തല്‍ഫലമായി അരിയൂസിനെ പ്രസ്തുത കൌണ്‍സില്‍ നാടുകടത്തി. എന്നാല്‍ അരിയൂസിനെ നാട് കടത്തിയതിന് ശേഷവും അദ്ദേഹത്തിന് കൂടുതല്‍ അനുയായികള്‍ ലഭിക്കുകയും, യേശു ദൈവമാണ് എന്നും അല്ല എന്നും വിശ്വസിക്കുന്നവരായ രണ്ടു പ്രബല ചേരികള്‍ ഉണ്ടാകുകയും ചെയ്തു. ഈ ചേരി തിരിവ് തെൻ്റെ സാമ്രാജ്യാതിൻ്റെ ഭദ്രതയ്ക്ക് ദോഷമാണ് എന്ന് മനസ്സിലാക്കിയ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി, ഈ തര്‍ക്കം പരിഹരിക്കാന്‍ നിഖിയ (നൈസിയ) എന്ന സ്ഥലത്ത് AD 325 ല്‍ വിളിച്ചു ചേര്‍ത്ത സുനഹദോസ് ആണ് നിഖിയ സുനഹദോസ് എന്നറിയപ്പെടുന്നത്. ഈ കൌണ്‍സില്‍ അരിയൂസിൻ്റെ വാദങ്ങള്‍ക്ക് എതിരായി തീരുമാനമെടുക്കുകയും യേശുവും ദൈവവും ഏക സത്തയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിഖിയ കൌണ്‍സിലില്‍ പങ്കെടുത്ത ബിഷപ്പുമാര്‍, യേശുവും ദൈവവും ഒന്നാണെന്ന വിശ്വാസ സംഹിത അംഗീകരിച്ചുവെങ്കിലും, ആ കൌണ്‍സിലിലും ത്രിത്വത്തെക്കുറിച്ചോ പരിശുദ്ധാത്മാവിനെക്കുറിച്ചോ ഉള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ല.
പിന്നീട് AD 381 ല്‍, തിയോഡോസിസ് ഒന്നാമന്‍ (Theodosius I ) കോണ്‍സ്റ്റാന്ടിനോപ്‌ളില്‍ വിളിച്ചു ചേര്‍ത്ത സുനഹദോസില്‍ വെച്ചാണ് പരിശുദ്ധാത്മാവിനെക്കൂടി ഉള്‍പ്പെടുത്തി ത്രിയേകത്വ സിദ്ധാന്തം അംഗീകരിക്കപ്പെടുന്നത്. തിയോഡോസിസ് ഒന്നാമന്‍ തെന്നയാണ് നിഖിയ വിശ്വാസസംഹിത അടിസ്ഥാനമാക്കിയ ക്രിസ്ത്യാനിറ്റിയെ റോമിലെ നിയപരമായ ഒരേ ഒരു മതമായി പ്രഖ്യാപിക്കുന്നതും, മറ്റു വിശ്വാസങ്ങള്‍ സ്വീകരിക്കുന്നവരെയെല്ലാം പാഷാണ്ഡമാരായും (heretics), മറ്റു വിശ്വാസങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത്. പിന്നീട് AD 553 ല്‍ നടന്ന രണ്ടാം കോണ്‍സ്റ്റാന്ടിനോപിൾ സുനഹദോസ് ആണ് യേശുവിന്‍റെ മാതാവായ മറിയത്തെ ദൈവമാതാവായും നിത്യകന്യകയായും പ്രഖ്യാപിക്കുന്നത്.
ഇതില്‍ നിന്നും മനസ്സിലാകുന്നത് ത്രിത്വദൈവ സങ്കല്‍പം യേശുവിനു ശേഷം കുറഞ്ഞത് മൂന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് പരിണമിച്ചുണ്ടായ ഒരു ദൈവ സങ്കല്‍പമാണ് എന്നതാണ്. അതെ പോലെ തെന്നെ ഈ ദൈവ സങ്കല്‍പം സ്വീകരിക്കപ്പെട്ടത് വെളിപാടുകള്‍ക്കുപരി, കൂടിയാലോചനകളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ ആണ് എന്നും മനസ്സിലാക്കാം.
