Tuesday, December 28, 2010

പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 1

മുസ്ലിം ക്രൈസ്തവ സംവാദങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമായി കടന്നു വരാറുള്ളതാണ്  ബൈബിളിലെ തിരുത്തലുകളള്‍. പുതിയ നിയമത്തിലെ തിരുത്തലുകള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ നല്‍കുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇന്ന് നിലനിലല്‍ക്കുന്ന പുതിയ നിയമത്തിലെ ഏതെന്കിലും പുസ്തകങ്ങള്‍, ദൈവികമായിരുന്നു എന്ന് മുസ്ലിംകള്‍ കരുതുന്നില്ല. പുതിയ നിയമം ഒരു ലഘു പരിചയം എന്ന എന്‍റെ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ, പുതിയ നിയമ ബൈബിളിലെ ഇന്ന് നിലവിലുള്ള പുസ്തകങ്ങള്‍ ഒന്നും തെന്നെ, യേശുവോ ശിഷ്യന്മാരോ അറിഞ്ഞതോ അന്ഗീകരിച്ചതോ ആണ് എന്ന് കരുതാന്‍ ന്യായമില്ല. ആ പുസ്തകങ്ങള്‍ എഴുതപ്പെട്ടത് യേശു രംഗം വിട്ടതിന് വളരെ കാലങ്ങള്‍ക്കു ശേഷമാണ്. അവ ഒന്നും തെന്നെ വേദപുസ്തകം എന്നാ നിലയില്‍ എഴുതപ്പെട്ടവും ഇല്ല. അതുകൊണ്ട് തെന്നെ ഇവിടെ തിരുത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിന്‍റെ ഉദ്ദേശം, പുതിയ നിയമ ഗ്രന്ഥകാരന്മാര്‍ എഴുതിയ യഥാര്‍ത്ഥ പുസ്തകങ്ങള്‍, പൂര്‍ണമായും ചരിത്രപരമായിരിക്കും എന്നാ അര്‍ത്ഥത്തില്‍ അല്ല. ദൈവശാസ്ത്ര പരമമായ വീക്ഷണ വിത്യാസങ്ങള്‍ മൂലം വേദ പുസ്തകങ്ങള്‍ തിരുത്തുന്നതില്‍ ആദ്യകാല പകെര്‍പ്പെഴുത്തുകാര്‍ക്ക് മടിയില്ലായിരുന്നു എന്ന് കാണിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.
 
പുതിയ നിയമ ബൈബിളിന്‍റെ ഏകദേശം 5700 കയ്യെഴുത്ത് പ്രതികളാണ് ഇന്ന് ഉപലബദ്ധമായിട്ടുള്ളത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ കയ്യെഴുത്ത് പ്രതികളില്‍ ഒരെപോലെയുള്ള, രണ്ടണ്ണം പോലുമില്ല എന്നതാണ്. അഥവാ ഈ കയ്യെഴുത്ത് പ്രതികള്‍ ഓരോന്നും മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാണ് എന്നര്‍ത്ഥം. ഇവ തമ്മില്‍ രണ്ടു ലക്ഷം വിത്യാസങ്ങള്‍ ഉണ്ട് എന്നും മൂന്നു ലക്ഷം  വിത്യാസങ്ങള്‍ ഉണ്ട് എന്നും നാല് ലക്ഷം ഉണ്ട് എന്നും ഒക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഏതായിരുന്നാലും, പുതിയ നിയമത്തിലെ വാക്കുകളുടെ എണ്ണത്തിനേക്കാള്‍ അധികം, വിത്യാസങ്ങള്‍ വിത്യസ്ത കയ്യെഴുത്ത് പ്രതികള്‍ തമ്മില്‍ ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിത്യസ്തങ്ങളായ ഈ കയ്യെഴുത്ത് പ്രതികളില്‍ നിന്നും യാഥാര്‍ത്ഥ മൂലത്തോട്‌ ഏറ്റവും അടുത്ത് നില്‍കുന്ന മൂലം കണ്ടത്തുന്നതിനുള്ള വിജ്ഞാന ശാഖയാണ് Biblical Textual Criticism എന്നറിയപ്പെടുന്നത്.
 
അശ്രദ്ധമായി പകര്‍ര്തിയെഴുതിയതും, പകര്‍ത്തിയെഴുത്തുകാരുടെ ഭാഷാപ്രാവീണ്യക്കുറവും ഒക്കെ ഈ വിത്യാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇവിടെ കൊടുക്കുന്ന വിത്യാസങ്ങള്‍, ദൈവ ശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ബൈബിളില്‍ പകര്‍പ്പെഴുതുകാര്‍ മനപ്പൂര്‍വ്വം വരുത്തിയ തിരുത്തലുകള്‍ ആണ്.
 
ബൈബിള്‍ പണ്ഡിതന്‍ ബാര്‍ട് എഹ്രമാന്‍(Bart Ehrman) അദ്ദേഹത്തിന്റെ Misquoting Jesus  എന്ന പുസ്തകത്തില്‍ വിവരിക്കുന്ന രസകരമായ ഒരു തിരുത്തല്‍ താഴെ പറയും പ്രകാരമാണ്.
 
എബ്രായര്‍ 1:3 ല്‍ ലെ വചനത്തില്‍  താഴെ പ്പറയുന്ന പരാമര്‍ശമുണ്ട്.
തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു (എബ്രായര്‍ 1:3)
Misqouting Jesus
(Misquoting Jesus, page 44)
 
ഇതില്‍ താങ്ങി നിര്‍ത്തുന്നു എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് PHERON എന്ന ഗ്രീക്ക്‌ പദമാണ്. ഒട്ടു മിക്ക കയ്യെഴുത്ത് പ്രതികളിലും ഈ വാക്കാണ്‌ ഉപയോഗിച്ചിട്ടുള്ളത് .എന്നാല്‍, നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട, കോഡക്സ് വത്തികാനസില്‍, താങ്ങി നിര്‍ത്തുന്നു എന്നര്‍ത്ഥമുള്ള PHERON എന്ന വാക്കിന്  പകരം വെളിപ്പെട്ടു എന്നര്‍ത്ഥമുള്ള PHANERON എന്ന ഗ്രീക്ക്‌ പദമാണ് ഉപയോഗിച്ചത്.   കോഡക്സ് വത്തികാനസ് പകര്‍ത്തിയെഴുതിയ കയ്യെഴുത്ത് കാരന് വന്ന പിഴവായിരിക്കാം ഇതിന് കാരണം.  പിന്നീട് ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം വന്ന പകര്‍പ്പെഴുതുകാരന്, കോഡക്സ് വതികാനസിലെ ഈ വാക്ക് ശരിയല്ല തോന്നുകയും, അദ്ദേഹം ആ വാക്ക്‌ വെട്ടി, പകരം അവിടെ PHERON  എന്ന ശരിയായ വാക്ക്തെന്നെ  എഴുതി ചേര്‍ക്കുകയും ചെയ്തു.  പക്ഷെ വീണ്ടും കുറെ കാലത്തിന് ശേഷം, മൂന്നാമതൊരു പകര്‍ത്തിയെഴുത്തുകാരന്‍റെ ശ്രദ്ധയില്‍ ഈ തിരുത് പെടുകയും, അദ്ദേഹം PHERON  എന്ന വാക്ക് തിരുത്തി  ആദ്യം ഉണ്ടായിരുന്ന PHANERON എന്ന തെറ്റായ വാക്ക് തെന്നെയാക്കി മാറ്റുകയും ചെയ്തു. അത് കൂടാതെ മാര്‍ജിനില്‍, പഴയ പകര്‍പ്പെഴുത്ത് കാരനെ ഉദ്ദേശിച്ചു ഇങ്ങനെ എഴുതി വച്ചു, “വിഡ്ഢീ, മഠയാ, പഴയ വായന അതെ പോലെ നിലനിര്‍ത്തുക, അത്  തിരുത്തരുത്” !