ത്രിയേകത്വവും വേദപുസ്തകവും
ത്രിയെകത്വ ദൈവ സങ്കല്‍പം ക്രൈസ്തവതയുടെ അടിസ്ഥാന സങ്കല്പമാണെങ്കില്‍ കൂടിയും, ബൈബിളിൽ എവിടെയും ഈ വാക്കോ ഇതിനോട് സമാനമായ പദങ്ങളോ ഇല്ല. ബൈബിളില്‍ എവിടെയും ത്രിത്വ ദൈവ സങ്കല്‍പത്തെ വ്യക്തമായി പ്രതിപാതിക്കുന്ന വചനങ്ങളും ഇല്ല. ബൈബിളില്‍ ചില സ്ഥലങ്ങളില്‍ പിതാവിനെയും, പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ചു പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ഒന്നാണ് എന്നോ ഇവ കൂടി ചേര്‍ന്നതാണ് ദൈവം എന്നോ സൂചിപ്പിക്കുന്നില്ല. എന്നാല്‍ പലപ്പോഴും ത്രിത്വ വാദികള്‍ ത്രിത്വത്തിന് തെളിവായി എടുക്കാറുള്ളത്, ഈ മൂന്ന് ആളുകളെയും ഒരുമിച്ചു പരാമര്‍ശിക്കുന്ന ഇത്തരം വചനങ്ങളെയാണ്.
ബൈബിള്‍ ത്രിത്വം ഇല്ല എന്ന് മാത്രമല്ല, അതിന് വിരുദ്ധമായ പരാമര്‍ശങ്ങളും കാണാന്‍ കഴിയും. അതനാസിയന്‍ വിശ്വാസ സംഹിത പ്രകാരം ത്രിത്വത്തിലെ മൂന്ന് ആളുകളും തുല്യ സ്ഥാനമുള്ളവരാണ്, ഒരാളും മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. പക്ഷെ ബൈബിള്‍ ഈ രീതിയില്‍ ഈ ആളുകളെ പരിചയപ്പെടുതുന്നില്ല. മാത്രവുമല്ല ബൈബിളില്‍ പിതാവ് എന്നെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് യേശു തെന്നെ പറഞ്ഞതായി ഉദ്ധരിക്കുന്നുണ്ട്.
എന്നാല്‍ ബൈബിളില്‍ ത്രിത്വത്തെ വ്യക്തമായി പരാമര്‍ശിക്കുന്ന ഒരു വചനം ,മധ്യകാലഘട്ടങ്ങളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഈ വചനം പില്‍കാലത്ത് ബൈബിളില്‍ കടന്ന് കൂടിയതാണ് എന്ന് മനസ്സിലാക്കുകയും ആ വചനം പുതിയ ബൈബിളുകളില്‍ ഒഴിവാക്കുകയും ആണ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് ബൈബിളുകളില്‍ കിംഗ്‌ജയിംസ് വേര്‍ഷന്‍ ഒഴികെയുള്ള മിക്ക ബൈബിളുകളിലും ഈ വചനത്തിലെ ത്രിത്വത്തെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയുട്ടുണ്ട്. കിംഗ്‌ജയിംസ് വേര്‍ഷനില്‍ ഇപ്പോഴും ആ വചനം ഉണ്ട്, അത് താഴെ കാണുന്ന പ്രകാരം വായിക്കാം.