 

തിരുത്തല്‍ ആരോപണങ്ങള്‍ ആദ്യകാല ക്രൈസ്തവ രചനകളില്‍

ആദ്യകാല ക്രൈസ്തവ രചനകളില്‍ ഇത്തരത്തില്‍ നടത്തിയ തിരുത്തലുകളെ ക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.  ഉദാഹരണമായി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാപിതാവായിരുന്ന ഒറിഗണ്‍ (Origen) സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ മനപ്പൂര്‍വവും അല്ലാതെയും വരുത്തിയ മാറ്റങ്ങള്‍ മൂലം അവയില്‍ ഉണ്ടായിട്ടുള്ള വിത്യാസങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതെ പോലെ തെന്നെ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ വിരുദ്ധനായിരുന്ന സെല്‍സസ് (Celsus), ക്രിസ്ത്യാനികള്‍ സുവിശേഷങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നതായി ആരോപിക്കുന്നുണ്ട്. എന്നാല്‍ രസകരമായ വസ്തുത ഒറിഗണ്‍ സ്വയം ഈ വസ്തുത അംഗീകരിക്കുന്നുവെങ്കിലും, പുറത്തു നിന്നുള്ള വിമര്‍ശകനായ സെല്‍സസിനു മറുപടി പറയുമ്പോള്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യുന്നത്.  അന്നത്തെ ക്രിസ്ത്യന്‍ വിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ (herectic) വേദഗ്രന്ഥത്തില്‍ തിരുത്തലുകള്‍ വരുത്തി എന്ന് ക്രിസ്ത്യന്‍ പക്ഷവും അതെ പോലെ തന്നെ ക്രിസ്ത്യാനികള്‍ തിരുത്തി എന്ന് വര തിരിച്ചിങ്ങോട്ടും ആരോപണംങ്ങള്‍ ഉന്നയിച്ചതായി  കാണാം. ചില ആദ്യകാല  ക്രിസ്ത്യന്‍ സഭാപിതാക്കന്മാര്‍ തങ്ങളുടെ എഴുത്തുകള്‍ തെന്നെ തിരുത്തി എന്ന് പരാതിപ്പെടുന്നതും ഇത്തരത്തില്‍ തിരുതുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് തങ്ങളുടെ രചനകളില്‍ തെന്നെ നല്‍കിയിരുന്നതായുംകാണാന്‍ കഴിയും. പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തപെട്ട വെളിപാട് പുസ്തകത്തിന്‍റെ രചയതിവാവ് പുതകതിന്റെ ഏറ്റവും അവസാനമായി ഇത്തരത്തില്‍ തിരുത്തലുകള്‍ വരുത്തുന്നവര്‍ക്കെതിരെ ശാപം ചോരിയുന്നതായും, മുന്നറിയിപ്പ് നല്‍കുന്നതായും കാണാം. വെളിപാട് പുസ്തകം പറയുന്നത് നോക്കൂ.
18 ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ശ്രവിക്കുന്ന എല്ലാവരോടും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും ഈ വചനങ്ങളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന  മഹാമാരികള്‍ ദൈവം അവന്റെ മേല്‍ അയയ്ക്കും. 19 ഈ പുസ്തകത്തിലെ പ്രവചനങ്ങളില്‍ല്‍നിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാല്‍ ഈ പുസ്തകത്തില്‍ വിവരിക്കപ്പെട്ടിരിക്കുന്ന, വിശുദ്ധനഗരത്തിലും ജീവന്റെ വൃക്ഷത്തിലുമുള്ള അവന്റെ പങ്ക്‌ദൈവം എടുത്തുകളയും (വെളിപാട് 22:18-19)
പകര്പ്പെഴുത്ത് കാര്‍ക്ക് നേരെയുള്ള ഇത്തരത്തില്‍ പെട്ട മുന്നറിയിപ്പുകള്‍ ആദ്യകാല ക്രിസ്ത്യന്‍ എഴുത്തുകളില്‍ ധാരാളമായി കാണാന്‍ കഴിയും.

 

തിരുത്തലുകള്‍ക്ക് ഉദാഹരണങ്ങള്‍

 

1. മാര്‍കോസ് 16:9-20

മാര്കൊസിന്റെ സുവിശേഷത്തിന്റെ അവസാനത്തില്‍ ഉള്ള യേശുവിന്റെ പുനരുത്ഥാനത്തെ ക്കുറിച്ചും, സ്വര്‍ഗാരോഹണത്തെക്കുറിച്ചും ഉള്ള ഭാഗങ്ങള്‍ പില്‍കാലത്ത് പകര്‍പ്പെഴുതുകാര്‍ കൂട്ടിചേര്‍ത്തതാണ്. താഴെ കൊടുത്തതാണ് പിന്നീട് കൂടിചേര്‍ത്ത വചനങ്ങള്‍. ഏറ്റവും പുരാതനമായ കയ്യെഴുത്ത് പ്രതികള്‍ അവര്‍ ആരോടും ഒന്നും പറഞ്ഞി.. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു" എന്നവസാനിക്കുന്ന എട്ടാം വചനത്തോടു കൂടി സുവിശേഷം അവസാനിപ്പുകായാണ്. എന്നാല്‍ ആദ്യ എഴുതപ്പെട്ട സുവിശേഷം യേശുവിന്‍റെ ഉയിര്തെഴുന്നെല്പിനെക്കുറിച്ചു കാര്യമായൊന്നും പറയാതെ "അവര്‍ ആരോടും പറഞ്ഞില്ല" എന്ന വചനത്തോടു അവസാനിക്കുന്നത്.  ആദ്യകാല ക്രിസ്റ്യാനികളെ ഇത് വിഷമിപ്പിച്ചിരുന്നു. അതുകൊണ്ട് തെന്നെ പില്കലാതുള്ള പ്കര്‍പ്പെഴുതുകാര്‍, ആ വചനത്തിന് ശേഷം പന്ത്രണ്ട് വചനങ്ങള്‍ പുതുതായി നിര്‍മിക്കുകയും അവ മാര്സ്കൊസിന്റെ സുവിശേഷതോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. താഴെ കൊടുതവയാണ് ആ വചനങ്ങള്‍:
9 ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളില്‍.നിന്നാണ് അവന്‍ ഏഴു പിശാചുക്കളെ പുറത്താക്കിയത്.10   അവള്‍ ചെന്ന്് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവര്‍ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു.11   അവന്‍ ജീവിച്ചിരിക്കുന്നു എന്നും അവള്‍ക്കു കാണപ്പെട്ടു എന്നും കേട്ടപ്പോള്‍ അവര്‍ വിശ്വസിച്ചില്ല.12   ഇതിനുശേഷം അവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോള്‍ അവന്‍ വേറൊരു രൂപത്തി. അവര്‍ക്കു പ്രത്യക്ഷപ്പെട്ടു.13   അവര്‍ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവര്‍ വിശ്വസിച്ചില്ല.
14   പിന്നീട്, അവര്‍ പതിനൊന്നു പേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന്‍ കുറ്റപ്പെടുത്തി.15  അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.16  വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും.17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തി. പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.18  അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
19   കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി.20   അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.(മാര്‍കോസ് 16:9-20)
ഈ വചനങ്ങള്‍ ഏറ്റവും പുരാതമായ കയ്യെഴുത്ത് പ്രതികളില്‍ ഇല്ല എന്നതിന് പുറമേ, ഇതിലെ ശൈലി മാര്‍കോസിന്റെ തില്‍ നിന്നും തികച്ചും വിത്യസ്തമാണ് പോലയുള്ള കാരണങ്ങളാല്‍, ഇവ  പില്‍കാലത്ത് പകര്പ്പെഴുത്ത്കാര്‍ കൂട്ടി ചേര്‍ത്തതാണ് എന്ന കാര്യത്തില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഇന്ന് അഭിപ്രായയ്ക്യമുള്ളവരാണ്. കൂട്ടി ചേര്‍ത്ത ഈ അവസാന ഭാഗം തെന്നെ വിത്യസ്ത രീതിയില്‍ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട്. ചില കയ്യെഴുത്ത് പ്രതികളില്‍, ഉയിര്‍ഴുന്നെല്‍പ്പിനെപ്പെറ്റി ചുരുങ്ങിയ വിവരണമാണ് കൂട്ടി ചേര്‍ത്തിട്ടുള്ളത് (short ending), മറ്റു ചിലവയില്‍ മുകളില്‍ കൊടുത്ത വചനങ്ങളും (long ending). ആധുനിക ബൈബിളുകളില്‍ ഈ വചനങ്ങള്‍ പലപ്പോഴും ബ്രാക്കറ്റില്‍ കൊടുത്തിരിക്കും. അതെ പോലെ ചില ബൈബിലുകളില്‍ long ending, short ending എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രം കൊടുക്കോമ്പോള്‍, മറ്റു ചില ബൈബിളുകള്‍ രണ്ടു തരാം ഉപസംഹാരവും സൂചിപ്പിച്ചിരിക്കും.
New Revised Standard Version (The New Oxford Annotated Bible) ല്‍ രണ്ടു തരത്തിലുള്ള ഉപസംഹാരവും പ്രത്യേകം ബ്രാക്കറ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വചനങ്ങളെ ക്കുറിച്ച് ഈ ബൈളില്‍ പറയുന്നത് ഇപ്രകാരമാണ്:
"The earliest Greek mansucripts and versions (Latin, Syriac, Coptic, Armerian) the author's account breaks off suddenly with the words "for they were afraid" (16:8), Later mansucripts provide a more suitable close for the book either a short or long ending, or some times both. Whether Mark was prevented by death from completing his Gospel, or whether the original copy was accidently mutilated, losing a portion at the close, no one can say. (Inroduction to Mark's Gospel)”
(ഏറ്റവും പുരാതനമായ ഗ്രീക്ക്‌ കയ്യെഴുത്ത് പ്രതികളിലും, ലാറ്റിന്‍, സിറിയാക്‌, കോപ്റ്റിക്‌, അര്‍മേനിയന്‍ തുടങ്ങിയ പതിപ്പുകളിലും, ഈ സുവിശേഷ വിവരണം "അവര്‍ ഭയപ്പെട്ടതിനാല്‍ ആരോടും ഒന്നും പറഞ്ഞില്ല(16|:8)" എന്നതിന് ശേഷം  പെട്ടന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. മാര്‍കോസ് തെന്റെ സുവിശേഷം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മരണപ്പെട്ടthaan, ഈ സുവിശേഷത്തിന്റെ യഥാര്‍ത്ഥ കോപ്പി കേടുപാട് പെറ്റി അവസാന ഭാഗം നഷ്ടമായതാണോ എന്നോ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. (NRSV മാര്‍കോസിന്റെ സുവിശേഷത്തിന്റെ ആമുഖം)
ഈ ബൈബിള്‍ തെന്നെ ഈ വചനങ്ങളുടെ ഫുട്നോട്ടില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.
“Nothing is certainly known either about how this Gospel originally ended or about the origin of the verses 9-20, which because of the textual evidence as well as stylistic differences from the rest of the Gospel, cannot have been part of the original text of Mark. Certain important witnesses to the text, including some ancient ones, end the Gospel with v8. [...] The longer ending may have been compiled early in the second century as a didactic summary of grounds for belief in Jesus' rewsurrection, being appended to the Gospel by the middle of the second century. (Footenote to Mark 16:9-20)”
(ഈ സുവിശേഷം എങ്ങിനെയാണ് യഥാര്‍ത്ഥത്തില്‍ അവസാനിപ്പിച്ചിരുന്നത് എന്നതിനെ ക്കുറിച്ചോഎങ്ങിനെയാണ് 9 മുതല്‍ 20 വരെയുള്ള വചനങ്ങള്‍ നിലവില്‍ വന്നത് എന്നതിനെ ക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ഇല്ല. കാരണം കയ്യെഴുത്ത് പ്രതികള്‍ നല്‍കുന്ന തെളിവുകളും, ഈ ഭാഗം മാര്‍കോസിന്റെ മറ്റു ഭാഗങ്ങളും ആയി പുലര്‍ത്തുന്ന ഭാഷാപരമായ വിത്യാസങ്ങളും, ഈ വചനങ്ങള്‍ മാര്‍കോസിന്റെ സുവിശേഷത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കാണിക്കുന്നു. ഏറ്റവും പുരാതനവും, പ്രാധാനവും ആയിട്ടുള്ള പല സാക്ഷികളും ഈ സുവിശേഷം എട്ടാം വചനത്തോടു കൂടി അവസാനിപ്പിച്ചതായിട്ടാണ് കാണുന്നത്. ദീര്‍ഘമായ അവസാനം രണ്ടാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, യേശുവിന്‍റെ ഉയിര്ത്തെഴുന്നെല്‍പ്പിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി എഴുതിയുണ്ടാക്കിയതും, പിന്നീട രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സുവിശേഷത്തോട് കൂട്ടി ചേര്‍ത്തതും ആയിരിക്കണം. ( (NRSV മാര്‍കോസിന്റെ സുവിശേഷം 16:9-20 ഫുട്നോട്ട്)

കത്തോലികരുടെ New American Bibil (NAB) യില്‍ ഈ വചനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്.
" [9-20] This passage, termed the Longer Ending to the Marcan gospel by comparison with a much briefer conclusion found in some less important manuscripts, has traditionally been accepted as a canonical part of the gospel and was defined as such by the Council of Trent. Early citations of it by the Fathers indicate that it was composed by the second century, although vocabulary and style indicate that it was written by someone other than Mark. ((New American Bibile)"
(മാര്കൊസിന്റെ സുവിശേഷത്തിന്റെ ചില അപ്രധാന കയ്യെഴുത്ത് പ്രതികളില്‍ കാണുന്ന ചെറിയ സമാപനത്തെ (short ending)  താരതമ്യപ്പെടുത്തി ദീര്‍ഘമായസമാപനം (Long ending) എന്ന് വിളിക്കുന്ന, ഈ വചനങ്ങള്(മാര്‍കോസ് 9-20), കാനോനികമായി പണ്ടുമുതല്‍ കണക്കാക്കപ്പെട്ടിരുന്നു, ട്രെന്‍റ് സുനഹദോസില്‍ അപ്രകാരം നിര്‍വചിക്കപ്പെടുകയും ചെയ്തിരുന്നു. ആദ്യകാല സഭാ പിതാക്കന്മാരുടെ ഉദ്ധരണികള്‍ ഇത് രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതാണ് എന്ന് വ്യക്തമാക്കുന്നുന്ടെങ്കിലും, ഇതിന്‍റെ ഭാഷയും, എഴുത്ത് രീതിയും മാര്‍കോസ് അല്ലാതെ മറ്റൊരാള്‍ എഴുതിയതായിട്ടാണ് സൂചിപ്പിക്കുന്നത്. (New American Bibile)
പുതിയ നിയമത്തിലെ തിരുത്തലുകള്‍ - 2

31 comments:

  1. സുബൈര്‍, താരതമ്യവിശദീകരണങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ക്രിസ്തുമത പഠിതാക്കളെ സംബന്ധിച്ചിടത്തോളം പുതിയതല്ല. വ്യത്യസ്ഥ കൈയ്യെഴുത്തു പ്രതികളും പകര്‍ത്തുകോപ്പികളും ഏകോപിച്ചപ്പോള്‍ ഇതുപോലെ കണ്ട പൊരുത്തക്കേടുകള്‍ ആധികാരിക വേദപുസ്തകത്തില്‍ തന്നെ വേണ്ട വിശദീകരണങ്ങളോടെ കുറിച്ചിട്ടുണ്ട്. അത് താങ്കള്‍ക്കും മനസ്സിലായിക്കാണുമല്ലോ.

    ReplyDelete
  2. കാര്‍ന്നോര്‍, അഭിപ്രായത്തിന് നന്ദി.

    കാര്‍ന്നോര്‍ പറഞ്ഞതിനോട് യോചിക്കുന്നു, ബൈബിള്‍ പഠിതക്കള്‍ക്കും പണ്ടിതനാര്‍ക്കും ഇത്തരം കാര്യങ്ങള്‍ പുതിയതല്ല. പക്ഷെ ഒരു സാധാരണ ബൈബിള്‍ വായനക്കാരനും വിശ്വാസിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവില്ല എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്.

    ഇത്തരം കാര്യങ്ങള്‍ വിശ്വാസത്തെ ബാധിക്കുന്നതല്ല എന്ന് കരുതന്നവരും, ബാധിക്കും എന്ന് കരുതുന്നവരും ഉണ്ടാകാം.