7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one (1 John 7-8)
ഈ പരാമര്‍ശം പതിനാറാം നൂറ്റാണ്ടിനു മുമ്പുള്ള ഒരു ഗ്രീക്ക് കയ്യെഴുത്ത് പ്രതികളിലും ഇല്ല എന്നതിനാലും, ആദ്യകാല സഭാ പിതാക്കന്മാര്‍ക്കാര്‍ക്കും ഇത് അറിയില്ലാതിരുന്നു എന്നതിനാലും, മിക്ക ആധുനിക ബൈബിളുകളില്‍നിന്നും ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. New International Bible (NIV) ല്‍ ഈ വചനം ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (John 7-8)
ബൈബിള്‍ ത്രിത്വത്തെ പഠിപ്പിക്കുന്നില്ല എന്നത് കൊണ്ട് തെന്നെ, ആധുനിക കാലത്ത് ബൈബിള്‍ അംഗീകരിക്കുന്ന പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ത്രിത്വത്തെ നിരാകരിക്കുന്നവരായിട്ടുണ്ട്. യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗം ഇവരില്‍ പ്രമുഖരാണ്.
ത്രിത്വവാദികളുടെ വിശദീകരണങ്ങള്‍
ത്രിയെകത്വവാദികള്‍ ത്രിത്വത്തെ വിത്യസ്ത ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇന്നാല്‍ ഈ ഉദാഹരങ്ങള്‍ ഒന്നും തെന്നെ ത്രിയെകത്ത്വത്തെ ശരിയായ അര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സാധാരണ പറയാറുള്ളത് ജലത്തിന് ഖരം, വാതകം ദ്രാവകം എന്നീ മൂന്ന് വിത്യസ്ത അവസ്ഥകള്‍ ഉള്ളത് പോലെ ദൈവത്തിന് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ അവസ്ഥകള്‍ ഉണ്ട് എന്നതാണ്. എന്നാല്‍ ഈ ഉദാഹരണം ത്രിത്വത്തെ കുറിക്കുന്നതല്ല, മറിച്ചു മുഖ്യധാര ക്രൈസ്തവ സഭകള്‍ എല്ലാം തെന്നെ തള്ളി പറയുന്ന സെബല്ലിയനിസം (Sabellianism or modalism) എന്ന വിശ്വാസത്തെ ക്കുറിക്കുന്നതാണ്. സെബല്ലിയനിസം പ്രകാരം ദൈവത്തില്‍ മൂന്ന് വിത്യസ്ത ആളുകള്‍ ഇല്ല, മറിച്ച് ഏകനായ ദൈവം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വിത്യസ്ത ഭാവങ്ങള്‍ അഥവാ മുഖങ്ങള്‍ പ്രകടിപ്പിച്ചതാണ്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെബെല്ലിയസ് (Sabellius) അവതരിപ്പിച്ചതാണ് ഈ ദൈവ സങ്കല്‍പം.
മറ്റൊരു ഉദാഹരണം , മുട്ടക്കരു, വെള്ള, മുട്ട തോട് എന്നിങ്ങനെ ചേര്‍ന്നതാണ് മുട്ട എന്നത് പോലെ ദൈവം മൂന്ന് ആളുകള്‍ ചേര്‍ന്നതാണ് എന്നാണ്. ഈ ഉദാഹരണവും ത്രിത്വവുമായി ഒത്തു പോകുന്നതല്ല. കാരണം മുട്ടത്തോടോ, മുട്ടയുടെ കരുവോ പൂര്‍ണമായ അര്‍ത്ഥത്തില്‍ മുട്ടയല്ല. ഇവ മൂന്നും കൂടിചേര്‍ന്നാല്‍ മാത്രമേ മുട്ടയാകൂ. എന്നാല്‍ ത്രിത്വത്തില്‍ ഓരോ അംഗവും സ്വയം തെന്നെ പൂര്‍ണമായ ദൈവം ആണ്.
മറ്റൊരു വിശദീകരണം, ദൈവത്തിന്‍റെ അസ്തിത്വം വിശദീകരണത്തിന് അപ്പുറം ആണെന്നും അതുകൊണ്ട് ത്രിത്വം ദുരൂഹവും വിശദീകരണത്തിന് അതീതവുമാണ് എന്നുമാണ്. ദൈവത്തിന്‍റെ അസ്ഥിത്വത്തെ നമ്മുക്ക് വിശദീകരിക്കാനോ, ദൈവത്തെ ഉദാഹരിക്കാനോ നമ്മുക്ക് കഴിയില്ല എന്നത് വിശ്വാസികള്‍ അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ത്രിത്വം ദുരൂഹമല്ല വൈരുധ്യാത്മകമാണ് എന്നതാണ് പ്രശ്നം. ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ദൈവം ഏകനാണ് എന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ദൈവം ഒരേ സമയം ഒന്നും മൂന്നും ആണ് എന്ന് പറഞ്ഞാല്‍, അത് ദുരൂഹതയല്ല വ്യക്തമായ വൈരുധ്യമാണ്, വേദഗ്രന്ഥതിന് വിരുദ്ധവും ആണ്.
This comment has been removed by the author.
ReplyDelete7 "For there are three that bear record in heaven, the Father, the Word, and the Holy Ghost: and these three are one. 8 And there are three that bear witness in earth, the Spirit, and the water, and the blood: and these three agree in one (1 John 7-8)
ReplyDelete7 For there are three that testify:8 the Spirit, the water and the blood; and the three are in agreement. (John 7-8)
---
1John 7-8, John 1:7-8 ?? OR john 7:8
ഇതിലേതാണ് താങ്കള്‍ ഉദ്ദേശിച്ചത് ?
സാജന്‍, യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനത്തിലെ അഞ്ചാം അധ്യായത്തിലെ ഏഴും എട്ടും വചനങ്ങള്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത്. അഥവാ ശരിയായ റഫറന്‍സ് 1 John 5:7-8 ആണ്. രണ്ടു ഭാഗത്തും റഫറന്‍സും തെറ്റിച്ചാണ് കൊടുത്തത്, തെറ്റ് തിരുത്തിയിട്ടുണ്ട്. ചൂണ്ടി ക്കാണിച്ചതിന് നന്ദി.
ReplyDeleteSee this also
ReplyDeleteപരിശുദ്ധ ത്രിത്വം
സുബൈര്‍ ,
ReplyDelete1 John 5:7-8 എന്ന വചനം അപ്രകാരം KJV പരിഭാഷയില്‍ മാത്രമേ കാണുകയുള്ളൂ.. പതിനാറാം നൂറ്റാണ്ടിനു മുമ്പ് എന്നല്ല അത് കഴിഞ്ഞിട്ടും ഉള്ള ഗ്രീക്ക് ബൈബിളില്‍ ഈ പരിഭാഷ താങ്കള്‍ക്ക് കാണുവാന്‍ കഴിയുകയില്ല.
അങ്ങനെയിരിക്കെ ഈ വചനം ഉപയോഗിച്ചാണ് ത്രിത്വം എന്ന പഠനം നിര്‍മ്മിച്ചത് എന്ന് എങ്ങിനെ പറയുവാന്‍ സാധിക്കും? താങ്കള്‍ ഈ വചനം മാത്രമേ താങ്കളുടെ ബ്ലോഗില്‍ കൊടുത്തിട്ടുള്ളൂ.
ചില വചനങ്ങള്‍ കൂടി വ്യക്തമായ സൂച്ചനകളോട് കൂടി ബൈബിളില്‍ ഉണ്ട്.
"Go therefore and make disciples of all the nations, baptizing them in the name of the Father and the Son and the Holy Spirit." (Matt. 28:19)
പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മവിന്റേയും നാമത്തില്‍ സ്നാനം നല്‍കുവിന്‍ എന്ന്.