    ഒരു കാര്യം കൂട് പറയാന്‍ ആഗ്രഹിക്കുന്നു:

    എന്‍റെ പോസ്റ്റുകള്‍, ഒരു മുസ്ലിം എന്ന നിലക്ക്, ഇസ്ലാം മത പക്ഷത് നിന്നുകൊണ്ട് ക്രിസ്തുമതത്തെ (പലപ്പോഴും വിമര്‍ശനാതമാകമായി) വിലയിരുത്തുന്നതാണ്. ഒരു മത വിശ്വാസിക്ക് മറ്റൊരു മതത്തെ ക്കുറിച്ച് എഴുതുമ്പോള്‍ പൂര്‍ണമായും നിശപക്ഷമാകാന്‍ പ്രയാസമാണ് എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത് - പക്ഷെ വിമര്‍ശനങ്ങള്‍ വസ്തുനിഷ്ടമാകാനും, സംവാദങ്ങള്‍ ആരോഗ്യകരവും മാന്യവും ആക്കാനും ശ്രദ്ധിക്കാറുണ്ട്.

    കാര്‍നോറിന്റെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. < / >ഒരു സാധാരണ ബൈബിള്‍ വായനക്കാരനും വിശ്വാസിക്കും ഇത്തരം കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവില്ല എന്ന് തെന്നെയാണ് ഞാന്‍ കരുതുന്നത്. < / >

    Subair,
    താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. വാക്കുകള്‍ക്കുപരി ബൈബിളിലെ സന്ദേശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്‌ ഏറെയും. മറ്റൊരു കാര്യം കൂടി താങ്കള്‍ പറയാതെ പറഞ്ഞു. ബൈബിള്‍ പകര്‍ത്തിയെഴുത്തുന്നവര്‍ മുന്‍കാല പ്രതികളും അതിന്റെ തെറ്റുകളും വരെ സൂക്ഷ്മമായി നിരീക്ഷിചിരുന്നു എന്ന്‌. അതല്ലാതെ ഈ ഫുട്നോട്ടുകള്‍ ബൈബിളില്‍ നിന്നു തന്നെ കിട്ടില്ല്ലല്ലോ!

    ReplyDelete
  4. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്. വാക്കുകള്‍ക്കുപരി ബൈബിളിലെ സന്ദേശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്‌ ഏറെയും
    ==============


    ഒരു വിശ്വാസി എന്ന നിലക്ക് ബൈബിള്‍ വായിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പ്രശനമാകാറില്ല എന്നത് ശരിയായിരിക്കാം.

    എന്നാല്‍, യേശുവിന്‍റെ പുനരുത്ഥാനത്തെ ക്കുറിച്ചു പറയുന്ന ഏറ്റവും പഴക്കം ചെന്ന പരാമര്‍ശം, പകര്പ്പെഴുത്ത്കാര്‍ പില്കാകാലത്ത് കൂട്ടി ചേര്‍ത്തതാണ് എന്ന് വന്നാല്‍, അത് യേശു കഥകളുടെ ചരിത്രപരതയെ ബാധിക്കുകയില്ലേ?

    ബൈബിള്‍ പകര്‍ത്തിയെഴുത്തുന്നവര്‍ മുന്‍കാല പ്രതികളും അതിന്റെ തെറ്റുകളും വരെ സൂക്ഷ്മമായി നിരീക്ഷിചിരുന്നു എന്ന്‌. അതല്ലാതെ ഈ ഫുട്നോട്ടുകള്‍ ബൈബിളില്‍ നിന്നു തന്നെ കിട്ടില്ല്ലല്ലോ!
    ===========


    ആധുനിക ബൈബിലുകളാണ് ഇത്തരം ഫുട് നോട്ടുകള്‍ കൊടുക്കുന്നത്. ആധുനിക കാലത്ത് Biblical Textual Criticism എന്ന വിജ്ഞാന ശാഖ പ്രചാരത്തില്‍ വരുന്നതിന് മുമ്പ് ഇത്തരം പ്രശനങ്ങളെ ക്കുറിച്ച് ആളുകള്‍ ബോധവാന്മാരായിരുന്നില്ല. മാത്രവുമല്ല മാര്‍കോസിന്റെ സുവിശേഷ കര്‍ത്താവ്‌ എഴുതിയതല്ല എങ്കിലും, ഈ ഭാഗം ഇന്നും കാനോനികമാണ്, ഈ ഭാഗം എല്ലാ ബൈബിലുകളിലും കാണാനും കഴിയും.

    ReplyDelete
  5. സുബൈര്‍ ,

    മാര്‍ക്കോസ് മാത്രമല്ല കുരിശു മരണവും ഉത്ഥാനവും എഴുതിയിട്ടുള്ള ഏക വ്യക്തി. വേറെ മൂന്നു പേര്‍ കൂടിയുണ്ട്.

    താങ്കള്‍ പറയുന്നു.
    < \ > ആധുനിക ബൈബിലുകളാണ് ഇത്തരം ഫുട് നോട്ടുകള്‍ കൊടുക്കുന്നത്. < / >
    അങ്ങിനെഎങ്കില്‍ താഴെ പറയുന്ന വാക്യം ഇതു ആധുനിക ബൈബിളില്‍ നിന്നാണ് കിട്ടിയത് ?
    < \ > “വിഡ്ഢീ, മഠയാ, പഴയ വായന അതെ പോലെ നിലനിര്‍ത്തുക, അത് തിരുത്തരുത്” < / >

    ReplyDelete
  6. സാജന്‍, ശരിയാണ് മറ്റു മൂന്നു സുവിശേഷങ്ങള്‍ കൂടിയുണ്ട്. പക്ഷെ ആദ്യം എഴുതപ്പെട്ട സുവിശേഷം മാര്‍കോസ് ആയിരുന്നു, അതില്‍ ഉയിര്‍ഴുന്നെല്‍പ്പിനെക്കുറിച്ചുള്ള ഈ വിവരണം ഇല്ലായിരുന്നു, എന്നാല്‍ അവ പിന്നീട് ദൈവ ശാസ്ത്രപരമായ കാരണങ്ങളാല്‍ കൂട്ടി ചേര്‍ക്കപ്പെട്ടു എന്ന വസ്തുത, സുവിശേഷങ്ങളുടെ മൊത്തം ചരിത്രപരതെയും, വിസ്വസ്നീയതെയും സംശയാസ്പതമാക്കുന്നു എന്ന് വാദിക്കവുന്നതാണ് പ്രത്യേകിച്ച്, മറ്റു സുവിഷങ്ങള്‍ എഴുതപ്പെട്ടത് പിന്നെയും വളരെ ക്കലത്തിനു ശേഷം ആയതുകൊണ്ട്.

    < \ > ആധുനിക ബൈബിലുകളാണ് ഇത്തരം ഫുട് നോട്ടുകള്‍ കൊടുക്കുന്നത്. < / >
    അങ്ങിനെഎങ്കില്‍ താഴെ പറയുന്ന വാക്യം ഇതു ആധുനിക ബൈബിളില്‍ നിന്നാണ് കിട്ടിയത് ?
    ===============


    ഞാന്‍ കൊടുത്തതില്‍ വെച്ച് ഏറ്റവും അപ്രധാനമായ ഒരു തിരുത്തായിരുന്നു അത്.

    ആധുനിക ബൈബിളുകള്‍ ഫുട്നോട് കൊടുക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിച്ചത് മാര്കൊസിന്റെ സുവിശേഷത്തിലെ അവസാന വാക്യങ്ങളെ ക്കുറിച്ചാണ്. ആ വാക്യങ്ങള്‍ ഉള്ള കയ്യെഴുത്ത് പ്രതികളില്‍ ഫുട്നോടോ, മാര്‍ജിനല്‍ നോടോ ഇല്ല.

    ഇനി നോക്കൂ, കോഡക്സ് വാതികാനസില്‍ ആദ്യം ഉണ്ടായിരുന്ന PHANERONഎന്ന വാക്ക് ഭൂരിഭാഗം കയെഴുത്ത് പ്രതികളില്‍ ഉള്ള തില്‍ നിന്നും വിത്യസ്തമാണ്, അതുകൊണ്ട് ഇന്ന് മിക്ക ബൈബിലുകളിലും, ഈ വാക്കല്ല ഉപയോഗിച്ചിട്ടുള്ളത്, അഥവാ അഥവാ വിഡ്ഢീ എന്ന് വിളിക്കപ്പെട്ട ആ കയ്യെഴുത്ത് കാരന്‍ തിരുതിയതാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് ശരിയായി കണക്കാക്കപെടുന്നത്.

    ഈ "തിരുത്ത്" വലിയ ഒരു കാര്യം ആയി കണക്കാക്കുന്നത് കൊണ്ടല്ല അത് നല്‍കിയത്, പക്ഷെ സാജന്‍ അതില്‍പ്പിടിച്ചു തര്‍ക്കിച്ചപ്പോള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

    ReplyDelete
  7. ഞാന്‍ ഏതില്‍ പിടിച്ചു തര്‍ക്കിച്ചു എന്നാണ്‌ താങ്കള്‍ പറയുന്നത്

    ReplyDelete
  8. നെറ്റില്‍ നിന്നും കിട്ടിയ ലിങ്ക്. സൌകര്യം പോലെ മലയാളത്തില്‍ ആക്കാം എന്നു കരുതുന്നു. തത്കാലം ഒരു റെഫറന്‍സിനു ഇവിടെ കൊടുക്കുന്നു.

    Long Ending of Mark

    http://www.studytoanswer.net/bibleversions/markend.html

    ReplyDelete
  9. സാജന്‍ നല്‍കിയ ലിങ്ക് വായിച്ചു. ഞാന്‍ സൂചിപ്പിച്ചിരുന്നു മുഖ്യ ധാരാ ബൈബിള്‍ പണ്ഡിതന്മാര്‍ മിക്കവാറും എല്ലാവരും എകോപ്പിച്ചു പറഞ്ഞ അഭിപ്രായം ആണ് ഈ ഭാഗം മാര്‍കോസ് സിന്‍റെ കര്‍ത്താവ്‌ എഴുതിയതല്ല എന്ന്. NAB, NRSV പോലെയുള്ള ബൈബിലുകളും ഞാന ഉദ്ധരിച്ചു.

    സാജന്‍ നല്‍കിയ ലേഖനം പറയുന്നത്, ഈ ഭാഗത്തിന് അനുകൂലമായ കയ്യെഴുത്ത് പ്രതികള്‍ ധാരാളം ഉണ്ട് എന്നാണ്. എന്നാല്‍ ബൈബിള്‍ പണ്ഡിതന്മാര്‍, കയ്യെഴുത്ത് പ്രതികളുടെ ആധിക്യം മാത്രം നോക്കി, ഏതെന്കിലും ഒരു ഭാഗം ശരിയായ റ്റെകസ്ടാണ് എന്ന് തീരുമാനിക്കാറില്ല. കാരണം തെറ്റായ കയ്യെഴുത്ത് പ്രതിയുടെ കൂടുതല്‍ കോപ്പികള്‍ ഉണ്ടായിരിക്കാനും ശരിയായ കയ്യെഴുത്ത് പ്രതികളുടെ കുറഞ്ഞ കോപ്പികള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് തെന്നെ കയ്യെഴുത്ത് പ്രതികളുടെ കാലപ്പഴക്കം, അവ എഴുതപ്പെട്ട സ്ഥലം (text type) തുടങ്ങിയവാ textual criticism ത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

    മര്കൊസിന്റെ ഉപലബ്ധമായ ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതികളായ (നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടവ) കോഡക്സ് വാതികാനസിലും, കോഡക്സ് സൈനടികസിലും ഈ വചനങ്ങള്‍ ഇല്ല. അഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട Codex Alexandrinus
    ല്‍ ആണ് ഈ വചനങ്ങള്‍ ആദ്യമായി ഉള്ളത്. യേശുവിന്‍റെ ഉയിര്‍ഴുന്നേല്പ്പ്പിനെ ക്കുറിക്കുന്ന വചനങ്ങള്‍ ആദ്യകാല കയ്യെഴുത്ത് പ്രതികളുടെ കര്താക്കാള്‍ നീക്കം ചെയ്തിരിക്കുന്നതിനേക്കാള്‍ സാധ്യത, പില്കലാത്ത് കൂട്ടി ചേര്‍ത്തിരിക്കനാണ്.

    മാത്രവുമല്ല നാല് തരത്തില്‍ പെട്ട ending ഈ സുവിശേഷത്തിന് വുത്യസ്ഥ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട്. എല്ലാം ഒരേ സമയം ശരിയാകാന്‍ വഴിയില്ലല്ലോ.

    ReplyDelete
  10. ബൈബിള്‍ textual criticism ത്തിലെ ആധുനിക കാലത്തെ ഏറ്റവും ആധികാരിക പണ്ഡിതനായ Bruze Metzger മാര്‍കോസിന്റെ അവസാന ഭാഗത്തെ ക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

    Four endings of the Gospel according to Mark are current in the manuscripts.

    (1) The last twelve verses of the commonly received text of Mark are absent from the two oldest Greek manuscripts (a and B),20 from the Old Latin codex Bobiensis (itk), the Sinaitic Syriac manuscript, about one hundred Armenian manuscripts,21 and the two oldest Georgian manuscripts (written A.D. 897 and A.D. 913).22

    Clement of Alexandria and Origen show no knowledge of the existence of these verses; furthermore Eusebius and Jerome attest that the passage was absent from almost all Greek copies of Mark known to them. The original form of the Eusebian sections (drawn up by Ammonius) makes no provision for numbering sections of the text after 16.8. Not a few manuscripts that contain the passage have scribal notes stating that older Greek copies lack it, and in other witnesses the passage is marked with asterisks or obeli, the conventional signs used by copyists to indicate a spurious addition to a document

    (2) Several witnesses, including four uncial Greek manuscripts of the seventh, eighth, and ninth centuries (L Y 099 0112 al), as well as Old Latin k, the margin of the Harclean Syriac, several Sahidic and Bohairic manuscripts,23 and not a few Ethiopic manuscripts,24 continue after verse 8 as follows (with trifling variations): “But they reported briefly to Peter and those with him all that they had been told. And after these things Jesus himself sent out through them, from east to west, the sacred and imperishable proclamation of eternal salvation.” All of these witnesses except itk also continue with verses 9-20.

    (3) The traditional ending of Mark, so familiar through the AV and other translations of the Textus Receptus, is present in the vast number of witnesses, including A C D K W X D Q P Y 099 0112 ¦13 28 33 al. The earliest patristic witnesses to part or all of the long ending are Irenaeus and the Diatessaron. It is not certain whether Justin Martyr was acquainted with the passage; in his Apology (I:45) he includes five words that occur, in a different sequence, in ver. 20 (tou/ lo,gou tou/ ivscurou/ o]n avpo. VIerousalh.m oi` avpo,stoloi auvtou/ evxelqo,ntej pantacou/ evkh,ruxan).

    (4) In the fourth century the traditional ending also circulated, according to testimony preserved by Jerome, in an expanded form, preserved today in one Greek manuscript. Codex Washingtonianus includes the following after ver. 14: “And they excused themselves, saying, ‘This age of lawlessness and unbelief is under Satan, who does not allow the truth and power of God to prevail over the unclean things of the spirits [or, does not allow what lies under the unclean spirits to understand the truth and power of God]. Therefore reveal your righteousness now’ – thus they spoke to Christ. And Christ replied to them, ‘The term of years of Satan’s power has been fulfilled, but other terrible things draw near. And for those who have sinned I was handed over to death, that they may return to the truth and sin no more, in order that they may inherit the spiritual and incorruptible glory of righteousness that is in heaven.’”

    ReplyDelete
  11. (From A Textual Commentary On
    The Greek New Testament by BRUCE M. METZGER)

    ReplyDelete
  12. < \ >
    ഞാന്‍ സൂചിപ്പിച്ചിരുന്നു മുഖ്യ ധാരാ ബൈബിള്‍ പണ്ഡിതന്മാര്‍ മിക്കവാറും എല്ലാവരും എകോപ്പിച്ചു പറഞ്ഞ അഭിപ്രായം ആണ് ഈ ഭാഗം മാര്‍കോസ് സിന്‍റെ കര്‍ത്താവ്‌ എഴുതിയതല്ല എന്ന്. NAB, NRSV പോലെയുള്ള ബൈബിലുകളും ഞാന ഉദ്ധരിച്ചു.
    < / >

    താങ്കള്‍ കൊടുത്ത ഭാഗങ്ങളില്‍ ഒരിടത്തും അങ്ങിനെ ഏകോപിച്ചു പറഞ്ഞതായി ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ വീണ്ടും ചൂണ്ടി കാണിക്കുന്നതിന് വിരോധമുണ്ടാവില്ലല്ലോ.
    quoting your blog:
    "ഈ സുവിശേഷത്തിന്റെ യഥാര്‍ത്ഥ കോപ്പി കേടുപാട് പെറ്റി അവസാന ഭാഗം നഷ്ടമായതാണോ എന്നോ ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. "
    "ആദ്യകാല സഭാ പിതാക്കന്മാരുടെ ഉദ്ധരണികള്‍ ഇത് രണ്ടാം നൂറ്റാണ്ടില്‍ രചിച്ചതാണ് എന്ന് വ്യക്തമാക്കുന്നുന്ടെങ്കിലും, ഇതിന്‍റെ ഭാഷയും, എഴുത്ത് രീതിയും മാര്‍കോസ് അല്ലാതെ മറ്റൊരാള്‍ എഴുതിയതായിട്ടാണ് സൂചിപ്പിക്കുന്നത്."