And the angel answered and said to her [Mary], "The Holy Spirit will come upon you, and the power of the Most High will overshadow you; and for that reason the holy offspring shall be called the Son of God." (Luke 1:35)
എന്തുകൊണ്ടാണ് യേശു ദൈവപുത്രന്‍ എന്നു വിളിക്കപ്പെടുക എന്നതിന്റെ കാരണം ഇവിടെ കാണുന്നില്ലേ?
യേശുവിന്റെ സ്നാനം സ്വീകരിക്കുന്ന വചനവും ഇതോടു കൂടി ചേര്‍ത്ത് വായിക്കാം.(സന്തോഷിന്റെ ബ്ലോഗില്‍ ഉണ്ട്)
എന്റെ ബ്ലോഗുകളിലെക്കുള്ള ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു. 1, 2
സാജന്‍, 1 John 5:7-8 ഉപയോഗിച്ചാണ് ത്രിത്വം നിര്‍മ്മിച്ചത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഈ വചനം മാത്രമാണ് ത്രിത്തത്തെ നേര്‍ക്ക് നേരെ പറയുന്ന, ബൈബിളില്‍ ഉണ്ടായിരുന്ന ഏക വചനം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഈ വചനം Latin Vulgate ല്‍ പില്‍കാലത്ത് കടന്നു കൂടിയതും പിന്നീട അതില്‍ നിന്നും പതിനാറാം നൂറ്റാണ്ടില്‍ മാത്രം ഗ്രീക്കില്‍ ബൈബിളില്‍ വരികയും ആണ് ഉണ്ടായത്.
ReplyDeleteതാങ്കള്‍ കൊടുത്ത സൂക്തങ്ങള്‍ ഒന്നും ത്രിത്വത്തെ പരിചയപ്പെടുതുന്നതല്ല, മറിച്ചു ഞാന്‍ എന്റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ അവ, പിതാവ്, പുത്രന്‍ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളുകളെ എടുത്തു പറയുക മാത്രമാണ് ചെയ്യുന്നത്.
അതെ പോലെ തെന്നെ, പതിനാറാം നൂറ്റാണ്ടിന്റെ ശേഷമുള്ള ഗ്രീക്ക് ബാബിളിലും, ത്രിത്വതെ ക്കുറിക്കുന്ന പിന്നീട് കൂട്ടി ചേര്‍ത്ത ഭാഗം (Comma Johanneum ) കാണില്ല എന്ന് പറഞ്ഞതും തെറ്റാണ്.
Codex Ottobonianus, Codex Montfortianus തുടങ്ങിയ കയ്യെഴുത്ത് പ്രതികളില്‍ ഈ വചനം ഉണ്ട്.
Erasmus ന്‍റെ ഗ്രീക്ക് ബൈബിളിന്‍റെ ആദ്യ എഡിഷനില്‍ ഒഴിവാക്കിയെങ്കിലും, എതിര്‍പ്പ് മൂലം പിന്നീടുള്ള എഡിഷനുകളില്‍ ഈ വചനം ഉള്‍പ്പെടുത്തിയിരുന്നു. അതെ പോലെ തെന്നെ Stephanus, Beza,Elzevirs തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച ഗ്രീക്ക് ബൈബിലുകളില്‍ എല്ലാം ഈ വചനം ഉണ്ടായിരുന്നു. KJV യിലേക്ക് ഈ വചനം വന്നത്, പരിഭാഷകര്‍ സ്വയം ചെര്തതിനാലല്ല, മറിച്ചു KJV ക്ക് അടിസ്ഥാനമാക്കിയ ഗ്രീക്ക് മൂലമായ Textus Receptus ല്‍ അതുണ്ടായിരുന്നതിനാലാണ്.
അതെ പോലെ തെന്നെ ആദ്യകാലത്ത് കിംഗ് ജയിംസ് വേര്‍ഷന്‍ ഇറങ്ങിയ 1611 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരഭം വരെ ഈ വചനം ബൈബിലിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.
Codex Ottobonianus, Codex Montfortianus എന്നിവയെ പറ്റി എനിക്കറിയില്ല.