    ഇതൊക്കെ ആ ബൈബിള്‍ കമ്മിറ്റിയുടെ അഭിപ്രായമാണ്. ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല, അതിനുള്ള സൂചനയില്ല എന്ന് മാത്രമേ പറയുന്നുള്ളൂ. ഉറപ്പാണെങ്കില്‍ ആ ഭാഗം അവര്‍ ബൈബിളില്‍ ചേര്‍ക്കില്ല!

    ReplyDelete
  13. ഞാന്‍ കൊടുത്ത ലിങ്കില്‍ നിന്ന് ചില ഭാഗങ്ങള്‍ എടുത്തു എഴുതുന്നു.
    Further evidence mounts in favour of Mark 16:9-20 from other ancient translations. Terry cites numerous ancient versions as favourable to the longer ending. Among the oldest versions which supply evidence in favour, we see the Syriac Peshitta, translated somewhere between the middle of the 2nd century and the end of the fourth (scholarship on this question is still unsettled), whose manuscripts contain the verse. Likewise, most other Syriac versions contain Mark 16:9-20, including the Curetonian (3rd c.), Palestinian (5th c.), and most of the Harclean (7th c.).
    ...
    Additionally, we note that what Gothic evidence (translated circa 350 AD) there is available supports the presence of the long ending. This passage appears in much of the pertinent Coptic witness, and is found in the margin of the Harclean Syriac manuscripts which lack it in the main body of the text. It is also found in the majority of the Ethiopic witness.

    രണ്ടാം നൂറ്റാണ്ടില്‍ പോലും ഈ ഭാഗങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് താങ്കളുടെ ബ്ലോഗില്‍ കൊടുത്ത ബൈബിലുകള്‍ പറയുന്നത്.

    ReplyDelete
  14. < \ >
    മര്കൊസിന്റെ ഉപലബ്ധമായ ഏറ്റവും പഴക്കം ചെന്ന കയ്യെഴുത്ത് പ്രതികളായ (നാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടവ) കോഡക്സ് വാതികാനസിലും, കോഡക്സ് സൈനടികസിലും ഈ വചനങ്ങള്‍ ഇല്ല.< / >

    (FYI: ഞാന്‍ കൊടുത്ത ലിങ്കില്‍ നിന്ന്)
    Their argument, though, is further undercut by the fact that one of these two, Vaticanus, actually contains an entire blank column after v. 8 which is close to the right size to fit vv. 9-20, suggesting that the scribe who copied this manuscript was aware of the existence of this ending, and was unsure whether to omit the passage, so leaving a space should it need to be filled in later. It should also be noted that the four uncial manuscripts given above as containing the shorter, alternative ending after v. 20 each also refer to the longer ending by itself as an alternate reading, indicating some uncertainty on the part of their scribes5.

    ഈ സ്ക്രിപ്റ്റില്‍ പോലും ലോങ്ങ്‌ എന്ടിന്റെ സൂചനയുണ്ട് എന്ന് ചുരുക്കം . ഇതേ സ്ക്രിപ്റ്റില്‍ ലൂക്കായുടെ സുവിശേഷം കഴിഞ്ഞു ഉടനടി യോഹന്നാനിന്റെ സുവിശേഷം തുടങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് മാര്‍ക്കോസിന്റെ സുവിശേഷം കഴിഞ്ഞുള്ള ഒറ്റ കോളം 9-20 നു ഒഴിച്ചിട്ടതാണെന്നു അനുമാനികാം.

    ReplyDelete
  15. (FYI: ഞാന്‍ കൊടുത്ത ലിങ്കില്‍ നിന്ന്)
    However, we must at the same time note that an Armenian bishop from the 5th century, Eznik of Golp, quotes from the longer ending in his Against the Sects (441-449 AD)9.

    ...
    Around 165 AD, we find Justin Martyr making a probable allusion to Mark 16:2013. In a passage where Justin is explaining the Christian doctrine of Christ's ascension and present reign in heaven on the right hand of the Father, uses the phrases tou logou (of the word) and exelqonteV pantacou ekhruxan (went forth and preached) together in a description of the activities of His Apostles after Christ's ascension. The juxtaposition of these terms, and the fact that they appear (but for the switching of the order of two words) exactly as the same phrases in Mark 16:20, and the context of Justin's statement in his passage, would suggest that this patristic was familiar with the passage in the longer ending of Mark, and was alluding to it here.

    അതായത് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന സഭാ പിതാക്കന്മാര്‍ മാര്‍ക്കിന്റെ ലോങ് വെര്‍ഷന്‍ ഉപയോഗിച്ചിരുന്നു എന്നു ചുരുക്കം.

    ReplyDelete
  16. < \ > ബൈബിള്‍ textual criticism ത്തിലെ ആധുനിക കാലത്തെ ഏറ്റവും ആധികാരിക പണ്ഡിതനായ Bruze Metzger മാര്‍കോസിന്റെ അവസാന ഭാഗത്തെ ക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: ..... (avoiding entire text)< / >

    (FYI: ഞാന്‍ കൊടുത്ത ലിങ്കില്‍ നിന്ന്)
    Probably the most rigourous of these to deal with would be the first, Metzger's claim concerning the non-Markan words in the long ending. However, upon investigation, this argument is not nearly as convincing as some would prefer it to be. Holland presents a very solid refutation of Metzger's argument on this point27. He notes that, while it is true that Mark 16:9-20 contains a number of word forms which are not found elsewhere in Mark (all of the "unique" words are forms of words found elsewhere), this is not exactly a singular phenomenon in the New Testament. ....... (avoiding entire text)

    Concerning Metzger's other arguments against the long ending's authenticity, they are quite minor and easily dispensed with. He argues that the disjuncture between verses 8 and 9 point to a later addition tacked onto an abrupt (or lost) ending at v. 8. Yet, there are several examples of similar disjunctions throughout the Gospel accounts, in which the subject, location, etc. change drastically within the narratives. ....... (avoiding entire text)

    The repetitive identification of Mary Magdalene in verse 9 is also pointed to by Metzger. However, as Holland points out29, the fact that there was another Mary (the mother of James) identified along with Mary Magdalene in verse 1 would seem to require a specific reidentification of Mary Magdalene in verse 9 to distinguish her as the particular Mary to whom the risen Saviour appeared. Of course, the fact that she is identified further as the one from whom seven demons were cast is not unique to this passage, finding repetition in Luke 8:2. As such, these Critical objections to Mark 16:9-20 do not seem to have any real validity.

    ReplyDelete
  17. Mark 16:9-20 ഭാഗത്തു ഉപയോഗിച്ചിട്ടുള്ള ഓരോ പുതിയ പദത്തിന്റേയും പറ്റിയുള്ള അവലോകനം ഈ ലിങ്കില്‍ കിട്ടും.
    http://bible.ovc.edu/terry/articles/mkendsty.htm
    (ലിങ്കില്‍ നിന്ന്)
    In conclusion, we see that all the objections to Mark's authorship of this section based on style fall into one of two classes: (1) either the stylistic feature in question is found elsewhere in Mark, or (2) there is a reasonable explanation for its presence. By far the largest number of objections fall in the first category. This indicates that it is not correct to state that this long ending is not in Mark's style.

    ReplyDelete
  18. ഒരു കമന്റു താങ്കളുടെ സ്പാം ബോക്സില്‍ കുടുങ്ങിയിട്ടുണ്ട്

    ReplyDelete
  19. സാജന്‍, ഈ ഭാഗം മാര്‍കോസിന്‍റെ സുവിശേഷത്തിന്റെ കര്‍ത്താവ്‌ എഴുതിയതെയല്ല എന്ന് സ്ഥാപിക്കുക എന്‍റെ ലക്ഷ്യമല്ല. ഈ ഭാഗം നാല് വിത്യസ്ത രീതികളില്‍ കയ്യെഴുത്ത് പ്രതികളില്‍ ഉണ്ട് എന്ന്, അതില്‍ മൂന്നും പില്‍കാലത്ത്‌ പകര്പ്പെഴുത്ത്കാര്‍ കൂട്ടി ചേര്‍ത്തതാണ് എന്നുമുള്ള പണ്ടിതാഭിപ്രയാം സൂചിപ്പിച്ചു. ഇതില്‍ ഏത്‌ തരത്തില്‍ ഉള്ള അവസാനിപ്പിക്കല്‍ സ്വീകരിച്ചാലും മറ്റ് മൂന്ന്‍ തരത്തിലുള്ള അവസാനിപ്പിക്കലും തെറ്റാണു എന്ന് വരും, എന്‍റെ തിരുത്തല്‍ ആരോപണം നിലനില്‍ക്കുകയും ചെയ്യും.

    ReplyDelete
  20. സാജന്‍, പറഞ്ഞ മറ്റു ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചുകൊണ്ട് ഞാന്‍ എന്‍റെ ഭാഗത്ത്‌ നിന്നും ഈ വിഷയം അവസാനിപ്പിക്കുന്നു.

    ഇതൊക്കെ ആ ബൈബിള്‍ കമ്മിറ്റിയുടെ അഭിപ്രായമാണ്. ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ല, അതിനുള്ള സൂചനയില്ല എന്ന് മാത്രമേ പറയുന്നുള്ളൂ. ഉറപ്പാണെങ്കില്‍ ആ ഭാഗം അവര്‍ ബൈബിളില്‍ ചേര്‍ക്കില്ല!
    ==============


    ഞാന്‍ സൂചിപ്പിച്ച ബൈബിളുകളില്‍ ബ്രാക്കറ്റില്‍ ആണ് ഈ വചനങ്ങള്‍ കൊടുത്തിട്ടുള്ളത്, NRSV യില്‍ രണ്ടു തരത്തിലുള്ള സമാപനവും കൊടുത്തിട്ടുണ്ട്‌. ഇതിനര്‍ത്ഥം അവ രണ്ടും മാര്‍കോസ് എഴുതിയതാണ് എന്നല്ല. പിന്നെ സഭ ഈ ഭാഗം കാനോനികമായി അന്ഗീകരിക്കുന്നത് ഈ വചനങ്ങള്‍ കൊണ്ട് ബൈബിളുകളില്‍ ഉണ്ടാകും.

    താങ്കള്‍ കൊടുത്ത ഭാഗങ്ങളില്‍ ഒരിടത്തും അങ്ങിനെ ഏകോപിച്ചു പറഞ്ഞതായി ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ വീണ്ടും ചൂണ്ടി കാണിക്കുന്നതിന് വിരോധമുണ്ടാവില്ലല്ലോ.
    ==============


    മുഖ്യധാര ബൈബിള്‍ പണ്ഡിതനും, Textual Critic ഉം ആയ Bart Ehrman (ഇദ്ദേഹം Metzger ആയി ചേര്‍ന്ന് പുസ്തകം രചിച്ചിട്ടുണ്ട്) നെ ഉദ്ധരിക്കാം.

    "But there's one problem. Once again, this passage was not originally in the Gospel of Mark. It was added by a later scribe.In some ways this textual problem is more disputed than the passage about the woman taken in adultery, because without these final verses Mark has a very different, and hard to understand, ending.

    That doesn't mean that scholars are inclined to accept the verses, as we'll see momentarily. The reasons for taking them to be an addition are solid, almost indisputable. But scholars debate what the genuine ending of Mark actually was, given the circumstance that this ending
    found in many English translations (though usually marked as inauthentic) and in later Greek manuscripts is not the original.

    ..

    Without them, though, the story ends rather abruptly. Notice what happens when these verses are taken away. The women are told to inform the disciples that Jesus will precede them to Galilee and meet them there; but they, the women, flee the tomb and say nothing to anyone, "for they were afraid." And that's where the Gospel ends.

    The evidence that these verses were not original to Mark is similar in kind to that for the passage about the woman taken in adultery
    ..
    Obviously, scribes thought the ending was too abrupt. The women told no one? Then, did the disciples never learn of the resurrection?
    And didn't Jesus himself ever appear to them? How could that be the ending! To resolve the problem, scribes added an ending.

    Some scholars agree with the scribes in thinking that 16:8 is too abrupt an ending for a Gospel. As I have indicated, it is not that these
    scholars believe the final twelve verses in our later manuscripts were the original ending they know that's not the case
    — but they think that, possibly, the last page of Mark's Gospel, one in which Jesus actually did meet the disciples in Galilee, was somehow lost, and that all our copies of the Gospel go back to this one truncated manuscript, without the last page.

    ഇത് മാര്‍കോസ് എഴുതിയതാണ് എന്ന് അപോളജിസ്റ്റുകള്‍ മാത്രമേ വാദിക്കാറുള്ളൂ.

    ReplyDelete
  21. രണ്ടാം നൂറ്റാണ്ടില്‍ പോലും ഈ ഭാഗങ്ങള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന് തന്നെയാണ് താങ്കളുടെ ബ്ലോഗില്‍ കൊടുത്ത ബൈബിലുകള്‍ പറയുന്നത്.
    =============


    ഞാന്‍ പറഞ്ഞത് ഈ ഭാഗം മാര്‍കോസിന്റെ സുവിശേഷം എഴുതിയ വ്യക്തി എഴുതിയതല്ല എന്ന് മാത്രമാണ്. രണ്ടാം നൂട്ടണ്ടിലായിരിക്കാം ഇത് എഴുതപ്പെട്ടത് എന്നും സൂചിപ്പിക്കുകയുണ്ടായി.

    ഈ സ്ക്രിപ്റ്റില്‍ പോലും ലോങ്ങ്‌ എന്ടിന്റെ സൂചനയുണ്ട് എന്ന് ചുരുക്കം . ഇതേ സ്ക്രിപ്റ്റില്‍ ലൂക്കായുടെ സുവിശേഷം കഴിഞ്ഞു ഉടനടി യോഹന്നാനിന്റെ സുവിശേഷം തുടങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് മാര്‍ക്കോസിന്റെ സുവിശേഷം കഴിഞ്ഞുള്ള ഒറ്റ കോളം 9-20 നു ഒഴിച്ചിട്ടതാണെന്നു അനുമാനികാം.
    ===============


    ആ വചനങ്ങള്‍ കൊടുക്കാതെ സ്ഥലം ഒഴിച്ചിട്ടു എന്നത് ആ വചനങ്ങളുടെ ആധികാരികതെക്കെതിരെയെല്ലേ തെളിവാകുക?

    അതായത് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന സഭാ പിതാക്കന്മാര്‍ മാര്‍ക്കിന്റെ ലോങ് വെര്‍ഷന്‍ ഉപയോഗിച്ചിരുന്നു എന്നു ചുരുക്കം.
    ===============


    രക്തസാക്ഷിയായ ജസ്റ്റിന്‍ ഈ വചനങ്ങളിലേക്ക് സൂചന നല്‍കുന്നുണ്ട് എന്നാണ് പറയുന്നത്. ഈ വചനങ്ങളുടെ പഴക്കാമോ, കനോനികതയോ സ്ഥാപിക്കാനെ ഈ വാദഗതി ഉപയോഗിക്കാന്‍ കഴിയൂ, ഞാന്‍ പറഞ്ഞത് ഇത് മാര്‍കോസിന്റെ കര്‍ത്താവ്‌ എഴുതിയതല്ല എന്നാണ്.

    ReplyDelete
  22. < \ >ഞാന്‍ പറഞ്ഞത് ഈ ഭാഗം മാര്‍കോസിന്റെ സുവിശേഷം എഴുതിയ വ്യക്തി എഴുതിയതല്ല എന്ന് മാത്രമാണ്.
    < / >.


    Bart Ehrman,Metzger എന്നിവരുടെ വാദം അടിസ്ഥാനപെടുത്തിയാണല്ലൊ താങ്കള്‍ ഈ വാദം കൊണ്ടു വന്നത്. അതു ശരിയായി കൊള്ളണം എന്നില്ല എന്ന് അഭിപ്രായപെടുന്ന മറ്റു പണ്ഡിതരും ഉണ്ട് എന്നേ ഞാന്‍ ചൂണ്ടി കാണിക്കുണുള്ളൂ.