ReplyDeleteപഴയ ഗ്രീക്ക് ബൈബിളായ codexsinaiticus ല്‍ ഈ വചനം ഇങ്ങിനെയാണ്.
http://codexsinaiticus.org/en/manuscript.aspx?book=55&chapter=5&lid=en&side=r&verse=7&zoomSlider=0
7 For they that testify are three,
8 the Spirit, and the water, and the blood, and the three are one.
അതെ പോലെ തെന്നെ ആദ്യകാലത്ത് കിംഗ് ജയിംസ് വേര്‍ഷന്‍ ഇറങ്ങിയ 1611 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആരഭം വരെ ഈ വചനം ബൈബിലിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.
KJV ല്‍ ആ ഭാഗം ഇപ്പോഴും അങ്ങിനെ തന്നെയാണ് എന്നാണു ഞാന്‍ മനസിലാക്കിയത്. ഇവിടെ നോക്കൂ.
http://net.bible.org/verse.php?book=1Jo&chapter=5&verse=7
സാജന്‍, 1 John 5:7-8 ഉപയോഗിച്ചാണ് ത്രിത്വം നിര്‍മ്മിച്ചത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
ശരിയായിരിക്കാം. പക്ഷെ താങ്കള്‍ മറ്റു വചനങ്ങള്‍ തിരസ്കരിച്ചത് വഴി അങ്ങിനെയൊരു ധ്വനി അതിനു വരുന്നുണ്ട്. ബൈബിളില്‍ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്നത് ശരി തന്നെ.
താങ്കള്‍ ഇതില്‍ ഒരു റിസര്‍ച്ച് നടത്തിയ പോലെ തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ്. താങ്കളുടെ നിഗമനത്തില്‍ എന്നാണു ക്രിസ്ത്യാനികള്‍ ത്രിത്വം എന്നാ പദം ഉപയോഗിച്ച് തുടങ്ങിയത്?
മൂന്നാം/ ആറാം/ പന്ത്രണ്ട്/ പതിനാറ് നൂറ്റാണ്ടിനു മുമ്പ് ?
കോഡക്സ് സൈനിടികസ് നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ പരാമര്‍ശം ആദ്യമായി ഗ്രീക്ക് കയെഴുത്ത് പ്രതികളില്‍ കടന്ന് വരുന്നത്, സ്വാഭാവികമായും സൈനടികസ് പോലെയുല്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളില്‍ ആ ഭാഗം ഉണ്ടായിരിക്കില്ല.
ReplyDeleteകിംഗ് ജയിംസ് വേര്‍ഷനില്‍ ഇന്നും ആ വചനം ഉണ്ട്. ഞാന്‍ പറഞ്ഞത് പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇടുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ (ചിലരൊക്കെ ഇപ്പോഴും), കിംഗ് ജയിംസ് വേര്‍ഷന്‍ ബൈബിള്‍ ആയിരുന്നു സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ബൈബിള്‍ ആയി കണക്കായിരുന്നത് (Athorised version). അതുകൊണ്ട് ആ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന ആളുകള്‍ ഇത് ബൈബിളിന്‍റെ ഭാഗമായി കണക്കാക്കി.
ത്രിത്വം എന്ന പദം ആരാണ് ആദ്യം ഉപയോഗിച്ചത് എന്ന് അനിക്കറിയില്ല. ത്രിത്വത്തിന്റെ ഞാന്‍ വായിച്ചു മനസ്സിലാക്കിയ ചരിത്രം പോസ്റ്റില്‍ കൊടുതിരിന്നു.
അതായത് നാലാം നൂറ്റാണ്ടില്‍ നടന്ന സൂനഹദോസില്‍ പതിനാറാം നൂറ്റാണ്ടില്‍ വന്ന ബൈബിള്‍ ഒരു തരത്തിലും ചര്‍ച്ചയാകില്ല എന്നര്‍ത്ഥം. 1John 5:7-8 എന്ന വചനം വച്ചല്ല ത്രിത്വം എന്ന ദൈവശാസ്ത്ര പഠനം രൂപപ്പെടുതിയതെന്ന് ചുരുക്കം. ഏതായാലും 1John 5:7-8 നെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. നന്ദി സുബൈര്‍ .
ReplyDelete@Subair,
ReplyDeleteആധികാരികതയും നിഷ്പക്ഷതയും താങ്കളുടെ പോസ്റ്റുകളുടെ വലിയ ഒരു മേന്‍മയായി ഞാന്‍ കാണുന്നു. അത്തരം പോസ്റ്റുകള്‍ ആളുകള്‍ വായിച്ചു പോവുകയേ ഉള്ളൂ. കമന്റ് ലഭിക്കില്ല എന്ന് ചുരുക്കം. എഴുതപ്പെട്ട പുസ്തകളില്‍ പോലും ഈ സന്തുലിത്വം പലപ്പോഴും കാണപ്പെടുന്നില്ല. താങ്കള്‍ തുടരുക. അഭിനന്ദനങ്ങളും പ്രാര്‍ഥനയും.
അതെ സുബൈര്‍ ... താങ്കള്‍ തുടരുക. കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteസഭ എന്ത് പറയുന്നുവോ അത് ക്രിസ്ത്യാനിക്ക് മതം..സഭ എന്നാല്‍ പുരോഹിതര്‍ തന്നെ...ത്രിത്വം എന്നാ സങ്കല്‍പ്പം വന്ന വഴി വ്യക്തമയി പ്രധിപധികുന്ന ഒരു നല്ല ബ്ലോഗ്
ReplyDelete"ബൈബിള്‍ ത്രിത്വത്തെ പഠിപ്പിക്കുന്നില്ല എന്നത് കൊണ്ട് തെന്നെ, ആധുനിക കാലത്ത് ബൈബിള്‍ അംഗീകരിക്കുന്ന പല ക്രിസ്ത്യന്‍ വിഭാഗങ്ങളും ത്രിത്വത്തെ നിരാകരിക്കുന്നവരായിട്ടുണ്ട്. യഹോവ സാക്ഷികള്‍ എന്ന ക്രിസ്ത്യന്‍ വിഭാഗം ഇവരില്‍ പ്രമുഖരാണ്"Subair
ReplyDeleteയഹോവ സാക്ഷികള്‍ കൃസ്തിയാനികള്‍ അല്ല. യഹൂദരും മുസ്ലിമ്സും വിശവ്സിക്കുന്നപോലെ യേശു അവര്‍ക്ക് ദൈവമല്ല. വെറും ദൂതനോ പ്രവാചകനോ ആണ്. അവര്‍ യഹൂദ ,ഇസ്ലാം പഠനങ്ങള്‍ കടം എട്ത്തുണ്ടാകിയ ഒരു വിശ്വാസം ആണ്.
There is no word TRINITY in bible but there is the concept of trinity. Trinity is only a "word" to explain a reality.Just like the word "GOD" originated after the origin of English oe allahu in arabic. Even before arabic and english there was the conceot of God or Alla. Reality precedes the name or names attributed by man.