    അതിന്റെ തെളിവിലേക്കാണ്‌ ഈ ലിങ്ക് ഞാന്‍ നല്‍കിയത്
    http://bible.ovc.edu/terry/articles/mkendsty.htm
    ഇതില്‍ പുതിയതെന്നു പറയുന്ന ഒരോ വാക്കും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

    കൂടാതെ "January 2, 2011 3:54 AM" സമയത്ത് എഴുതിയ കമന്റും താങ്കള്‍ പറഞ്ഞ പണ്ഡിതന്മാരുടെ അവലോകനത്തിനു കൃത്യതയില്ല എന്നും സൂചിപ്പിക്കുന്നു.

    ഇവര്‍ ചൂണ്ടി കാണിച്ച തെളിവുകള്‍ ഒരു പക്ഷെ Bart Ehrman , Metzger എന്നിവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല എന്നു ഞാന്‍ കരുതുന്നു. ഉണ്ടെങ്കില്‍ ഞാന്‍ സൂചിച്ച ലിങ്കിലെ തെളിവുകളിലെ തെറ്റുകള്‍ ചൂണ്ടികാട്ടി മറുവശം നെറ്റില്‍ കാണണമായിരുന്നു. അതുണ്ടെങ്കില്‍ ചൂണ്ടികാണിക്കുമല്ലോ?Mark അല്ല ലോങ് വെര്‍ഷന്‍ എഴുതിയതെന്നു തെളിയിക്കാന്‍ Bartകൊണ്ടു വന്ന തെളിവുകള്‍ മതിയാകില്ല എന്നു പറയാന്‍ മാത്രം ഞാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  23. < \ > ഇതില്‍ ഏത്‌ തരത്തില്‍ ഉള്ള അവസാനിപ്പിക്കല്‍ സ്വീകരിച്ചാലും മറ്റ് മൂന്ന്‍ തരത്തിലുള്ള അവസാനിപ്പിക്കലും തെറ്റാണു എന്ന് വരും, എന്‍റെ തിരുത്തല്‍ ആരോപണം നിലനില്‍ക്കുകയും ചെയ്യും.
    < / >

    പത്രോസിന്റെ സഹയാത്രികനായ മാര്‍ക്കോസ് അവസാന ഭാഗം കൂടുതല്‍ വിശദമായി എഴുതണമെന്നു പിന്നെ തോന്നിയാല്‍ അതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഏതു അളവു കോലു വച്ചു നോക്കിയാലും ആ സുവിശേഷഭാഗം പുതിയ നിയമത്തിന്റെ ഒരു പഠനമായും വൈരുദ്ധ്യം ഇല്ല. പിന്നെ അതു മാര്‍ക്കോസ് എഴുതിയതോ അതോ മാര്‍ക്കോസിന്റെ ശിഷ്യന്‍ എഴുതിയതോ ആയാലും കാനോനികമക്കുന്നതില്‍ എന്തു തടസ്സം ? സുവിശേഷങ്ങള്‍ തന്നെ നാലില്‍ അധികമുണ്ട്. എങ്കിലും കാനോനികമായി നാല്‌ എണ്ണമേ അംഗീകരിക്കുന്നുള്ളൂ. മാര്‍ക്കോസിന്റെ സുവിശേഷം നാലു തരത്തില്‍ അവസാനിക്കുന്നുണ്ടാകും അതില്‍ കാനോനികമായി അംഗീകരിക്കുന്നതു ബൈബിളില്‍ തുടര്‍ന്നും നിലനില്‍ക്കും .
    (മാര്‍ക്കോസിന്റെ നാല്‌ എന്റിങും വിശ്വാസയോഗ്യമാണെങ്കില്‍ നാലും ബൈബിളില്‍ ചേര്‍ക്കുന്നതിനു ഒരു തടസവും ഇല്ലെന്നര്‍ത്ഥം )

    ReplyDelete
  24. < \ >
    ഈ സ്ക്രിപ്റ്റില്‍ പോലും ലോങ്ങ്‌ എന്ടിന്റെ സൂചനയുണ്ട് എന്ന് ചുരുക്കം . ഇതേ സ്ക്രിപ്റ്റില്‍ ലൂക്കായുടെ സുവിശേഷം കഴിഞ്ഞു ഉടനടി യോഹന്നാനിന്റെ സുവിശേഷം തുടങ്ങിയിട്ടുണ്ട്. ആ നിലയ്ക്ക് മാര്‍ക്കോസിന്റെ സുവിശേഷം കഴിഞ്ഞുള്ള ഒറ്റ കോളം 9-20 നു ഒഴിച്ചിട്ടതാണെന്നു അനുമാനികാം.
    ===============
    ആ വചനങ്ങള്‍ കൊടുക്കാതെ സ്ഥലം ഒഴിച്ചിട്ടു എന്നത് ആ വചനങ്ങളുടെ ആധികാരികതെക്കെതിരെയെല്ലേ തെളിവാകുക?
    < / >
    താങ്കള്‍ക്ക് അങ്ങിനെ തോന്നുന്നുവെങ്കില്‍ എനിക്ക് പരാതിയില്ല. പക്ഷെ എനിക്ക് താങ്കളുടെ അഭിപ്രായം അല്ല. നാലാം നൂറ്റാണ്ടിനു മുമ്പും മാര്‍ക്കോസിന്റെ ലോങ് എന്റിങിനെ പറ്റി ഈ പകര്‍ത്തിയെഴുത്തുകാരനു അറിയാം എന്നേ എനിക്കു മനസിലാക്കുവാന്‍ സാധിച്ചിള്ളൂ.

    ReplyDelete
  25. < \ >
    രക്തസാക്ഷിയായ ജസ്റ്റിന്‍ ഈ വചനങ്ങളിലേക്ക് സൂചന നല്‍കുന്നുണ്ട് എന്നാണ് പറയുന്നത്. ഈ വചനങ്ങളുടെ പഴക്കാമോ, കനോനികതയോ സ്ഥാപിക്കാനെ ഈ വാദഗതി ഉപയോഗിക്കാന്‍ കഴിയൂ, ഞാന്‍ പറഞ്ഞത് ഇത് മാര്‍കോസിന്റെ കര്‍ത്താവ്‌ എഴുതിയതല്ല എന്നാണ്.
    < / >
    എന്റെ ഉദ്ദേശം അതിന്റെ പഴക്കം തെളിയിക്കുക എന്നു തന്നെയാണ്. Bart പറഞ്ഞതു പോലെ അഞ്ചാം നൂറ്റാണ്ടില്‍ പുതിയതായി പൊങ്ങി വന്ന വചനങ്ങള്‍ അല്ല അതു എന്നു തെളിയിക്കാന്‍ അതു ഉപകരിക്കും. പല മേഖലയിലും Bart മിടുക്കനായിരിക്കും , പക്ഷെ മാര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു പൂര്‍ണ്ണമായ തെളിവുകള്‍ ലഭ്യമായിരുന്നില്ല എന്ന് തെളിയിക്കാന്‍ ആ വചനങ്ങളുടെ പഴക്കം തീര്‍ച്ചയായും സഹായിക്കും.

    ReplyDelete
  26. അഭിപ്രായങ്ങള്‍ക്ക് നന്ദി, ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു.

    ReplyDelete
  27. മോഡറേഷനും ഡിലീറ്റിങ്ങും ഇല്ലാതെ സ്വതന്ത്രമായി കമന്റു ചെയ്യാന്‍ അനുവദിച്ചതിന് നന്ദി. അപൂര്‍വം ചിലയിടങ്ങളില്‍ മാത്രമാണ് ഈ സാതന്ത്രം.

    ReplyDelete
  28. നിയമം, അത് ആരുടെതായാലും തിരുത്തപ്പെടും, തിരുത്തേണ്ടതാണ്. ധർമ്മം എന്നും നിലനിൽക്കും.

    ReplyDelete
  29. സുബൈർ,സാജൻ ബൈബിളിനെ കുറിച്ചു കൂഡുതൽ അറിയുവാൻ സാക്ഷി എന്ന ടീമുമായി ബെന്തപെടുക വിലാസംwww.kaithari.com

    ReplyDelete
  30. Mr.Sajan jcb, you have said well and i appreciate your way of presentation. great job.May the Almighty bless you more.

    ReplyDelete