ReplyDeleteത്രിത്വം എന്ന വാക്കില്ല ബൈബിളില്‍ എന്ന് വച്ചു ത്രിത്വം എന്ന സത്യം = അങ്ങിനെ ഒന്നുണ്ട് എന്നതിന്റെ സൂചന ഉണ്ട്. "
ReplyDeleteപിതാവിന്റെയും പുത്രന്റെയും പരിശുട്ധാത്മവിന്റെയം നാമത്തുല്‍ സ്നാനപ്പെടുത്തുവിന്‍ "
"പിതാവിനോടും പുത്രനോടും ചെയ്യുന്ന പാപങ്ങള്‍ ക്ഷമിക്കപ്പെടും എന്നാല്‍ പരിശുട്ധാത്മാവിനോടുള്ള ദൂഷണം ക്ഷമിക്കില്ല"
യേശു സ്നാനം സ്വീകരിച്ചപ്പോള്‍ പരിശുദ്ധതമാവ് പ്രത്യക്ഷപ്പെട്ടു , പിതാവിന്റെ സ്വരം കേട്ടു ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ "
ഞാന്‍ നിങ്ങളുടെ മേല്‍ പരിശുദ്ധാത്മാവിനെ അയക്കും" എടക് എടക്
ഗോഡ് എന്ന വാക്ക് ദൈവത്തെ വിളിക്കാന്‍ ഇന്ഗ്ലിഷില്‍ ഉപയോഗിക്കുന്നു. അള്ളാഹു അന്ന വാക്ക് അറബിയിലും. ഈ രണ്ടു പേരും അല്ലങ്കില്‍ സംജയും ഉണ്ടാകുന്നതിനു മുന്‍പ് ദൈവം എന്ന സാത്യം അഥവാ കോണ്‍സെപ്റ്റ് നില നിന്നിരുന്നല്ലോ. ചുരുക്കത്തില്‍ ഗോഡ് ഓര്‍ അള്ള അറബി ഭാഷക്കും ഇഗ്ലിഷ് ഭാഷക്കും മുപും ഉണ്ട് പക്ഷെ മനുഷ്യന്‍ അങ്ങിനെ വിളിക്കാന്‍ തുടങ്ങിയത് ആ കോണ്‍സെപ്റ്റ് ഉണ്ടായതിനു ശേഷം ആണ്. പേരിടുന്നതിനു മുന്‍പേ കുഞ്ഞുണ്ടാകണം എന്ന് ചുരുക്കം.
Seagul, ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത് വീണ്ടും ഉദ്ധരിക്കട്ടെ.
Deleteത്രിയെകത്വ ദൈവ സങ്കല്‍പം ക്രൈസ്തവതയുടെ അടിസ്ഥാന സങ്കല്പം ആണെങ്കില്‍ കൂടിയും, ബൈബിള്‍ എവിടെയും ഈ വാക്കോ ഇതിനോട് സമാനമായ പദങ്ങളോ ഇല്ല. ബൈബിളില്‍ എവിടെയും ത്രിത്വ ദൈവ സങ്കല്‍പത്തെ വ്യക്തമായി പ്രതിപാതിക്കുന്ന വചനങ്ങളും ഇല്ല. ബൈബിളില്‍ ചില സ്ഥലങ്ങളില്‍ പിതാവിനെയും, പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ചു പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ഒന്നാണ് എന്നോ ഇവ കൂടി ചേര്‍ന്നതാണ് ദൈവം എന്നോ സൂചിപ്പിക്കുന്നില്ല. എന്നാല്‍ പലപ്പോഴും ത്രിത്വ വാദികള്‍ ത്രിത്വത്തിന് തെളിവായി എടുക്കാറുള്ളത്, ഈ മൂന്ന് ആളുകളെയും ഒരുമിച്ചു പരാമര്‍ശിക്കുന്ന ഇത്തരം വചനങ്ങളെയാണ്.
ത്രിത്വം എന്ന് വാക്ക് മാത്രമല്ല, ത്രികയെത്വം എന്ന ദൈവ സങ്കല്‍പവും ബൈബിള്‍ നേര്‍ക്ക് നേരെ പഠിപ്പിക്കുന്നില്ല. പിതാവിനെയും, പുത്രനെയും പരിശുദ്ധാത്മാവിനെയും ഒരുമിച്ചു പറഞ്ഞാല്‍ അവരെല്ലാം ഒന്നാണ് എന്നര്‍ത്ഥമില്ല.
http://www.godandscience.org/doctrine/trinity.html
ReplyDeletehttp://wol.jw.org/ml/wol/d/r162/lp-my/1101989276
ReplyDelete